Followers

Sunday, July 4, 2021

അഭിപ്രായം



ഒരാൾ വൈക്കം മുഹമ്മദ് ബഷീറിനെ താൻ എഴുതി സംവിധാനം ചെയ്ത നാടകം  കാണാൻ നിർബ്ബന്ധിച്ച് കുട്ടിക്കൊണ്ടുപോയി.
നാടകം പരമ ബോറായിരുന്നു. അത്  തുടങ്ങി അല്പം കഴിഞ്ഞപ്പോൾ ബഷീർ ഉറങ്ങിപ്പോയി.

നാടകം കഴിഞ്ഞു. അതേപ്പറ്റി ബഷീർ ഒന്നും പറഞ്ഞില്ല.
കാറിൽ തിരിച്ചു വരുന്ന സമയത്തും ബഷീർ മൗനം തുടർന്നപ്പോൾ നാടകക്കാരൻ പരിഭവസ്വരത്തിൽ
പറഞ്ഞു:
-ബഷീർക്ക നാടകത്തെപ്പറ്റി ഒരഭിപ്രായവും പറഞ്ഞില്ല; ഉറങ്ങുകയും ചെയ്തു.
ബഷീർ പറഞ്ഞു:
എടോ, ഉറക്കവും ഒരഭിപ്രായമാണ്!

# ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്