Followers

Saturday, November 18, 2017

കൂതറ

പുതിയതായി വന്ന ക്ലാസ്സ് ടീച്ചർ:

ഗോപിക
present teacher.🙋

വിഷ്ണു

present teacher..🙋‍♂

ഉടായിപ്പൻ

എന്റെ പേര് U.D AYYAPPAN എന്നാണ് സാർ 👨‍💼

ok next
ചപ്പു

സാറിന് തെറ്റി. എന്റെ പേര് C.H. APPU എന്നാണ്.
sorry
next    കൂതറ

"കൂതറ നിന്റെ കെട്ടിയോളാ..."

എന്റെ പേര് K.UTHARA എന്നാണ്.
Vijay Raghavan Chempully

Wednesday, November 8, 2017

ജൂലി

അയാള്‍ പത്രം വായിച്ചുകൊണ്ടിരുന്ന നേരത്താണു ഭാര്യ പുറകില്‍ കൂടിവന്നു ചാപ്പാത്തിക്കോലിനു തലയ്ക്ക് ഒരടി കൊടുത്തത്. വേദനയോടെ അയാള്‍ അലറി :

“എന്തിനാടീ എന്നെ തല്ലിയത്?”

“ദാ ഈയൊരു കഷണം കടലാസു കണ്ടോ..ഇതില്‍ ജൂലി എന്നൊരു പേരുണ്ട്. എനിയ്ക്കിതു കിട്ടിയത് നിങ്ങളുടെ പാന്റ്റ്സിന്റെ പോക്കറ്റില്‍ നിന്ന്...”

“എടീ ദുഷ്ടെ.. അതൊരു ബസിന്റെ പേരാ...”

ഭാര്യ അയാളെ തെറ്റിദ്ധരിച്ചതിനു മാപ്പുപറഞ്ഞു.

അടുത്ത ആഴ്ച അയാള്‍ ടി.വി.കാണുമ്പോള്‍ വീണ്ടും ചപ്പാത്തിക്കോലിനു അടിവീണു. ഇത്തവണ അയാളുടെ ബോധം കെട്ടു, അത്ര ശക്തിയിലായിരുന്നു അടി. ആശുപത്രിയില്‍ വെച്ചു ബോധം വീണപ്പോള്‍ അയാള്‍ ഭാര്യയോടു ചോദിച്ചു:
“എന്തിനാടീ ഇത്തവണയും എന്നെ തല്ലിയത്?”

“ഇന്നു നിങ്ങളുടെ ബസ് ഫോണ്‍ ചെയ്തിരുന്നു.”
Vijay Raghavan Chempully

Friday, November 3, 2017

പരിതാപകരം

ശശി വിവാഹമോചനത്തിന് കേസ് കൊടുത്തു.

"എന്താണ് കാരണം" ജഡ്‌ജി ചോദിച്ചു.

"എന്റെ ഭാര്യ എന്നെ കൊണ്ട് സവാള അരിയിക്കും. അപ്പോൾ എനിക്ക് കണ്ണീരൊലിക്കും.
തുണിയും പാത്രങ്ങളും കഴുകിക്കും.അതൊക്കെ വലിയ പാടാണ്.  വീട് തുടപ്പിക്കും..അങ്ങനെ എന്റെ നടുവൊടിഞ്ഞു.  ഇതൊക്കെ ചെയ്തു ഞാൻ മടുത്തു. അതു കൊണ്ടാ "

ശശി ബോധിപ്പിച്ചു.

അതു കേട്ട ജഡ്‌ജി പറഞ്ഞു.

"മിസ്റ്റർ ശശി. ഇതിനൊക്കെ ഡൈവോർസ് ചോദിക്കണോ ?
സവാള അരിയും മുൻപ് കുറച്ചു നേരം ഫ്രിഡ്ജിൽ വെക്കു. പിന്നെ അരിഞ്ഞാൽ കണ്ണീർ വരില്ല. തുണിയൊക്കെ ഒരു മണിക്കൂർ സോപ്പ് വെള്ളത്തിൽ കുതിർത്തിട്ട ശേഷം അലക്കിനോക്ക്. എളുപ്പം കറയും അഴുക്കും പോകും.ഒരു പ്രയാസവും ഇല്ല.  പാത്രങ്ങൾ പത്തു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വിം കൊണ്ട് കഴുകി നോക്ക്. ഈസി ആണ്. തറ തുടക്കാൻ നല്ല മോപ് മാർകറ്റിൽ കിട്ടും. നിന്നു കൊണ്ട് തുടക്കാം. "

അത്രയും കേട്ട ശശി പറഞ്ഞു.

"സോറി സർ. എന്റെ പെറ്റിഷൻ തിരികെ തന്നേക്ക്‌."

"ഓ അപ്പോൾ ശശിക്ക് ഞാൻ പറഞ്ഞത് ഉൾക്കൊള്ളാനായി അല്ലേ "

"അതല്ല സാർ.  എന്നേക്കാൾ പരിതാപകരം ആണ് അങ്ങയുടെതെന്നെനിക്ക് മനസിലായി.
Vijay Raghavan Chempully