Followers

Monday, June 26, 2017

ദൈവം

'ഹലോ വക്കീലല്ലേ....?'

'അതെ, ആരാ?'

'ഇത് ദൈവം'

'എന്തേ വിളിച്ചത്?'

'നിങ്ങളുടെ നാട് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ.. ഉടൻ ഫയൽ ചെയ്യണം ഒരു മാനനഷ്ടക്കേസ്'

vijay Raghavan Chempully

Sunday, June 25, 2017

കളവ്

നാട്ടിലെ പരസ്പര സഹായ ക്ലബ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പള്ളീലച്ചനെ കൊണ്ടു വന്നു.  കര്‍മ്മം കഴിഞ്ഞ ഉടന്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ ക്ലബ് റൂമിലേക്ക് കടന്നപ്പോള്‍ അവിടെ നാലഞ്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു മല്സരം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു.  പരിപാടിക്കിടയില്‍ വീണു കിട്ടിയ ഒരു വാച്ച് ആരെടുക്കണം എന്ന് തീരുമാനിക്കുകയാണ് അവര്‍.

ഏറ്റവും വലിയ നുണ പറയുന്ന ആള്‍ക്ക് വാച്ച് നല്‍കാം എന്ന് തീരുമാനമായ ശേഷം ഓരോരുത്തര്‍ നുണ പറയുകയാണ്‌.  ഇത് കണ്ട പള്ളീലച്ചന് കാര്യം ഇഷ്ടപ്പെട്ടില്ല.  വിഷയത്തില്‍ അദ്ദേഹം ഇടപെട്ടു.  കളവു പറയുന്നതിന്റെ ദൂഷ്യ വശങ്ങളെ ക്കുറിച്ച് അഞ്ചു മിനിറ്റ് പ്രസംഗം നടത്തിയതിനു ശേഷം  അവസാനമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു.

"വളരെ മോശമായിരിക്കുന്നു പുതിയ തലമുറ.  എന്റെ ചെറുപ്പകാലത്തൊന്നും ഞാന്‍ ഒരു കളവു പോലും പറഞ്ഞിട്ടില്ല"

വാച്ച് പള്ളീലച്ചന് കൊടുത്ത് യുവാക്കള്‍ മാതൃകയായി!
Basheer Muhammed

Friday, June 23, 2017

സ്വവർഗഭോഗി

രണ്ട് സ്വവർഗഭോഗികളിൽ തമ്മിൽ....

ഒന്നാമൻ: സാധാരണ ലൈംഗിക ബന്ധം കാൻസറിന് കാരണമാകുമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.

രണ്ടാമൻ: ഓ, അങ്ങനെയോ?

ഒന്നാമൻ: ഇല്ല. അങ്ങനെ കണ്ടെത്തിയിട്ടില്ല. എന്നാലും അങ്ങനെ ഒരു കിംവദന്തി പ്രചരിപ്പിക്കുക.

[ഓഷോ ഫലിതം]

Wednesday, June 21, 2017

കുമ്പസാരം

കുടിച്ചു ഫിറ്റായ ഒരാള്‍ കുമ്പസാര ക്കൂട്ടിലേക്ക് ഓടി ക്കയറി നിലത്ത് ഇരുന്നു.  അപ്പുറത്ത് പള്ളീലച്ചന്‍ ഉണ്ട്. അയാള്‍  കുറെ നേരം ഒന്നും മിണ്ടാതെയിരുന്നപ്പോള്‍  അച്ഛന്‍ ചുമച്ചു ശബ്ദമുണ്ടാക്കി.  അയാള്‍ ഒന്നും മിണ്ടുന്നില്ല. അല്‍പ്പ നേരം കഴിഞ്ഞ്  അച്ഛന്‍ കുമ്പസാര ക്കൂട്ടിനു ചെറുതായി മുട്ടി.

അപ്പുറത്ത് നിന്ന് ഉടനെ പ്രതികരണം ഉണ്ടായി.

"മുട്ടീട്ടോന്നും കാര്യല്ല്യ.  ഇവിടെ ബക്കറ്റോ കപ്പോ  വെള്ളമോ ഒന്നും ഇല്ല - ഞാന്‍ തന്നെ പെട്ടിരിക്ക്യാ!"
Basheer Muhammed

കത്ത്

370HSSV 0773H

ഒരിക്കല്‍ ഒസാമ ബിന്‍ ലാദന്‍, ഒബാമക്ക് അയച്ച കത്താണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പലരും പരിശ്രമിച്ചിട്ടും അര്‍ഥം മനസിലാവാത്തത് കൊണ്ട് തെന്നിന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് നടനെ കാര്യം ഏല്‍പ്പിച്ചു. പയ്യന്‍, ഒബാമക്ക് മലയാളത്തില്‍ കത്തയച്ചു

'തല തിരിച്ചു പിടിച്ച് വായിക്കടെ'
Basheer Muhammed

ദൈവത്തിന്റെ പങ്ക്

ദൈവത്തിന്റെ പങ്ക് :

മൂന്നു പുരോഹിതന്മാര്‍ പ്രഭാത സവാരിക്ക് ഇറങ്ങിയതാണ്.  ജനങ്ങളില്‍ ദൈവ വിശ്വാസം കുറഞ്ഞു പോകുന്നു എന്നും അത് ഹുണ്ടിക വരുമാനത്തില്‍ പ്രതിഫലിക്കുന്നുണ്ട് എന്നും ഒരാള്‍ പറഞ്ഞു.

"നിങ്ങളൊക്കെ കിട്ടുന്ന പണം മത കാര്യങ്ങള്‍ക്കായും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായും എങ്ങനെ വീതിക്കും?" ആദ്യത്തെ ആള്‍ ചോദിച്ചു. 

"ഞാന്‍ ഒരു വര വരക്കും.  ഓരോ ദിവസവും കിട്ടുന്ന പണം ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് മുകളിലോട്ട് എറിയും.  വരയ്ക്കു ഇപ്പുറം ഉള്ളത് എന്റെ പണം.  അപ്പുറം വീണത് ദൈവ കാര്യങ്ങള്‍ക്കും ആയി എടുക്കും"  രണ്ടാമത്തെ പുരോഹിതന്‍ പറഞ്ഞു

"ഞാന്‍ ഒരു വൃത്തം വരക്കും.  ഓരോ ദിവസവും കിട്ടുന്ന പണം ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് മുകളിലോട്ട് എറിയും.  വൃത്തത്തില്‍ വീണത് എനിക്ക്.  വൃത്തത്തിനു പുറത്ത് വീണത് ദൈവത്തിന്.  ഇതാണ് എന്റെ രീതി"  മൂന്നാമന്‍ പ്രതികരിച്ചു.

ഉടനെ രണ്ടു പേരും കൂടി ചോദ്യ കര്‍ത്താവായ ഒന്നാമനെ നോക്കി.

"ഞാന്‍ വൃത്തവും വരയുമോന്നും വരക്കാറില്ല.  കിട്ടുന്ന പണം മുഴുവന്‍ മുകളിലെക്കിടും.  സര്‍വ ശക്തനായ ദൈവം അദ്ദേഹത്തിന് ആവശ്യമുള്ളത്  പിടിച്ചെടുക്കും.  ബാക്കി നിലത്തു വീണത് ഞാന്‍ എടുക്കും"  ഒന്നാമന്‍ പറഞ്ഞു!
Basheer Muhammed

സങ്കടം

പ്രസംഗം:

"ഈ പ്രസംഗം ശ്രവിക്കാനായി ഇവിടെ എത്തിയ ഓരോരുത്തരും അറിയുക, നിങ്ങള്‍ എല്ലാവരും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ചെയ്യും"  മൌലവി പ്രസംഗിക്കുകയാണ്.  എല്ലാവരും മ്ലാന വദനരായി കേട്ടുകൊണ്ടിരിക്കുന്നു.  ചിലര്‍ ആ ഭീകര യാഥാര്‍ത്ഥ്യം ഓര്‍ത്ത് കരയുന്നുണ്ടായിരുന്നു. 

'അയമു' മാത്രം മുഖത്ത് ചിരിയുമായി ഹാപ്പിയായി ഇരിക്കുന്നത് കണ്ട മൌലവി ആവര്ത്തിച്ചു.
"ഈ പ്രസംഗം ശ്രവിക്കാനായി ഇവിടെ എത്തിയ ഓരോരുത്തരും അറിയുക, നിങ്ങള്‍ എല്ലാവരും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ചെയ്യും"

എവടെ! അയമുവിന് ഒരു മാറ്റവുമില്ല.  മറ്റെല്ലാവരും കാര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടു മാനസിക സംഘര്‍ഷത്തിലാണ്.  ഒരുതവണ കൂടി അതേ വാചകം ആവര്ത്തിച്ച ശേഷം മൌലവി മറ്റു വിഷയങ്ങളിലേക്ക് പ്രസംഗം തുടര്‍ന്നു.  ഇത്ര ഗൗരവപ്പെട്ട കാര്യം പറഞ്ഞിട്ടും ഒരാള്‍ മാത്രം എന്തേ ഇങ്ങനെ ഇരുന്നു ചിരിക്കുന്നു എന്നൊരു സംശയം മൌലവിയെ അലട്ടി.

പ്രസംഗം അവസാനിച്ചു.  ആളുകള്‍ക്കിടയില്‍ നിന്ന് മൌലവി അയമുവിനെ അടുത്തേക്ക് വിളിച്ചു. 
"എല്ലാവരും സങ്കടപ്പെട്ട് കരയുമ്പോള്‍ നിങ്ങള്‍ മാത്രം എന്തേ ചിരിച്ചു കൊണ്ടിരുന്നത്?" മൌലവി ചോദിച്ചു.

"ഉസ്താദേ, ഞാന്‍ 'ഈ പ്രസംഗം ശ്രവിക്കാനായി' വന്നതല്ല.  മൈക്ക് ഒപറേറ്ററാ. ഞാന്‍ എന്തിനു സങ്കടപ്പെടണം?"
Basheer Muhammad

Thursday, June 15, 2017

മൊട്ടച്ചി

ഭാര്യ ഭർത്താവിനോട് :- ചേട്ടാ നിങ്ങളുടെ ഷർട്ടിൽ ഞാൻ രണ്ടു മാസമായി വല്ല പെൺകുട്ടികളുടെയും മുടി ഉണ്ടോന്നു നോക്കുന്നു. എന്നിട്ട് എനിക്കൊന്നും കിട്ടിയില്ല.

ഭർത്താവ് :- ഹാവു. ആശ്വാസമായി. നീ എന്നെ വെറുതെ സംശയിച്ചു.

ഭാര്യ :- ചേട്ടാ, സത്യം പറ. ആരാ ആ മൊട്ടച്ചി ?
Vijay Rahavan Chempully

Sunday, June 11, 2017

അവസരം

ജീവിതത്തിൽ അവസരങ്ങൾ ഒരേയൊരു തവണയേ ചിലപ്പോൾ നമ്മളെ തേടി വരാറുള്ളൂ..!!

കിട്ടുന്ന അവസരം പാഴാക്കി കളയാതിരിക്കാൻ ശ്രമിക്കുക..!!

ഉദാഹരണം : നിങ്ങളുടെ ഭാര്യയുടെ കവിളിൽ വന്നിരിക്കുന്ന കൊതുക്‌.
Vijay Raghavan Chempully

Friday, June 9, 2017

ങേ

.മലയാള ഭാഷയുടെ ശക്തി

In English:

  _" I'm sorry, can't hear you properly, could you please repeat what's the matter....''_

മലയാളത്തിൽ:

*ങേ?*

MKM Ashraff

ങേ

.മലയാള ഭാഷയുടെ ശക്തി

In English:

  _" I'm sorry, can't hear you properly, could you please repeat what's the matter....''_

മലയാളത്തിൽ:

*ങേ?*

ജയിലില്‍

From whatsap
കണ്ണൂരിലെ കണ്ണാടിപറമ്പ്  ഗ്രാമത്തില്‍
ഒരു വൃദ്ധന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകൻ
ജയിലിലുമായിരുന്നു.

അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്റെ മകനു ഒരു കത്തെഴുതി....

"പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്,
ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്. എന്തെന്നാല്‍ ഈ വര്‍ഷം നമുക്ക് കൊള്ളി ക്കിഴങ്ങ് (മരച്ചീനി )കൃഷി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് തോട്ടം കുത്തി കിളയ്ക്കാനുള്ള ആരോഗ്യമില്ല. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറിക്കിട്ടുമായിരുന്നു.

എന്ന്,

പ്രതീക്ഷകളെല്ലാം തകര്‍ന്ന നിന്റെ അച്ഛന്‍.

കത്തുകിട്ടിയ ഉടനെ മകന്‍  മറുപടിയെഴുതി അത് പോസ്റ്റ് ചെയ്യാന്‍
ജയില്‍ അധികാരികളെ ഏല്പ്പിച്ചു. അവര്‍ അത് പൊട്ടിച്ചുവായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു മറുപടി എഴുതിയിരുന്നത്.

"പ്രീയപ്പെട്ട അച്ഛാ, ദൈവത്തെയോര്‍ത്ത് നമ്മുടെ തോട്ടം കിളച്ചുമറിക്കരുത്.
കാരണം ഞാന്‍ അവിടെയാണ് എന്റെ
എല്ലാ തോക്കുകളും കുഴിച്ചിട്ടിരിക്കുന്നത്."

പിറ്റേദിവസം അതിരാവിലെ തന്നെ ഒരുകൂട്ടം പോലീസുകാര്‍ വൃദ്ധന്റെ വീട്ടില്‍ പാഞ്ഞെത്തി. തോട്ടം മുഴുവന്‍ കിളച്ചുമറിച്ച് തോക്കുകള്‍ക്കുവേണ്ടി തിരഞ്ഞു, പക്ഷേ ഒരു തോക്കിന്റെ പൊടിപോലും അവര്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ല......അവര്‍ തിരികെ പോയി.
സംഭവിച്ചത് മുഴുവന്‍ ചേര്‍ത്ത് വൃദ്ധന്‍ വീണ്ടും മകനോട് ഇനി എന്തുചെയ്യണമെന്ന് എഴുതി ചോദിച്ചു.

മകന്‍ ഇങ്ങനെ മറുപടിയെഴുതി:

"ഇനി കൊള്ളി കിഴങ്ങ്  നട്ടോളൂ, ഇത്രമാത്രമേ എനിക്കിവിടെ നിന്നുകൊണ്ടു ചെയ്യാന്‍ കഴിയൂ."
▤▥▦▧▨▩▤▥▦▧▨▩▤▥▦▧▨
Santh C Chandran

Thursday, June 8, 2017

ഉച്ചക്കഞ്ഞി

എല്ലാ വിഷയത്തിലും പൂജ്യം മാർക്ക് വാങ്ങിയ രാമുവിന്റെ അച്ഛനെ ക്ലാസ്സ് ടീച്ചർ വിളിച്ചു വരുത്തി.

ടീച്ചർ: മകനെ നിങ്ങൾ വീട്ടിലിരുത്തുന്നതാവും നല്ലത്. ഒരക്ഷരം പഠിക്കുന്നില്ല.

അച്ഛൻ: അപ്പൊ ഉച്ചക്കഞ്ഞി ടീച്ചർടെ വീട്ടിന്നു കൊണ്ടത്തരോ?

Vijay Raghavan Chempully

ലവ്

സ്ത്രീകളുടെ ഒരു പാർട്ടി സമ്മേളനം നടക്കുകയായിരുന്നു...
 
അവതാരക  എല്ലാവരോടുമായി ഒരു ചോദ്യം ചോദിച്ചു.....

അവസാനമായി എപ്പോഴാണ് നിങ്ങൾ ഭർത്താക്കൻമാരോട്
" I LOVE YOU..." 
പറഞ്ഞത്... ?
.
.
.
.
ഒരാൾ പറഞ്ഞു ...
     " ഇന്നു രാവിലെ...."
.
.
മറ്റൊരാൾ....
    " രണ്ട് ദിവസം മുൻപ്.."
.
.
വേറൊരാൾ
    '' ഒരാഴ്ച മുൻപ് ''...

ഇനി മത്സരം ഇതാണ് ...

അവതാരക തുടർന്നു...
" ഇനി എല്ലാവരും അവരവരുടെ
ഭർത്താക്കൻമാർക്ക് 
   " I LOVE YOU "
  എന്ന് മെസ്സേജ് ചെയ്യണം. ഭർത്താവിൽ നിന്നും ഏറ്റവും നല്ല മറുപടി
കിട്ടുന്നയാൾക്ക് ഒരു
     " SURPRISE GIFT " ലഭിക്കുന്നതാണ്.."

ക്ഷണനേരം കൊണ്ട്
എല്ലാവരും അവരവരുടെ  ഭർത്താക്കൻമാർക്ക്
    " I LOVE YOU "  എന്ന്
മെസ്സേജ് ചെയ്യാൻ തുടങ്ങി..
മറുപടിക്കായ് കാത്തിരുന്നു....
.
.
.
.
.
.
.
കുറച്ച് സമയത്തിനുശേഷം
അവർക്ക് വന്ന മറുപടികൾ
ഇങ്ങനെ ആയിരുന്നു..

ഭർത്താവ് 1 :
   '' പ്രിയേ... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ...?

ഭർത്താവ് 2 : '' ങേ...ഇന്നും നീ ഭക്ഷണം
ഉണ്ടാക്കീലേ...''

ഭർത്താവ് 3 :
'' എന്തുപറ്റി ...? ഏതു ഷോപ്പിങ് മാളിലാണ്...?
സാരിയോ...? അതോ... മാലയോ???

ഭർത്താവ് 4:
'' എന്താ കാര്യം?
🤔🤔🤔🤔🤔🤔🤔

ഭർത്താവ് 5 :
'' ആരാ സ്വപ്നം
കാണുന്നത്... ?
ഞാനോ... ??? നീയോ...???

ഭർത്താവ് 6 :
'' പാർട്ടി കഴിഞ്ഞ് വീട്ടിലെത്തി അല്ലേ...? പുതിയ എന്ത് പരദൂഷണമാണ് കിട്ടിയത്.....??? 
എത്ര നേരം ഞാൻ കേട്ടിരിക്കേണ്ടി വരും... ?

ഭർത്താവ് 7 :
'' ഇവിടെ ഒാഫീസിൽ ഭ്രാന്ത് പിടിച്ചിരിക്കുമ്പോഴാണ് അവളുടെ ഒരു...
"@@&£&@"

ഭർത്താവ് 8 :
   '' നിന്നോട് എത്ര തവണ പറഞ്ഞു ....സീരിയൽ കാണുന്നത് നിർത്താൻ ...??

ഭർത്താവ് 9 :
    '' ഒാഹോ........?? കാറ് പിന്നേം കൊണ്ട് പോയ് ഇടിച്ചൂ അല്ലേ....''

ഭർത്താവ് 10 :
    '' അപ്പോ... ഇന്നും ഞാൻ തന്നെ മോനെ സ്കൂളിന്നു കൂട്ടണോ........??!

?
?
?
?
?
?
എന്നാൽ അവസാനത്തേതും സമ്മാനം കിട്ടിയതുമായ മറുപടി ഇതായിരുന്നു...
👇
👇

ഭർത്താവ് 11 :
     '' ഇതാരാാാ.....എന്‍െറ ഭാര്യേടെ ഫോണീന്ന് മെസ്സജ്
   അയക്കുന്നത് .....?

Vijay Raghavan Chempully

Tuesday, June 6, 2017

പ്രഭാഷണം

നന്നായി മദ്യപിച്ച ഒരാളെ അർദ്ധരാത്രി പോലീസ് റോഡിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു

"എങ്ങോട്ടാ ...?

"ഞാൻ ഒരു പ്രഭാഷണം കേൾക്കാൻ പോവുകയാണ് "

"ഈ അസമയത്തോ .... ?എന്തിനെപ്പറ്റി ...  ? "

"മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയും ... "

"സംഗതി കൊള്ളാമല്ലോ .
ആട്ടെ .. ആരാണ് ഈ പാതിരാത്രിയിൽ പ്രഭാഷണം നടത്തുന്നത് .. ?

" എന്റെ ഭാര്യ " ..

🤡llyas Tharuvana

സീറ്റ്

തിരക്കുള്ള ബസ്....

ഇടയ്ക്കിടയ്ക്ക് സീറ്റൊഴിഞ്ഞിട്ടും ഇരിക്കാതെ മറ്റുള്ളവർക്കായ് നീങ്ങി നിന്ന് കൊടുക്കുന്ന വൃദ്ധനോട് -

യുവാവ്: സംഘിയാണല്ലേ..?

'അല്ല'

'സഖാവ്?'

'അല്ല'

ദീനി? 

സത്യകൃസ്ത്യാനി?

ഗാന്ധിയൻ?'

'അല്ല'

-നിശ്ശബ്ദത-

'പിന്നെ?'

'പൈൽസാടാ ഉവ്വേ'

Vijay Ragnavan Chem pully

Friday, June 2, 2017

ബീവിമാർ

ബീരാന്‍ ആമിനയോട്

ആമ്യേ .... അനക്ക് അക്ബര്‍ ചക്രവര്‍ത്തിയെ അറിയോ ...? മൂപ്പര്‍ക്ക് മൂന്ന് ബീവിമാരാ .....!

ആമിന : ഇങ്ങള് പാഞ്ചാലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.? ഓള്‍ക്ക്.........!!!

ബീരാന്‍: മതി മതി .....  ഞാനൊരു  തമാസ പര്‍ഞ്ഞതാ.....

Vijay Raghavan Chempully

Saturday, May 27, 2017

കാപ്പി മദ്യം

കാപ്പി മദൃത്തേക്കാൾ മാരകം !

കാപ്പി കുടിച്ച് ശീലമുളളവർ അത് ഉപേക്ഷിക്കുക.

കാപ്പി മദ്യത്തേക്കാൾ മാരകമാണ്.

ഇന്നലെ വൈകീട്ട് ഗൾഫീന്ന് വന്ന സുഹൃത്തിനെ കാണാൻ പോയപ്പോൾ അവന്റെ നിർബന്ധത്തിന് വഴങ്ങി ഷിവാസ് റീഗൽ ഒരു 4പെഗ് അടിച്ചു.

അതേ സമയത്ത് എന്റെ വീട്ടില്‍ ഭാര്യ  2 കപ്പ് കാപ്പി കുടിച്ചിരുന്നു.

രാത്രി വീട്ടിൽ എത്തിയപ്പോൾ, വെറും 2 കപ്പ് കാപ്പി കുടിച്ച ഭാര്യ വളരെ വൈലന്റ് ആയി  വഴക്കിന് വരികയും നാലു പെഗ് അടിച്ച ഞാൻ ശാന്തനായി ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്തു.
Vijay Raghavan Chempully

Thursday, May 18, 2017

ഒറ്റയ്ക്ക്

യുവതി ഡോക്റ്ററുടെ റൂമിൽ പരിശോധനയിൽ ആയിരുന്നു.

യുവതി: ഡോക്ടർ, ഭർത്താവിനെ ഒന്ന് അകത്തേക്ക് വിളിക്കോ? i am not feeling Comfortable.

ഡോ: എന്തായിത് ഞാനൊരു മാന്യനായ ഡോക്ടറാണ്....

യുവതി: അതല്ല... അദ്ദേഹം പുറത്ത് റിസപ്ഷനിസ്റ്റിന്റെ കൂടെ ഒറ്റയ്ക്കാണ്....
Vijay Raghavan Chempully

ഫസ്റ്റ്

ഭാര്യയെ ഡ്രൈവിങ്ങ് പഠിപ്പിക്കലായിരുന്നു ഇന്നത്തെ ജോലി.

സ്റ്റിയറിംഗ് ബാലൻസ് ആയിട്ടുണ്ട്. ഇനി ക്ലച്ചും ഗിയറും ശരിയാവണം.

ഞാൻ പറഞ്ഞു: ക്ലച്ച് അമർത്തിച്ചവിട്ടിക്കോ... ഫസ്റ്റ് എങ്ങോട്ടാ...?

ഭാര്യ: ആദ്യം ഡ്രെസ്സെടുക്കാൻ പോകാം, എന്നിട്ടാവാം ജ്വല്ലറി...

Vijay Reghavan ChemPully

Wednesday, May 17, 2017

പടം

കൂട്ടുകാരന്റെ ഷോപ്പിൽ ചെന്നപ്പോ കംപ്യൂട്ടറിന്റെ മോണിറ്ററിൽ ഓന്റെ ഭാര്യയുടെ പടം.. !!

ഞാൻ ചോദിച്ചു എന്തിനാടാ ഈ ഫോട്ടോ ഇട്ടേക്കുന്നെ എന്ന്.. 🤔🤔

അപ്പൊ അവൻ പറയാ.. 

നീ കേട്ടില്ലേ "വാനാക്രൈ"
അതിനെ പ്രതിരോധിക്കാൻ ഇട്ടേക്കണതാ....

ഒരുമാതിരി പെട്ടതൊക്കെ ഓള് ഓടിച്ചോളും..

Vijay Raghavan Chempully

Sunday, May 14, 2017

സൗഭാഗ്യങ്ങൾ

രാജൻ മാഷ് യാത്ര പറയുകയാണ്...
പ്രസംഗത്തിനിടെ അദ്ദേഹം ഒരു അനുഭവം വിവരിച്ചു..

ഒരിക്കൽ ക്ലാസെടുത്ത് കൊണ്ടിരുന്നപ്പോൾ ഒരു ബെൻസ് കാർ ഗ്രൗണ്ടിൽ വന്ന് നിർത്തി...
അമൽ നീരദ് സിനിമയിലേത് പോലെ ഒരാൾ സ്ലോമോഷനിൽ മാഷിൻറെ ക്ലാസിനടുത്തെത്തി...
സ്വയം പരിചയപ്പെടുത്തിയ ശേഷം അയാൾ  പറഞ്ഞു...

"സർ, എൻറെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണം താങ്കളാണ്....."

രാജൻ മാഷ് എത്ര ആലോചിച്ചിട്ടും അങ്ങനെയൊരു ശിഷ്യനെ പഠിപ്പിച്ചതായി ഓർത്തെടുക്കാൻ സാധിച്ചില്ല...
മാഷ് ബുദ്ധിമുട്ടുന്നത് കണ്ട് അവൻ പറഞ്ഞു..

"സർ..എന്നെ പഠിപ്പിച്ചിട്ടില്ല..ഞാൻ എട്ടാം ക്ലാസിൽ ചേരാൻ വന്നപ്പോൾ ഇവിടത്തെ കുട്ടികൾ സാറിൻറെ ഭീകര ചൂരൽ പ്രയോഗത്തെ കുറിച്ച് പറഞ്ഞു..
അന്ന് പേടിച്ച് വിറച്ച് എട്ടാം ക്ലാസിൽ ചേരാതെ ഞാൻ ബോംബെയിലേക്ക് വണ്ടി കയറുകയായിരുന്നു...."
Rafeeque AM

യാഥാര്‍ത്ഥ്യം

നമ്മള്‍ സത്യങ്ങള്‍ തിരിച്ചറിയണം🙂🙂
ഡോക്ടര്‍മാര്‍ നമുക്ക് അസുഖം വരാന്‍ പ്രാര്‍ത്ഥിക്കും അസുഖം മാറരുതെന്നഗ്രഹിക്കും!!
വക്കീലന്മാര്‍ നമ്മുടെ കേസുകെട്ടുകള്‍ തീരെരുതെന്ന് ആഗ്രഹിക്കും😡😡
മെക്കാനിക്ക് നമ്മുടെ വാഹനം കേടാവാന്‍ ആഗ്രഹിക്കും😡😡
കുഴിവെട്ടുകാരനും ശവപ്പെട്ടിവില്പ്പനകാരനും നമ്മള്‍ എത്രയും വേഗം തീരാന്‍ ആഗ്രഹിക്കും😡😡
പക്ഷെ ...

കള്ളന്‍ മാത്രം നമുക്ക് ഒരുപാട് ധനവും സമ്പാദ്യവും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കും😜😜
അതുപോലെ നല്ല ഉറക്കം കിട്ടാന്‍ പ്രാര്‍ഥിക്കും😝😝
പക്ഷെനമ്മള്‍ തിരിച്ചറിയുന്നില്ല അതല്ലേ യാഥാര്‍ത്ഥ്യം🤔?
Anupama Krishna

ശശി പുരാണം


ജഡ്ജി: ഭാര്യയെ കരണത്തടിച്ചതിനു താങ്കൾക്ക് 1000രൂപ പിഴ വിധിച്ചിരിക്കുന്നു😬😬😡😠

ശശി: അവളെ ഞാൻ ഒന്നൂടെ കരണത്തടിച്ചോട്ടെ സർ🤔🤔

ജഡ്ജി: (കോപത്തോടെ)എന്ത് ?😡

ശശി: ചില്ലറയില്ലാത്തോണ്ടാ..😒😔 2000ത്തിന്റെ നോട്ടാ.
Musafir Kunhumor Nellikuzhy

Saturday, May 13, 2017

കള്ള്‌

ഭാര്യ : "അമിതാഭ് ബച്ചൻ ശരിക്കും ഒരു വലിയ നടനാണ്. കള്ള്‌ കുടിക്കാതെ തന്നെ അദ്ദേഹം കുടിച്ചതായി എത്ര നന്നായി അഭിനയിക്കുന്നു....."

ഇത് കേട്ടു ഭർത്താവ്  (ആത്മഗതം):
"ഇവളെ ആര് പറഞ്ഞു മനസ്സിലാക്കും, കള്ള്‌ കുടിക്കാതെ കുടിച്ചതായി അഭിനയിക്കുന്നതിലും ബുദ്ധിമുട്ടാണ്, കള്ള് കുടിച്ചിട്ട് കുടിച്ചില്ല എന്ന് അഭിനയിക്കുന്നത്....."

Anjaneyar Born

Friday, May 12, 2017

കല്യാണം കഴിഞ്ഞു

ചൊദ്യം  :  കല്യാണം എന്ന വാക്കിന്റെ അർത്ഥം എന്താ ??
ഉത്തരം   :  കല്യാണം എന്നാൽ ഐശ്വര്യം എന്നാണ്

വെറുതെയല്ല എല്ലാവരും *കല്യാണം കഴിഞ്ഞു* എന്നു പറയുന്നത്.
Vijay Raghavan Chempully

Thursday, May 11, 2017

നയൻതാര

''നയന്‍താര സെറ്റില്‍ ഒന്‍പതുമണിക്കേ വരാറുള്ളൂ. അതെല്ലാവര്‍ക്കും അറിയാം. പക്ഷെ, ഒരുദിവസം അവര്‍ നേരത്തേ വന്നാല്‍ സൗകര്യമായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'നയന്‍താര നാളെ സെവന്‍താര ആകാമോ'യെന്ന്. അവര്‍ക്ക് ആദ്യം മനസ്സിലായില്ല. മനസ്സിലായപ്പോള്‍ ചിരിയടക്കാനുമായില്ല. പിറ്റേന്ന് ഏഴുമണിക്കു മുന്പേ എത്തുകയും ചെയ്തു.'' - സിദ്ദീഖ് 
Noushad Kuniyil

Wednesday, May 10, 2017

നല്ല ഭർത്താവ്

ഭർത്താവ്...  ടീ നീ പെട്ടന്ന് ഇറങ്ങിവന്നെ.

ഭാര്യ: എന്താ മനുഷ്യാ....

ഭർത്താവ്: ഞാനിങ്ങോട്ട് വരുമ്പോൾ ഒരുത്തൻ എന്നോടു ചോദിക്കുവാ അവളെ നിനക്ക് നോക്കാൻ വയ്യെല് എന്റെ വീട്ടിൽ കൊണ്ടുവന്നാക്കാൻ 😡

ഭാര്യ: എന്നിട്ടു നിങ്ങൾ ഒന്നും പറഞ്ഞില്ലേ ?😏

ഭർത്താവ്: ഞാൻ ഓരു മടലെടുത്തു തല അടിച്ചു പൊട്ടിച്ചു.

ഭാര്യ: 😁👍നന്നായ്  ഇപ്പോഴാ നിങ്ങൾ നല്ലൊരു ഭർത്താവായത്.

ഭർത്താവ്: നീ പെട്ടെന്ന് ഒരുങ്ങി വാ അയാളെ ആശുപത്രിയിൽ കൊണ്ട് പോകണം.

ഭാര്യ: അതിന് ഞാൻ എന്നതിനാ വരുന്നേ ☹️

എടി അത് നിന്റെ അച്ഛനാ 😜

By Vijay Raghavan chempully

Wednesday, February 15, 2017

അക്ഷരത്തെറ്റ്

T. C Mahammad Yasin writes:
അക്ഷരത്തെറ്റ് തിരുത്താൻ ശ്രമിച്ച അദ്ധ്യാപകനു സ്ഥലം മാറ്റം!

ഹിസ്റ്ററി ക്ലാസ്സിൽ നോട്ട് പറഞ്ഞു കൊണ്ട് നടക്കവേ അധ്യാപകൻ കണ്ടു അന്നമ്മയുടെ നോട്ടുബുക്കിൽ "ബ്രിട്ടീഷ്" "എന്നതിന്  പകരം "ബ്രട്ടീഷ് " എന്ന് എഴുതിയിരിക്കുന്നത്.
ഇത് കണ്ട അധ്യാപകൻ അന്നമ്മയോട് :
"അന്നാമ്മേടെ ബ്രായ്ക്ക് എന്താ വള്ളിയില്ലാത്തതു് ??"

പിന്നീട് ഉണ്ടായ ദുരന്തം അധ്യാപകന്റെ സ്ഥലം മാറ്റത്തിൽ കലാശിച്ചു.

Tuesday, February 7, 2017

പ്രാർഥന

Ilyas Tharuvana writes:

ഭാര്യ ഭർത്താവിന്റെ ഖബറിനരികിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു

" നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു.

മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .''

ഖബറിൽ നിന്ന് കനത്ത ശബ്ദം വന്നു...........
*മരിച്ചു പോയതാണ്* *ദുബായിൽ പോയതല്ല*

Wednesday, December 28, 2016

മാജിക്

MR Mohan writes :

ഇന്ന് ഞാൻ ഒരു മാജിക്
പറഞ്ഞു തരട്ടെ.....

ഒരു ഗ്ലാസ് തണുത്ത വെള്ളം എടുത്ത് നിങ്ങളുടെ അടുത്തിരിക്കുന്ന സുഹൃത്തിൻെറ തലയിൽ ഒഴിക്കുക

അത്ഭുതം

അയാൾ തണുക്കുന്നതിനു പകരം ചുടാവുന്നത് കാണാം😂😂

മന്ദബുദ്ധി

Razak writes :

മന്ദബുദ്ധിയെന്നു സഹപാഠികൾ മുദ്രകുത്തിയ ഒരു ചെറുക്കനുണ്ടായിരുന്നുവത്രേ ക്ലാസ്സിൽ. ദിവസവും രാവിലെ അവന്റെയരികിൽ വന്ന് കൂട്ടുകാർ അഞ്ചുരൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങൾ കൈവെള്ളയിൽ വച്ച്‌ പറയും: 'ഇതിൽ വലുതേതാണെങ്കിൽ അതു നീയെടുത്തോ' എന്ന്. അവൻ എപ്പോഴും രണ്ടുരൂപയേ എടുക്കൂ. ഇതുകണ്ടു കൂട്ടുകാരെല്ലാം പൊട്ടിച്ചിരിക്കും. അവൻ രണ്ടുരൂപയും പോക്കറ്റിലിട്ടു സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങും. ക്ലാസ്സിലൊരിക്കൽ ഈ വിഷയം ചർച്ചയായപ്പോൾ 'മന്ദബുദ്ധിയെ' അധ്യാപകൻ അടുത്തുവിളിച്ചു ചോദിച്ചു:
"അല്ല കുഞ്ഞിരായിനേ അനക്ക്‌ ഇത്രകാലായിട്ടും അറീലേ ബൽത്‌ അഞ്ചുറുപ്പ്യാണെന്ന്?"
കുഞ്ഞിരായിൻ പറഞ്ഞു:
"മാഷ്ടേ, ഞമ്മൾ അഞ്ചുർപ്പ്യ ഇട്ത്താൽ അന്നത്തോടെ വരവു നിക്കും. ഓലു ഞമ്മളെ കള്യാക്കി ചിർക്കാൻ മാണ്ടി ചെയ്യ്ണ്‌താണേലും എന്റെ കീസിലെന്നും കാസാ!"
അദ്ധ്യാപകൻ അറിയാതെ കസേരയിൽ നിന്നെഴുന്നേറ്റ്‌ അവന്റെ തലയിലൊന്നു തലോടിയത്രേ!

Thursday, December 1, 2016

കഴുതകൾ

KM Rasheed Neerkkunnam writes :
ഒരു ക്രൂരനായ മുതലാളിയുടെ വീട്ടിൽ രണ്ട് കഴുതകൾ (ജേഷ്ടൻ കഴുതയും അനിയൻ കഴുതയും) ജോലി ചെയ്തിരുന്നു.

മുതലാളിയുടെ ദ്രോഹം സഹിക്കാൻ പറ്റാതെ വരുമ്പോൾ അനിയൻ കഴുത ജേഷ്ടൻകഴുതയോട് പറയും
" ഞാനീ വീട്ടിൽ നിന്നും ഒളിച്ചോടുകയാണ് "

അപ്പോഴല്ലാം ജേഷ്ടൻ കഴുത പറയും  "നീ കുറച്ചു കൂടി ക്ഷമിക്ക് വലിയ ഒരു പ്രതീക്ഷയിലാണ് ഞാനിവിടെ പിടിച്ചു നിൽക്കുന്നത് "
ഒരു ദിവസം വല്ലാതെ മുതലാളി ദ്രോഹിച്ചപ്പോൾ അനിയൻ കഴുത ഒളിച്ചോടാൻ തന്നെ തീരുമാനിച്ചു.

അപ്പോഴും ജേഷ്ടൻ കഴുത തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടില്ലന്നും നീ കൃറച്ചു കൂടി ക്ഷമിക്കണമെന്നും പറഞ്ഞു .

ഇത് കേട്ട് സഹികെട്ട അനുജൻ കഴുത ചോദിച്ചു എന്താണ് ചേട്ടന്റെ പ്രതീക്ഷ.

ജേഷ്ടൻ കഴുത സ്വരം താഴ്ത്തി അനുജനോട് പറഞ്ഞു,

"നിനക്കറിയാമല്ലോ നമ്മുടെ മുതലാളിയും ഭാര്യയും എന്നും വഴക്കാണ്,
വഴക്ക് മൂക്കുമ്പോൾ മുതലാളിയുടെ ഭാര്യ മുതലാളിയോട് പറയുന്നത് ഞാൻ പല തവണ കേട്ടിട്ടുണ്ട്

'' നിങ്ങളുടെ കൂടെ താമസിക്കുന്നതിനേക്കാൾ നല്ലത് വല്ല കഴുതയോടും കൂടി ഇറങ്ങി പോകുന്നതാ"
ആ ഒരു പ്രതീക്ഷയിലാണ് അനിയാ ഞാനിവിടെ പിടിച്ചു നിൽക്കുന്നത്.

Sunday, November 20, 2016

മുല

Habeeb Koori mannil writes :

മുല കുടിച്ചില്ലെങ്കിൽ അതു
അടുത്തിരിക്കുന്ന
അങ്കിളിനു കൊടുക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയിട്ടും കുട്ടി ബസിൽ വെച്ച് പാലു കുടിച്ചില്ല.

അമ്മ പലവട്ടം /
അര മണിക്കൂർ ആവർത്തിച്ചു പറഞ്ഞിട്ടും കുട്ടി മുല കുടിക്കാൻ കൂട്ടാക്കിയില്ല..

അവസാനം സഹികെട്ട്, അടുത്തിരിക്കുന്ന ചേട്ടൻ പതുക്കെ പറഞ്ഞു:

"മേഡം എന്തെങ്കിലുമൊന്ന് തീരുമാനിക്കൂ.. എനിക്ക് ഇറങ്ങേണ്ട സ്റ്റോപ് കഴിഞ്ഞിട്ട് അര മണിക്കൂറായി."

Tuesday, November 15, 2016

നമുക്ക് രണ്ട്

Habeeb Koorimannil writes:

ടീച്ചർ:- നീ വലുതായിട്ട് എന്തു ചെയ്യും?
വിവാഹം ചെയ്യും.
അതല്ല, നീ ആരാകുമെന്നാ ചോദിച്ചെ?
ഒരു ഭർത്താവ് 😁
ഹോ, എടാ നീ വലുതായിട്ട് എന്തു നേടും?
ഒരു ഭാര്യയെ 😁
എടാ, മരത്തലയാ,,, നീ വളർന്ന് വരുമ്പോൾ നിന്റെ അച്ചനും അമ്മയ്ക്കും വേണ്ടി എന്തു കൊണ്ടു കൊടുക്കും?
ഒരു നല്ല മരുമകളെ 😁
എടാ, പൊട്ടാ...നിന്‍റെ അച്ഛനും അമ്മയും നിന്നിൽ നിന്നും എന്താണ് ആഗ്രഹിയ്ക്കുന്നത്?
പേരക്കിടാങ്ങളെ 😁
എന്റീശ്വരാ! !! എടാ മണ്ടാ നിനക്ക് നിന്‍റെ ഭാവിയിലുള്ള ലക്ഷ്യം എന്താന്നാ ചോദിച്ചേ?
നാം രണ്ട്, നമുക്ക് രണ്ട്. 😃😃

Tuesday, November 8, 2016

നമുക്ക് രണ്ട്

Habeeb Koorimannil writes:


ടീച്ചർ:- നീ വലുതായിട്ട് എന്തു ചെയ്യും?
വിവാഹം ചെയ്യും.
അതല്ല, നീ ആരാകുമെന്നാ ചോദിച്ചെ?
ഒരു ഭർത്താവ് 😁
ഹോ, എടാ നീ വലുതായിട്ട് എന്തു നേടും?
ഒരു ഭാര്യയെ 😁
എടാ, മരത്തലയാ,,, നീ വളർന്ന് വരുമ്പോൾ നിന്റെ അച്ചനും അമ്മയ്ക്കും വേണ്ടി എന്തു കൊണ്ടു കൊടുക്കും?
ഒരു നല്ല മരുമകളെ 😁
എടാ, പൊട്ടാ...നിന്‍റെ അച്ഛനും അമ്മയും നിന്നിൽ നിന്നും എന്താണ് ആഗ്രഹിയ്ക്കുന്നത്?
പേരക്കിടാങ്ങളെ 😁
എന്റീശ്വരാ! !! എടാ മണ്ടാ നിനക്ക് നിന്‍റെ ഭാവിയിലുള്ള ലക്ഷ്യം എന്താന്നാ ചോദിച്ചേ?
നാം രണ്ട്, നമുക്ക് രണ്ട്. 😃😃

Wednesday, November 2, 2016

അരിമണി

Habeeb koorimannil writes:

കല്യാണത്തിരക്കൊക്കെ കഴിഞ്ഞ് പുതുമണവാളൻ ആരാഞ്ഞു "നിനക്ക് boyfriends വല്ലവരും ഉണ്ടായിരുന്നോ?"
കേട്ടപാടെ അവൾ മുറിയ്ക്കകത്ത് പോയി ഒരു കവർ എടുത്തു കൊണ്ടുവന്ന് ഭർത്താവിന്റെ കയ്യിൽ കൊടുത്തു. അതിൽ കുറച്ച് അരിമണിയും ഇരുനൂറു രൂപയും ഉണ്ടായിരുന്നു.
"എന്തായിത്?"
"ഓരോ boyfriend നെ കിട്ടുമ്പോഴും ഓരോ അരിമണി ഞാനീ കവറിലിടും"
"ഓഹോ" ഭർത്താവ് ആകാംക്ഷ പുറത്തു കാണിയ്ക്കാതെ എണ്ണി നോക്കി "ഇതിൽ ഏഴ് അരിമണിയുണ്ട്. ഇതൊക്കെ സർവ സാധാരണമാ. അതു സാരമാക്കേണ്ടതില്ല! പക്ഷേ ഈ 200 രൂപയോ?"
"5 കിലോ അരി ഞാൻ വിറ്റു ചേട്ടാ". 😃😃