Followers

Thursday, July 27, 2017

ബലി


ഒരു യുവതിയും കുട്ടിയും അകാലത്തിൽ വിട്ടുപിരിഞ്ഞ ഭർതാവിന് ബലി ഇടാൻ പോയി. ബലിച്ചോറ് ഉരുട്ടിവച്ച് ഭക്തിയോടെ അവർ കൈയടിച്ച് കാക്കയെ വിളിച്ചു.
ഉടൻ എവിടെനിന്നോ ഒരു കാക്ക വന്ന് ബലിച്ചോറ് തിന്നാൻ തുടങ്ങി.
യുവതിക്ക് സന്തോഷമായി. അവർ കുട്ടിയോട് പറഞ്ഞു
ദേണ്ടെ മോനെ മോന്റെ അച്ഛൻ കാക്കയുടെ രൂപത്തിൽ വന്നിരിക്കുന്നു .
കുട്ടിക്ക് സന്തോഷമായി.
തൊട്ടടുത്ത് വേറൊരു യുവതി ബലി അർപ്പിക്കുന്നുണ്ടായിരുന്നു.
ഇവിടുത്തെ ചോറ് തീർന്നപ്പോൾ കാക്ക അങ്ങോട്ട് പറന്ന് അവർ വച്ച ചോറ് തിന്നാൻ തുടങ്ങി.
കുട്ടി അമ്മയെ തോണ്ടി വിളിച്ചിട്ട് പറഞ്ഞു ...
ദേണ്ടെ അമ്മെ നമ്മടെ അച്ഛൻ അവരുടേതും പോയി തിന്നുന്നു...
അതു കണ്ട യുവതി കുട്ടിയോട് പറഞ്ഞു.....
എന്തു ചെയ്യാനാ മോനെ .... ചത്തുകഴിഞ്ഞിട്ടും ഇയാളുടെ സ്വഭാവത്തിന് ഒരു മാറ്റോം ഇല്ല ..
അന്നും അയലോക്കക്കാരീടേതാരുന്നു ഇങ്ങേർക്ക് ഇഷ്ടം.........
Vijay Raghavan Chempully

Monday, July 24, 2017

ഓപ്പറേഷൻ

ബീരാൻ: ഈ ഓപ്പറേഷൻ കാരണം ഞമ്മൾ മയ്യത്തായാൽ നീ ആ ഡോക്ടറെ നിക്കാഹ് കഴിക്കണം.
ആമിന: അങ്ങിനെ ഒന്നും പറയല്ലേ.
ബീരാൻ: പിന്നെ ഞാൻ ആ ശൈത്താനെ വെറുതെ വിടണോ ?

Vijay Raghavan Chempully

മനസിലായി

ബാച്ചു : ന്നെ പസവിക്കണ മുന്നേ മ്മ ന്നെ കണ്ട്ക്ക്ണാ?

മ്മ : ല്ല മോനേ!

ബാച്ചു : പിന്നെ ന്നെ കണ്ടപ്പോ ഞാനാണ് എന്ന് എങ്ങനെ മനസിലായി ??
Basheer Muhammad

എന്നോട്

"ഐ ലവ് യു.  ഇനി നീ എന്നോടും പറ"

"ങേ! ഇത് ഞാന്‍ പ്രിന്‍സിപ്പാളിനോട്  പറയും"

"അങ്ങട് ചെന്നാല്‍ മതി.  മൂപ്പര്‍ടെ വിവാഹം കഴിഞ്ഞതാ!"

Basheer Muhammad

വിവര്‍ത്തനം

വിവര്‍ത്തനം:

"she is kidding"

"അവള്‍ പ്രസവിക്കുകയാണ്"
Basheer Muhammad

അറുപത്

"മുടി എന്തിനാടാ ഇത്ര ചെറുതാക്കി വെട്ടിച്ചത്?"

"മുടി വെട്ടാന്‍ അറുപത് രൂപയായിരുന്നു.  നൂറു രൂപ കൊടുത്തു. ബാര്‍ബര്‍ ടെ അടുത്ത് ചില്ലറ ഉണ്ടായിരുന്നില്ല.  അപ്പൊ ബാക്കി നാല്പത് രൂപക്കും കൂടി വെട്ടാന്‍ പറഞ്ഞു!"

ബംഗാളി

"നീ  അമേരിക്കക്കാരനാണോ?"
"അല്ല, ബംഗാളിയാ"
"ഹേ, നീ അമേരിക്കന്‍ തന്നെ"
"അല്ലന്നേ -  ഞാന്‍ ബംഗാളി"
"അല്ലല്ല -  നീ അമേരിക്കന്‍ തന്നെ"

ദേഷ്യം വന്ന അയാള്‍ പറഞ്ഞു.  "ങാ, അതെ. അമേരിക്കന്‍ തന്നെ.  എന്താ?"

"ഉം - പക്ഷെ കണ്ടാല്‍ ബംഗാളി എന്നേ  തോന്നൂ!"
Basheer Muhammad

Wednesday, July 19, 2017

ദന്തിസ്റ്റ്

രാവിലേ ചെക്കന്‍ '' എന്നാ ചേട്ടായീ വല്ലാണ്ട് ''

''പല്ല് വേദനയാടാ ''

'' വാ ഹോസ്പിറ്റലില്‍ പോകാം , പുതിയ ഡോക്ടര്‍ വന്നിട്ടുണ്ട് ''

'' ഇവിടെ ദന്തിസ്റ്റ് ഇല്ലടാ , പാലക്കാട് പോണം ''

'' ഉണ്ട് ചേട്ടാ ഞാന്‍ കണ്ടതാ , Pulmonologist എന്ന് എഴുതി വച്ചിരിക്കുന്നെ ''

'' പല്‍മോണോളജിസ്റ്റോ '' ?

'' അതേ ചേട്ടാ , പല്ലും മോണേം ഒക്കെ ചെക്ക്ചെയ്യുന്നാളാ ''
Vijay Raghavan Chempally

ലൈക്ക്

ഫേസ്ബുക്കും. വാട്സ് അപ്പും  വരുന്നതിനു മുമ്പേ അതായത് ഒരു 1500 കൊല്ലങ്ങൾ മുമ്പു തൊട്ടു
ഒരു *Like* അങ്ങോട്ട് കൊടുത്താൽ ഉടനെ
ഒരു *Like* ഇങ്ങോട്ട് തരുന്നത് മുസ്ലിംങ്ങൾ മാത്രമാണ്.

മനസ്സിലായില്ല അല്ലേ...?

അസ്സലാമു അ *Like*ഉം
വഅ *Like* മുസ്സലാം.
😄😄👌😄😄
Vijay Raghavan Chempully

താൽപര്യം

ഭർത്താവിനു തന്നോടുള്ള താൽപര്യത്തിൽ കുറവുണ്ടോ എന്ന് സംശയിച്ച അവൾ അയാള് ഓഫീസ് വിട്ടു വരുന്നതിനു മുൻപ് ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു , എന്നിട്ട് കട്ടിലിനു താഴെ ഒളിച്ചുകിടന്നു.
കുറിപ്പ് ഇപ്രകാരാമായിരുന്നു, "ഞാൻ പോവുകയാണ് , നിങ്ങള്ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി , ഞാൻ പോകുന്നു , ഇനി എന്നെ തിരക്കി വരരുത് ,"
ജോലി കഴിഞ്ഞെത്തിയ ഭർത്താവ് ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ വേറെ എന്തോ എഴുതി അവിടെ തന്നെ ഇട്ടു , എന്നിട്ട് ഫോണ് എടുത്തു ആരോടോ ഉച്ചത്തിൽ ഇങ്ങിനെ സംസാരിച്ചു തുടങ്ങി "
" നമ്മൾ വിചാരിച്ച പോലെ മാരണം ഒഴിഞ്ഞു കിട്ടി , അവൾ പോയി, അവളും ഞാനും ഒരിക്കലും ചേരില്ല എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു , ഇനി നമ്മൾക്ക് ആഘോഷിക്കാം , ഞാനിതാ എത്തി "
.അതും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി ...
തകർന്നു പോയ അവൾ , കണ്ണീർ വാർത്ത്, ലോകാവസാനം നേരിൽ കണ്ടു ആ കട്ടിലിൽ ഇരുന്നു , അപ്പോൾ അയാൾ എഴുതിയ കുറിപ്പ് അവളുടെ കണ്ണിൽ പെട്ടു ,
അതിൽ ഇപ്രകാരം ആയിരുന്നു എഴുതിയിരുന്നത് " " പൊട്ടി പെണ്ണേ നിന്റെ കാല് കട്ടിലിനു വെളിയിൽ കാണുന്നുണ്ട്. ഞാൻ കടയിൽ പോയി പാല് വാങ്ങിച്ചു ഉടനെ വരാം . നീ ചായക്ക് വെള്ളം വെയ്ക്ക്.. എനിക്ക് നി അല്ലാതെ വേറെ ആരാടി.
Vijay Raghavan Chempully