Followers

Sunday, November 24, 2013

കുറച്ചുണ്ട്

'ഈ അഡ്രസ് ഒന്നു പറഞ്ഞു തരാമോ?'

'ഇത് ഇങ്‌ഗ്ലീഷിലാണല്ലോ. നിങ്ങള്‍ അതൊന്ന് വായിച്ചു തരൂ.'

'കുറച്ചുണ്ട്.'

'മുഴുവന്‍ ഇല്ലേ?'

'കുറച്ചുണ്ട്.'

'എന്നാല്‍ ഉള്ളതു വായിക്കൂ.'

'ഉള്ളതാണ്‌ ഞാന്‍ വായിച്ചത്.'

'സ്ഥലത്തിന്റെ പേരാണോ ഈ വായിച്ചത്?'

'അതെ.'

'എങ്കില്‍ അത് വായിക്കേണ്ടത് കൂരാച്ചുണ്ട് എന്നാണ്‌.'

Thursday, November 21, 2013

വെറുതെ

ടി. മുഹമ്മദ് വേളം writes:

        നാട്ടിന്‍പുറത്ത് അത്യാവശ്യം ഉറുക്ക്, മന്ത്രം ഏലസ്സ്, തകിട്, തരികിട മതകുടില്‍വ്യവസായങ്ങള്‍ നടത്തി വേണ്ടത്ര പച്ചപിടിക്കാതെ പ്രയാസപ്പെട്ടിരിക്കുന്ന ഒരു മുസ്‌ലിയാരെ നാട്ടുകാരനായ ഒരു പ്രവാസി ഉംറ വിസക്ക്  കൊണ്ടുപോയ ഒരു കഥയുണ്ട്. മക്കയില്‍ പോയി ഉംറ കഴിഞ്ഞ് മദീനയില്‍ ചെന്ന മുസ്‌ലിയാരെ  പ്രവാസി  പ്രവാചകന്റെയും അനുചരമാരുടെയും ഭൗതിക ശരീരങ്ങള്‍ ഖബ്‌റടക്കിയ മസ്ജിദുന്നബവിയുടെ പരിസരവും ജന്നത്തുല്‍ ബഖീഉം കാണിച്ചുകൊടുത്തു. പ്രവാചകന്റെയും ഖലീഫമാരുടെയും ഹസ്രത്ത് ആഇശയുടെയും ഖബ്‌റുകള്‍ ഓരോന്നായി കണ്ട ശേഷം നെടുവീര്‍പ്പിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞത്രെ, 'നാട്ടിലായിരുന്നെങ്കില്‍ എത്ര കോടിയുടെ മുതലാണ് ഇവിടെ വെറുതെ കിടക്കുന്നത്' എന്ന്.

Monday, November 18, 2013

ചിരി

ഭാര്യ ഒരു വിഡ്ഢിത്തം പറഞ്ഞു. അതു കേട്ട ഭര്‍ത്താവ് ചിരിച്ചുകൊണ്ടിരിക്കുന്നു. ഭാര്യയാകട്ടെ കനത്ത മൌനത്തിലാണ്‌. ഈ സമയത്താണ്‌ അവരുടെ മകള്‍ കടന്നുവന്നത്.
അവള്‍ ചോദിച്ചു: അച്ഛന്‍ എന്തിനാ ചിരിക്കുന്നത്?
അയാള്‍ മറുപടി പറയാന്‍ തുടങ്ങിയെങ്കിലും ചിരി മൂലം തുടരാന്‍ കഴിഞ്ഞില്ല.
ഭാര്യ: മോളേ, അത് അമ്മ പറഞ്ഞു തരാം. ഞാന്‍ ഇന്നലെ ഒരു തമാശ പറഞ്ഞിരുന്നു. അച്ഛനത് ഇപ്പോഴാണ്‌ മനസ്സിലായത്. അതുകൊണ്ടാണ്‌ അച്ഛന്‍  ചിരിച്ചുകൊണ്ടിരിക്കുന്നത്.


Sunday, November 17, 2013

മമ്മി

ഒന്നാമന്‍: 'നിങ്ങള്‍ ഈ നാട്ടുകാരാണോ?
രണ്ടാമന്‍: അല്ല; ഞങ്ങള്‍  കുടിയേറ്റക്കാരാ. എന്റെ നാട് തൃശൂര്‍. അവളുടേത്...
രണ്ടാമന്റെ മകന്‍: അച്ഛാ, അത് ഞാന്‍ പറയാം.
രണ്ടാമന്‍: ശരി. പറ.
മകന്‍: ഈജിപ്ത്.
ഒന്നാമനും രണ്ടാമനും: ഹ ഹ ഹ. ഈജിപ്‌തോ?
മകന്‍: അതെ, 'മമ്മി'കളുടെ നാട് ഈജിപ്താണെന്ന് ഞാന്‍ ഇന്നലെ സ്കൂളില്‍ പഠിച്ചല്ലോ.

Saturday, November 16, 2013

നൂറു രൂപ

Pc SanalKumar Ias Rtd writes:

"നിര്‍ത്തെടോ വണ്ടി "
അയാള്‍ വണ്ടി നിര്‍ത്തി..
"ഡ്രൈവിങ് ലൈസൻസ് കാണട്ടെ. "
കൊടുത്തു.
"ബുക്കും പേപ്പറും എവിടെ?"
കാണിച്ചു.
"പുക പരിശോധിച്ച സര്ട്ടിഫിക്കറ്റ്?"
"ഉണ്ട് സാർ "
ഒന്നിലും കുഴപ്പമില്ല.
"സാർ ഞാൻ പൊയ്ക്കോട്ടേ.എന്തിന്റെ എങ്കിലും കുറവുണ്ടോ?"
ശബ്ദം താഴ്ത്തി
"ഒരു നൂറു രൂപയുടെ കുറവുണ്ട് "

Friday, November 15, 2013

മുട്ട

Pc SanalKumar Ias Rtd writes:

"ചുമ്മാതല്ല ടീച്ചര്‍  നിന്നെ തല്ലിയത്.അവരെ കോഴി എന്ന് വിളിച്ചാല്‍ അവര്‍ പിന്നെ തല്ലാതിരിക്കുമോ ? ആട്ടെ എന്തിനാണ് അവരെ നീ കോഴി എന്ന് വിളിച്ചത്?"
"അത് പിന്നെ എല്ലാ വിഷയത്തിനും എനിക്ക് അവര്‍ മുട്ടയാ ഇട്ടു തരുന്നത്. അവരെ പിന്നെ എങ്ങനെ വിളിക്കണം ?"

Saturday, November 9, 2013

നെഞ്ചുവേദന

ഹോസ്‌പിറ്റല്‍ മനേജര്‍: നെഞ്ചുവേദനയുമായി വന്ന ആള്‍ക്ക് ഗ്യാസിനുള്ള മരുന്ന് നല്‍കി വിട്ടെന്നോ?

ഡോക്‌ടര്‍: അയാളെ കണ്ടിട്ട് കാല്‍ കാശിന്‌ ഗതിയില്ലാത്തവനാണെന്ന് തോന്നി. അതുകൊണ്ട്‌ ചെയ്‌തുപോയതാണ്‌. ക്ഷമിക്കണം.

റാണി

തേനീച്ച വളര്‍ത്തലാണ്‌ കുമാരന്റെ തൊഴില്‍. അവനും രമയും സ്നേഹത്തിലായി. പിന്നെ കല്യാണം കഴിഞ്ഞ് ഒരുമിച്ച് താമസം തുടങ്ങി.
രമ: നമുക്കൊരു സിനിമയ്ക്ക് പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ സര്‍കസിന്‌ പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ പാര്‍ക്കിലോ ബീച്ചിലോ പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്റെ വീട്ടിലൊന്ന് പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ ചേട്ടന്‍ വരണ്ട; ഞാന്‍ ഒറ്റയ്ക്ക് പോയ്‌ക്കൊള്ളാം.
കുമാരന്‍: അതും പറ്റില്ല.
രമ: ചേട്ടന്‍ വാക്ക് മാറ്റരുത്. കല്യാണം കഴിഞ്ഞാല്‍ എന്നെ റാണിയെപ്പോലെ സൂക്ഷിക്കുമെന്ന് പറഞ്ഞിരുന്നതാണ്‌; എന്നിട്ടിപ്പോള്‍ ഇങ്ങനെയാണോ ചെയ്യുന്നത്?
കുമാരന്‍: ഞാന്‍ വാക്ക് മാറ്റിയിട്ടില്ല. തേനീച്ചയുടെ റാണിയെ സൂക്ഷിക്കുന്നതു പോലെ നിന്നെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു; പുറത്തെങ്ങും വിടാതെ.

വെള്ളപ്പം

രാമന്‍കുട്ടി ഒരു ഹോട്ടലില്‍ ചെന്ന് രണ്ടു വെള്ളപ്പം വാങ്ങി; അതിന്റെ കട്ടികൂടിയ നടുഭാഗം ഒഴികെ ബാക്കി തിന്നു. വീണ്ടും രണ്ടു വെള്ളപ്പം വാങ്ങി അപ്രകാരം ചെയ്‌തു. ഇത് കണ്ട സപ്ലയര്‍ കാരണം ചോദിച്ചു; രാമന്‍ കുട്ടിയുടെ മറുപടി: ഞാന്‍ ചികിത്സയിലാണ്‌; കട്ടിയുള്ളതൊന്നും കഴിക്കരുതെന്ന് ഡോക്‌ടര്‍ പറഞ്ഞിട്ടുണ്ട്. 

Wednesday, November 6, 2013

നേതാവ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ പരിപാടിയില്‍, ജഗദീശ്: ആരാണ്‌ ഏറ്റവും നല്ല രാഷ്ട്രീയ നേതാവാവുക? മമ്മൂട്ടിയോ മോഹന്‍ ലാലോ?

ശ്രീനിവാസന്‍: അവര്‍ രണ്ടു പേരും എല്‍.ഡി.എഫില്‍ ചേരുകയും ഒരാള്‍ മുഖ്യ മന്ത്രിയും മറ്റേ ആള്‍ പാര്‍ട്ടി സെക്രട്ടരിയും ആവുകയാണെങ്കില്‍ കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കും. 

Wednesday, October 30, 2013

വിവാഹ വാര്‍ഷികദിനം 

'ചേട്ടാ, ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികദിനമാണ്‌.'

'ഓഹ്, നീ അതൊക്കെ കൃത്യമായി ഓര്‍മ്മിക്കുന്നുണ്ടാല്ലോ. നല്ലത്. ഇന്ന് നിനക്ക് ഞാനൊരു സമ്മാനം തരാന്‍ ഉദ്ദേശിക്കുന്നു. പറയൂ; എന്താണ്‌ വേണ്ടത്?

'ഞാനാവശ്യപ്പെടുന്ന സമ്മാനം തരുമോ?'

'നീ ചോദിക്കുന്നതെന്തും തരണമെന്നാണ്‌ എന്റെ ആഗ്രഹം. പക്ഷേ, എന്റെ സാമ്പത്തികശേഷി നിനക്കറിയാമല്ലോ. അതിന്റെ പരിധിയിലൊതുങ്ങുന്ന എന്തും തരാം.'

'സാമ്പത്തിക ബാദ്ധ്യത വരാത്ത സമ്മാനമായാലോ?'

'ഓ, സന്തോഷം; തരാം.'

'സാമ്പത്തികലാഭമുള്ള സമ്മാനമാണെങ്കിലോ?'

'അങ്ങനെ ഒരു സമ്മാനമോ? ശരി. എന്തായാലും തരാം.'

'ഇന്നൊരു ദിവസമെങ്കിലും എന്റെ ചേട്ടന്‍ പരസഹായം കൂടാതെ തിരിച്ചുവരണം; എനിക്കതു മാത്രം മതി.'

Monday, October 28, 2013

സര്‍ട്ടിഫിക്കറ്റ്‌

Najm Zaman writes:

നാട്ടില്‍ അത്യാവശ്യം അറബിയെല്ലാം വായിക്കാനും എഴുതാനും പറയാനും കഴിയുന്ന (അതദ്ദേഹത്തിന്റെ ധാരണയും ആവാം) ഒരാള്‍ സൌദിയില്‍ ഇന്റര്‍വ്യൂന്ന്‌ പങ്കെടുക്കുന്നു.

ഇന്റര്‍വ്യൂവിനിടെ ജോര്‍ദാനിയായ മുദീര്‍ (മാനേജര്‍) നമ്മുടെ മലയാളിയോട്‌ ചോദിച്ചു: വേന്‍ ശഹാദ?

സൌദിയല്ലേ; മുസ്‌ലിം രാജ്യമല്ലേ; ഇസ്‌ലാമല്ലേ; അപ്പോ പിന്നെ മുസ്‌ലിമാണെന്ന്‌ ഉറപ്പു വരുത്താനുള്ള ചോദ്യമാകുമെന്ന്‌ കരുതി നമ്മുടെ മലയാളി പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദ്‌ റസൂലുല്ലാഹ്‌.

ഇത്‌ കേട്ട്‌ അന്തം വിട്ട ജോര്‍ദാനി വീണ്ടും: 'ലാ, ലാ, ശഹാദ, ശഹാദ.'

'അശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്‌ വ അശ്‌ഹദു  അന്ന മുഹമ്മദര്‍റസൂലുല്ലാഹ്‌' എന്ന്‌ ഉറച്ച സ്വരത്തില്‍ മലയാളി വീണ്ടും പറഞ്ഞു.

എല്ലാം കഴിഞ്ഞ്‌ പുറത്തു വന്ന്‌ കമ്പനിയിലെ മറ്റൊരു മലയാളിയോട്‌ ഇന്റര്‍വ്യുവിനെ കുറിച്ച്‌ പറഞ്ഞപ്പോഴാ നമ്മുടെ ആള്‍ക്ക്‌ ജോര്‍ദാനി ചോദിച്ചത്‌ സര്‍ട്ടിഫിക്കറ്റ്‌ ആയിരുന്നു എന്ന്‌ മനസ്സിലായത്‌.

അനുസരണ

Pc SanalKumar Ias Rtd writes:

ഒരു പാപ്പാന്റെ വിവാഹം കഴിഞ്ഞു.
പിറ്റേന്ന് അയല്‍ക്കാരി ചേച്ചി ചോദിച്ചു: 'എന്തായിരുന്നു പെണ്ണേ, ഇന്നലെ വീട്ടില് അര്‍ദ്ധരാത്രിയില് വലിയ ബഹളം കേട്ടല്ലോ. ഞങ്ങളുമൊക്കെ കല്യാണം കഴിച്ചിട്ടുള്ളവരാ, കേട്ടോ.'

'ഓ എന്തു പറയാനാ ചേച്ചീ? അയാള് എന്നെ അനുസരണ പടിപ്പിക്കുകയായിരുന്നു. ഇരിയെടീ, നില്ലെടീ, കുനിയെടീ എന്നൊക്കെ ഉള്ള കല്പനകള്‍. കുറെ കഴിഞ്ഞപ്പം ശരിക്കും എനിക്കങ്ങു മദം ഇളകി.'

'എന്നിട്ടെന്തായി?'

'എന്താകാനാ.ആ മൂലയില് കിടപ്പുണ്ട്. ഞാന്‍ രണ്ടു ചവിട്ടേ ചവിട്ടിയുള്ളൂ.'

Sunday, October 20, 2013

ഉറക്കം

അപരിചിതമായ ആ നഗരത്തില്‍ ഞാനെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. ലോഡ്‌ജില്‍ കിടന്നാല്‍ വേഗം ഉറക്കം വരില്ല. അതു വരെ വായിക്കാന്‍ കയ്യില്‍ പുസ്‌തകം ഉണ്ടായിരുന്നുമില്ല. അതുകൊണ്ടാണ്‌ അടയ്ക്കാന്‍ തുടങ്ങിയ ആ ബുക്‌ സ്റ്റാളില്‍ ഞാന്‍ കയറിയത്. ആകെ പരതിയിട്ടും പറ്റിയതൊന്നും കിട്ടിയില്ല. അവസാനം ഞാന്‍ ഒരു പേന വാങ്ങി.

പകല്‍മാന്യന്മാര്‍

പഴയ പാട്ട്:

പണ്ടൊരു നാളില്‍ പട്ടണനടുവില്‍ പാതിരനേരം സൂര്യനുദിച്ചു.
പട്ടാപ്പകലു മഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു.
അവരെ തെരുവിലെ വേശ്യപ്പുരകള്‍ക്കരികില്‍ കണ്ടു ജനങ്ങള്‍ ചിരിച്ചു.

പുതിയ പാട്ട്:

ഇന്നൊരു നാളില്‍ പട്ടണനടുവില്‍ നട്ടുച്ചയ്ക്ക് കേമറ വെച്ചു.
പകല്‍മാന്യന്മാര്‍ കഥയറിയാതെ പതിവു പോലെ വിഹരിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ലെന്‍സില്‍ പെട്ടു.
'കേമറ വെച്ചവന്‍ കുറ്റക്കാരന്‍' എന്ന് സമൂഹം ആര്‍ത്തുവിളിച്ചു. 

കോഴി

ഒരു കൊച്ചുകുടിലില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആ മുത്തശ്ശി ധാരാളം കോഴികളെ വളര്‍ത്തിയിരുന്നു. അവര്‍ക്ക് അതൊരു വരുമാനമാര്‍ഗവുമായിരുന്നു. ഒരു ദിവസം അവര്‍ എല്ലാ പൂവന്‍കോഴികളെയും കൊന്നു കളയാന്‍ തീരുമാനിച്ചു. അയല്‍വാസികളോടുള്ള ഒരു സൌന്ദര്യപ്പിണക്കമായിരുന്നു അതിനുള്ള പ്രകോപനം.
ആരോ ചോദിച്ചു: 'അതിന്ന് പൂവന്‍ കോഴികളെ കൊല്ലുന്നതെന്തിന്‌?'
മുത്തശ്ശി തിരിച്ചു ചോദിച്ചു: 'എന്റെ കോഴി കൂവിയില്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെ നേരം പുലരും?'

Friday, October 18, 2013

പത്തു മാസം

അമ്മ: നിന്നെ പത്തു മാസം ചുമന്നു നടന്നവളാണ്‌ ഞാന്‍.  എന്നിട്ടും ഞാന്‍ പറയുന്നതൊന്നും നീ അനുസരിക്കുന്നില്ലല്ലോ.

മകന്‍: അമ്മ ഈ കസേരയില്‍ കയറിയിരിക്ക്. അമ്മയെ ഞാന്‍ പത്ത് മാസം ചുമന്നോണ്ട് നടക്കാം. അപ്പോള്‍ ആ കടമങ്ങ് വീടുമല്ലോ.

ഷര്‍ട്ടും പേന്റും

ഡുണ്ടു: എന്റെ റെയ്‌ന്‍ കോട്ടുമിട്ടാണോ നിന്റെ നടപ്പ്?

ടിന്റു: അതേ.

ഡുണ്ടു: അതിവിടെ അഴിച്ചു വച്ചിട്ട് പോയ്ക്കോ.

ടിന്റു: നിന്റെ ഷര്‍ട്ടും പേന്റും നനയാതിരിക്കാനാണ്

കറി

രാജന്‍: നീ കല്യാണത്തിനു പോയില്ലേ?

സതീഷ്: പോയി.

രാജന്‍: എങ്ങനെയുണ്ട് സദ്യ?

സതീഷ്: പോത്താണ്‌ കറി വെച്ചത്.

ചില്ലറ

പതിനൊന്നു രൂപ നല്‍കേണ്ടിടത്ത് 100 രൂപാ നോട്ട് നല്‍കിയ യാത്രക്കാരനോട് കണ്ടക്ടര്‍: ഒരു രൂപ ചില്ലറയുണ്ടോ?

യാത്രക്കാരന്‍: പതിനൊന്നു രൂപ തന്നാലോ?

കണ്ടക്ടര്‍: വലിയ ഉപകാരം.

യാത്രക്കാരന്‍: ഇല്ലാഞ്ഞിട്ടാണ്‌. അല്ലെങ്കില്‍ തരുമായിരുന്നു. 

ഹജ്ജ്

ബീരാന്‍ ഹജ്ജ് ചെയ്തുകൊണ്ടിരിക്കുകയാണ്‌. അതിനിടയില്‍ തിരക്കേറിയ ഒരു സ്ഥലത്ത് വച്ച് ആജാനബാഹുവായ ഒരാള്‍ ബീരാനെ തട്ടിത്തെറിപ്പിച്ചു. ബീരാന്‍ അയാളെ ഇടിക്കാന്‍ ഓങ്ങിയതു കണ്ട മറ്റൊരാള്‍: ഇതു ഹജ്ജാണ്‌; അതിനിടയില്‍ ശണ്ഠകൂടാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഹജ്ജിന്റെ പുണ്യം  നഷ്ടപ്പെടും.

ബീരാന്‍: ഹജ്ജ് പിന്നെയും ചെയ്യാന്‍ കഴിയും. ഈ ചങ്ങാതിയെ പിന്നെ കാണുകയില്ല. 

മട്ടന്‍

ഒരാള്‍ ബീഫ്‌ കടയില്‍: ഇളയ കുട്ടന്റെ ഇറച്ചിയുണ്ടോ?

കടക്കാരന്‍: മട്ടന്‍ വില്‍ക്കുന്ന കടയില്‍ കിട്ടും. 

Saturday, October 12, 2013

നര

Fasil Ks writes:

ജിജ്ഞാസയോടെ കുട്ടിയുടെ ചോദ്യം.: "അമ്മേ, എന്തു കൊണ്ടാണ് അമ്മയുടെ ചില മുടികള്‍ നരച്ചിരിക്കുന്നത് ? "

കിട്ടിയ തക്കത്തിനു മകനെ ഉപദേശിച്ചു കളയാം എന്ന് അമ്മയും തീരുമാനിച്ചു."മകനെ, നീയാണതിനു കാരണം. നീ ഓരോ പ്രാവശ്യം കുരുത്തക്കേട്‌ കാണിക്കുമ്പോഴും എന്റെ ഓരോ മുടി നരക്കാന്‍ തുടങ്ങും "

"ഓഹോ" കുട്ടി നിഷ്കളങ്കമായി പറഞ്ഞു " ഇപ്പൊ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് അമ്മൂമ്മയുടെ മുടി മുഴുവന്‍ നരച്ചു പോയതെന്ന് !!"

#ഇംഗ്ലീഷ് കഥയോട് കടപ്പാട്

Tuesday, October 8, 2013

സുഖവാസകേന്ദ്രം

'അച്ഛനെവിടെ?'
'സുഖവാസകേന്ദ്രത്തില്‍.'
'ഓഹോ, നല്ല കാര്യം.'
'ഏതു സുഖവാസകേദ്രത്തിലാണ്‌?'
'മെഡിക്കല്‍ കോളേജില്‍'
'ങേ, എന്തു പറ്റി?'
'ഒരു അറ്റാക്ക്.'
'എന്നിട്ടാണോ സുഖവാസകേന്ദ്രത്തില്‍ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നത്?'
'രോഗം സുഖമാകാന്‍ വേണ്ടി വസിക്കുന്ന കേന്ദ്രം എന്നേ ഞാനുദ്ദേശിച്ചിട്ടുള്ളു.' 

സില്‍ക്ക്

പണ്ടൊരു കുട്ടി ഇങ്‌ഗ്ലീഷ് പഠിക്കാന്‍ പോയ കഥയുണ്ട്. അവന്‍  ഒരു പദത്തിന്റെ അര്‍ത്ഥം പഠിച്ചു. സില്‍ക്ക് = പട്ട്.

പിന്നെ അവന്‍ വീട്ടിലിരുന്ന് കുറേ പദങ്ങളുണ്ടാക്കി.
സില്‍ക്ക = പട്ട,
സില്‍ക്കി = പട്ടി,
സില്‍ക്കം = പട്ടം,
സില്‍ക്കണം = പട്ടണം,
സില്‍ക്കിണി = പട്ടിണി.

Wednesday, October 2, 2013

ഹൃദയം

തന്റെ കാറുമായി വര്‍ക്ക് ഷോപ്പിലെത്തിയ ഡോക്‌ടറോട് മെക്കാനിക്ക്: 'ഞാനീ യന്ത്രത്തിന്റെ ഹൃദയം തുറന്ന് അതിന്റെ വാല്‌വ് പുറത്തെടുത്ത് ശരിയാക്കി വീണ്ടും ഉള്ളില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കുന്നു. താങ്കള്‍ ചെയ്യുന്നതും ഇതു തന്നെയല്ലേ?  എന്നിട്ടെന്താ? എനിക്ക് കിട്ടുന്നത് തുച്ഛമായ കൂലി. താങ്കള്‍ക്കോ ഭീമന്‍ ശമ്പളവും. ഇത് അനീതിയല്ലേ?'

ഒരു നിമിഷം സ്തംഭിച്ചുപോയ ഡോക്‌ടര്‍ ആത്മവിശ്വാസം വീണ്ടെടുത്തിട്ട് ചോദിച്ചു: ആ എഞ്ചിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ താങ്കള്‍ക്കത് ചെയ്യാന്‍ കഴിയുമോ? 

Wednesday, September 18, 2013

ഒതളങ്ങ

Ashraf Kandathinte writes

നല്ലൊരു ഓഫീസും കമ്പ്യൂട്ടറുമൊക്കെയായിട്ടാണ് ആ ഗ്രാമത്തില്‍ അയാള്‍ ബിസിനസ് തുടങ്ങിയത്. പിറ്റേ ദിവസം അവിടെ ബോര്‍ഡുയര്‍ന്നു. “ ഒതളങ്ങ ഒന്നിനു 10 രൂപ നിരക്കില്‍ എടുക്കപ്പെടും...”
ആള്‍ക്കാര്‍ അത്ഭുതപ്പെട്ടു. ആര്‍ക്കും വേണ്ടാത്ത ഒതളങ്ങയ്ക്ക് 10 രൂപയോ..! അവര്‍ നാടു മുഴുവന്‍ നടന്ന് ഒതളങ്ങ ശേഖരിച്ചു, അയാള്‍ പത്തുരൂപ നിരക്കില്‍ എല്ലാം വാങ്ങി. അധികം താമസിയാതെ ആ നാട്ടില്‍ ഒതളങ്ങ കിട്ടാതായി. അപ്പോള്‍ വീണ്ടും ബോര്‍ഡുയര്‍ന്നു:
“ ഒതളങ്ങ ഒന്നിനു 20 രൂപ..”
അതോടെ പലരും പുറത്തൊക്കെ പോയി ഒതളങ്ങ ശേഖരിച്ച് അയാള്‍ക്കു വിറ്റു. എല്ലാത്തിനും 20 രൂപ വീതം കിട്ടുകയും ചെയ്തു. ക്രമേണ ഒതളങ്ങ വരവ് വീണ്ടും കുറഞ്ഞു.
അപ്പോള്‍ അയാള്‍ വീണ്ടും വിലയുയര്‍ത്തി, ഒരെണ്ണത്തിനു 30 രൂപയാക്കി. കുറച്ചെണ്ണം കൂടി കിട്ടിയെങ്കിലും പിന്നീട് വരവ് തീരെ നിലച്ചു. അപ്പോള്‍ വീണ്ടും വിലയുയര്‍ന്നു,
“ഒരു ഒതളങ്ങ 50 രൂപ..!” മോഹവില. എന്നാല്‍ ഒരിടത്തും ഒതളങ്ങ കിട്ടാനില്ല.
ആയിടെ കമ്പനി ഉടമസ്ഥന്‍ തന്റെ അസിസ്റ്റന്റിനെ ഓഫീസിലിരുത്തി അത്യാവശ്യമായി വിദേശപര്യടനത്തിനു പോയി.
അസിസ്റ്റന്റ് അന്നാട്ടിലെ ചിലരോടു പറഞ്ഞു, “ഈ ഗോഡൌണില്‍ കിടക്കുന്ന ഒതളങ്ങ മുഴുവന്‍ ഞാന്‍ 35 രൂപയ്ക്കു നിങ്ങള്‍ക്കു തരാം. മുതലാളി വരുമ്പോള്‍ 50 രൂപയ്ക്ക് വിറ്റോളു, ഒരധ്വാനവുമില്ലാതെ 15 രൂപ ലാഭമുണ്ടാക്കാം..”
വിവരമറിഞ്ഞ ആള്‍ക്കാര്‍ ക്യൂ നിന്ന് ഗോഡൌണില്‍ കിടന്ന ഒതളങ്ങ മുഴുവന്‍ 35 രൂപ നിരക്കില്‍ കരസ്ഥമാക്കി. അവസാനത്തെ ഒതളങ്ങയും വിറ്റു തീര്‍ന്ന ആ രാത്രി അസിസ്റ്റന്റ് കടപൂട്ടി സ്ഥലം വിട്ടു.
ചാക്കുകളില്‍ ഉണക്ക ഒതളങ്ങയുമായി ആ നാട്ടുകാര്‍ കുറേനാള്‍ കാത്തിരുന്നു, പിന്നെ എല്ലാം കുഴിവെട്ടി മൂടി.

ചോദ്യം 

Ashraf Kandathinte writes:


മജിസ്ട്രേറ്റ് കോടതിയില്‍ ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്‌. വളരെ പ്രായം ചെന്ന ഒരു സ്ത്രീയെ സാക്ഷിയായി വിചാരണ ചെയ്യുന്നു. വാദി ഭാഗം വക്കീല്‍ എഴുന്നേറ്റു:

“മിസിസ്. അച്ചാമ്മ, ഞാന്‍ ആരാണെന്നു മനസിലായോ?”

അല്പം സൂക്ഷിച്ചു നോക്കിയിട്ട് : “ഓ നീയാ മത്തായീടെ ഇളയ മോനല്ലേ. നിന്നെ എനിയ്ക്കു പണ്ടേ അറിയാം. ചെറുപ്പം മുതലേ നീ കുറച്ച് അലമ്പായിരുന്നു. മറ്റുള്ളവരെ കുറിച്ചു കുറ്റം പറയലായിരുന്നു പ്രധാന ഹോബി. ആദ്യഭാര്യയെ തല്ലിയോടിച്ചവനല്ലേ നീ?  നീയെപ്പോഴാ വക്കീലായത്?”

വാദി ഭാഗം വക്കീല്‍ സ്തംഭിച്ചു പോയി. എന്തു പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല. അയാള്‍ വീണ്ടും അവരുടെ അടുത്തു ചെന്നു. പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ടു ചോദിച്ചു:
“മിസിസ് അച്ചാമ്മ, ആ ആളെ മനസ്സിലായോ?”

അയാളെയും അല്പനേരം നോക്കിയിട്ട് അച്ചാമ്മ : “അതു ആ പപ്പനാവന്റെ മോനല്ലേ? അവനേം എനിയ്ക്കറിയാം. ചെറുപ്പത്തില്‍ എന്‍റെ വീട്ടില്‍ നിന്നു തേങ്ങായും മാങ്ങായുമൊക്കെ അടിച്ചോണ്ടു പോയിട്ടുണ്ട്. ഇവനു മൂന്നാലു പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടില്‍ മുഴുവന്‍ പാട്ടല്ലേ. അതിലൊന്നു നിന്‍റെ കെട്ട്യോളാ. ഇവനെ പോലെ ഒരു മോശപെട്ട വക്കീല്‍ ഒരിടത്തുമില്ല.”

പ്രതിഭാഗം വക്കീല്‍ ബോധം കെട്ട അവസ്ഥയിലായി. ഇനിയെന്തു ചെയ്യണമെന്ന് രണ്ടു പേരും സ്തംഭിച്ചു നില്ക്കേ മജിസ്ട്രേറ്റ് രണ്ടു പേരെയും അരികിലേയ്ക്കു വിളിച്ചു:
“എന്നെക്കുറിച്ചെങ്ങാനും അവരോടു വല്ല ചോദ്യവും ചോദിച്ചാല്‍ ദൈവത്തിനാണേ ചോദിയ്ക്കുന്നവനെ ഞാന്‍ തൂക്കാന്‍ വിധിക്കും. ഓര്‍ത്തോളൂ.

വൈന്‍

Ashraf Kandathinte writes:



തണുപ്പുള്ള ഒരു തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പെട്ട ഒരു കാര്‍ ഒരു പുരുഷനും മറ്റേ കാര്‍ ഒരു സ്ത്രീയുമായിരുന്നു ഓടിച്ചിരുന്നത്. അപകടത്തില്‍ ഇരു കാറുകളും ഭാഗികമായി തകര്‍ന്നിരുന്നു. അത്ഭുതമെന്നു പറയാമല്ലോ കാര്‍ ഓടിച്ചിരുന്ന രണ്ടുപേര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല.

ഇരുവരും കാറില്‍ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും പുരുഷന്‍ സ്ത്രീയെ ശകാരിക്കാന്‍ തുടങ്ങി.

"അല്ലേലും സ്ത്രീകള്‍ ഇങ്ങനെ തന്നെയാ, ഒരു ശ്രദ്ധയുമില്ലാതെയാ വാഹനം ഓടിക്കുന്നത്. നിങ്ങള്‍ സ്ത്രീകളാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാക്കുന്നത്."

അയാളുടെ ശബ്ദം കൂടിക്കൂടി വന്നു. എന്നാല്‍ ആ സ്ത്രീ വളരെ മാന്യമായി അയാളോട് പറഞ്ഞു:

"സുഹൃത്തേ, ഭാഗ്യത്തിന് നമുക്ക്‌ രണ്ടാള്‍ക്കും ഒന്നും പറ്റിയില്ലല്ലോ. ഒരു പക്ഷെ നമ്മളെ രണ്ടാളെയും എക്കാലവും നല്ല സുഹൃത്തുക്കളാക്കാന്‍ ദൈവം ഒരുക്കിയതായിരിക്കും ഈ അപകടം. അതിനു നമുക്ക്‌ ദൈവത്തോട് നന്ദി പറയാം."

തെറ്റ്‌ പൂര്‍ണ്ണമായും സ്ത്രീയുടെ ഭാഗത്തായിരുന്നിട്ടും ആ പാവം അവളുടെ വാചകത്തില്‍ വീണുപോയി. ആ സ്ത്രീ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഒരു വൈന്‍ കുപ്പി കൈയ്യിലെടുത്തിട്ടു പറഞ്ഞു:

"നോക്കൂ സുഹൃത്തേ, ദൈവത്തിന്‍റെ ഓരോ കളികള; നമുക്ക്‌ രണ്ടാള്‍ക്കും ആഘോഷിക്കാനായി ദൈവം ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ ഈ വൈന്‍ കുപ്പി കാത്തുരക്ഷിച്ചത് കണ്ടില്ലേ? ഇതാ പകുതി കുടിച്ചിട്ട് ബാക്കി എനിക്ക് തരൂ."

പണ്ട് ഹവ്വാ ആദത്തിനെ പഴം തീറ്റിച്ച കഥ അറിയാത്ത ആ പാവം ഒറ്റ വലിക്ക് കുപ്പിയുടെ പകുതി കാലിയാക്കി. ബാക്കി ആ സ്തീക്കു നീട്ടിക്കൊണ്ട് പറഞ്ഞു:

"സുഹൃത്തേ, നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാ......... സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എല്ലാം മറക്കാനായി ഇതാ കഴിക്കൂ, ഇതിന്‍റെ പകുതി. ഇതോടെ എല്ലാ പ്രശനങ്ങളും തീര്‍ന്നല്ലോ."

അത് കേട്ട് ചിരിച്ചുകൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞു:

"പ്രശനം തീര്‍ന്നെന്നോ വെള്ളമടിച്ച് കാറോടിച്ച് എന്റെ കാറില്‍ കൊണ്ടോയി ഇടിപ്പിച്ചതും പോരാ ഞെളിഞ്ഞു നിന്ന് ഡയലോഗ് അടിക്കുന്നോ? ഞാന്‍ പോലീസിനെ വിളിച്ചിട്ടുണ്ട് അവര് വരട്ടെ, അവര് തീരുമാനമുണ്ടാക്കിക്കൊള്ളും."

ക്ലാസ്സ്‌ ടീച്ചർ

Ashraf Kandathinte writes:

വിവാഹശേഷം ശശിക്ക് ഒരു സ്ത്രീയുടെ ഫോണ്‍ കാൾ.

സ്ത്രീ : സർ, എനിക്ക് നിങ്ങളെ നേരിൽ കണ്ട് ഒന്ന് സംസാരിക്കണം. നിങ്ങളാണ്‌ എന്റെ കുട്ടികളിൽ ഒരാളുടെ അച്ഛൻ.

ശശി ഞെട്ടി.

ശശി : ഇത് സീമ ആണോ ?

സ്ത്രീ : അല്ലാ..

ശശി : ത്രേസ്യാ?

സ്ത്രീ : അല്ലാ ..

ശശി : ഉണ്ണി മേരി?

സ്ത്രീ : അല്ലാാാ ...

ശശി : പിന്നാരാണു നിങ്ങൾ ..

ആശയ കുഴപ്പത്തിൽ ആയ സ്ത്രീ: സർ, ഞാൻ നിങ്ങളുടെ മകന്റെ ക്‌ളാസ്  ടീച്ചർ ആണ്. അവന്റെ പ്രോഗ്രസ്  റിപ്പോര്‍ട്ടിനെ പറ്റി   സംസാരിക്കാൻ ഒന്നിവിടെ വരെ വരണം.

വെള്ളമടി

Ashraf Kandathinte writes:
 
ശശിയും ഭാര്യയും സഞ്ചരിക്കുന്ന കാർ പോലീസ് തടഞ്ഞു.
പോലീസ്: "മിസ്റ്റര്‍ 55 കിലോ മീറ്ററില്‍ സഞ്ചരിക്കേണ്ട റോഡിലൂടെ താങ്കള് 70 കിലോമീറ്റര് വേഗതയില്‍  സഞ്ചരിചില്ലേ. ആയിരം രൂപ ഫൈനുണ്ട്!

ശശി : " ഇല്ല സാര്‍,  60 ലാ പോയത്."
ഭാര്യ : "അല്ല ശശിയേട്ടാ, നമ്മള് 80 ല്‍ അല്ലെ വന്നത്?"
ശശി സംയമനം പാലിക്കുന്നു.

പോലീസ്:  "എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ഫൈനുണ്ട് "
ശശി: "അയ്യോ സാറേ അതിപ്പോ പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊട്ടിയതാ.
നാളെ രാവിലെ നന്നാക്കാന്‍ കൊടുക്കണം."
ഭാര്യ : " ശശിയേട്ടാ, ചേട്ടന് ഇത് തന്നെയാ രണ്ടാഴ്ച ആയി പറയുന്നേ.
നാളെ രാവിലെ കൊടുക്കാം എന്ന്. നാളെയെങ്കിലും കൊടുക്കണേ."
ശശി സംയമനം പാലിക്കുന്നു.

പോലീസ് : "സീറ്റ് ബെല്‍റ്റ് ഇടാതെ അല്ലെ വന്നത് അതിനും ഫൈനുണ്ട്, അഞ്ഞൂറു രൂപ "
ശശി : "അയ്യോ സാര്‍ അത് ഇപ്പോള്‍ വണ്ടി നിര്‍ത്തിയപ്പോ ഊരിയതാ."
ഭാര്യ : ശശിയേട്ടാ ... ചേട്ടന് സീറ്റ് ബെല്‍റ്റ് പണ്ടേ ഇഷ്ട്ടം അല്ലല്ലോ."
കണ്ട്രോള്‍ വിട്ട ശശി: " ഫാ...മണ്ടത്തി ... മിണ്ടിപ്പോകരുത്‌ ആവശ്യം ഇല്ലാത്തിടത്ത്
കയറി അഭിപ്രായം പറയുന്നോടീ?"

പോലീസ് : "നിങ്ങളുടെ ഭര്ത്താവ് എപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്?"
ഭാര്യ : "ഏയ് ശശിയേട്ടൻ പാവമാ... വെള്ളമടിച്ചാലേ എന്നോട് ദേഷ്യപ്പെടാറുള്ളൂ.

Sunday, September 8, 2013

സമ്മാനം

'ഹെലോ'

'ഹെലോ'

'കണ്‍ഗ്രാജുലേഷന്‍സ്'

'എ.. എന്താ?'

'ഇന്ത്യയിലെ പ്രശസ്‌തമായ ജ്വല്ലറിയായ 'സ്വര്‍ണ്ണക്കട'യുടെ ഓണം നറുക്കെടുപ്പില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.'

'ഞാന്‍ ആ ജ്വല്ലറിയില്‍ നിന്ന് സാധനമൊന്നും വാങ്ങിയിട്ടില്ലല്ലോ, പിന്നെങ്ങനെയാ എനിക്ക് സമ്മാനം കിട്ടുന്നത്?'

'അത് ഞങ്ങള്‍ മൊബൈല്‍ നമ്പറുകളിട്ട് നറുക്കെടുക്കുകയായിരുന്നു. അങ്ങനെയാണ്‌ ഇപ്പോള്‍ പല കമ്പനികളും ചെയ്യുന്നത്.'

'ഓ അങ്ങനെയാണോ? ഏതായാലും ഞാന്‍ വിജയിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.'

'ഓകെ. ആ സന്തോഷത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു.'

'ആട്ടെ, എന്താ സമ്മാനം?'

'നിങ്ങള്‍ നേടിയിരിക്കുന്ന സമ്മാനം മൂന്നു പവന്‍ സ്വര്‍ണ്ണമാലയാണ്‌.'

'അതെയോ? എന്റമ്മോ! ഇന്നലെ വാരഫലത്തില്‍ കണ്ടിരുന്നു സ്വര്‍ണ്ണം ലഭിക്കുമെന്ന്.'

'നിങ്ങളുടെ പോസ്റ്റല്‍ അഡ്ഡ്രസ്സ് പറഞ്ഞു തരൂ. സമ്മാനം ആ അഡ്രസ്സില്‍ അയക്കുന്നതാണ്‌.'

'ശാന്തമ്മ
ചാണകക്കുഴി വീട്
പി.ഒ. പശുത്തൊഴുത്ത്
വഴി. കാലിച്ചന്ത'

'സമ്മാനപ്പൊതി വരുമ്പോള്‍ ആയിരം രൂപ നല്‍കി അത് സ്വീകരിക്കണം.'

'1000 രൂപയോ? അതെന്തിനാണ്‌?'

'അത് സമ്മാനം അയക്കുന്നതിന്നുള്ള വിവിധ ചെലവുകളും നികുതികളും മറ്റുമാണ്‌.'

'അല്ല ഞാനൊന്ന് ചോദിക്കട്ടെ; മൂന്നു പവന്‍ സ്വര്‍ണ്ണം സമ്മാനം എന്നു പറഞ്ഞാല്‍ ഒരു 60,000 രൂപക്കു മേല്‍ വില വരില്ലേ?'

'അതെ. ഇന്നത്തെ മാര്‍ക്കറ്റനുസരിച്ച് അറുപത്താറായിരത്തി....'

'ഇരിക്കട്ടെ, ഇത്രയും വലിയ തുക എനിക്ക് സമ്മാനമായി നല്‌കുന്ന നിങ്ങള്‍ക്ക് ഒരു ആയിരം രൂപ കൂടി ചെലവഴിച്ചുകൂടേ?'

'അത്; ഞങ്ങളുടെ കമ്പനി നിയമം അങ്ങനെയാണ്‌.'

'അതെയോ? എന്നാല്‍ നിങ്ങള്‍ക്ക് വലിയ ലാഭമുള്ള മറ്റൊരു നിര്‍ദ്ദേശം ഞാന്‍ മുമ്പോട്ടു വെക്കാം.'

'ശരി. പറയൂ...'

'നിങ്ങളെന്റെ പേര്‍ക്ക് മൂന്നു പവനു പകരം രണ്ടര പവന്‍ അയച്ചാല്‍ മതി. അല്ലെങ്കില്‍ വേണ്ട; രണ്ടു പവന്‍ മതി. എന്നാലും കുഴപ്പമില്ല. ആയിരം രൂപ തരാന്‍ എന്റെ കയ്യില്‍ ഇല്ല. ഇല്ലാഞ്ഞിട്ടാണേ, അല്ലാതെ നിങ്ങള്‍ മറ്റൊന്നും വിചാരിക്കരുത് കെട്ടോ.'

'.......'

'ഹെലോ, കട്ടായോ?'

ശാന്തമ്മയുടെ ആത്മഗതം: ഹല്ല, പിന്നെ; ഞമ്മളടുത്താ ഇവന്മാരുടെ ഒരു മറ്റേ കളി!


Saturday, September 7, 2013

ഭൂമിയില്‍

ആദ്യമായി വിമാന യാത്ര നടത്തുന്ന ഒരു സ്ത്രീ പയലറ്റിനോട്: ലക്‌ഷ്യത്തിലെത്തില്ലേ?കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ; അല്ലേ?

പയലറ്റ്: എനിക്ക് ഉറപ്പ് പറയാന്‍ പറ്റുന്ന ഒരു കാര്യമേ ഉള്ളൂ. നിങ്ങളെ ആകാശത്തിട്ട് ഞാന്‍ തിരികെ പോരുകയില്ല; ഏതെങ്കിലും വിധത്തില്‍  എല്ലാവരെയും ഭൂമിയില്‍ തിരിച്ചെത്തിക്കുക  തന്നെ ചെയ്യും. 

Thursday, August 22, 2013

കുട്ടികള്‍

Ashraf Kandathinte writes:

അഞ്ചു മക്കളുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ഓരോ വീട് കൊടുക്കുന്നു എന്ന് കേട്ടപ്പോള്‍ കുട്ടപ്പനും തോന്നി ഈ സ്കീമില്‍ ഒരു വീടിനു അപേക്ഷിക്കണം എന്ന്.
കുട്ടപ്പന്‍ ഭാര്യയോട്: എടീ, നമുക്ക് രണ്ടു കുട്ടികള്‍ ഇല്ലേ?അപ്പുറത്തെ സരസയുടെയുടെ മൂന്നു കുട്ടിള്‍ എന്റേതാണ്. നമുക്ക് ആ കുട്ടികളെ കൂടി ഇങ്ങോട്ട് കൊണ്ടുവരാം. അങ്ങനെ നമുക്ക് അഞ്ചു കുട്ടികളാകും. അങ്ങനെ നമുക്ക് വീടിനു അപേക്ഷിക്കുകയുംചെയ്യാം...
കുട്ടപ്പന്‍ പോയി സരസയുടെ മൂന്നുകുട്ടികളെ കൂട്ടിക്കൊണ്ടു വന്നു...
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ സ്വന്തം മക്കളെ കാണാനില്ല...
കുട്ടപ്പന്‍: എടീ, നമ്മുടെ മക്കളെവിടെ?
ഭാര്യ : ആ മത്തായി വന്നു അയാളുടെ കുട്ടികളാണെന്ന് പറഞ്ഞു കൊണ്ടുപോയി.
അയാള്‍ക്കും വീടിനു വേണ്ടി അപേക്ഷിക്കാനാണത്രേ .! 

ജാപ്പനീസ് ഭാഷ

Ashraf Kandathinte writes:

ബിൽഗേറ്റ്സ് ഒരു പുതിയ തീരുമാനം എടുത്തു.
മൈക്രോസോഫ്റ്റ് യുറോപ്പിന് ഒരു പുതിയ ചെയർമാൻ.
ഇന്റർവ്യൂ ഹാളിൽ അയ്യായിരം പേര്‍.
ആദ്യ അനൌൻസ്മെന്റ്: ജാവ അറിയാത്തവർക്ക് മടങ്ങിപോകാം.
രണ്ടായിരം ആളുകൾ ഹാൾ വിട്ടറങ്ങി.
ശശി മനസ്സിൽ ഓർത്തു ...ജാവയും കോപ്പും ഒന്നും അറിയുകേല. എന്നാലും വന്നതല്ലേ നിന്നുകളയാം , ഇവന്മാര് മൂക്കൊന്നും ചെത്തുകേലല്ലോ.
അടുത്ത അനൌൻസ്മെന്റ്: ഇരുനൂറു പേരെ എങ്കിലും മാനേജ് ചെയ്ത പരിചയം വേണം; ഇല്ലാത്തവർക്ക് തിരികെ പോകാം.
വീണ്ടും രണ്ടായിരം ആളുകൾ ഹാൾ വിട്ടറങ്ങി.
ശശി മനസ്സിൽ ഓർത്തു; രണ്ടവന്മാരെ ഇതുവരെ മാനേജ് ചെയ്യാൻ കിട്ടിയിട്ടില്ല , പിന്നല്ലേ ഇരുനൂറു. പോട്ട് പുല്ലു. ഇവിടെ നിന്നെന്നു കരുതി ഇവന്മാര് മൂക്കിക്കൂടെ കേറ്റുകയും ഒന്നും ഇല്ലല്ലോ. ചുമ്മാ നിന്ന് കളയാം.
അടുത്ത അനൌൻസ്മെന്റ്: മാനേജ്‌മന്റ്‌ ഡിഗ്രി ഇല്ലാത്തവർക്ക് പോകാം.
അഞ്ഞൂറ് പേര് സ്ഥലം കാലിയാക്കി.
ശശി ഉള്ളിൽ ഒന്ന് ഊറി ചിരിച്ചു. പത്തും ഗുസ്തിയും കഴിഞ്ഞ എനിക്ക് പുല്ലു ഡിഗ്രി. വന്ന സ്ഥിതിക്ക് നിക്കാം. അറ്റ്ലീസ്റ്റ് കളി ഒന്ന് കാണാമല്ലോ.
അവസാന അനൌൻസ്മെന്റ്: ജാപ്പനീസ് ഭാഷ അറിയാത്തവർക്ക് പോകാം.
നാനൂറ്റി തൊണ്ണൂറ്റി എട്ടുപേർ ഹാൾ വിട്ടിറങ്ങി.
ശശി ഒന്ന് പരുങ്ങി. ഈ പണ്ടാര ഭാഷയിൽ ഒരൊറ്റ അക്ഷരം അറിയില്ല. എന്നാലും അങ്ങ് നിന്ന് കളയാം
ഹാളിൽ ആകെ രണ്ടുപേര് മാത്രം ബാക്കിയായി.
ബിൽ ഗൈറ്റ്സ് അവരുടെ അടുത്തെത്തി ...
അവരോടായി പറഞ്ഞു: .നിങ്ങൾ രണ്ടുപേര് മാത്രമേയുള്ളൂ ജാപ്പനീസ് ഭാഷ അറിയാവുന്നവർ. ആ ഭാഷയിൽ നിങ്ങൾ തമ്മിൽ സംസാരിക്കുന്നതു കേൾക്കാൻ താല്പര്യമുണ്ട്.
ശശി മെല്ലെ തിരിഞ്ഞു മറ്റെയാളോട് ചോദിച്ചു: " എന്തൊക്കെയുണ്ടെടാ ആളിയാ "

മറ്റെയാൾ മറുപടി പറഞ്ഞു: "സുഖം തന്നെടെ മച്ചു .............."

Friday, July 26, 2013

മദ്യം 

ഒരു ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. അപ്പോള്‍ ഭാര്യ പറഞ്ഞു: ഐ ലവ് യൂ.
ഇത് കേട്ട ഭര്‍ത്താവ് ആശ്ചര്യത്തോടെ ചോദിച്ചു: നീ തന്നെയാണോ സംസാരിക്കുന്നത്? അല്ലെങ്കില്‍ മദ്യമോ?
ഭാര്യ: അതെ, ഞാന്‍ തന്നെയാണ്‌ സംസാരിക്കുന്നത്.
ഭര്‍ത്താവ്: നീ സംസാരിക്കുന്നത് എന്നോടാണോ?
ഭാര്യ: അല്ല; മദ്യത്തോടാണ്‌.  

Thursday, July 25, 2013

ചാട്ടവാറടി

Navas Kadavanad writes:

ആഫ്രിക്കയിലെ ഒരു കൊടും കാട്ടിലൂടെ നടന്നു പോകുകയായിരുന്നു ഡിസൂസ എന്ന അമേരിക്കക്കാരനും സയീദ്‌ ജബ്ബാർ എന്ന പാകിസ്ഥാനും തൊട്ടി ശശി എന്ന ഇന്ത്യാക്കാരനും ,..... പൊടുന്നനെ കുറച്ചു കാട്ടു ജാതികാർ അവരെ പിടിച്ചുകൊണ്ടു കാട്ടുമൂപ്പന്റെ അടുത്തെത്തിച്ചു ,

"നിങ്ങൾ നിയമം തെറ്റിച്ചു ഞങ്ങളുടെ കാട്ടിൽ അതിക്രമിച്ചു കയറി നിങ്ങള്ക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചിരിക്കുന്നു " മൂപ്പന്‍ പറഞ്ഞു ഇത് കേട്ടുടനെ അമേരിക്കക്കാരൻ ശിക്ഷ ഇളവു കിട്ടാനായി കരഞ്ഞു പറയാൻ തുടങ്ങി ,....

അവസാനം മൂപ്പൻ പറഞ്ഞു " ശരി എങ്കിൽ ഒരു ഇളവു ചെയ്യാം നിങ്ങളെ അടിക്കുന്ന സമയത്ത്നിങ്ങൾ പറയുന്ന സാധനം മുതുകിൽ കെട്ടിവേച്ചേ അടിക്കൂ "

ആദ്യം അമേരിക്കക്കാരനായിരുന്നു അടി കിട്ടിയത്.... അടിക്കുന്നതിനു മുന്നേ അയാൾ അവടെ കിടന്ന ഒരു ചാക്ക് ആണ് മുതുകിൽ കെട്ടിവെക്കാൻ പറഞ്ഞത്... , കുറച്ചു അടികിട്ടിയപ്പോഴേക്കും ചാക്ക് കീറി അയാളുടെ മുതുകിൽ അടി കൊള്ളാൻ തുടങ്ങി.,...

അടുത്തത്‌ പാകിസ്താൻകാരന്‍റെ ഊഴമായിരുന്നു.... അയാള് തോട്ടി ശശിയെ പുച്ഛത്തോടെ നോക്കിയിട്ടു പറഞ്ഞു "ഞങ്ങൾ പാക്കിസ്ഥാൻകാര്‍ക്ക് വേദന യൊന്നും പ്രശ്നമല്ല... എന്റെ മുതുകിൽ നേരിട്ട് തല്ലിക്കോ "

അടുത്തത്‌ തൊട്ടി ശശീയുടെ ഊഴം ആയിരുന്നു...

" നിനക്കെന്താ മുതുകിൽ കെട്ടാൻ വേണ്ടത് " മൂപ്പൻ ചോദിച്ചു ....

ഒട്ടും ആലോചിക്കാതെ ശശി പറഞ്ഞു " എന്‍റെ മുതുകിൽ ഈ നില്ക്കുന്ന പാക്കിസ്ഥാൻ കാരനെ കെട്ടി വെച്ചാൽ മതി തമ്പ്രാ "

Friday, July 19, 2013

വാക്കേറ്റം

Usman Iringattiri writes:

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം നടക്കുകയാണ്.
പറയാന്‍ പാടില്ലാത്തതും മറക്കാന്‍ പറ്റാത്തതുമൊക്കെ വിളിച്ചു പറഞ്ഞിട്ടൊടുവില്‍ ഭാര്യ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു:
''നിങ്ങളോടൊപ്പം ഇനി എനിക്ക് വയ്യ.
ഞാന്‍ എന്റെ വീട്ടിലേക്കു പോകുകയാ... എന്റെ തല വിധി ..
എത്ര നല്ല അന്വേഷണങ്ങള്‍ വന്നതാ..''

മൂക്കൊലിപ്പിച്ചും തേങ്ങിക്കരഞ്ഞും അവള്‍ തന്റെ കീറിയ ബാഗിലേക്ക് സാരിയും മാക്സിയുമൊക്കെ വാരിവലിച്ചു വെക്കുകയാണ്.
പുറത്ത് ഒന്നും സംഭവിക്കാത്ത മട്ടില്‍ പത്രംവായിച്ചിരിപ്പാണ് അയാള്‍ .
ഒന്നും മിണ്ടുന്നില്ല.

അവസാനം അവള്‍ ബാഗും തോളിലിട്ട്‌ ഇറങ്ങി.
ഇടയ്ക്കിടെ അവള്‍ അയാളെ തിരിഞ്ഞു നോക്കുന്നുണ്ട്.
ഇപ്പോള്‍ തിരിച്ചു വിളിക്കും എന്ന പ്രതീക്ഷയിലാണ് നോട്ടം !
അയാള്‍ക്കുണ്ടോ വല്ല കുലുക്കവും?

അയാള്‍ കൂടുതല്‍ സീരിയസായി പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്..
ഒടുവില്‍ സഹികെട്ട് അവള്‍ പറഞ്ഞു :
'ങ്ങള് വിളിക്ക് ണ് ണ്ടങ്കി അങ്ങട് വിളിക്യാ .. അല്ലെങ്കി ഞാനങ്ങ്ട് കേറി വരും..'
ഇത് കേട്ടപ്പോള്‍ അയാള്‍ക്ക്‌ ചിരി പൊട്ടി ..
'ന്നാ ന്റെ മോള് ങ്ങട് പോര്..'! :)

Thursday, July 18, 2013

കോട

ബിജു വി തമ്പി writes:

കട്ടപ്പനയിൽ പണ്ടൊരു യുവാവ്
വാറ്റാൻ ഉണ്ടാക്കിയ
കോട നിറച്ച ടാങ്കിൽ വീണു മരിച്ചു .
ചില കുടിയന്മാർ പറഞ്ഞു
"എന്ത് സുഖകരമായ മരണം ! "

Sunday, July 14, 2013

വിടവ്

Noufal T Purangu writes:

നമസ്കാരത്തില്‍ തോളുകള്‍ ചേര്‍ത്തു അണി ഒപ്പമാക്കി വിടവില്ലാതെ ചേര്‍ന്നു നില്‍ക്കണം എന്നാണ് നിയമം. ജുമുഅക്ക് വന്ന ഒരു മൊല്ലാക്ക അശ്രദ്ധമായി വരികള്‍ക്കിടയില്‍ വിടവിട്ടു നില്‍ക്കുന്ന ചെറുപ്പക്കാരെ കണ്ടു. അയാള്‍ അണി ഒപ്പമാക്കി ആ ഗാപ്പില്‍ കയറി നമസ്‌ക്കരിച്ചു.
നമസ്‌ക്കാരം കഴിഞ്ഞ ഉടനെ മൊല്ലാക്ക ഉപദേശം തുടങ്ങി:
"നിങ്ങള്‍ ഇങ്ങനെ അശ്രദ്ധരായി നമസ്കരിക്കരുത്. അണിയൊപ്പിച്ചു നില്‍ക്കണം. മാത്രമല്ല; അണികള്‍ക്കിടയില്‍ വിടവുണ്ടാകരുത്. അണിയിലെ ആളുകള്‍ തമ്മില്‍ അകലമിട്ടാല്‍ മനസുകള്‍ തമ്മില്‍ അകലും. അണികള്‍ക്കിടയില്‍ സ്ഥലം കാലിയാക്കിയാല്‍ അവിടെ പിശാച് കയറി നില്‍ക്കും എന്നാണു."
പൊറുതി കെട്ട ചെറുപ്പക്കാരില്‍ ഒരുവന്‍: "അവസാനം പറഞ്ഞതില്‍ എനിക്കൊരല്‍പ്പം സംശയമുണ്ടായിരുന്നു ഇപ്പോള്‍ അതും ഉറപ്പായി"

Thursday, July 11, 2013

മന്‍മോഹന്‍

ഒരാള്‍ ഒരു കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്‌. അതിനിടെ ഹാളില്‍ നിന്ന് മൊബൈല്‍ റിങ് ചെയ്‌തു.
ഇത് കേട്ടപ്പോള്‍ പ്രസംഗകന്‍ പറഞ്ഞു: വിവിധ ഇടങ്ങളില്‍ നാം ചെല്ലാറുണ്ട്. ഓരോയിടത്തും എത്തിച്ചേരുമ്പോള്‍, നമ്മുടെ മൊബൈല്‍ അവിടേയ്‌ക്കനുയോജ്യമായ മോഡിലേക്ക്  മാറ്റണം. ഇത്തരം സന്ദര്‍ഭങ്ങള്‍കനുയോജ്യമായ മോഡ്, മന്‍മോഹന്‍ മോഡ് ആകുന്നു.

Tuesday, July 9, 2013

ദാഹശമനി

കടുത്ത വരള്‍ച്ചയും ഉഷ്‌ണവുമുള്ള കൊടുംവേനലിലായിരുന്നു ഒരു വര്‍ഷത്തെ റമദാന്‍. വ്രതമനുഷ്ഠിക്കുന്നവരെ ദാഹം വല്ലാതെ തളര്‍ത്തുന്നുണ്ടായിരുന്നു. പക്ഷേ, ഒരു ഉമ്മാമയ്ക്ക് ദാഹം ഒരു പ്രശ്‌നമായി അനുഭവപ്പെട്ടില്ല. ആളുകള്‍ അതിന്റെ കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: മുത്തു നബിയുടെ സുന്നത്തെടുക്കുന്നതുകൊണ്ടാണ്‌ ദാഹമില്ലാത്തത്.
ഏതാണീ ദാഹശമനിയായ സുന്നത്തെന്ന് ജനം അന്വേഷിച്ചു. അപ്പോള്‍ അവര്‍
ആ രഹസ്യം വെളിപ്പെടുത്തി: വുദുവിനു ശേഷം അല്‍പ്പം വെള്ളം കുടിക്കണമെന്ന് ഒരു സുന്നത്തുണ്ട്. ഞാന്‍ പത്തു മണിക്ക് ഖുര്‍ആന്‍ ഓതാന്‍ വുദു എടുക്കും. പിന്നെ ളുഹ്‌റ്‌ നമസ്‌ക്കരിക്കാന്‍ വുദു എടുക്കും. പിന്നെ അസര്‍ നമസ്‌ക്കരിക്കാന്‍ വുദു എടുക്കും. 

Sunday, July 7, 2013

പഴം 

Adarsh Damodaran writes:

"വൈലോപ്പിള്ളിയുടെ മാമ്പഴം കണ്ടോ കുട്ട്യേ?"

"ഇല്ല, ഫ്രിഡ്ജിൽ സ്ട്രോബെറിയുണ്ട്, എടുക്കട്ടെ"

"അത് ഒരു പുസ്തകമാണ്, മോളെ"

"ഓ, ഇപ്പൊ ആരാ ഇതൊക്കെ വാങ്ങുന്നത്,
ആപ്പിളും ബ്ലാക്ക്ബെറിയും ഉണ്ടല്ലോ "

"അത് പഴങ്ങളല്ലേ, കുട്ട്യേ?"

വിശ്വാസം

Rahim Muchikuttathil Ponnani writes:


ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള ആവേശമായിരുന്നു മനസ്സു നിറയെ.
എന്നാല്‍ ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു. അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ 'എടീ' എന്ന് അലറി വിളിച്ചു.
തെല്ലുനേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവുണ്ട് നില്ക്കുന്നു. പെട്ടെന്നുണ്ടായ പരിഭ്രമം മറച്ച് സന്തോഷമഭിനയിച്ചുകൊണ്ട് ഭാര്യ അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ആ ചെരിപ്പ് ആരുടേതാണെന്ന് അയാള്‍ ചോദിച്ചു. ഭാര്യ പറഞ്ഞു: 'ചേട്ടന്‍ മറന്നോ, ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസം ഒരു ജോഡി ചെരിപ്പു വാങ്ങിയത്? അത് വളരെ വലിപ്പം കൂടിയെന്നു പറഞ്ഞ് ചേട്ടന്‍ ഇവിടെയിട്ടു പോയതല്ലേ? ഓര്‍ക്കുന്നില്ലേ?'
എത്രയാലോചിച്ചിട്ടും അങ്ങനെയൊരു സംഗതി ഓര്‍ത്തെടുക്കാന്‍ ബേബിക്കായില്ല. പിന്നെ, ഭാര്യയെ കണ്ട സന്തോഷത്തില്‍ തനിക്കാ കാര്യം മറന്നു പോയതായിരിക്കുമെന്ന് കരുതി അയാള്‍ അകത്തേക്ക് കയറി.
അപ്പോള്‍ കോലായിലുള്ള ടീപ്പോയില്‍ ചായ കുടിച്ചുവെച്ച രണ്ടു കപ്പുകള്‍ ബേബി കണ്ടു. അയാള്‍ക്ക് വീണ്ടും സംശയമുണ്ടായി.
ബേബി: 'ഇതാരാണെടീ രണ്ടു പേര്‍ ചായ കുടിച്ചത്?'
ഭാര്യ: 'ഓ, അതും ചേട്ടന്‍ മറന്നോ? മൂന്നു കൊല്ലം മുന്‍പ് ചേട്ടന്‍ പോകുമ്പോള്‍ നമ്മള്‍ രണ്ടുപേരുംകൂടി ചായകുടിച്ചത് ഓര്‍മയില്ലേ? ആ സുന്ദര നിമിഷം എപ്പോഴും ഓര്‍മിക്കാന്‍ ഞാന്‍ ആ കപ്പുകള്‍ അങ്ങനെ തന്നെ വെച്ചതാണ്.'
ഭാര്യയെ കണ്ടതിന്റെ ആവേശത്തില്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. താന്‍ ആ കാര്യം മറന്നുപോയതാകുമെന്നു കരുതി.
അകത്തെത്തിയപ്പോള്‍ ആഷ്‌ട്രേയില്‍ ഒരു സിഗരറ്റു കുറ്റി കണ്ടു.
'ആരാണെടീ ഇവിടെ സിഗരറ്റു വലിക്കുന്നത്?' ബേബി ദേഷ്യത്തോടെ ചോദിച്ചു.
പരിഭ്രമത്തോടെ ഭാര്യ പറഞ്ഞു: 'ങാ! ചേട്ടന്‍ അതും മറന്നോ! മൂന്നുവര്‍ഷം മുന്‍പ് പോകുമ്പോള്‍ ചേട്ടന്‍ അവസാനമായി വലിച്ച സിഗരറ്റ് കുറ്റിയല്ലേ അത്? ഞാന്‍ ചേട്ടന്റെ ഓര്‍മയ്ക്കുവേണ്ടി അതുപോലെ അവിടെ സൂക്ഷിച്ചു വെച്ചതല്ലെ...'
അതു താന്‍ വലിക്കാറുള്ള ബ്രാന്റ് സിഗരറ്റല്ല എന്നു ബേബിക്കു മനസ്സിലായെങ്കിലും ആ നേരത്ത് ഭാര്യ പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. കാരണം, ഗള്‍ഫിലേക്ക് പോകുന്ന തിരക്കിനിടയില്‍ ഒരു പക്ഷേ താന്‍ ബ്രാന്‍ഡുമാറി സിഗരറ്റ് വാങ്ങി വലിച്ചു പോയതാകും.
പക്ഷേ, കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'
അങ്കലാപ്പിലായിപ്പോയ ഭാര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു: 'ഇതു നല്ല കൂത്ത്! ചേട്ടനല്ലേ അന്നു ഗള്‍ഫില്‍ പോകുന്ന ദിവസം കുറേ ജോഡി വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു വന്നത്? അതില്‍ ഈ ജോഡി വലിപ്പം കൂടിപ്പോയെന്നും ഇനി അതു കൊണ്ടുപോയി മാറ്റി വാങ്ങാന്‍ നേരമില്ലെന്നും പറഞ്ഞ് ഇതവിടെ തൂക്കിയിട്ടത് ഓര്‍മയില്ലേ? ചേട്ടന്റെ ഓര്‍മയ്ക്കു വേണ്ടി ഞാനത് അവിടെ നിന്നും എടുത്തതേയില്ല.'
ഭാര്യ പറയുന്ന ആ കാര്യം ബേബിക്ക് ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. പക്ഷേ, തന്റെ ഓര്‍മശക്തി ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്ന് അയാള്‍ക്കറിയാം. ഭാര്യ പറയുന്നത് ശരിയായിരിക്കാം. പ്രേമത്തോടെ അവളെ നോക്കിക്കൊണ്ട്, അവള്‍ പറഞ്ഞ കാര്യം തനിക്ക് ഓര്‍മ വന്നെന്ന മട്ടില്‍ അയാള്‍ പറഞ്ഞു 'ങാ ഉവ്വ്... ഞാനോര്‍ക്കുന്നു.'
പക്ഷേ, കിടപ്പുമുറിയിലെ വലിയ അലമാര തുറന്ന ബേബി തരിച്ചുനിന്നുപോയി!
അലമാരയ്ക്കുള്ളിലുണ്ട് വലിയ ശരീരമുള്ള ഒരു അപരിചിതന്‍ നില്ക്കുന്നു.
'ആരാണെടാ താന്‍ റാസ്‌കല്‍?' ബേബി അയാളോട് അലറി.
എന്നാല്‍ വളരെ ശാന്തനായി ആ അപരിചിതന്‍ ബേബിയോട്
ചോദിച്ചു: 'ഇത്രനേരവും താങ്കളുടെ ഭാര്യ പറഞ്ഞതെല്ലാം താങ്കള്‍ വിശ്വസിച്ചില്ലേ?'
ബേബി: 'ഉവ്വ്.'
പെട്ടെന്ന് ഭാവം മാറ്റി, വിനീതനായി തൊഴുകൈയോടെ അപരിചിതന്‍ പറഞ്ഞു: 'എന്നാല്‍ ഞാനീ പറയുന്നതു കൂടിയൊന്നു വിശ്വസിക്കൂ സാര്‍, ഞാന്‍ സത്യമായിട്ടും 'PALA'-യ്ക്കുള്ള ബസ്സ് കാത്തു നില്ക്കുകയാണ്.'...!!!

ഇഷ്‌ടം

Husain Abdullah writes:


കാമുകി കാമുകനോട് : “എന്നെ എത്ര ഇഷ്ടാണെന്ന് പറ.”

“ഒത്തിരിയൊത്തിരി.”

“എന്നാലും എത്രയെന്നു പറ.”

“ഞാനൊരു മൊബൈല്‍ ആണെങ്കില്‍ നീ അതിന്റെ സിം കാര്‍ഡ് ആണ്. സിമ്മില്ലാതെ മൊബൈല്‍ കൊണ്ട് എന്തു കാര്യം?”

“ഓ നല്ല ഉദാഹരണം... എനിക്കിഷ്ടായി.”

കാമുകന്റെ ആത്മഗതം: (ഹിഹി. ചൈനീസ് ഫോണില്‍ നാലു സിമ്മിടാമെന്ന് ഈ പൊട്ടിയ്ക്കറിയില്ലല്ലോ)

Saturday, July 6, 2013

കാനേ കിയോ

സവിശേഷമായ ഒരു ഭാഷാശൈലിയുടെ ഉടമകളാണ്‌ കുറ്റിയാടിക്കാര്‍.
വയനാട്ടുകാരനായ ഒരു പയ്യന്‍ കുറ്റിയാടിയിലെ ഒരു വീട്ടില്‍  ജോലിക്കാരനായി എത്തി.  അല്‍പ്പം വിശാലമായ ഒരു തെങ്ങിന്‍തോപ്പിന്നുടമയാണ്‌ വീട്ടുകാരന്‍. ആ പയ്യന്‍ ജോലിക്കെത്തിയതിനു ശേഷമുള്ള ആദ്യ തേങ്ങയിടല്‍ നടക്കുകയാണ്‌. തെങ്ങിന്‍ തോട്ടത്തിലൂടെ ഒരു കൊച്ചരുവി ഒഴുകുന്നുണ്ട്. രണ്ടു മൂന്നു തേങ്ങകള്‍ അതിലേക്ക് തെറിച്ചുവീണു. ഇത് ശ്രദ്ധയില്‍ പെട്ട ഉടമ ആ പയ്യനോട് വിളിച്ചു പറഞ്ഞു: 'കാനേ കിയോ, കാനേ കിയോ.'
അവന്റെ മറുപടി: ഹിന്ദി മാലൂം നഹീ. മലയാളം ബോലോ.

# കാനേ കിയോ = അരുവില്‍ ഇറങ്ങൂ.

Tuesday, July 2, 2013

മാവോയിസ്റ്റ്

ടീച്ചര്‍: മാവോയിസ്റ്റ് എന്ന് വിളിക്കുന്നത് ആരെയാണ്‌?
ടിന്റുമോന്‍: മാവില്‍ യീസ്റ്റ് ചേര്‍ക്കുന്നവനെ മാവോയിസ്റ്റ് എന്ന് വിളിക്കുന്നു.

Wednesday, June 26, 2013

ആഴ്ച

Adv P C Sanalkumar writes:

അച്ചന്‍ പ്രസംഗിച്ചത്  ഇങ്ങനെ.
ദൈവം ഇല്ലായിരുന്നു എന്ന് സങ്കല്പ്പിക്കുക. എങ്കില്‍ നമ്മുടെ ആഴ്ചയിലെ ദിവസങ്ങളുടെ പേരുകള്‍ ഇങ്ങനെ ആകുമായിരുന്നു

Sinday,
Mournday
Tearsday,
Wasteday,
Thirstday,
Fightday
& Shatterday.

Seven days WITHOUT GOD makes One WEAK!!

Tuesday, June 25, 2013

നമ്മുടെ

Adv P C Sanalkumar writes:

"അച്ചോ അച്ചന്റെ മുറി അടിച്ചു വാരട്ടോ?'
"അച്ചോ അച്ചന്റെ മേടയില്‍ അച്ചനെ കാണാൻ ആരോ വന്നിരിക്കുന്നു "
"അച്ചോ അച്ചന്റെ ബന്ധുക്കള്‍ ആരാണ്ട് ആണെന്ന തോന്നുന്നു അല്‍പ്പം മുൻപ് ഫോണില്‍ വിളിച്ചാരുന്നു.."
ഇങ്ങനെ എന്ത് പറയുമ്പോഴും 'അച്ചന്റെ' എന്ന് പറയുക അന്നമ്മ ചേടത്തിയുടെ ഒരു സ്വഭാവമാണ്.ചേടത്തി മേടയിലെ ജോലിക്കാരി ആണ്.വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചേടത്തി നല്ല ഒരു സ്ത്രീരത്നവുമാണ്‌.
അച്ചന്‍ ഒരു ദിവസം ചേടത്തിയെ വഴക്ക് പറഞ്ഞു
"എന്നതാ ചേടത്തീ ഇത് എന്ത് പറഞ്ഞാലും ഈ അച്ചന്റെ അച്ചന്റെ... ചേടത്തി എന്താ എനിക്ക് അന്യയാണോ? എത്ര വര്ഷങ്ങളായി ചേടത്തി ഇവിടെ നില്ക്കുന്നു. എനിക്ക് ഇവിടെ സ്വന്തമായി ഒന്നുമില്ല. നാളെ മാറ്റം വന്നാല് ഞാനങ്ങു പോകും. പക്ഷെ ചേടത്തി ഇവിടെ തന്നെ കാണും. അത് കൊണ്ട് ഇപ്പോഴും ഈ അച്ചന്റെ-അച്ചന്റെ എന്ന് പറയാതിരിക്കു. 'നമ്മുടെ ' എന്ന് പറയുക."
ചേടത്തിക്ക് മനസ്സിലായി.
പിറ്റേന്ന് ആരൊക്കെയോ അതിഥികള്‍ അച്ചനുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു.അപ്പോള്‍ അന്നാമ്മ ചേടത്തി ഓടി വന്നു
"അച്ചോ പാമ്പ് .."
"എവിടെ?"
"നമ്മുടെ ബെഡ് റൂമില്‍"

Monday, June 24, 2013

സ്വവര്‍ഗരതി

Ashraf Kandathinte  writes:

ബാറില്‍ തനിയെ ഇരിയ്ക്കുന്ന ആളുടെ അടുത്ത് വന്ന് വെയിറ്റര്‍.
“താങ്കള്‍ കുറെ നേരമായി ഇരിയ്ക്കുന്നല്ലോ..ഇതു വരെ കണ്ടിട്ടില്ല.. എന്തു പറ്റി?”
“ഏയ് ഒന്നുമില്ല, എന്റെ ജോലി പോയി. അത്ര തന്നെ..!”
“ആണോ.! എന്തായിരുന്നു ജോലി?”
“ഏയ് അതത്രയൊന്നുമില്ല. ഞാനൊരു ലോജിക്കല്‍ അനലിസ്റ്റായിരുന്നു.”
“ലോജിക്കല്‍ അനലിസ്റ്റോ? അതെന്തു ജോലി?’
“ഉദാഹരണം വഴി പറഞ്ഞു തരാം. നിങ്ങള്‍ പട്ടിയെ വളര്‍ത്തുന്നുണ്ടോ?”
“ഉണ്ട്.”
“അപ്പോള്‍ നിങ്ങളൊരു മൃഗസ്നേഹിയാണ്..?’
“അതേ..!”
‘അപ്പോള്‍ നിങ്ങള്‍ക്കു സ്വന്തം കുഞ്ഞുങ്ങളെയും വലിയ ഇഷ്ടമാണ്..?”
“അതേ.!“
“അപ്പോള്‍ നിങ്ങള്‍ വിവാഹിതനാണ്. സുന്ദരിയായ ഒരു ഭാര്യയുമുണ്ട്?”
“അതിശയമായിരിയ്ക്കുന്നു..അതേ..!”
“അപ്പോള്‍ നിങ്ങള്‍ക്കു സ്ത്രീകളോടാണു താല്പര്യം, അതായത് നിങ്ങളൊരു സ്വവര്‍ഗരതിക്കാരനല്ല..?”
“നിങ്ങളെ സമ്മതിച്ചു..! ഇതൊക്കെ എങ്ങനെ മനസ്സിലാക്കി?”
“ഇതാണ് ലോജിക്കല്‍ അനലൈസിങ്ങ്. അപ്പോള്‍ ശരി ഞാന്‍ പോകുന്നു പിന്നെ കാണാം.”

കുറെ സമയം കഴിഞ്ഞപ്പോള്‍ ബാര്‍ മുതലാളി അവിടെ വന്നു. വെയിറ്റര്‍ അയാളുടെ അടുത്തു ചെന്നു അതിശയത്തോടെ: “സാറെ ഇന്നിവിടെ ഒരു ലോജിക്കല്‍ അനലിസ്റ്റ് വന്നു. എന്തൊരു കഴിവാ അയാള്‍ക്ക്..! മറ്റുള്ളവരുടെ കാര്യമൊക്കെ ഈസിയായി പറയും..”
“ലോജിക്കല്‍ അനലിസ്ടോ..! അതെന്തൂട്ട്?”
“ഒരുദാഹരണം വഴി ഞാന്‍ പറഞ്ഞു തരാം. സാറിനു പട്ടിയുണ്ടോ?”
“ഇല്ല..”
“അതായത്.. സാറൊരു സ്വവര്‍ഗരതിക്കാരനാണ്..”
“പ്ഠേ.............” (അടിയുടെ സൌണ്ട്)

മിക്സി

Shanu Shan writes:

സംശയാലുവായ ഭര്‍ത്താവ് ഓഫീസില്‍ നിന്ന് ഫോണില്‍ ഭാര്യയോട് :
“ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?”
‘വീട്ടില്‍.”
“നേരാണോ? ആ മിക്സിയൊന്നു വര്‍ക്ക് ചെയ്ത് കേള്‍പ്പിച്ചേ..’
ഭാര്യ മിക്സി ഓണ് ചെയ്തു: “ട്‌ ര്‍ ര്‍ ര്‍ ര്‍ .......”
“ഓകെ. ഹാവ് എ നൈസ് ഡേ ഡീയര്‍ “
മറ്റൊരു ദിവസം:
“ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?”
‘വീട്ടില്‍..”
“നേരാണോ? ആ മിക്സിയൊന്നു വര്‍ക്ക് ചെയ്ത് കേള്‍പ്പിച്ചേ.’
ഭാര്യ മിക്സി ഓണ്‍ ചെയ്തു: “ട്‌ ര്‍ ര്‍ ര്‍ ര്‍ .......”
“ഓകെ. ഹാവ് എ നൈസ് ഡേ ഡീയര്‍ “

ഇനിയൊരു ദിവസം ഭാര്യയെ നേരിട്ടൊന്നു പരീക്ഷിയ്ക്കാമെന്നു കരുതി അയാള്‍ മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി. അവിടെ അയാളുടെ മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“മമ്മിയെവിടെ പോയെടാ?”
“എനിക്കറിയില്ല പപ്പാ. ഇന്നും മിക്സിയുമായിഎങ്ങോട്ടോ പോകുന്നതു കണ്ടു.”

Friday, June 21, 2013

ഭര്‍ത്താവ്

സെമിത്തേരിയില്‍ തന്റെ ഭാര്യയുടെ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ച് മടങ്ങുകയായിരുന്നു അയാള്‍. അപ്പോള്‍, അല്‍പ്പമകലെ മറ്റൊരു കല്ലറയ്ക്കടുത്ത് ഒരാള്‍ മുട്ടുകാലില്‍ നിന്നുകൊണ്ട് അതീവ ദുഃഖത്തോടെ കരയുന്നത് കണ്ടു. അയാള്‍ ഇങ്ങനെ പിറുപിറുക്കുന്നുമുണ്ടായിരുന്നു: 'എന്നോടെന്തിനിതു ചെയ്‌തു? നീ പോയതു മൂലം ഞാന്‍ തീരാ ദുഃഖത്തിലായല്ലോ.'
ഒന്നാമന്‍ രണ്ടാമനോട്: 'ക്ഷമിക്കണം. താങ്കളുടെ സ്വകാര്യതയില്‍ കൈകടത്തണമെന്ന് ഞാനുദ്ദേശിക്കുന്നില്ല. എങ്കിലും സാമാന്യം പഴക്കമുള്ള ഈ കല്ലറയ്ക്കടുത്ത് വന്ന് താങ്കള്‍ പ്രകടിപ്പിക്കുന്ന ഈ കടുത്ത ദുഃഖം കാണുമ്പോള്‍ ചോദിച്ചുപോവുകയാണ്‌. താങ്കളുടെ ആരാണ്‌  മരണപ്പെട്ടത്? ഭാര്യയോ? സന്താനമോ? അല്ലെങ്കില്‍...?
രണ്ടാമന്‍: എന്റെ ഭാര്യയുടെ മുന്‍ ഭര്‍ത്താവ്.

Thursday, June 20, 2013

എ പടം

Mohammed Shameem writes:

ടീച്ചര്‍: 'I saw a movie today' ഇത് മലയാളത്തില്‍ പറയൂ.
ടിന്റു മോന്‍: ടീച്ചര്‍ ഇന്ന് "A" പടം കണ്ടു

Monday, June 17, 2013

ചെവി

Abdu Thai writes:

അപകടത്തില്‍ രണ്ടു ചെവിയും നഷ്ടപ്പെട്ടയാള്‍ ആര്‍ത്താര്‍ത്തു കരയുന്നു: " എനിക്കിനി ഒന്നും കാണാനാവില്ലല്ലോ"
ഇതു കേട്ടപ്പോള്‍ ഒരാള്‍ സംശയം ചോദിച്ചു: " അയാളുടെ ചെവിയെല്ലെ നഷ്ടപ്പെട്ടത്; എന്നിരിക്കെ കാണാന്‍ കഴിയില്ലല്ലോ എന്ന്  പരിതപിക്കുന്നതെന്ത്‌?"
കൂടെയുള്ളയാള്‍ പറഞ്ഞു: " കണ്ണട വയ്ക്കാതെ അയാള്‍ക്ക് ഒന്നും കാണാന്‍ പറ്റില്ല."

Thursday, June 13, 2013

കഴിക്കാൻ

Thaha Pni writes:


സന്യാസി: 'കഴിക്കാൻ എന്തുണ്ട് കുമാരാ ?'

കുമാരന്‍: 'പൊറോട്ട, ചിക്കന് ഫ്രൈ, ദോശ, ബീഫ് ഫ്രൈ.'

സന്യാസി: 'അതല്ലെടോ. ഒരു സന്യാസിക്ക് കഴിക്കാൻ പറ്റിയ വല്ലതും ഉണ്ടോ?'

കുമാരന്‍: 'എങ്കിൽ സാമിക്ക് ഞാനൊരു ॐ-let (ഓം-ലറ്റ് ) ഉണ്ടാക്കിത്തരാം....' 

Wednesday, June 12, 2013

ട്രെയ്‌ന്‍

അറേബിയയിലെ രാജകുമാരന്‍ ഉപരിപഠനത്തിന്‌ ജര്‍മനിയില്‍ പോയി. ഒരു മാസം കഴിഞ്ഞപ്പോള്‍ പിതാവിനൊരു കത്തയച്ചു. ഉള്ളടക്കം: "ഇവിടത്തെ അദ്ധ്യാപകര്‍ ട്രെയ്‌നിലാണ്‌ കോളേജിലേക്ക് വരുന്നതും തിരിച്ചുപോകുന്നതും. അതുകൊണ്ട് എന്റെ മെഴ്‌സിഡസ് കാറില്‍ കോളേജില്‍ പോകാന്‍ എനിക്ക് നാണം തോന്നുന്നു."
മറുപടിയായി പിതാവ് പത്തു ലക്ഷം ഡോളര്‍ അയച്ചുകൊടുത്തു. കൂടെ ഇപ്രകാരം ഒരു സന്ദേശവും ഉണ്ടായിരുന്നു: "മകനേ, നീ ഒട്ടും പ്രയാസപ്പെടരുത്. നീ ഒരു ട്രെയ്‌ന്‍ കൂടി വാങ്ങിക്കൊള്ളുക. പണം വേണമെങ്കില്‍ ഇനിയും അയക്കാം."

Tuesday, June 11, 2013

അടി

Ashraf Kandathinte erites:

ഭാര്യ: ചേട്ടാ, ഞാന്‍ ഒരു കര്യം പറഞ്ഞാല്‍ അടിക്കുമോ?
ഭര്‍ത്താവ്: ഇല്ല; നീ കര്യം പറ.
ഭാര്യ: ഞാന്‍ ഗര്‍ഭിണിയാണ്‌.
ഭര്‍ത്താവ്: ഇതൊരു സന്തോഷവാര്‍ത്തയല്ലേ? ഇതു
പറയാനാണോ നീ പേടിച്ചത്?
ഭാര്യ: ഞാന്‍ പഠിക്കുന്ന കാലത്ത് ഇതു
പൊലെ പഞ്ഞതിന്‌ അച്ഛന്‍ എന്നെ അടിച്ചിരുന്നു.

കൃഷ്‌ണന്‍

Mohamed RV writes:

ചിത്രപ്രദര്‍ശനം കാണുകയായിരുന്ന ടിന്റുമോന്‍ ഒരു കലാകാരനോട്: കരിമ്പ് തിന്നുന്ന ആ കുട്ടിയെ വരച്ചത് താങ്കളാണോ?
കലാകാരന്‍: എടോ മണ്ടാ, അത് കരിമ്പ് തിന്നുന്ന കുട്ടിയല്ല; ഓടക്കുഴല്‍ വായിക്കുന്ന കൃഷ്‌ണനാണ്‌.


കര്‍ച്ചീഫ്

കാര്യങ്ങള്‍ മോശമാകുമ്പോള്‍
മനസ്സില്‍ ദുഃഖം നിറയുമ്പോള്‍
നിന്റെ കവിളിലൂടെ കണ്ണിരൊഴുകുമ്പോള്‍
എന്നെ വിവരമറിയിക്കുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്റെയടുത്ത്
സഹായവുമായെത്താന്‍ ഞാനാഗ്രഹിക്കുന്നു.
കാരണം, ഒരു കര്‍ച്ചീഫ് കച്ചവടക്കാരനാണു ഞാന്‍.
(ഒരു ഇങ്‌ഗ്ലീഷ് കവിത)

കാർ

Funbook writes:

മീനു: നീ കള്ള് കുടിക്കാറുണ്ടോ?
സുരേഷ്: ഉണ്ടല്ലോ.
മീനു: സ്മോക്ക്‌ ചെയ്യാറുണ്ടോ?
സുരേഷ്: പിന്നെ..
മീനു: എത്ര വലിക്കും?
സുരേഷ്: ആദ്യം 5 എണ്ണമായിരുന്നു. നിന്നെ കെട്ടിയെടുത്തത് ­ മുതൽ ഒരു പാക്കെറ്റ് ആയി.
മീനു: ഇതിനെല്ലാം കൂടി ദിവസം എത്ര രൂപ ചിലവാകും?
സുരേഷ്: 600 രൂപ ആകും, എന്തെ?
മീനു: ഹ്മ്മ്... അപ്പൊ 1 മാസത്തേക്ക് 18000 അല്ലെ?
സുരേഷ്: ഉവ്വാ..
മീനു: അപ്പൊ ഒരു
വർഷത്തേക്ക് 216000 അല്ലെ?
സുരേഷ് : ഉവ്വാ... ഉവ്വാ...
മീനു: എന്തോന്ന് കൂവ്വ... ഇതെല്ലാം കൂടി ബാങ്കിൽ ഇട്ടിരുന്നെങ്കിൽ പലിഷേം, മുതലുമൊക്കെ കൂട്ടി ഒരു സ്വിഫ്റ്റ് കാർ വാങ്ങായിരുന്നില്ലേ?
സുരേഷ്: ഓഹോ... നിന്റെ തന്ത കുടിക്കുമോ?
മീനു: ഹേ, ഇല്ല...
സുരേഷ്: വലിക്കുമോ?
മീനു: ദേ, എന്റെ അപ്പനെ പറ്റി തോന്നിവാസം പറയരുത്. അങ്ങേരിതോന്നും കൈ കൊണ്ട് തൊടില്ല !!!
സുരേഷ്: ആണോ, എന്നിട്ട് എവിടെടീ നിന്റപ്പന്റെ സ്വിഫ്റ്റ് കാർ...? 

പോയിട്ടില്ല

യുവാവ്: മുമ്പൊരിക്കല്‍ പാര്‍ക്കില്‍ വെച്ചും പിന്നെ ബീച്ചില്‍ വെച്ചും നമ്മള്‍ തമ്മില്‍ കണ്ടിരുന്നില്ലേ?
യുവതി: അതുകൊണ്ടുതന്നെ പിന്നീട് ഞാന്‍ ബീച്ചിലോ പാര്‍ക്കിലോ പോയിട്ടില്ല. 

Thursday, June 6, 2013

മാപ്പ്


Adv P C Sanalkumar writes:
മകന്‍ രമേശന്‍ കുമാരേട്ടനോട് പിണങ്ങി. വീട്ടില്‍ നിന്നും പോവുകയാണ്.
"മടുത്തു. ഇനി നിങ്ങളുടെ കൂടെ ജീവിക്കാൻ വയ്യ. ഈ ലോകം വിശാലമാണ്. അതിന്റെ ഒരു കോണില്‍ ഞാന്‍ കാണും."
അച്ഛനു സെന്റിമെന്റ്സ് ഉണ്ടാകും എന്നാണു മകൻ കരുതിയത്‌. പടിയിറങ്ങിനടക്കുമ്പോൾ അവൻ ഒന്ന് തിരിഞ്ഞുനോക്കി. അച്ഛൻ തിരികെ വിളിക്കും എന്ന പ്രതീക്ഷയില്‍.
കുമാരേട്ടൻ വിളിച്ചു.
"ഡാ ഇത് വച്ചോളൂ"
ഒരു പൊതി. മകന് സന്തോഷമായി.
"എന്താ ഇതില്?" മകന് ചോദിച്ചു "രൂപയാണോ?"

"അത് ഭൂലോകത്തിന്റെ മാപ്പ് ആണ്. വഴിതെറ്റാതെ, ലോകത്തിന്റെ, നീ ഉദ്ദേശിക്കുന്ന കോണില്‍ ചെല്ലാൻ ഇത് സഹായിക്കും"

പുസ്‌തകം

ഒന്നാമന്‍: എന്റെ ഭാര്യ 'രണ്ടു സഹോദരന്മാര്‍' എന്ന നോവലാണ്‌ വായിക്കുന്നത്. അവള്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്‌തിരിക്കുന്നു.

രണ്ടാമന്‍: എന്റെ ഭാര്യ 'മൂന്നു സുന്ദരികള്‍' എന്ന നോവലാണ്‌ വായിക്കുന്നത്. അവള്‍ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നു.

അത് കേട്ട മൂന്നാമന്‍ എഴുന്നേറ്റ് വീട്ടിലേക്കോടി. അല്‍പ്പസമയത്തിനകം അയാള്‍ തിരിച്ചെത്തിയപ്പോള്‍ ഒന്നാമനും രണ്ടാമനും ചോദിച്ചു: എന്തിനാണ്‌  നിങ്ങള്‍ വീട്ടിലേക്കോടിയത്?

മൂന്നാമന്‍: ഇന്നു കാലത്ത് എന്റെ ഭാര്യ 'ആലിബാബയും 41 കള്ളന്മാരും' വായിക്കാന്‍ തുടങ്ങിയിരുന്നു. അവള്‍ ഗര്‍ഭിണിയുമാണ്‌. ഇനി പ്രശ്‌നമില്ല. പുസ്‌തകം ഞാന്‍ കത്തിച്ചുകളഞ്ഞു.

പ്രൈസ് ടാഗ്

അങ്ങേയറ്റം മോടിയില്‍ വസ്‌ത്രം ധരിച്ചുകൊണ്ടാണ്‌ അയാള്‍ ഇന്റര്‍വ്യൂവിന്‌ എത്തിയത്. എന്നാല്‍ ധരിച്ച റെഡിമെയ്‌ഡ് വസ്‌ത്രത്തിന്റെ പ്രൈസ് ടാഗ് കളഞ്ഞിട്ടുണ്ടായിരുന്നില്ല. അതൊരാള്‍ ചൂണ്ടിക്കാണിച്ചു.
മറുപടി: ഈ ജോലി കിട്ടിയില്ലെങ്കില്‍ വസ്‌ത്രം വാങ്ങിയേടത്ത് തിരിച്ചുകൊടുക്കാന്‍ പറ്റുമോ എന്ന് ഒരു ശ്രമം നടത്താനാണ്‌ അത് കളയാതിരിക്കുന്നത്.'  

Wednesday, June 5, 2013

കസേര

ലോനപ്പന്‍ നമ്പാടന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഭരണകക്ഷിക്കാരോട്  പറഞ്ഞു: 'നിങ്ങള്‍ കസേരയോട് ഇത്ര വലിയ കൊതി കാണിക്കരുത്. കസേര കിട്ടുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. നിങ്ങള്‍ ചെന്നാല്‍ കസേരയില്‍ ഇരുത്തുക മാത്രമല്ല; പുതപ്പിച്ചു തരുകയും പൌഡറിട്ടു തരുകയും ചെയ്യും.'

വേദന

ലോനപ്പന്‍ നമ്പാടന്‍ ഒരു തിരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കുകയാണ്‌: 'എതിര്‍സ്ഥാനാര്‍ത്ഥി വോട്ട് കിട്ടാന്‍ വേണ്ടി മതപ്രീണനം നടത്തുന്നു. ബിഷപ്'സ് ഹൌസിലും എന്‍.എസ്.എസ് ആസ്ഥാനത്തും എസ്.എന്‍.ഡി.പി ആസ്ഥാനത്തും അയാള്‍ പോയി. ഇനി ബാക്കിയുള്ള ഒരു സമുദായമുണ്ട്. അവരുടെ വോട്ട് നേടാന്‍ വേണ്ടി ഇത്തിരി വേദന സഹിക്കാനും അയാള്‍ തയ്യാറായേക്കും. 

രുചി

ബേക്കറിയില്‍ നിന്ന് ബ്രെഡ് വാങ്ങിയ ആള്‍ അല്‍പ്പസമയത്തിനകം അതുമായി തിരിച്ചുവന്നു. എന്നിട്ട് അതിന്റെ രുചിഭേദത്തെക്കുറിച്ച് പരാതിപ്പെട്ടു. ബേക്കറിക്കാരന്‍ പറഞ്ഞു: പത്തു വര്‍ഷമായി ഞാന്‍ ബ്രെഡ് ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്.
അയാള്‍: ശരിയായിരിക്കാം. പക്ഷേ, അവയത്രയും  നിങ്ങള്‍ അപ്പോള്‍ തന്നെ വില്‍ക്കണമായിരുന്നു. 

സിംഹം

Murshidcp Muhammed writes:

പണ്ട് കാഴ്ച ബംഗ്ലാവില്‍ നിന്ന് ഒരു സിംഹത്തെ കാണാതായി. കണ്ടത്താന്‍ ലോകത്തിലെ വിവിധ പോലീസ് വിഭാഗങ്ങളെ നിയോഗിച്ചു. സ്‌കോട്ട്‌ലന്റ് യാര്‍ഡ് പരാജയപ്പെട്ടു. ആസ്‌ട്രേലിയന്‍ പോലീസ് പരാജയപ്പെട്ടു. മറ്റ് മിക്ക പോലീസ് സംവിധാനങ്ങള്‍ക്കും സിംഹത്തെകണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ സി.ഐ.എയുടെ സഹായത്തോടെ ഇന്ത്യന്‍ പോലീസ് ഒറ്റ ദിവസം കൊണ്ട് സിംഹത്തെ കണ്ടെത്തി. കോടതിയില്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയപ്പോള്‍ എല്ലാവരും ഞെട്ടി. ഇതൊരു കഴുതയല്ലേ എന്നു മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ പോലീസ് പറഞ്ഞു 'താനൊരു സിംഹമാണെന്നും താന്‍ തന്നെയാണ് കാഴ്ച ബംഗ്ലാവില്‍ നിന്ന് പുറത്ത് ചാടിയതെന്നും സമ്മതിച്ച കഴുതയുടെ കുറ്റ സമ്മത മൊഴി ഇതാ' ചാര്‍ത്തിയത് മകോക്ക ആയതുകൊണ്ട് കുറ്റസമ്മതമൊഴി തെളിവായി സ്വീകരിച്ചു കഴുതയെ സിംഹമാക്കി ന്യായാധിപന്‍ വിധിച്ചു. കാഴ്ചബംഗ്ലാവില്‍ നിന്ന് സിംഹം ചാടിപ്പോയ കുറ്റത്തിന് കഴുതെയ തൂക്കിക്കൊല്ലാന്‍ വിധിയായി!

സ്ലോ

ഒരു ഏഴു നില കെട്ടിടത്തിനു മുകളില്‍നിന്ന് രാജുവിന്റെ വാച്ച് താഴെ വീണു. അത് ചിതറിത്തെറിച്ചുപോയി. ഇതു കണ്ട കണ്ണന്‍ പറഞ്ഞു: എന്റെ വാച്ച് ഇതുപോലെ ഒരിക്കല്‍ താഴെ വീണിരുന്നു.
രാജു: എന്നിട്ടത് തകര്‍ന്നുപോയോ?
കണ്ണന്‍: ഇല്ല. ഞാന്‍ താഴെ പോയി കൈനീട്ടി നിന്നു. എന്റെ കയ്യിലാണ്‌ അത് വീണത്.
രാജു: അത് പാരച്യൂട്ട് ധരിച്ചിരുന്നോ?
കണ്ണന്‍: ഇല്ല. അത് പത്തു മിനിറ്റ് സ്ലോ ആയിരുന്നു. 

പഴക്കമുള്ള

ഒരു ഡോക്‌ടറും കുശവനും കര്‍ഷകനും എഞ്ചിനീയറും സംസാരിച്ചിരിക്കുകയായിരുന്നു. ഏതു തൊഴിലാണ്‌ ഏറ്റവും പഴക്കമുള്ളത് എന്നതായിരുന്നു ചര്‍ച്ചാവിഷയം.
ഡോക്‌ടര്‍ പറഞ്ഞു: ആദാമിന്റെ വാരിയെല്ലില്‍ നിന്നാണ്‌ ദൈവം ഹവ്വയെ സൃഷ്ടിച്ചത്. അതുകൊണ്ട് സര്‍ജറിയാണ്‌ ഏറ്റവും പഴക്കമുള്ള തൊഴില്‍.
കുശവന്‍ പറഞ്ഞു: ദൈവം ആദ്യം സൃഷ്ടിച്ചത് ആദാമിനെയല്ലേ? അതും കളിമണ്ണില്‍ നിന്ന്. അതുകൊണ്ട് തന്റെ തൊഴില്‍ അതിനേക്കാള്‍ പഴക്കമുള്ളതാണ്‌.
കര്‍ഷകന്‍ പറഞ്ഞു: ദൈവം ആദാമിനെ സൃഷ്ടിച്ചത് ഏദന്‍ തോട്ടത്തിലല്ലേ? അപ്പോള്‍ മനുഷ്യസൃഷ്ടിക്കുമുമ്പേ തോട്ടമുണ്ട്. അഥവാ കൃഷിയുണ്ട്. അതാണ്‌ ഏറ്റവും പഴക്കമുള്ള തൊഴില്‍.
എഞ്ചിനീയര്‍ പറഞ്ഞു: എല്ലാറ്റിനും മുമ്പ് വേണ്ടത് ആസൂത്രണവും പദ്ധതിയുമാണ്‌. അതിനു ശേഷമാണ്‌ എല്ലാം നടപ്പില്‍ വരുത്തുക. അതുകൊണ്ട് തന്റെ തൊഴിലാണ്‌ ഏറ്റവും പഴക്കമുള്ളത്.

സൂപ്പര്‍വൈസര്‍

ശേഖരന്‍: എന്റെ ജോലി നഷ്ടപ്പെട്ടു.
കുമാരന്‍: എങ്ങനെ?
ശേഖരന്‍: സൂപ്പര്‍വൈസര്‍ എന്നെ പിരിച്ചുവിട്ടു; അത്ര തന്നെ.
കുമാരന്‍: പക്ഷേ, അതിനൊരു കാരണം കാണില്ലേ?
ശേഖരന്‍: തൊഴിലാളികളല്ലേ ജോലി ചെയ്യുന്നത്. സൂപ്പര്‍വൈസര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുകയല്ലേ ചെയ്യുക?
കുമാരന്‍: അതും ശരിയായിരിക്കാം. പക്ഷേ, നീ കാരണം പറഞ്ഞില്ല.
ശേഖരന്‍: കമ്പനിയില്‍ പുതിയ കുറച്ചുപേരെ ജോലിക്ക് വെച്ചിട്ടുണ്ട്.
കുമാരന്‍: അതിനെന്താ? നിന്നെ പിരിച്ചുവിട്ടതിന്റെ കാരണം പറ.
ശേഖരന്‍: അവര്‍ക്കൊരു അബദ്ധം സംഭവിച്ചു.
കുമാരന്‍: അതിനാണോ നിന്നെ പിരിച്ചുവിട്ടത്?
ശേഖരന്‍: അതെ.
കുമാരന്‍: കഷ്ടം. എന്തൊരു ക്രൂരതയാണിത്? ആട്ടെ. അവര്‍ക്ക് സംഭവിച്ച അബദ്ധമെന്താണ്‌?
ശേഖരന്‍: അത് വെറുമൊരു തെറ്റിദ്ധാരണയാണ്‌.
കുമാരന്‍: പുതിയ ജോലിക്കാര്‍ എന്തോ ഒന്ന് തെറ്റിദ്ധരിച്ചതിന്‌ നിന്നെ പിരിച്ചുവിട്ടെന്നോ?
ശേഖരന്‍: അതെ.
കുമാരന്‍: അവരെന്താണ്‌ തെറ്റിദ്ധരിച്ചത്?
ശേഖരന്‍: അവര്‍ തെറ്റിദ്ധരിച്ചത് ഞാനാണ്‌ സൂപ്പര്‍വൈസര്‍ എന്നാണ്‌.

പന്തയം

തന്റെ ശാരീരിക കഴിവില്‍ അഹങ്കരിക്കുകയും പൊങ്ങച്ചം പറയുകയും ചെയ്യുക അവന്റെ പതിവാണ്‌. കൂടെ ജോലി ചെയ്യുന്ന പ്രായംചെന്നയാളെ അവന്‍ പരിഹസിച്ചുകൊണ്ടിരുന്നു. സഹിക്കാവുന്ന പരിധികഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു: നമുക്കൊരു പന്തയം വെച്ചാലോ?
അവന്‍: ആവാമല്ലോ.
അയാള്‍: ഒരു മാസത്തെ കൂലിക്കാണ്‌ പന്തയം.
അവന്‍: വളരെ നല്ലത്. എനിക്ക് ഇത്തിരി കുടുതല്‍ കാശ് ആവശ്യമുള്ള സമയമാണിത്.
അയാള്‍: ഈ കൈവണ്ടില്‍ കയറ്റി പത്തു മീറ്റര്‍ അപ്പുറത്തേക്ക് ഞാന്‍ വലിച്ചുകൊണ്ടുപോകുന്ന സാധനം അതേ പടി തിരിച്ചു കൊണ്ടുവരാന്‍ നിനക്ക് കഴിയുകയില്ല.
അവന്‍, ആവേശത്തോടെ: നമുക്ക് കാണാം.
അയാള്‍, ചിരിച്ചുകൊണ്ട് പറഞ്ഞു: മോന്‍ ഈ വണ്ടിയിലൊന്ന് കയറി ഇരിക്ക്.


കണ്ണട

ഉദ്യോഗാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. അകത്ത് എം.ഡി. ഇന്റര്‍വ്യൂ ആരംഭിക്കുകയാണ്‌.
ഒന്നാമത്തെ ഉദ്യോഗാര്‍ത്ഥിയോട് എം.ഡി. ചോദിച്ചു: എന്നെ കാണുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്ന ഒന്നാമത്തെ കാര്യം എന്താണ്‌?
ഉദ്യോഗാര്‍ത്ഥി: താങ്കള്‍ക്ക് ചെവിയില്ല.
എം.ഡി അയാളെ ആട്ടിവിട്ടു.
രണ്ടാമന്‍ ഹാജറായപ്പോഴും അതേ ചോദ്യം അതേ ഉത്തരം പിന്നെ പുറത്താക്കലും ആവര്‍ത്തിച്ചു.
പിന്നെ മൂന്നാമനോടും അതേ ചോദ്യം തന്നെ ചോദിച്ചു.
എന്നാല്‍ അയാളുടെ അയാളുടെ ഉത്തരം ഇങ്ങനെയായിരുന്നു: താങ്കള്‍ കോണ്ടാക്റ്റ് ലെന്‍സ് ധരിച്ചിട്ടുണ്ടെന്നതാണ്‌ എന്റെ ശ്രദ്ധയില്‍ പെടുന്ന ഒന്നാമത്തെ കാര്യം.
എം.ഡി, ആശ്ചര്യത്തോടെ: അതെങ്ങനെ മനസ്സിലാക്കി?
ഉദ്യോഗാര്‍ത്ഥി: അല്ലാതെ കണ്ണടധരിക്കാന്‍ താങ്കള്‍ക്ക് കഴിയില്ലല്ലോ.

Sunday, June 2, 2013

അച്ഛന്‍

തെരഞ്ഞെടുപ്പു ദിവസം ഒരു കുട്ടി ബൂത്തിനടുത്തു നിന്ന് കരയുന്നത് അവിടെ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരന്റെ ശ്രദ്ധയില്‍ പെട്ടു.
പോലീസ്: എന്തിനാ കരയുന്നത്?
കുട്ടി: എന്റെ അച്ഛന്‍ മരിച്ചുപോയി.
പോലീസ്: എപ്പോള്‍?
കുട്ടി: അഞ്ചു വര്‍ഷം മുമ്പ്.
പോലീസ്: എന്നിട്ട് താനിപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണോ?
കുട്ടി: അല്ല.
പോലീസ്: പിന്നെ?
കുട്ടി: അച്ഛന്‍ ഇന്നിവിടെ വോട്ട് ചെയ്യാന്‍ വന്നിട്ടുണ്ടായിരുന്നു. എന്നിട്ടും ഞങ്ങളെ കാണാന്‍ വീട്ടില്‍ വരാതെ പോയിക്കളഞ്ഞു. അതാണ്‌ സങ്കടം.

Saturday, June 1, 2013

ഗൊറില്ല

തൊഴിലന്വേഷണത്തിനിടെ ആ യുവാവ്  മൃഗശാലയിലും ചെന്നിരുന്നു. മാനേജര്‍ പറഞ്ഞു: ഇവിടത്തെ ഗൊറില്ല ചത്തിട്ട് മൂന്നു ദിവസമായി. പകരമൊന്ന് കിട്ടാന്‍ പ്രയാസമാണ്‌. അതിനാല്‍ അതിന്റെ തോലണിഞ്ഞ് കൂട്ടില്‍ കഴിയാമെങ്കില്‍ നല്ല ഒരു തുക ശമ്പളം നല്‍കാം.
അയാള്‍ സമ്മതിച്ചു. പിറ്റേന്ന് ജോലി തുടങ്ങി. കൂട്ടിന്റെ അഴിയില്‍ തൂങ്ങിയും മറ്റുമുള്ള അയാളുടെ കളികള്‍ കണ്ട് ജനം ആസ്വദിക്കുകയാണ്‌. ഇതിനിടയില്‍ കൂടിന്റെ വാതില്‍ തുറന്ന് അയാള്‍ സിംഹക്കൂടിനു മുകളില്‍  തെറിച്ചുവീണു. സിംഹം ഒന്നലറി. അയാള്‍ പേടിച്ചുവിറച്ചുകൊണ്ട് നിലവിളിച്ചു: 'രക്ഷിക്കണേ, രക്ഷിക്കണേ'.
അപ്പോള്‍ സിംഹം പറഞ്ഞു: ഞാന്‍ നിന്നെ തിന്നാനൊന്നും പോണില്ല; മിണ്ടാതെ കിടക്കവിടെ; ഇല്ലെങ്കില്‍ നമ്മള്‍ രണ്ടു പേരുടെ പണിയും പോകും. 

അന്യഭാഷ

ഒരു തള്ളച്ചുണ്ടെലിയും അതിന്റെ കുഞ്ഞും മുറ്റത്തുകൂടി നടക്കുകയാണ്‌. അപ്പോള്‍ പെട്ടെന്ന് ഒരു പൂച്ച അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. തള്ള ഉടനെ 'ബൌ ബൌ' എന്ന് പട്ടി കുരയ്ക്കുംപോലെ ശബ്ദമുണ്ടാക്കി. അതോടെ പൂച്ച പേടിച്ചോടി.
തള്ള കുഞ്ഞിനോട്: നമ്മുടെ ഭാഷ മാത്രം പഠിച്ചാല്‍ പോരാ. അന്യഭാഷകള്‍ കൂടി പഠിക്കണം എന്നുപറഞ്ഞത് എന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? 

വിദ്യാര്‍ത്ഥിനി

ഒരു വിദ്യാര്‍ത്ഥിനി തന്റെ പ്രഫസറുടെ മുമ്പില്‍ ചെന്നു: സാര്‍, ഇത്തവണ എനിക്ക് ജയിക്കണം. അതിനുവേണ്ടി ഞാന്‍ എന്തും ചെയ്യാം.
അവള്‍ ഊന്നിപ്പറഞ്ഞു: എന്തും ചെയ്യാം. എന്തും....
പ്രഫസര്‍: ഞാന്‍ പറയുന്നതെന്തും നീ ചെയ്യുമോ?
വിദ്യാര്‍ത്ഥിനി: ചെയ്യാം സാര്‍.
പ്രഫസര്‍: പിന്നീട് വാക്ക് മാറ്റുമോ?
വിദ്യാര്‍ത്ഥിനി: ഇല്ല സാര്‍.
പ്രഫസര്‍: ഞാന്‍ നിന്നോട് ആവശ്യപ്പെടുന്ന കാര്യം രഹസ്യമായിരിക്കണം.
വിദ്യാര്‍ത്ഥിനി: തീര്‍ച്ചയായും.
പ്രഫസര്‍: എങ്കില്‍ ഇങ്ങടുത്ത് വരൂ.
അവള്‍ അദ്ദേഹത്തിന്റെ വളരെ അടുത്തേക്ക് ചെന്നു.
വിദ്യാര്‍ത്ഥിനി: പറയൂ സാര്‍. സാര്‍ എന്ത് പറഞ്ഞാലും അത് മറ്റാരും അറിയാന്‍ പോകുന്നില്ല.
പ്രഫസര്‍:  ഉറപ്പാണല്ലോ.
വിദ്യാര്‍ത്ഥിനി: ഉറപ്പാണ്‌ സാര്‍.
പ്രഫസര്‍: എങ്കില്‍ പറയാം. നീ നന്നായി പഠിക്കണം. അല്ലാതെ ജയിപ്പിക്കാന്‍ പറ്റില്ല.

കാമ്പസ് ഹീറോ

O. Abdulla Writes:

പ്രബോധനത്തില്‍ പേര്‍ അച്ചടിച്ചുവന്നാല്‍ കാമ്പസ് ഹീറോ ആയി (ശാന്തപുരം ഇസ്‌ലാമിയാ കോളേജ്) വിലസാന്‍ മറ്റൊന്നും വേണ്ട. സ്വന്തം പേരില്‍ ലേഖനമയച്ചത് തിരിച്ചുവന്നാലുള്ള ജാള്യം ഓര്‍ത്താവണം അക്കാലത്ത് ഞങ്ങളില്‍ ഒരാള്‍ 'ഒരു വിദ്യാര്‍ഥി, ശാന്തപുരം' എന്ന പേരില്‍ പത്രത്തിലേക്ക് തുടര്‍ ലേഖനം അയച്ചു. അത് അച്ചടിച്ചുവന്നപ്പോള്‍ ലേഖനത്തിന് ഒരുപാട് അവകാശികളായി. കോളേജില്‍ 'ഉഴപ്പി' നടന്ന ഒരു വിദ്യാര്‍ഥി അന്ന് നാട്ടില്‍ചെന്ന് സ്വന്തം മാതാവിനോട് പറഞ്ഞു: 'ഞാന്‍ പഴയ ഉഴപ്പനല്ലെന്നും എന്റെ ഒരു തുടര്‍ ലേഖനം ഇതിനകം പ്രബോധനത്തില്‍ അച്ചടിച്ചുവന്നുകൊണ്ടിരിക്കുന്നുവെന്നും ബാപ്പയോട് പറയണം.' ഇതിനകം ലേഖകന്‍ ആരെന്ന് സ്വന്തം നിലക്ക് മനസ്സിലാക്കിയ ബാപ്പയോട്  ഈ 'വിവരം' ഉമ്മ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: 'അവന്റെ പേര് എന്നുമുതല്‍ക്കാണ് ടി.കെ ഇബ്‌റാഹീം എന്ന് മാറ്റിയത് എന്നു ചോദിക്കൂ!'

Wednesday, May 29, 2013

ശ്രേഷ്ഠഭാഷാപദവി

CHIRIKKOOTTAM (ചിരിക്കൂട്ടം ) writes:

പത്രക്കാരന്‍: മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി  കിട്ടിയതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം?

നേതാവ്: ആക്‌ച്വലീ ഈ ന്യൂസ് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ത്രില്‍ഡ് ആയി. മലയാലം ലാങ്‌ഗ്വേജ് ഇത്രവലിയ ഒരു പൊസിഷനില്‍ എത്തിയതില്‍ ഞാന്‍ എക്‌സൈറ്റഡ് ആണ്‌. ഇതിനു വേണ്ടി എഫര്‍ട്ട് ചെയ്‌ത എല്ലാ പൊളിറ്റിക്കല്‍ ലീഡേഴ്‌സിനോടും ഞാന്‍ ഗ്രേറ്റ്ഫുള്‍ ആണ്‌. ഇനി കമിങ് ഫ്യൂച്ചറില്‍ ഇതിനേക്കാള്‍ വലിയ അച്ചീവ്മെന്റ്സ് നമ്മുടെ മതര്‍ ടങ്ങിന്‌ ഉണ്ടാവട്ടെ എന്ന് ഞാന്‍ വിഷ് ചെയ്യുന്നു. വേള്‍ഡിലെ എല്ലാ യൂനിവേഴ്‌സിറ്റികളിലും മലയാലം പഠിപ്പിക്കണം എന്നാണ്‌ എന്റെ ഒപീനിയന്‍. അങ്ങനെ എം.ടിയെപ്പോലുള്ള വെല്‍ നോണ്‍ 'പോയറ്റ്‌സി'നെയും ഓ.എന്‍.വിയെപ്പൊലുള്ള നല്ല 'നോവലിസ്‌റ്റി'നെയും കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ നമുക്ക് സാധിക്കും. 

ബാങ്കിന്റെ സമയം

അടുത്തടുത്ത് രണ്ടു പള്ളികള്‍. ഒന്നില്‍ സമയം നോക്കി ബാങ്കുവിളിക്കും. അവിടത്തെ ബാങ്ക് കേള്‍കുമ്പോഴാണ്‌ രണ്ടാമത്തേതില്‍ വിളിക്കാറുള്ളത്.

ഒരു ദിവസം സമയംതെറ്റി ബാങ്കുവിളിച്ചു. നാട്ടുകാര്‍ ഓടിയെത്തി. ഒന്നാമത്തെ പള്ളിയിലെ മുഅദ്ദിന്‍ കുറ്റംസമ്മതിച്ചു. പക്ഷേ, രണ്ടാമന്‍ കുറ്റംസമ്മതിച്ചില്ല. ഞാന്‍ കൃത്യസമയത്താണ്‌ വിളിച്ചതെന്ന് അയാള്‍ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു. അവസാനമയാള്‍ തന്റെ പോളിസി വെളിപ്പെടുത്തി: 'അവിടെ ബാങ്ക് വിളിക്കുമ്പോഴാണ്‌ ഇവിടത്തെ ബാങ്കിന്റെ സമയം.'

ദൈവവിശ്വാസി

നല്ലവനും ദൈവവിശ്വാസിയുമായ ഒരു വേട്ടക്കാരന്‍ കൊടുംകാട്ടില്‍ ഒരു ഭീമന്‍ കരടിയ്ക്കു മുമ്പില്‍ പെട്ടു. അത് ആക്രമിക്കുമെന്നായപ്പോള്‍ അയാള്‍ വെടിയുതിര്‍ത്തു. പല തവണ. ഒന്നും കൊണ്ടില്ല. ഉണ്ട തീര്‍ന്നത് ഫലം. പിന്നെ, അയാള്‍ ഓടി. ഓടിയോടി ഒരു മുനമ്പിലെത്തി. ഇനി മുമ്പോട്ട് പോകാന്‍ പറ്റുകയില്ല. പോയാല്‍ താന്‍ പാറക്കെട്ടുകളില്‍ വീണുടയും. അയാളവിടെ നിന്ന് പ്രാര്‍ത്ഥിച്ചു: 'ദൈവമേ, എന്നെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ദൈവമേ, ഈ കരടിയെ നീയൊരു വിശ്വാസിയാക്കേണമേ.'
പ്രാര്‍ത്ഥന ദൈവം കേട്ടു. കരടിയില്‍ വിശ്വാസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അയാള്‍ ആശ്വസിച്ചു. തന്നെ ആക്രമിക്കാനുള്ള ഉദ്യമത്തില്‍ നിന്ന് ഇവന്‍ പിന്‍വങ്ങിക്കൊള്ളുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. ദൈവബോധം അതിനവനെ പ്രേരിപ്പിക്കാതിരിക്കില്ലെന്ന് അയാള്‍ ഉറപ്പിച്ചു. ഇപ്പോള്‍ കരടി പ്രാര്‍ത്ഥനയിലാണ്‌. അയാള്‍ ശ്രദ്ധിച്ചുനോക്കി; പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: 'ദൈവമേ അന്നന്നത്തേക്കുള്ള ആഹാരം എനിക്കു നീ നല്‍കണേ. എന്നും ഞാന്‍ നിന്നോട് നന്ദിയുള്ളവനായിരിക്കും. ഇന്നത്തേക്ക് വളരെ രുചികരമായ ഒരിരയെ നല്‍കിയതിന്‌ നിനക്ക്  ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. നാളെ മുതല്‍ ഏതാനും ദിവസം ഇവന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇവനെയും തേടി ഈ വഴിക്ക് വരേണമേ. അപ്പോള്‍ അവരെയും എനിക്ക് ഇരയായി  നീ  നല്‍കേണമേ. നിന്നോട് ഞാന്‍ കൂടുതല്‍ നന്ദി കാണിച്ചുകൊള്ളാം.'

Monday, May 27, 2013

പറയാന്‍ പറ്റില്ല

'അച്ഛാ, ഞാന്‍ മുമ്പിവിടെ ഉണ്ടായിരുന്നില്ലെന്ന് അമ്മ പറഞ്ഞു. അത് ശരിയാണോ?'
'ശരിയാണ്‌.'
'പിന്നെ ഞാനെവിടെ നിന്നാണ്‌ വന്നത്?'

ആറു വയസ്സുകാരന്റെ ഒരു ചോദ്യം. കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവയെല്ലാം ശരിക്കും വിശദീകരിച്ചുകൊടുക്കണമെന്നാണ്‌ ശാസ്‌ത്രം പറയുന്നത്. അപ്പോള്‍ പിന്നെ പറഞ്ഞുകൊടുക്കുക തന്നെ.

'അച്ഛാ, ഞാന്‍ ചോദിച്ചതുകേട്ടില്ലേ'?
'കേട്ടു. അത്.....'
'അതെന്താ അച്ഛന്‍ മറന്നുപോയോ?'
'ഇല്ല. എല്ലാം വിശദമായിട്ടു തന്നെ പറയാം.'

എല്ലാം വിശദീകരിച്ചു കഴിഞ്ഞു. പിന്നെ ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് അവനോട് ചോദിച്ചു: നീയിത് ചോദിക്കാനുള്ള കാരണമെന്താണ്‌?
മകന്‍: 'പിന്നെ, ഇന്ന് ഞാന്‍ നമ്മുടെ ഗെയ്‌റ്റിനടുത്ത് നില്‍ക്കുമ്പോള്‍ ഒരു കുട്ടി നടന്നു പോകുന്നത് കണ്ടു. 'നിന്നെ ഇവിടെയൊന്നും കാണാറില്ലല്ലോ, എവിടെ നിന്ന് വന്നതാണെ'ന്ന് അവനോട് ഞാന്‍ ചോദിച്ചു. യു.കെയില്‍ നിന്ന് വന്നതാണെന്ന് അവന്‍ പറഞ്ഞു. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ ആരോടെങ്കിലും പറയാമായിരുന്നു. പിന്നെ, അച്ഛന്‍ പറഞ്ഞ കാര്യം അതാരോടും പറയാന്‍ പറ്റില്ലല്ലോ.

Sunday, May 26, 2013

ഇണ

Manaf Kuniyil writes:

ഈ അറബികൾക്ക് ഒരു ഉപകാരം ചെയ്യാനും പറ്റില്ല. അടുത്ത കാബിനിൽ ജോലി ചെയ്യുന്ന സൗദിക്കാരന്‍ അയാളുടെ താക്കോൽക്കൂട്ടം പള്ളിയിൽ മറന്നു വെച്ചു. പള്ളിയല്‍ ഞാനത് കണ്ടു. കീചെയ്ൻ നേരത്തെ കണ്ടുപരിചയമുള്ളതിനാൽ ഞാൻ അതെടുത്ത് അയാളുടെ കാബിനിലേക്ക്‌ പോയി. അദ്ദേഹം കുറെ നേരമായി അത് തെരയുകയായിരുന്നു. കണ്ടപാടെ കെട്ടിപ്പിടിച്ചു കവിളത്ത് ഉമ്മ തന്നു ഒറ്റ പ്രാർത്ഥന:
ജസാകല്ലാഹ് ഖൈർ, വ സവ്വജകല്ലാഹ് ബിക്റൻ ഥാനിയൻ. (അല്ലാഹു അനുഗ്രഹിക്കട്ടെ, അവൻ ഒരു കന്യകയെക്കൂടി നിനക്ക് ഇണയായി നൽകട്ടെ.)

ഞാൻ ആമീൻ പറഞ്ഞില്ല. പക്ഷേ അയാൾ എന്റെ കൈ മുറുകെപ്പിടിച്ചു; എന്നിട്ട്  പറഞ്ഞു: ഖുൽ ആമീൻ!! (ആമീന്‍ പറ.)
അതുകേട്ടപ്പോള്‍ തലയിൽ ഒരു വെള്ളിടി വെട്ടി. ഒന്നിനെ കൊണ്ടുനടക്കാനുള്ള പാട് എനിക്കല്ലേ അറിയൂ..

ഒച്ച്

ഒച്ചിനെ ഒരു ആമ ഇടിച്ചിട്ടു കടന്നുപോയി. ഒച്ച് പോലീസില്‍ പരാതി നല്‍കി.
പൊലീസ്: നിങ്ങള്‍ ഇടിച്ചിട്ടവന്റെ വല്ല അടയാളവും പറയാമോ?
ഒച്ച്: ഇല്ല; അത് വളരെ വേഗത്തില്‍ കടന്നുപോയതിനാല്‍ ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. 

Saturday, May 25, 2013

മരണകാരണം 

ഒരു കുട്ടി കായലിലൂടെ ബോട്ടില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ സമീപത്തുകൂടി മറ്റൊരു ബോട്ട് വരുകയും അത് മുങ്ങുകയും ചെയ്‌തു. കുട്ടി ഉടനെ അങ്ങോട്ടു നീങ്ങി. മുങ്ങിയ ആളെ രക്ഷിച്ചു. അപ്പോഴാണ്‌ മനസ്സിലാകുന്നത്; താന്‍ രക്ഷിച്ചത്  മുഖ്യമന്ത്രിയെ ആണെന്ന്. മുഖ്യമന്ത്രി കുട്ടിയെ അഭിനന്ദിച്ചു; ഏറെ സന്തോഷം പ്രകടിപ്പിച്ചു. അവന്റെ ധീരതയെയും സാഹസികതയെയും പുകഴ്‌ത്തി. എന്നിട്ട് ചോദിച്ചു: നിനക്ക് ഞാനെന്താണ്‌ സമ്മാനം തരേണ്ടത്?
കുട്ടി: എന്നെ സെക്രട്ടരിയേറ്റ് വളപ്പിലോ അല്ലെങ്കില്‍ അതിനടുത്ത് ശ്രദ്ധേയമായ മറ്റൊരു സ്ഥലത്തോ മറവുചെയ്യണം.
മുഖ്യമന്ത്രി: അതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാം.
കുട്ടി: വളരെ നന്ദി.
മുഖ്യമന്ത്രി: നീ വളരെ ചെറുപ്പമാണ്‌. എന്നിട്ടും മരണം, ശവമടക്ക് ഇതിനെപ്പറ്റിയൊക്കെ വേവലാതിപ്പെടുന്നതെന്തിനാണ്‌?
കുട്ടി: എന്റെ ആയുസ്സ് അവസാനിക്കാറായിരിക്കുന്നു.
മുഖ്യമന്ത്രി: നിനക്ക് മാരകമായ വല്ല രോഗവുമുണ്ടോ?
കുട്ടി: രോഗമല്ല. താങ്കളെ രക്ഷിച്ചതാണ്‌ എന്റെ മരണകാരണമാകന്‍ പോകുന്നത്.
മുഖ്യമന്ത്രി: നീ എന്താണീ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.
കുട്ടി: താങ്കളെ രക്ഷിച്ചത് ഞാനാണെന്നറിയുമ്പോള്‍, എന്റെ അച്ഛന്‍ എന്നെ കൊല്ലും.
മുഖ്യമന്ത്രി: ആരാണ്‌ നിന്റെ അച്ഛന്‍?
കുട്ടി: പ്രതിപക്ഷ നേതാവ്.

സന്തോഷം 

കേരളത്തിലെ മൂന്നു മന്ത്രിമാര്‍ വിമനത്തില്‍ യാത്രചെയ്യുകയായിരുന്നു. അതിനിടയില്‍ ഒന്നാമത്തെ മന്ത്രി പറഞ്ഞു: ഞാനൊരു ആയിരം രൂപാ നോട്ട് താഴേക്കിട്ട് ഒരാളെ സന്തോഷിപ്പിക്കന്‍ ഉദ്ദേശിക്കുന്നു.
രണ്ടാമത്തെ മന്ത്രി: ഞാന്‍ പത്തു നൂറു രൂപാ നോട്ടുകള്‍ താഴേക്കിട്ട് പത്തു പേരെ സന്തോഷിപ്പിക്കന്‍ ഉദ്ദേശിക്കുന്നു.
മൂന്നാമത്തെ മന്ത്രി: ഞാന്‍ നൂറു പത്തു രൂപാ നോട്ടുകള്‍ താഴേക്കിട്ട് നൂറു പേരെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.
ഇതു ശ്രവിച്ച ഒരു യാത്രക്കാരന്‍: അതിലേറെ ആളുകളെ  സന്തോഷിപ്പിക്കാന്‍ പറ്റുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞു തരട്ടേ?
മൂവരും: പറയൂ.
അയാള്‍:  നിങ്ങള്‍ മൂന്നു പേരും ഈ വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുക. കേരളത്തിലെ മൂന്നേകാല്‍ കോടി മനുഷ്യര്‍ക്കും  സന്തോഷമാകും.

നടത്തം

പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ മുഴുവന്‍ താമസിക്കുന്നത് ഓഫീനടുത്തുള്ള   ക്വോട്ടേഴ്‌സിലാണ്‌. പുതുതായി ജോയിന്‍ ചെയ്‌ത ക്ലാര്‍ക്കിന്‌ മോണിങ് വോക്ക് ഒരു ശീലമാണ്‌. എന്നാല്‍ കൂട്ടിന്‌ ആരെയും കിട്ടുന്നില്ല. അവസാനമാണ്‌ അയാള്‍ പോസ്‌റ്റ് മാനെ സമീപിച്ചത്. നടത്തത്തിന്റെ സമയത്തില്‍ അല്‍പ്പം ഭേദഗതി വേണമെന്ന ഒരു നിബന്ധനയോടെ പോസ്റ്റ് മാന്‍ സമ്മതിച്ചു.
ക്ലാര്‍ക്ക്: സമയത്തില്‍ മാറ്റമാവാം. പറ്റുന്ന സമയം ചേട്ടന്‍ പറഞ്ഞോളൂ.
പോസ്‌റ്റ് മാന്‍: കാലത്ത് പത്തു മുതല്‍ വൈകീട്ട് നാലു വരെ ആവാം. 

Friday, May 24, 2013

ലിഖിതം

പണ്ടൊരു അറവുകാരന്‍ തന്റെ കടയ്ക്കുമുമ്പില്‍ ഒരു ബോഡ് വെച്ചു. 'ഇവിടെ ആട്ടിറച്ചി വില്‍ക്കപ്പെടും' അതായിരുന്നു ലിഖിതം.
ഒന്നാമന്‍: ഇറച്ചിക്കാരാ, ഇവിടത്തെ കാര്യമല്ലാതെ മറ്റേതെങ്കിലും കടയിലെ കാര്യം ​ഇവിടെ എഴുതിവെക്കുമോ?
ഇറച്ചിക്കാരന്‍: ഇല്ല.
ഒന്നാമന്‍: എങ്കില്‍ ഈ ബോഡില്‍ നിന്ന് 'ഇവിടെ' എന്നെഴുതിയത് മായ്ക്കണം.
അയാളത് അനുസരിച്ചു.
രണ്ടാമന്‍:  ഇറച്ചിക്കാരാ, കടയില്‍ സാധാരണയായി ആട്ടിറച്ചി വില്‍ക്കുക മാത്രമേ ചെയ്യാറുള്ളൂ. അല്ലാതെ വാങ്ങാറില്ലല്ലോ.
ഇറച്ചിക്കാരന്‍: ഇല്ല.
രണ്ടാമന്‍: എങ്കില്‍ ഈ ബോഡില്‍നിന്ന് 'വില്‍ക്കപ്പെടും' എന്ന ഭാഗം മായ്‌ക്കണം.
അയാളതും അനുസരിച്ചു.
മൂന്നാമന്‍: ഇവിടെ കൊളുത്തില്‍ തൂക്കിയിട്ട ഇറച്ചി കണ്ടാലറിഞ്ഞുകൂടേ ഇത് ആട്ടിറച്ചിയാണെന്ന്?
ഇറച്ചിക്കാരന്‍: അതെ.
മൂന്നാമന്‍: പിന്നെന്തിനാണ്‌ ഇവിടെ 'ആട്ടിറച്ചി' എന്ന് എഴുതിവെച്ചത്? ഈ ബോഡിന്റെ ആവശ്യം തന്നെയില്ല. അതെടുത്തുമാറ്റണം.
അയാളതും അനുസരിച്ചു.

ഗുരു

ഏതാനും കുട്ടികള്‍ കൂടിയിരുന്ന് തങ്ങളുടെ ഗുരുവിനെ വിലയിരുത്തുകയായിരുന്നു. കൂട്ടത്തില്‍ ബുദ്ധിയും സാമര്‍ത്ഥ്യവുമുള്ള കുട്ടി പറഞ്ഞു: നമ്മുടെ ഗുരുവിന്‌ വിവരമില്ല; അക്കാര്യം അദ്ദേഹം ഇതുവരെ അറിഞ്ഞിട്ടില്ല; അതിനാല്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നുമില്ല.  

എ.ടി.എം

അല്‍പനേരം ക്യൂ നിന്നിട്ടാണ്‌ ടിന്റുമോന്‌ എ.ടി.എം കൌണ്ടറില്‍ കയറാനായത്. അകത്ത് കടന്ന ഉടനെ അവന്‍ സ്വന്തം തലയില്‍ ശക്തമായി അടിച്ചു. എന്നിട്ട് കൌണ്ടറിന്റെ വാതില്‍ തുറന്ന് ക്യൂവിലുള്ളവരോട് സംസാരിച്ചു:  സുഹൃത്തുക്കളേ, എന്റെ കാര്‍ഡ് എടുക്കാന്‍ മറന്നുപോയി. അല്ലെങ്കിലും ഞാനങ്ങനെയാണ്‌. പലപ്പോഴും പലതും മറക്കും. നിങ്ങളില്‍ ആരുടെയെങ്കിലും കാര്‍ഡ് വായ്‌പ തന്ന് ഒന്ന് സഹായിക്കണേ. ഒരു മിനിറ്റിനകം തിരിച്ചുതരാം.

Thursday, May 23, 2013

പട്ടി


ഒരു വൃദ്ധന്‍ റോട്ടിലൂടെ ഒരു പട്ടിയെയും കൊണ്ട് പോവുകയായിരുന്നു. അപ്പോള്‍ എതിരില്‍ വന്ന യുവതി അയാളോട് ചോദിച്ചു: അങ്ക്‌ള്‍  നിങ്ങളുടെ പട്ടി കടിക്കുമോ?
അയാള്‍: ഇല്ല.
യുവതി പട്ടിയെ ഒന്ന് തൊട്ടുഴിഞ്ഞു; അതവള കടിക്കുകയും ചെയ്‌തു.
യുവതി: എന്തായിത് അങ്ക്‌ളിന്റെ പട്ടി കടിക്കില്ലെന്ന് എന്നോട് പറഞ്ഞില്ലേ?
അയാള്‍: അതെ, പറഞ്ഞു.
യുവതി: എന്നിട്ടിപ്പോള്‍ കടിച്ചതോ?
അയാള്‍: ഇതെന്റെ പട്ടിയല്ല. മകന്റെ വീട്ടിലേതാണ്‌. 

പാമ്പാട്ടി


ഒരിടത്തൊരു പാമ്പാട്ടിയുണ്ടായിരുന്നു. ഊരു ചുറ്റി പാമ്പുപ്രദര്‍ശനം നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നയാള്‍. ഒരു നാട്ടിലെത്തിയാല്‍ അവിടത്തെ ഏറ്റവും പ്രധാനപ്പെട്ടയാളെ സന്ദര്‍ശിച്ച് അയാളുടെ സഹായം തേടും. എന്നിട്ടാണ്‌ പ്രദര്‍ശനം നടത്തുക. വല്ല പ്രശ്‌നവുമുണ്ടായാല്‍ രക്ഷിക്കാന്‍ ആളു വേണമല്ലോ.

ഒരിക്കല്‍ അയാളൊരു ഗ്രാമത്തിലെത്തി, സ്ഥലത്തെ പ്രധാനി മഹല്ല്‌ ഖാദിയായിരുന്നു. പള്ളിയില്‍ ചെന്ന് ഖാദിയെ കണ്ടു; സംസാരിച്ചു. അപ്പോള്‍ ഖാദിക്കൊരു സംശയം: ഇങ്ങനെ കയ്യിലെടുത്തും ദേഹത്ത് ചുറ്റിയും കളിക്കുമ്പോള്‍ പാമ്പ് കടിക്കില്ലേ?
പാമ്പാട്ടി: സാധാരണ ഗതിയില്‍ കടിക്കുകയില്ല; ഇനി കടിച്ചാലും കുഴപ്പമില്ല. എന്നെ നാലു തവണ കടിച്ചിരിക്കുന്നു. അതില്‍ രണ്ടു തവണ കടിച്ചതും ഒരേ മൂര്‍ഖന്‍ തന്നെയായിരുന്നു. എന്നിട്ടും കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.
പാമ്പാട്ടിയോട്, ഖാദി: പുറത്തിറങ്ങ്.
പാമ്പാട്ടി: ഉസ്‌താദ് എന്താണ്‌ പറയുന്നത്?
ഖാദി: നീ ആദ്യം പുറത്തിറങ്ങ്. ബാക്കി കാര്യങ്ങള്‍ എന്നിട്ട് പറയാം.
അയാള്‍ പുറത്തിറങ്ങി. ഖാദി പറഞ്ഞു: നീ കാഫിറാണ്‌; പള്ളിയില്‍ കയറാന്‍ പാടില്ല; അതുകൊണ്ടാണ്‌ പുറത്തിറങ്ങാന്‍ പറഞ്ഞത്.
പാമ്പാട്ടി: അല്ല ഉസ്‌താദേ, ഞാന്‍ മുസ്‌ലിമാണ്‌; എന്റെ പേര്‌ മുഹമ്മദെന്നാണ്‌. ഞാനത് നേരത്തെ പറഞ്ഞതാണല്ലോ.
ഖാദി: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതെന്താണെന്ന് നിനക്കറിയുമോ?
പാമ്പാട്ടി: ഉസ്‌താദ് തന്നെ പറയൂ.
ഖാദി: "ഒരു സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്ന് രണ്ടുതവണ പാമ്പുകടിയേല്‍ക്കുകയില്ല.' നിനക്കോ, മൊത്തം നാലു തവണ, അതും ഒരേ പാമ്പില്‍ നിന്ന് തന്നെ രണ്ടു തവണ കടിയേറ്റിട്ടുണ്ടെങ്കില്‍, പടച്ചവനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു: നീ വിശ്വാസിയല്ല.

വരം


വികൃതനായ ഒരു മനുഷ്യന്‍ കടല്‍ക്കരയിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു കുപ്പി അയാളുടെ ശ്രദ്ധയില്‍ പെട്ടു. അതില്‍ നിന്ന് ഒരു ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു: ഞാനൊരു ഭൂതമാണ്‌. വര്‍ഷങ്ങളായി ഈ കുപ്പിയില്‍ അടക്കപ്പെട്ടിരിക്കുകയാണ്‌. എന്നെ നീ തുറന്നുവിട്ടാല്‍ നിനക്കു ഞാന്‍ മൂന്നു വരം തരാം.
അയാള്‍: എന്തു വരം?
ഭൂതം: എന്ത് ചൊദിച്ചാലും തരും.
അയാള്‍: എനിക്ക് നൂറു കോടി രൂപ വേണം. തരാമോ?
ഭൂതം: തരാം.
അയാള്‍ കുപ്പി തുറന്നു; ഭൂതം പുറത്തുവന്നു. തന്റെ സാക്ഷാല്‍ രൂപം അയാള്‍ക്ക് കാണിച്ചുകൊടുത്തു.
അയാള്‍: എങ്കില്‍ എന്റെ വരം തരൂ.
ഭൂതം ഒന്ന് കൈവീശി; എന്നിട്ട് പറഞ്ഞു: റെഡി. നൂറു കോടി രൂപ നിന്റെ ബേങ്ക് അക്കൌണ്ടില്‍ എത്തിയിരിക്കുന്നു.
തുക ബാങ്കിലെത്തിയതായി അപ്പോള്‍ തന്നെ അയാള്‍ക്കൊരു എസ്.എം.എസ് കിട്ടുകയും ചെയ്‌തു.
ഭൂതം: അടുത്ത വരം ചോദിച്ചോളൂ.
അയാള്‍: ഈ കടല്‍ക്കരയില്‍ എല്ലാ സൌകര്യങ്ങളുമുള്ള ഒരു ബംഗ്ലാവ്  വേണം.
ഭൂതം ഒന്നു കൈ വീശി. അയാള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ നല്ല ഒരു ബംഗ്ലാവ് അവിടെ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.
ഭൂതം: മൂന്നാമത്തെ വരം ചോദിച്ചോളൂ.
അയാള്‍: ഏത് സ്ത്രീയും കണ്ടാല്‍ കൊതിക്കുന്ന ഒരവസ്ഥയിലേക്ക് എന്നെ മാറ്റണം.
ഭൂതം ഒന്ന് കൈ വീശി; അതോടെ അയാളൊരു സ്വര്‍ണ്ണ പ്രതിമയായി മാറി.

കച്ചവടം


ഇന്ദ്രന്‍സ്: ഞാന്‍ തെരെഞ്ഞെടുക്കുന്ന ഒരു പെണ്‍കുട്ടിയെ നീ കല്യാണം കഴിക്കണം.
മകന്‍: എനിക്കിഷ്ടപ്പെട്ട വധുവിനെ ഞാന്‍ തെരെഞ്ഞെടുക്കും.
ഇന്ദ്രന്‍സ്: പക്ഷേ, ഇത് ബില്‍ഗേറ്റ്സിന്റെ മകളാണ്‌.
മകന്‍: എങ്കില്‍ സന്തോഷത്തോടെ അത് സ്വീകരിക്കാം.

ഇന്ദ്രന്‍സ് ബില്‍ഗേറ്റ്സിനു മുമ്പിലെത്തി.

ഇന്ദ്രന്‍സ്: നിങ്ങളുടെ മകള്‍ക്കു പറ്റിയ ഒരു വരന്‍ എന്റെ പക്കലുണ്ട്.
ബില്‍ഗേറ്റ്സ് : എന്റെ മകള്‍ വളരെ ചെറുപ്പമാണ്‌; കല്യാണപ്രായമായിട്ടില്ല.
ഇന്ദ്രന്‍സ്: പക്ഷേ, ഈ ചെറുപ്പക്കാരന്‍ വേള്‍ഡ് ബാങ്കിന്റെ വൈസ് പ്രസിഡന്റാണ്‌.
ബില്‍ഗേറ്റ്സ് : ഓ, എങ്കില്‍ അത് കൊള്ളാം.


ഇന്ദ്രന്‍സ് വേള്‍ഡ് ബാങ്ക് പ്രസിഡന്റിനു മുമ്പില്‍.

ഇന്ദ്രന്‍സ്: ഒരു ചെറുപ്പക്കാരനെ ഞാന്‍ താങ്കളുടെ വൈസ് പ്രസിഡന്റായി ശുപാര്‍ശ ചെയ്യുന്നു .
പ്രസിഡന്റ്: വേണ്ടാ; ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം വൈസ് പ്രസിഡന്റുമാര്‍ ഇവിടെയുണ്ട്.
ഇന്ദ്രന്‍സ്: പക്ഷേ, ഈ പയ്യന്‍ ബില്‍ഗേറ്റ്സിന്റെ മരുമകനാണ്‌.
പ്രസിഡന്റ്: എങ്കില്‍ ഒരു വൈസ് പ്രസിഡന്റ് കൂടി ആവാം.

മജീഷ്യനും പൂച്ചയും



സമര്‍ത്ഥനായ ഒരു മജീഷ്യന്‍ കപ്പല്‍ യാത്രക്കിടയില്‍ തന്റെ മാജിക്ക് കാണിക്കുകയായിരുന്നു. ഓരോ ഇനം കാണിക്കുമ്പോഴും ഒരു പൂച്ച ഇപ്രകാരം പ്രതികരിച്ചുകൊണ്ടിരുന്നു: 'ഇത്  മാജിക്കല്ല; വെറും തട്ടിപ്പാണ്‌. ഇയാള്‍ ആളുകളെ വിഡ്ഢികളാക്കുകയാണ്‌.'
അങ്ങനെയിരിക്കെ അടിച്ചുവീശിയ ശക്തമായ ചുഴലിക്കാറ്റില്‍ ആ കപ്പല്‍ മറിഞ്ഞു. അത് കടലിന്റെ ആഴങ്ങളില്‍ അപ്രത്യക്ഷമായി. മജീഷ്യന്‍  ഒരു ലൈഫ് ബോട്ടില്‍ കയറി. അതിന്റെ ഓരത്തു തന്നെ ആ പൂച്ചയും സ്ഥലം പിടിച്ചു. അവര്‍ പരസ്‌പരം നോക്കുമെങ്കിലും ഒന്നും ഉരിയാടിയില്ല. മൂന്നാം ദിവസം പൂച്ച സംസാരിച്ചു: നിങ്ങളുടെ കഴിവുകള്‍ അപാരം തന്നെ.  ആ കപ്പല്‍ നിങ്ങളെന്ത് ചെയ്‌തു? ഇനി എപ്പോഴാണ്‌ അത് പുറത്തുകൊണ്ടുവരുക?

പേന

പേനയുടെ മഷി കീഴ്‌പ്പോട്ട് ഒഴുകണമെങ്കില്‍ ഗുരുത്വാകര്‍ഷണം വേണം. പേന കുത്തനെ പിടിച്ചെഴുതിയാല്‍ എഴുത്ത് വരുകയില്ലല്ലൊ. ബഹിരാകാശയാത്രയിലാണ്‌ പ്രശ്‌നം. അവിടെ ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ സാധാരണ പേനകൊണ്ട് എഴുതാന്‍ കഴിയുകയില്ല. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ അമേരിക്ക ഗവേഷണം തുടങ്ങി. രണ്ടു മില്യന്‍ ഡോളര്‍ ചെലവഴിച്ചു. അങ്ങനെ പ്രഷര്‍ മൂലം പ്രവര്‍ത്തിക്കുന്ന പേന കണ്ടുപിടിച്ചു. റഷ്യക്കാര്‍ ഇതിനെ സംബന്ധിച്ച് ഗവേഷണം നടത്തിയിട്ടില്ലെന്ന് അമേരിക്ക അറിഞ്ഞു. അതിനാല്‍ തങ്ങളുടെ പേനക്ക് റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്‌തു. പക്ഷേ, അതുണ്ടായില്ല. ഇത് അമേരിക്കയെ അത്ഭുതപ്പെടുത്തി. അതിനാല്‍ ഇതിന്റെ രഹസ്യം കണ്ടുപിടിക്കാനായി ഒരു ചാരനെ റഷ്യയിലേക്ക് വിട്ടു. വളരെ നീണ്ടതും അതിസാഹസികവുമായ ശ്രമത്തിനൊടുവില്‍ അയാള്‍ ആ രഹസ്യം കണ്ടെത്തി; എന്നിട്ട് പ്രസിഡന്റിന്‌ റിപ്പോര്‍ട്ട് അയച്ചു: 'റഷ്യക്കാര്‍  ബഹിരാകാശയാത്രയില്‍ എഴുതാനുപയോഗിക്കുന്നത് പെന്‍സിലാണ്‌.'

Tuesday, May 21, 2013

വില്‌ക്കുമോ?


രാംദാസ് ഒരു പാവം കര്‍ഷകനാണ്‌. തന്റെ ഭാര്യ ഒരു പൊങ്ങച്ചക്കാരിയും അഹങ്കാരിയും ആയിരുന്നു. അവര്‍ എന്നുമയാളെ അകാരണമായി ശകാരിച്ചുകൊണ്ടിരിക്കും. എല്ലാം സഹിക്കുകയായിരുന്നു അയാളുടെ ശീലം. അതിനിടയില്‍ ഒരു ദിവസം പതിവിന്‍പടി അവര്‍ ശകാരവര്‍ഷം തുടങ്ങി. അപ്പോള്‍ അയാളുടെ കഴുത അവരുടെ സമീപത്തുണ്ടായിരുന്നു. എന്തോ കണ്ടു വിരണ്ട കഴുത അവരെ ശക്തമായി തൊഴിച്ചു. അതവരുടെ മരണത്തിനു കാരണമായി. അടുത്ത നാള്‍ സംസ്കാരച്ചടങ്ങ് നടക്കുകയാണ്‌. അവിടെയെത്തിപ്പെട്ട പലരും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. സ്ത്രീകള്‍ അയാളോട് സംസാരിച്ചപ്പോള്‍ അനുകൂലമായും പുരുഷന്മാര്‍ സംസാരിച്ചപ്പോള്‍ നിഷേധാര്‍ത്തിലും അയാള്‍ തലയാട്ടിക്കൊണ്ടിരുന്നു. ഇതില്‍ കൌതുകം തോന്നിയ ഒരാള്‍ ഇതിനെക്കുറിച്ചന്വേഷിച്ചു. അയാളുടെ മറൂപടി ഇപ്രകാരമായിരുന്നു: സ്ത്രീകള്‍ പരേതയുടെ സൌന്ദര്യം ആഭരണത്തിന്റെയും വസ്‌ത്രങ്ങളുടെയും പകിട്ട് തുടങ്ങിയവയെ പ്രശംസിച്ചുകൊണ്ടാണ്‌ സംസാരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടാണ്‌ അവര്‍ക്കുള്ള മറുപടിയായി അനുകൂലാര്‍ത്ഥത്തില്‍ തലയാട്ടിയത്. പുരുഷന്മാര്‍ സംസാരിച്ചത് കൊലയാളി കഴുതയെക്കുറിച്ചായിരുന്നു. അവര്‍ക്കറിയേണ്ടിയിരുന്നത് അതിനെ വില്‌ക്കുമോ എന്നായിരുന്നു.

Sunday, May 19, 2013

അദ്ധ്യാപകന്‍


അദ്ധ്യാപകന്‍: കേള്‍വിക്കാര്‍ക്ക് ഒട്ടും താല്‍പര്യമില്ലെന്നറിഞ്ഞിട്ടും നിറുത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എന്ത് വിളിക്കുന്നു?
വിദ്യാര്‍ത്ഥി: അദ്ധ്യാപകന്‍.

ഒരു ജോലി


Adv Sanalkumar Ias Rtd

ദക്ഷിണ റെയില്‍വേയില്‍ ഒരു ജോലി.  ശമ്പളം ഇരുപതിനായിരം രൂപ.  പരസ്യം കണ്ട കുമാരേട്ടന്‍ അപേക്ഷനല്‍കി. അഭിമുഖത്തിനു ചെന്നു. അവര്‍ക്ക് കുമാരേട്ടനെ ഇഷ്ടപ്പെട്ടു.
'നാളെത്തന്നെ ചാര്‍ജ് എടുത്തോളൂ.' - കുമാരേട്ടന് സന്തോഷമായി.
'സാറേ, എന്റെ ജോലി എന്താണെന്ന് പറഞ്ഞില്ല.' കുമാരേട്ടന്‍ ചോദിച്ചു
"പറയാം.തീവണ്ടിയുടെ ഹെഡ് ലൈറ്റ് ചിലപ്പോള്‍ പണി മുടക്കും. കത്തത്തില്ല. എന്നുവെച്ച് തീവണ്ടി നിര്‍ത്തിയിടാന്‍ പറ്റുമോ? അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വലിയ ടോര്‍ച്ച് തരും. അത് കത്തിച്ചുപിടിച്ച് തീവണ്ടിക്കു മുന്നാലെ ഓടണം."

Wednesday, May 15, 2013

വെണ്ടക്കൃഷി


Abdul Samad Andathode writes:


വേലായുധന്‍ തന്റെ കൃഷിയിടം ദേവനു നല്‍കിയത് വെണ്ടക്കൃഷി ചെയ്യാനാണ്‌. എന്നാല്‍ ദേവനവിടെ  വെണ്ടയൊഴികെ പലതും കൃഷി ചെയ്തു. അതൊന്നും വേലായുധന്‍ അറിഞ്ഞിരുന്നില്ല. വെണ്ടക്കൃഷിക്കു വേണ്ടത് പരമാവധി മൂന്നുമാസമാണ്‌. വിളവെടുപ്പ് കഴിഞ്ഞാല്‍ ഭൂമി തിരിച്ചേല്‍പ്പിക്കണമെന്ന് കരാറിലെഴുതിയിട്ടുമുണ്ട്. മൂന്നു മാസം കഴിഞ്ഞിട്ടും വേലായുധന്‍ ആവശ്യപ്പെട്ടിട്ടും ദേവന്‍ ഭൂമി തിരിച്ചുകൊടുത്തില്ല. കരാറനുസരിച്ച് താന്‍ ഭൂമി തിരിച്ചുതരേണ്ടതില്ലെന്നായിരുന്നു അവന്റെ വാദം. വേലായുധന്‍ ഒരിക്കല്‍ കൂടി കരാര്‍ പത്രം വായിച്ചു നോക്കി. അതില്‍  'വെണ്ടക്കൃഷി' എന്നെഴുതേണ്ടിടത്ത് എഴുതിയത് 'വേണ്ട കൃഷി' എന്നായിരുന്നു.

Monday, May 6, 2013

ഒറ്റക്കണ്ണന്‍


ഒരു കവിയും ഒരു ടൈലറും (പേര്‌ അംറ്‌) ചങ്ങാതിമാരായിരുന്നു. രണ്ടുപേരും അവരവരുടെ മേഖലയില്‍ വിദഗ്ദരും. കവി ഒരു കുപ്പായം തയ്ക്കാന്‍ വേണ്ടി ടൈലറെ സമീപിച്ചു. എന്നിട്ടു പറഞ്ഞതിങ്ങനെ: അകവും പുറവുമില്ലാത്ത ഒരു കുപ്പായം തയ്‌ച്ചുതരണം. തിരിച്ചും മറിച്ചും ഇടാന്‍ പറ്റണമെന്നര്‍ത്ഥം.

ഒരു നിബന്ധനയോടെ ടൈലര്‍ അതേറ്റെടുത്തു. നിബന്ധന ഇതായിരുന്നു: തന്നെക്കുറിച്ച് ഒരു കവിത രചിക്കണം. പക്ഷേ, അതിന്റെ ഉള്ളടക്കം പ്രശംസയാണോ നിന്ദയാണോ എന്നു മനസ്സിലാക്കാന്‍ കഴിയരുത്.

അകവും പുറവും ഒരു പോലിരിക്കുന്ന കുപ്പായവും പ്രശംസയാണോ നിന്ദയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത കവിതയും.

രണ്ടു പേരും അവരവരുടെ വാഗ്ദാനങ്ങള്‍ പാലിച്ചു. ആ കവി രചിച്ചതാണിത്: ഖാത്വ ലീ അംറുന്‍ ഖമീസ്വന്‍  ലൈത ഐനയ്‌ഹി സവാഉ. = അംറ്‌ എനിക്കൊരു കുപ്പായം തയ്‌ച്ചു തന്നു. അവന്റെ രണ്ടു കണ്ണും ഒരു പോലെ ആയാല്‍ നന്നായിരുന്നു.

ആ ടൈലറൊരു ഒറ്റക്കണ്ണന്‍ ആയിരുന്നു.

Sunday, January 20, 2013

ഓപറേഷന്‍


Mohamed Ajmal writes:

ഓപറേഷന്‍ തീയേറ്ററില്‍ നിന്നും ഇറങ്ങി ഓടിയ രോഗിയോട് ഭാര്യ: എന്തിനാ മനുഷ്യാ ഓപറേഷന്‍ ചെയ്യിക്കാതെ ഓടി വന്നത്?
അപ്പോള്‍ രോഗി: നഴ്‌സുമാര്‍   പറഞ്ഞെടീ, 'ഒന്നും പേടിക്കാനില്ല, ധൈര്യമായി ഇരിക്കണം, ആദ്യമായത് കൊണ്ടാണ് പേടി, ഞങ്ങള് അടുത്തില്ലേ?' എന്നൊക്കെ
അപ്പോള്‍ ഭാര്യ: അവര്‍ ഇത്ര ഒക്കെ പറഞ്ഞിട്ടും നിങ്ങള്‍ ഓപറേഷന്‍ ചെയ്യിക്കാതെ പേടിച്ച് ഓടിയതെന്തിനാ ?
അപ്പോള്‍ രോഗി: എന്നോടല്ലെടീ, ഓപറേഷന്‍ ചെയ്യുന്ന ഡോക്ടരോടാണ് അവര് പറഞ്ഞത്.

Tuesday, January 1, 2013

തമാശ


Pc SanalKumar Ias Rtd writes:

ദേഷ്യം വന്നപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ തല്ലി. അപ്പോള്‍ ഭര്‍ത്താവ് ചോദിച്ചു:
"നീ ഇപ്പോള്‍ എന്നെ തല്ലിയത് തമാശയ്ക്കോ അതോ കാര്യമായിട്ടോ?"
"കാര്യമായിട്ട് തന്നെയാണ് " ഭാര്യയുടെ മറുപടി.
ഭര്‍ത്താവ്: "എങ്കില്‍ കുഴപ്പമില്ല. തമാശ എനിക്ക് തീരേ ഇഷ്ടമല്ല."

പട്ടികള്‍


Pc SanalKumar Ias Rtd writes:

ഡല്‍ഹിയിലെ തെരുവിലൂടെ ഒരു സ്ത്രീനടന്നു പോവുകയാണ്.വഴിയരികില്‍ കുറേ പട്ടികള്‍.

ഭയന്ന് പോയ സ്ത്രീ തിരിഞ്ഞു ഓടാന്‍ ശ്രമിക്കുമ്പോള്‍ പട്ടികള്‍ പറഞ്ഞു

"നിങ്ങള്‍ പേടിക്കേണ്ടാ.ഞങ്ങള്‍ മനുഷ്യരല്ല.വെറും പട്ടികളാണ് "