Followers

Friday, September 13, 2019

കട്ടന്‍

കോളജ് കാന്റീൻ അടക്കാന്‍ നേരമാണ് മലയാളം പ്രൊഫസര്‍ അലവിക്കുട്ടി സാര്‍ അങ്ങോട്ട്‌ കടന്നു വരുന്നത്. അദ്ദേഹം വന്നാല്‍ കുറെ നേരം അവിടെ ഇരിക്കും എന്ന് കാന്റീന്‍ നടത്തിപ്പുകാരന്‍ അബൂട്ടിക്ക് അറിയാം.

"ഒരു കട്ടന്‍ ചായ" എന്ന് ഉറക്കെ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞ് സാര്‍ കസേരയില്‍ ഇരുന്നു.

ചുറ്റുപാടും നടക്കുന്നതിനെ കുറിച്ച് പൂര്‍ണ്ണമായും അശ്രദ്ധനായിരിക്കും പൊതുവേ അലവിക്കുട്ടി സാര്‍. തത്വശാസ്ത്രങ്ങളുടെ കുഴമറിച്ചിലില്‍ പെട്ട് തലച്ചോര്‍ എന്ഗേജ് ആയത് കൊണ്ട് മുന്നില്‍ നടക്കുന്ന ചെറിയ കാര്യങ്ങളെ അദ്ദേഹം ശ്രദ്ധിക്കാറില്ല.

"സര്‍, പാലില്ലല്ലോ" അബൂട്ടി പറഞ്ഞു.

അദ്ദേഹം കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് അബൂട്ടിയോട് തന്റെ സ്വതസിദ്ധമായ സൗമ്യത കൈവിടാതെ ഇങ്ങനെ പറഞ്ഞു.

"എന്നെ പറ്റിക്കണ്ട. പാല്‍ക്കാരന്‍ ഇപ്പൊ വന്ന് പോയത് ഞാന്‍ കണ്ടല്ലോ - വേഗം എടുക്ക് ഒരു കട്ടന്‍" മൂപ്പര് ഒരു ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് കൊളുത്തി വീണ്ടും സീറ്റില്‍ ഇരുന്നു!

Cee Vee

Wednesday, September 4, 2019

പല്ലുവേദന

സ്വന്തം കാര്യം 😊

'മുല്ല' കടുത്ത പല്ലുവേദന അനുഭവിക്കുകയാണ്.  രാത്രി മുഴുവൻ കടുത്ത വേദന സഹിച്ച് ഉറങ്ങാതിരുന്നു. നേരം പുലർന്നപ്പോൾ അടുത്ത വീട്ടിൽ നിന്നും ഒരു കൂട്ട കരച്ചിൽ കേട്ടു.

മുല്ല അവരോട് വിളിച്ചുചോദിച്ചു.

"എന്തുപറ്റി?"

അയൽവീട്ടിലെ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞുകൊണ്ട് പറഞ്ഞു

"ഞങ്ങളുടെ അച്ഛൻ മരിച്ചു"

"ഹോ, അത്രയേ ഉള്ളൂ! ഞാൻ വിചാരിച്ചു ആർക്കെങ്കിലും പല്ലുവേദന വന്നു എന്ന്"

Cee Vee

Tuesday, September 3, 2019

മറന്നു

അതിഥിക്ക് മുന്‍പില്‍ വച്ച് ഭാര്യയെ 'മുത്തേ, പൊന്നേ' എന്നൊക്കെ വിളിക്കുന്നത് കേട്ട്, സന്തോഷത്തോടെ അതിഥി അയാളോട് സ്വകാര്യം പറഞ്ഞു.

"ഇങ്ങനെ സ്നേഹത്തോടെ വിളിക്കാന്‍ ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിങ്ങള്‍ വലിയ അടുപ്പത്തില്‍ ആണല്ലേ?"

അയാള്‍: അതുകൊണ്ടല്ല. ഞാന്‍ സത്യത്തില്‍ അവളുടെ പേര് തന്നെ മറന്നു പോയി!

Cee Vee

Sunday, September 1, 2019

പറയൂ

"മരിച്ചുപോയാൽ എന്ത് സംഭവിക്കും?"  ഒരാൾ മുല്ലയോട് ചോദിച്ചു.

"എനിക്കറിയില്ല" മുല്ല ശബ്ദം താഴ്ത്തി പറഞ്ഞു.

"തലപ്പാവും തൊപ്പിയും ധരിച്ച താങ്കൾക്ക് പോലും അത് അറിയില്ല എന്നോ?" അയാൾ ഈർഷ്യയോടെ ചോദിച്ചു.

മുല്ല തന്റെ തൊപ്പിയും തലേക്കെട്ടും ഊരി എടുത്ത്  അയാളുടെ തലയിൽ വെച്ചു.

"ഇനി താങ്കൾ പറയൂ" മുല്ല നിർവികാരനായി പറഞ്ഞു😎
Cee Vee