Followers

Sunday, October 29, 2017

ശ്രീരാമന്റെ വില്ല്


മലയാള പിരീഡിലായിരുന്നു ക്ലാസിലേക്ക് AEO പരിശോധനക്ക് വന്നത്...

ആദ്യ ബെഞ്ചിലെ സതീഷനോട് AEO ചോദിച്ചു: -
*ശ്രീരാമന്റെ വില്ല് ആരാ ഒടിച്ചത്...?*
🤔

വിങ്ങിപ്പൊട്ടിക്കൊണ്ട് അവൻ പറഞ്ഞു: -
ഞാനല്ലാ...
ഞാനല്ലെന്ന്.

അത് കേട്ട AEO
ടീച്ചറുടെ മുഖത്ത് നോക്കി ചോദിച്ചു: -
എന്താ ടീച്ചറെ ഇത്...?
1

ടീച്ചർ:- ഏയ്...
അവൻ അങ്ങിനെ ചെയ്യില്ല സാർ...
അവൻ നല്ല കുട്ടിയാ...  അവനെ എനിക്കു നന്നായറിയാം....

ദേശ്യം വന്ന AEO,
HM നെ വിളിച്ചു വരുത്തി:-

എന്താണു ഹേ...
ശ്രീരാമന്റെ വില്ലൊടിച്ചത് ആരാണെന്ന്,
ഈ ക്ലാസിലെ കുട്ടികൾക്കും എന്തിന് ടീച്ചർക്കു പോലും അറിയില്ല...!!

HM : അതു ഈ ക്ലാസുകാരാവില്ല സാർ...
6.B ക്ലാസുകാരാവും...
അവര് അതും അതിലപ്പുറവും ചെയ്യും...

AEO സ്കൂൾ പൂട്ടാനുള്ള ഉത്തരവ് എഴുതി...

HM മാനേജറെ വിളിച്ചു...

മാനേജർ വന്നു...

AEO വിനോട്: ദയവു ചെയ്ത് സ്കൂൾ പൂട്ടിക്കരുത് സാറേ...

വില്ലിന്റെ കാഷ്  എത്രയാണെങ്കിലും
ഞാൻ തരാം...!!!

Vijay Raghavan Chempully

Thursday, October 26, 2017

പത്രാസിൽ

.പത്രോസ് ചേട്ടൻ പുതിയ കാറു വാങ്ങി; ഹൈവേയിൽ പത്രാസിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുകയായിരുന്നു.'

സൈറൻ മുഴക്കി പോലീസ് ജീപ്പ് പിറകെയെത്തി. സ്പീഡു കൂട്ടിയിട്ടും ജീപ്പ് പിറകെ വന്നുകൊണ്ടിരുന്നു.

പിന്നെ അയാളോർത്തു. എത്ര നേരം ഇങ്ങനെ ഓടും. വരുന്നത് വരട്ടെ പാതയുടെ അരികു ചേർത്ത് കാറ് നിർത്തി. പോലീസ് ഇൻസ്പെക്ടർ അരികിലെത്തി. ചോദ്യം ചെയ്യാൻ തുടങ്ങി. അല്പം സരസനായിരുന്ന ഇൻസ്പെക്ടർ  പറഞ്ഞു  'ഓഫീസിൽ പോകാൻ ലേറ്റ് ആയി എന്ന് പറയരുത്... അമ്മായി അച്ഛൻ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്നും പറയരുത്......സാധാരണ കേൾക്കാത്ത ഏതെങ്കിലും കാരണം ഉണ്ടെങ്കിൽ പറഞ്ഞോളൂ. ചാർജ് ചെയ്യാതെ വിടാം" പത്രോസ് ഒരു നിമിഷം ആലോചിച്ചു

എന്നിട്ട് പറഞ്ഞു "സാർ എന്റെ ഭാര്യ ഒരു വർഷം മുമ്പ് ഒരു പോലീസ് ഇൻസ്പെക്ടറുടെ കൂടെ ഒളിച്ചോടിപ്പോയി. ജീപ്പ് പിന്തുടർന്നു വരുന്നതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഭാര്യയെ തിരികെ ഏൽപ്പിക്കാനാണെന്ന് " ഇൻസ്പെക്റ്റർ  പൊട്ടിച്ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു.

Vijay Raghavan ChemPully

മൊബൈലിൽ

രതിഷ് ഭാര്യയോട്:  എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെ ടീ നിന്നോട് പാചകം ചെയ്യുമ്പോ മൊബൈലിൽ കളിക്കരുതെന്ന് ... രസത്തിന് ഉപ്പും ഇല്ല പുളിയും ഇല്ല.

സുകന്യ : എത്ര പ്രാവശ്യമാ മനുഷ്യാ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളത് ചോറുണ്ണുമ്പോ മൊബൈലിൽ കളിക്കരുതെന്ന് . കുടിക്കാൻ തന്ന വെള്ളമാ നിങ്ങൾ ചോറിൽ ഒഴിച്ചത്.

Haris TK Mananthavady

പുഴയിൽ

😬മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ .വണ്ടിയിലെ പെട്രോൾ തീർന്ന് വണ്ടി പാലത്തിൽ തന്നെ നിർത്തിയിട്ടു പെട്രോൾ വാങ്ങാൻ നടന്നു🚶🏻🚶🏻 പോയി. ആള് പെട്രോളൊക്കെ വാങ്ങി തിരിച്ചുവന്നപ്പോൾ ദേ ഭയങ്കര ആൾകൂട്ടം.🤷🏻‍♂🤷🏻‍♂ പുഴയിൽ തിരച്ചിലും നടക്കുന്നു. 🙄

എന്താ കാര്യം എന്ന് തിരക്കിയപ്പോൾ കിട്ടിയ മറുപടികേട്ട് ആളുടെ കിളിപോയി.

"ഈ ഓട്ടോ നിർത്തിയിട്ടിട്ട് ആരോ പുഴയിൽ ചാടി " അയാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്.

Vijay Raghavan chempully