Followers

Tuesday, December 10, 2019

കമന്റടി

പെൺകുട്ടിയെ കമന്റടിച്ചതിന്ന് ഒരിക്കൽ ഒരു കോടതി 75 വയസുളള ഒരു വൃദ്ധനെ ശിക്ഷിച്ചു. വിധി പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജ് പറഞ്ഞു: 25 വയസ്സു വരെ കമന്റടിക്കുന്നത് ഞാൻ എതിർക്കുന്നില്ല. അത് സ്വാഭാവികം. പക്ഷേ 75 കാരനായ നിങ്ങൾ ഇത് ചെയ്തത് മഹാ മോശം.

അപ്പോൾ വൃദ്ധൻ പറഞ്ഞു: 25ാം വയസ്സിലാണ് സാർ ഞാൻ കമന്റടിച്ചത്. കോടതിയിൽ നിന്ന് വിധി വന്നപ്പോൾ വയസ്സ് 75 ആയെന്ന് മാത്രം.

ഫാ. ജോസഫ് പുത്തൻപുരക്കൽ

Thursday, November 14, 2019

അഡ്മിൻ

നാണി 🧟‍♀: കമലേച്ചിയുടെ മോളേ പെണ്ണ് കാണാൻ വന്ന് എന്ന് കേട്ടല്ലോ ?

കമലേച്ചി 👩‍🦳: അതേ നാണി,,,, നല്ലൊരു ആലോചന ആണ്....

🧟‍♀ : ചെറുക്കാനെന്താ ജോലി ?
👩‍🦳:"അവൻ Whats App എന്ന വലിയോരു കമ്പനിയിലെ ഗ്രുപ്പ് അഡ്മിൻ ആണ് പോലും ,,, അവന്റെ കീഴിൽ 90 ഓളം ആൾക്കാര് പണിയെടുക്കുന്നുണ്ട് പോലും.
ഇവരാണ് ആളെ എടുക്കുന്നതും, പുറത്താക്കുന്നതും, അവന്റെ കൂട്ടത്തിൽ മറ്റ് എട്ട് അഡ്മിന്മാരും ഉണ്ടത്രേ."!

🧟‍♀: "കമലേച്ചിയും മോളും ഭാഗ്യം ചെയ്തോരാ, അതോണ്ടല്ലേ ഇത്രയും നല്ല ബന്ധം ഒത്തു വന്നേ " !!

Habeeb Malappuram

Friday, September 13, 2019

കട്ടന്‍

കോളജ് കാന്റീൻ അടക്കാന്‍ നേരമാണ് മലയാളം പ്രൊഫസര്‍ അലവിക്കുട്ടി സാര്‍ അങ്ങോട്ട്‌ കടന്നു വരുന്നത്. അദ്ദേഹം വന്നാല്‍ കുറെ നേരം അവിടെ ഇരിക്കും എന്ന് കാന്റീന്‍ നടത്തിപ്പുകാരന്‍ അബൂട്ടിക്ക് അറിയാം.

"ഒരു കട്ടന്‍ ചായ" എന്ന് ഉറക്കെ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞ് സാര്‍ കസേരയില്‍ ഇരുന്നു.

ചുറ്റുപാടും നടക്കുന്നതിനെ കുറിച്ച് പൂര്‍ണ്ണമായും അശ്രദ്ധനായിരിക്കും പൊതുവേ അലവിക്കുട്ടി സാര്‍. തത്വശാസ്ത്രങ്ങളുടെ കുഴമറിച്ചിലില്‍ പെട്ട് തലച്ചോര്‍ എന്ഗേജ് ആയത് കൊണ്ട് മുന്നില്‍ നടക്കുന്ന ചെറിയ കാര്യങ്ങളെ അദ്ദേഹം ശ്രദ്ധിക്കാറില്ല.

"സര്‍, പാലില്ലല്ലോ" അബൂട്ടി പറഞ്ഞു.

അദ്ദേഹം കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് അബൂട്ടിയോട് തന്റെ സ്വതസിദ്ധമായ സൗമ്യത കൈവിടാതെ ഇങ്ങനെ പറഞ്ഞു.

"എന്നെ പറ്റിക്കണ്ട. പാല്‍ക്കാരന്‍ ഇപ്പൊ വന്ന് പോയത് ഞാന്‍ കണ്ടല്ലോ - വേഗം എടുക്ക് ഒരു കട്ടന്‍" മൂപ്പര് ഒരു ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് കൊളുത്തി വീണ്ടും സീറ്റില്‍ ഇരുന്നു!

Cee Vee

Wednesday, September 4, 2019

പല്ലുവേദന

സ്വന്തം കാര്യം 😊

'മുല്ല' കടുത്ത പല്ലുവേദന അനുഭവിക്കുകയാണ്.  രാത്രി മുഴുവൻ കടുത്ത വേദന സഹിച്ച് ഉറങ്ങാതിരുന്നു. നേരം പുലർന്നപ്പോൾ അടുത്ത വീട്ടിൽ നിന്നും ഒരു കൂട്ട കരച്ചിൽ കേട്ടു.

മുല്ല അവരോട് വിളിച്ചുചോദിച്ചു.

"എന്തുപറ്റി?"

അയൽവീട്ടിലെ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞുകൊണ്ട് പറഞ്ഞു

"ഞങ്ങളുടെ അച്ഛൻ മരിച്ചു"

"ഹോ, അത്രയേ ഉള്ളൂ! ഞാൻ വിചാരിച്ചു ആർക്കെങ്കിലും പല്ലുവേദന വന്നു എന്ന്"

Cee Vee

Tuesday, September 3, 2019

മറന്നു

അതിഥിക്ക് മുന്‍പില്‍ വച്ച് ഭാര്യയെ 'മുത്തേ, പൊന്നേ' എന്നൊക്കെ വിളിക്കുന്നത് കേട്ട്, സന്തോഷത്തോടെ അതിഥി അയാളോട് സ്വകാര്യം പറഞ്ഞു.

"ഇങ്ങനെ സ്നേഹത്തോടെ വിളിക്കാന്‍ ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിങ്ങള്‍ വലിയ അടുപ്പത്തില്‍ ആണല്ലേ?"

അയാള്‍: അതുകൊണ്ടല്ല. ഞാന്‍ സത്യത്തില്‍ അവളുടെ പേര് തന്നെ മറന്നു പോയി!

Cee Vee

Sunday, September 1, 2019

പറയൂ

"മരിച്ചുപോയാൽ എന്ത് സംഭവിക്കും?"  ഒരാൾ മുല്ലയോട് ചോദിച്ചു.

"എനിക്കറിയില്ല" മുല്ല ശബ്ദം താഴ്ത്തി പറഞ്ഞു.

"തലപ്പാവും തൊപ്പിയും ധരിച്ച താങ്കൾക്ക് പോലും അത് അറിയില്ല എന്നോ?" അയാൾ ഈർഷ്യയോടെ ചോദിച്ചു.

മുല്ല തന്റെ തൊപ്പിയും തലേക്കെട്ടും ഊരി എടുത്ത്  അയാളുടെ തലയിൽ വെച്ചു.

"ഇനി താങ്കൾ പറയൂ" മുല്ല നിർവികാരനായി പറഞ്ഞു😎
Cee Vee

Wednesday, August 28, 2019

കണ്ടാൽ

അനുഭവം:
അബ്ബാസ് കെ എ പാസ്പോര്ട്ട് എടുക്കാൻ വന്നു. സ്വദേശം പുത്തിഗെ പഞ്ചായത്തിലെ കന്തൽ.
പൂർണ നാമം: ABBAS KANDAL ANDUNHI

സഹപ്രവർത്തകൻ വിശ്വൻ എന്ന വിശ്വനാഥൻ അതുറക്കെ വായിച്ചു:
അബ്ബാസ് കണ്ടാൽ അന്തുഞ്ഞി!!!

Farooque Shrqui Thalangara

Monday, August 12, 2019

കാളകൾ

പാടത്ത് പണിയിലേർപ്പെട്ട വേലുഅണ്ണനെ ചാനലുകാരൻ ഇന്റർവ്യൂ ചെയ്യുകയാണ്.

□ താങ്കൾക്ക് രണ്ടു കാളകളാണുള്ളത് അല്ലേ?_

■ അതെ.

□ എന്തു ഭക്ഷണമാണാവയ്ക്ക് കൊടുക്കാറ് ?

■ കറുത്തതിനോ അതോ വെളുത്തതിനോ?

# ഉത്തരം കേട്ട് ഒന്ന് അമ്പരന്നുവെങ്കിലും സമചിത്തത വീണ്ടെടുത്ത്
വെളുത്തതിന് ?

■ പച്ചപ്പുല്ല്

□ കറുത്തതിനോ ?

■ പച്ചപ്പുല്ല്

□ ശരി. ഇവയെ എന്തു വെള്ളത്തിലാണ് കുളിപ്പിക്കാറ്  ?

■ കറുത്തതിനെയോ അതോ വെളുത്തതിനെയോ?

□ കറുത്തതിനെ ?

■ പച്ചവെള്ളത്തിൽ

□ അപ്പോൾ വെളുത്തതിനെയോ ?

■ പച്ചവെള്ളത്തിൽ

□ രാത്രിയിൽ ഇവയെവിടെയാണുറങ്ങുന്നത് ?

■ വെളുത്തതോ അതോ കറുത്തതോ?

# നല്ല നീരസത്തോടെ എങ്കിലും ഒരൽപ്പം ചിരി വരുത്തി...

□ വെളുത്തതിനെ ?

■ അതിനെ പുറകിലത്തെ തൊഴുത്തിൽ.

□ അപ്പോൾ കറുത്തതിനെ?

■ അതിനെയും അവിടെത്തന്നെ.

#$ ഇതോടെ കൺട്രോൾ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ :

□ താനെന്തൊരു ദുരന്തമാണെടോ? ചോദിക്കുമ്പോഴൊക്കെ കറുത്തതിനെയോ വെളുത്തതിനെയൊന്ന് ചോദിച്ച് താനെന്താ കളിക്കുകയാണോ ?

■ വേലു അണ്ണൻ : കറുത്ത കാള എന്റെതാണ്.

□ അപ്പോൾ വെളുത്ത കാളയോ ?

■ അതും എന്റെതു തന്നെ

ഇതോടെ മാധ്യമക്കാരന്റെ കിളി പോയി.
കൂളായി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി വേലു അണ്ണൻ പറഞ്ഞു ... എന്നും കാലത്ത് മുതൽ ഇരുട്ടും വരെ ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും കാണിച്ച് നാട്ടുകാരുടെ ക്ഷമ കെടുത്തുന്ന നിന്നെയൊക്കെ ഒന്ന് കൈയ്യിൽ കിട്ടാൻ കാത്തിരിക്കയായിരുന്നു.

കടപ്പാട്

MR Anilkumar

Friday, July 26, 2019

ഗ്രാവിറ്റി

"ഐസക് ന്യൂട്ടന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ തലയിലേക്ക് ഒരാപ്പിള്‍ വീഴുകയും ആ അനുഭവത്തില്‍ നിന്ന് അദ്ദേഹം 'ഗ്രാവിറ്റി നിയമം' കണ്ടു പിടിക്കുകയും ചെയ്തു. എന്തൊരു ബുദ്ധി, അല്ലെ കുട്ടികളെ?"

"അതെ ടീച്ചര്‍ , ശരിയാണ്. അങ്ങേര് ഇതുപോലെ വല്ല ക്ലാസ് ടീച്ചറുടെയും വായില്‍ നോക്കി ഇരിക്കുവായിരുന്നേല്‍ ഒരു കുന്തോം കണ്ടു പിടിക്കില്ലായിരുന്നു!"

Cee Vee

Wednesday, July 24, 2019

പീസ്‌

പണ്ട് ഒറ്റപ്പാലത്തെ ഒരു തിയേറ്ററിൽ  "A" പടങ്ങള്‍ മാത്രം കളിക്കുന്ന സമയം...

ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ്‌ വേറെ ഇടും...
ചിനക്കത്തൂർ പൂരത്തിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള Xചേട്ടന്‍ അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ആ തിയ്യറ്ററില്‍ ചെന്നു...
പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി.

"പീസ്‌ ഇടടാ @#%$^& ഡാഷ് മോനേ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന X ചേട്ടന്‍ ഏതു മറ്റേമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്‍, പ്രീഡിഗ്രിക്ക് പഠിക്കുന്ന xxമോൻ.
അവര്‍ തമ്മില്‍ കണ്ടു......!!! 😨😨😕
............................................................
പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ,
X ചേട്ടന്‍ അപ്പവും കോഴിക്കറിയും കഴിക്കുന്നു.

xxമോൻ പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല. xxമോൻ അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി.എന്നിട്ട് ചോദിച്ചു,
"പീസ്‌ ഇടട്ടെ മോനേ? പീസ്‌ ഇനീം ഇടട്ടെ?"
മോന്‍ അപ്പനെ നോക്കി.......
അപ്പന്‍ മോനേ നോക്കി.
എന്നിട്ട് അമ്മയോട് പറഞ്ഞു...

"വേഗം ഇടടീ, ഇല്ലെങ്കി അവന്‍ കൂവും..!!!"😃😛🤣

Vijay Raghavan Chempully

Tuesday, April 2, 2019

മെല്ലെ മെല്ലെ

ഫാദർ: മദ്യപാനം മെല്ലെ മെല്ലെ മരണത്തിലെക്കാണ് നയിക്കുന്നത്..
കാദർ: മെല്ലെ മെല്ലെ മതിയച്ചോ എനിക്ക് മരിക്കാൻ ധൃതിയൊന്നുമില്ല..
Abdulla Gurukkal