Followers

Monday, November 30, 2015

ഉമ്മവെക്കുന്നത്‌

Mammootty Anjukunnu writes:
 
പത്രക്കാരൻ: "ഏതു ഭക്ഷണമാണ് താങ്കൾക്കു കൂടുതലിഷ്ടം?"
മുസ്ലിയാർ: "അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല, എന്റെ ഉമ്മ വെക്കുന്നത്‌ ഇഷ്ടമാണ്"
പിറ്റേന്നത്തെ പത്രത്തിലെയും ഓൺലൈൻ മഞ്ഞ പത്രങ്ങളിലെയും തലവാചകം:
"ഉമ്മവെക്കുന്നതിഷ്ടമെന്ന് മുസ്ലിയാർ"

Saturday, November 28, 2015

മലര്‍

രണ്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ നെല്ലിക്ക വാങ്ങാന്‍ വേണ്ടി സ്കൂളിനടുത്തുള്ള കടയില്‍ ചെന്നതാണ്‌. അപ്പോള്‍ സുന്ദരിയായ ഒരു യുവതി സ്കൂളിന്റെ ഗെയ്‌റ്റ് കടന്ന് അകത്തേക്ക് പോകുന്നു.
ഇതു കണ്ട കച്ചവടക്കാരന്‍ കുട്ടികളോട് ചോദിച്ചു: ഇത് സ്കൂളിലെ പുതിയ ടീച്ചര്‍ ആണോ?
കുട്ടികള്‍ രണ്ടും ഒരുമിച്ച് പറഞ്ഞു: അത് ഞങ്ങളുടെ സ്കൂളിലെ 'മലരാ'ണ്‌. 

വികാരിയച്ചന്‍

Raju PP writes:

പള്ളിയിലെ വികാരിയച്ചന്‍  മരിച്ചു. ശവമടക്ക് പണച്ചെലവുള്ള കാര്യമാണ്. ഇടവകക്കാന്‍ പിരിവിനിറങ്ങി. ബര്‍ണാഡ് ഷായുടെ വീടിനു മുമ്പില്‍ എത്തിയപ്പോള്‍ അവിടെ കയറണമോ വേണ്ടയോ എന്നൊരു സംശയം. കാരണം, ഷാ വിശ്വാസിയല്ല, പിന്നെ, വിവരക്കേടും അഹങ്കാരവും ഒരുമിച്ചു ചേര്‍ന്ന അപൂര്‍വ പ്രതിഭാസമാണ് മരിച്ച അച്ചന്‍ എന്ന് ഷാ നേരത്തെ സാക്‌ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
ഒരാള്‍ പറഞ്ഞു: 'എന്തായാലും പോയി നോക്കാം,  നമ്മള്‍ ന്യായമായ കാര്യത്തിനാണ് പോകുന്നത്. ഒന്നുകില്‍  കാശ് തരാതിരുന്നേക്കാം. അല്ലെങ്കില്‍ ഇറങ്ങിപ്പോകാന്‍  പറഞ്ഞേക്കാം.  അത്രയല്ലേഉള്ളൂ. അല്ലാതെ വെടിവെച്ചു കൊല്ലാനൊന്നും പോകുന്നില്ലല്ലോ.'

അങ്ങനെ സംഘം ഷായുടെ വീട്ടിലെത്തി. അദ്ദേഹം പൂമുഖത്തുണ്ട്,  എന്തോ വായിച്ചുകൊണ്ടിരിക്കുകയാണ്‌.
അവര്‍ ആവശ്യം ഉന്നയിച്ചു. "ഓരോ   പൌണ്ട് പിരിക്കാനാണ് തീരുമാനം. ഷാ അര പൌണ്ട് തന്നാലും മതി. പള്ളീലോന്നും വരാത്ത ആളല്ലേ."
ഷാ എണീറ്റു.
സംഘം പിന്നോട്ട് ഒരു ചുവടു വച്ചു.
ഷാ അകത്തേക്ക് പോയി.
'തോക്കെടുക്കാനാണോ? സ്ഥലം വിട്ടേക്കാം.' ഒരാള്‍ പറഞ്ഞു. സംഘം തിരിഞ്ഞുനടക്കാന്‍ തുടങ്ങി.
ഗേറ്റിനടുത്തെത്തിയപ്പോള്‍  പുറകില്‍ നിന്ന് ആരോ കൈകൊട്ടി വിളിക്കുന്നു.
ഷായാണ്.
"വരൂ."

ഭാഗ്യം. തോക്കെടുത്തിട്ടില്ല. മാത്രമല്ല, മട്ടും ഭാവവും കണ്ടിട്ട്  സംഭാവന തരാനാണ്‌ വിളിച്ചതെന്ന് തോന്നുകയും ചെയ്യുന്നു.
"ഒരു പുരോഹിതന്റെ ശവമടക്ക് നടത്തണമെന്നല്ലേ പറഞ്ഞത്?"
"അതെ"
"അതിന്ന് ഒരു പൌണ്ടാണ് ആവശ്യം, അല്ലെ?"
"അതെ."
"ഇതാ രണ്ടു പൌണ്ട് ഉണ്ട്. കഴിയുമെങ്കില്‍ ഒരെണ്ണത്തെക്കൂടി അടക്കൂ."

Sunday, November 15, 2015

പാട്ടിലാക്കാന്‍

ടീച്ചര്‍: ഞാന്‍ പറഞ്ഞതു പോലെ, നീ എല്ലാ കൂട്ടുകാരോടും മര്യാദയോടും വിനയത്തോടും കൂടി പെരുമാറുകയും എല്ലാവരോടും ദയയും കാരുണ്യവും കാണിക്കുക്കയും ചെയ്യുന്നു എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്. ശരിയല്ലേ?
ശശി: ശരിയാണ്‌ മാഡം.
ടീച്ചര്‍: അപ്പോള്‍ കുട്ടികള്‍ക്കെല്ലാം നിന്നെ വലിയ ഇഷ്ടമായിരിക്കും; അല്ലേ?
ശശി: അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല. എന്നാല്‍ എന്നെ പാട്ടിലാക്കാന്‍ എളുപ്പമാണെന്ന് എല്ലാവരും കരുതുന്നുണ്ട്.

Thursday, November 5, 2015

ദീപാവലി

Dileep Sarovaram Kumar writes:

ദീപയുടെ ഭര്‍ത്താവ് കിണറ്റില്‍  വീണു....

ദീപ കയര്‍  എടുത്തു ഇട്ടു കൊടുത്തു.
അയാള്‍  ഉറക്കെ വിളിച്ചു പറഞ്ഞു:

ദീപാ...വലി......... ദീപാ...വലി

Tuesday, November 3, 2015

വെടി

Hassan Faisal writes:

കാമുകി കാമുകന്‍  ഫോണ്‍  ചെയ്തപ്പോൾ കാമുകന്റെ 8 വയസ്സുള്ള സഹോദരനാണ് ഫോണെടുത്തത്.
കാമുകി: മോന്റെ ചേട്ടന് ഫോണ് കൊടുക്ക്
കുട്ടി: ആന്റിയുടെ പേരെന്താ?
കാമുകി: സുശീല
സഹാദരൻ: പച്ചക്കള്ളം. സത്യം പറ ആന്റീ, എന്നിട്ട് ഫോണിൽ പേര് "വെടി" എന്നാണല്ലോ വന്നത്.

Sunday, November 1, 2015

ബിവ്‌റേജ് ക്യൂ

Binu Raghavan writes:

ഭാര്യ: ദുഷ്ടാ, നിങ്ങള്‍ നമ്മുടെ എട്ടും പൊട്ടും തിരിയാത്ത മോനെ ബിവ്‌റേജില്‍ ക്യൂ നില്‍ക്കാന്‍ അയച്ചില്ലേ?

ഭര്‍ത്താവ്: എടീ, അവന്‍ പോയി ക്ഷമ, അനുസരണ, ത്യാഗം, മര്യാദ, മതേതരത്വം, എല്ലാം പഠിക്കട്ടെ. ഇന്നത്തെ തലമുറയില്‍ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപങ്ങളാണ്‌ ഇവയെല്ലാം.