Followers

Thursday, October 20, 2016

മൽസ്യങ്ങൾ

ടീച്ചർ: മൽസ്യങ്ങൾ ഇടക്കിടെ വെള്ളത്തിന്റെ മുകൾപ്പരപ്പിൽ വരുന്നത് എന്തിനാണ്?

ബാലു: ആരെങ്കിലും വലവീശാൻ വരുന്നുണ്ടോ എന്ന് നോക്കാനായിരിക്കും ടീച്ചർ.

വെളിച്ചെണ്ണ

ടീച്ചർ: "വെളിച്ചെണ്ണ" ഉൾപ്പെടുന്ന ഒരു വാചകം പറയൂ.

ബാലു: ഞാൻ ഇന്നു കാലത്ത് പുട്ട് തിന്നു.

ടീച്ചർ: ഇതിൽ വെളിച്ചെണ്ണ എവിടെ?

ബാലു: പുട്ടിനു കൂട്ടിയ പപ്പടം കാച്ചിയത് വെളിച്ചെണ്ണയിലായായിരുന്നു മാം.

പഞ്ഞി

Prem Narayan writes:

ശശി ഒരിക്കൽ വീട്ടിലെത്തിയപ്പോള്‍ ഭാര്യ  ശാന്ത  ചെവിയില്‍ പഞ്ഞിയും വെച്ചിരിക്കുന്നു......

"ഇതെന്താടി ചെവിയില് ......?"

ഭാര്യ ശാന്ത :
"ഓ എന്നാ പറയാനാ അബദ്ധത്തില് കാലില്‍  ഇത്തിരി ചൂടുവെള്ളം വീണു......"

ശശി:
"അതിനു ചെവിയിലാണോടീ പോത്തേ പഞ്ഞി വെക്കുന്നത്.....?"

ഭാര്യ  ശാന്ത:
"എന്റെ കയ്യിലിരുന്ന ചൂടുവെള്ളം അബദ്ധത്തിൽ വീണത് നിങ്ങടെ തള്ളേടെ കാലിലാ.......!!!"

ചക്കര

അവള്‍ സുന്ദരി. അര്‍ദ്ധനഗ്ന. നല്ല ആകാരം. ഓമനത്തമുള്ള മുഖം. ചുകപ്പു കലര്‍ന്ന ഗോതമ്പു നിറം. നല്ല ഉറക്കമാണ്‌‌. ബെഡ്‌ റൂമില്‍ മറ്റാരുമില്ല. 

അവനൊന്ന് പാളി നോക്കി. പിന്നെ പതുക്കെ വാതില്‍ തുറന്നു. ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു. ആദ്യമൊന്നു ശങ്കിച്ചു നിന്നു. പിന്നെ അവളുടെ പൂമേനിയില്‍ കൈവെച്ചു. 

അവള്‍ ഞെട്ടിയുണര്‍ന്നു. വാവിട്ടു കരയാന്‍ തുടങ്ങി. 

അവന്‍ വിളിച്ചു പറഞ്ഞു: അമ്മേ ചക്കര ഉണര്‍ന്നു. ഞാന്‍ ഉണര്‍ത്തിയതല്ലാ. കരച്ചില്‍ കേട്ട് വാതില്‍ തുറന്നു നോക്കിയതാണ്‌.

Wednesday, October 19, 2016

നക്ഷത്രം

ജ്യോതിശ്ശാസ്ത്രജ്ഞതായ തെയിൽസ്  ഒരു രാത്രിയിൽ നക്ഷത്രങ്ങളെ നിരീക്ഷിച്ചു കൊണ്ട് നഗരത്തിലൂടെ നടക്കുകയായിരുന്നു. അതിനാൽ മുമ്പിലുള്ള കിണർ അദ്ദേഹം കണ്ടിരുന്നില്ല. എന്ത് സംഭവിച്ചുവെന്ന് പറയേണ്ടതില്ലല്ലോ; തെയിൽസ് കിണറ്റിൽ വീണു. ഇത് കണ്ടുനിന്ന പെൺകുട്ടി അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ചോദിച്ചു: 'സ്വന്തം കാൽച്ചുവട്ടിലുള്ളത് കാണാത്ത താങ്കൾ ആകാശത്തിലെ കാര്യങ്ങൾ എങ്ങനെ കാണും?

Saturday, October 1, 2016

പൂച്ചയെ കാണ്മാനില്ല

"ഹലോ, പോലീസ് സ്റ്റേഷനല്ലേ?''

"അതെ, സഹോദരീ. പറയൂ. എന്താണ് താങ്കളുടെ പ്രശ്നം?"

"എന്റെ പൂച്ചയെ കാണ്മാനില്ല. പിന്നെ, അത്.........'

" ഇത് പോലീസിന്റെ ജോലിയല്ല; നിങ്ങൾ വിളിക്കേണ്ടത്..........."

" ദയവ് ചെയ്ത് എന്നെ മനസ്സിലാക്കാൻ ശ്രമിക്കൂ. അത് അവിശ്വനീയമാം വിധം ബുദ്ധിയുള്ള പൂച്ചയാണ്. ഏതാണ്ട് ഒരു മനുഷ്യനെ പോലെ. അതിന്ന് സംസാരിക്കാൻ കൂടി കഴിയും."

" എങ്കിൽ താങ്കൾ ഈ കാൾ കട്ട് ചെയ്യുന്നതാണ് നല്ലത്. പൂച്ച ഇപ്പോൾ താങ്കളെ വിളിക്കാൻ ശ്രമിക്കുന്നുണ്ടാകും."

'