Followers

Thursday, February 6, 2020

വൃത്തികേട്

'ഈ ചെക്കൻ എന്നോട് അനാവശ്യം പറയുന്നു' എന്ന പരാതിയിൽ നടപടി എടുക്കാനാണ് ഫ്രെഡറിക് സാർ അവനെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയത്. കൈജു എന്നു വിളിക്കപ്പെടുന്ന ഖദീജ സ്റ്റാഫ് റൂമിൽ മുഖം ചുവപ്പിച്ച് ഇരിക്കുന്നു.

"എന്താടാ നീ പറഞ്ഞത്?"

"ഞാനൊന്നും പറഞ്ഞില്ല സാർ"

"എന്താടീ ഖദീജാ ഇവൻ പറഞ്ഞത്?

"ഒരു ചീത്ത വാക്കാണ് സാർ. എനിക്കത് പറയാൻ പറ്റില്ല😢"

"തിരിഞ്ഞു നിക്കടാ. നീ പെണ്കുട്ടികളോട് വൃത്തികേട് പറയുന്നോ?" ഫ്രെഡറിക് മാഷ് ചൂരൽ കയ്യിലെടുത്തു.

"സത്യമായിട്ടും ഞാൻ വൃത്തികേട് ഒന്നും പറഞ്ഞില്ല സർ" അവന് അടി പേടിയാണ്.

"പറയടീ, ഇവൻ എന്താ പറഞ്ഞത്?

"ഇവൻ എന്റെ മുഖത്തു നോക്കി 'ഐ ലവ് യു' എന്നു പറഞ്ഞു സാർ!

"ആയിനാണാ? ക്ളാസീ പോടി..." സൂസി ടീച്ചറെ പ്രേമിച്ചു കെട്ടിയ ഫ്രെഡറിക് മാഷ് ഖദീജാന്റെ ചന്തിക്ക് ചൂരല് കൊണ്ടൊന്നു പെരുക്കി 😋🌹😀

#സീവീ

No comments:

Post a Comment