Followers

Tuesday, August 29, 2017

ജിഹാദ്

എൽ.കെ.ജി വിദ്യാർത്ഥിനി സുനന്ദ: ടീച്ചറേ, ഈ മുജീബ് എന്നോട് ജിഹാദ് ചെയ്യുന്നു.

ടീച്ചർ: ജിഹാദോ? എന്താണത്?

സുനന്ദ: അയ്യേ; ഈ ടീച്ചർക്ക് ഒന്നും അറിയില്ല.

ടീച്ചർ: അവൻ നിന്നെ എന്ത് ചെയ്തെന്ന് പറ.

സുനന്ദ: അവൻ എന്നോട് ഐ ലവ് യു പറഞ്ഞു ടീച്ചർ.

Thursday, August 24, 2017

ട്യൂഷൻ

ടീച്ചർ : നിങ്ങളുടെ മകന്‌ ഹിന്ദിയിൽ ഫുൾ മാർക്ക് ഉണ്ടല്ലോ ...അവനു എല്ലാ വിഷയത്തിലും ഇതു പോലെ ട്യൂഷൻ കൊടുത്തൂടെ ??

അച്ചൻ :  അവനെ വെക്കേഷന് ബംഗാളിയുടെ കൂടെ പണിക്കു വിട്ടതാണ് ടീച്ചറെ... ...😂
Vijay Raghavan Chempully

Thursday, August 10, 2017

വേറെ വഴിയില്ല

രാജാവ്: എനിക്ക് സ്വര്‍ഗ്ഗത്തിലെത്തണം. അതിന് ഞാന്‍ എന്താണ് ചെയ്യേണ്ടത്?

നസ്റുദ്ദീന്‍ മുല്ല: താങ്കള്‍ ദിവസേന 24 മണിക്കൂര്‍ വീതം ഉറങ്ങണം.

രാജാവ്: എന്താ നമ്മെ പരിഹസിക്കുകയാണോ?

മുല്ല: ക്ഷമിക്കണം. ഞാന്‍ പറഞ്ഞത് സത്യമാണ്. സ്വര്‍ഗ്ഗത്തില്‍ എത്തണമെന്നുള്ളവര്‍ ദുഷ്കൃത്യങ്ങള്‍  ചെയ്യാന്‍ പാടില്ല. താങ്കള്‍ക്കാണെങ്കിലോ ഉണര്‍ന്നിരിക്കുമ്പോള്‍ അതൊഴിവാക്കാന്‍  സാധിക്കുകയുമില്ല. അതിനാല്‍ രാവും പകലും കിടന്നുറങ്ങുക. വേറെ വഴിയില്ല.

courtesy

പച്ചക്കറിച്ചന്ത

മകന്‍: ജൈവ പച്ചക്കറിച്ചന്ത എന്നാല്‍ എന്താണച്ഛാ?

അച്ഛന്‍: പത്ത് രൂപയുടെ പച്ചക്കറി ഇരുപതോ മുപ്പതോ രൂപയ്ക്ക് വില്‍ക്കുന്ന ചന്തയാണത് മോനേ.

ഗാന്ധിജി

പറയടാ ഗാന്ധിജി നമ്മുക്ക് കാട്ടി തന്ന പ്രധാനപ്പെട്ട ഒരു ജീവിത സന്ദേശം എന്താണ് ??
അറിയില്ല ടീച്ചർ..
ചൂരല് കൊണ്ട് അവന്റ്റെ കാലുകളിൽ
അടയാളങ്ങൾ രേഖപ്പെടുത്തി ടീച്ചർ അവന് പറഞ്ഞ് കൊടുത്തു.
"അഹിംസ...!!
Vijay Raghavan Chempully 

Wednesday, August 9, 2017

ഓർക്കാൻ

പ്രവാസിയായ പ്രിയതമനെ സന്ദര്‍ശിക്കാന്‍ ചെന്നതായിരുന്നു അവള്‍.  അവളെ സന്തോഷിപ്പിക്കാനായി അയാള്‍ സ്വീകരണ മുറിയില്‍ അവളുടെ ഒരു വലിയ ചിത്രം തൂക്കിയിട്ടിരിക്കുന്നു.  കിടപ്പു മുറിയില്‍ രണ്ടിടത്തായി ചെറുതും വലുതുമായ ചിത്രങ്ങള്‍! പല വേഷങ്ങളില്‍.  ഹൃദയത്തോട് ചേര്‍ത്ത് കുപ്പായക്കീശയില്‍ ഒരു ചിത്രം!

"എന്നെ ഓര്‍ക്കാന്‍ ഇത്രയൊക്കെ ചിത്രങ്ങള്‍ വേണ്ടി വന്നു നിങ്ങള്‍ക്ക് അല്ലെ?"  അവള്‍ കെറുവിച്ചു!

Basheer Muhammad