Followers

Friday, June 30, 2017

ഒറ്റക്കെട്ട്

അമ്മയുടെ പത്രസമ്മേളനത്തില്‍ മുകേഷും,ഗണേഷും,ദിലീപും: ഞങ്ങള്‍ ഒറ്റകെട്ടാണ്‌.....

സത്യത്തില്‍ ഇവരൊക്കെ രണ്ടാംകെട്ടല്ലെ?

Vijay Raghavan Chempully

Thursday, June 29, 2017

സ്നീസ്

ഓഫീസർ: പേര്?
ചൈനക്കാൻ: സ്നീസ്
ഓഫീസർ: ഇത് നിങ്ങളുടെ ചൈനീസ് പേരാണോ?
ചൈനക്കാരൻ: അല്ല. ഇതെന്റെ അമേരിക്കൻ പേരാണ്.
ഓഫീസർ: താങ്കളുടെ ശരിയായ പേര് പറയൂ.
ചൈനക്കാരൻ: ആ ച്ചൂ.
[ഓഷോ ഫലിതം]

വിവാഹാലോചന


അയാളും ഭാര്യയും തമ്മില്‍ വഴക്ക് കൂടിയ ശേഷമാണ് കാലത്ത് ആപ്പീസില്‍ പോയത്.  വൈകീട്ട് തിരിച്ചു വരാന്‍ അല്‍പ്പം വൈകി.  കാളിംഗ് ബെല്‍ അടിച്ച ഉടനെ അകത്തു നിന്ന് ഭാര്യ വഴക്ക് പുനരാരംഭിച്ചിരുന്നു.

"ഇഷ്ടം ഉണ്ടാവുമ്പോ പോകുന്നു, തോന്നുമ്പോ വരുന്നു, ഇത് സത്രമല്ല, ഫോണ്‍ ചെയ്തിട്ട് എടുത്തില്ല ..... " അങ്ങനെയൊക്കെ പറഞ്ഞു കൊണ്ടാണ് ഭാര്യ വാതില്‍ തുറന്നത്.  അയാളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ കൂടെ ഉണ്ടായിരുന്നു. ചെറുപ്പക്കാരനെ കണ്ടപ്പോള്‍ ഭാര്യ ശരിക്കും ചമ്മി.  പെട്ടെന്ന് അടുക്കളയിലേക്ക് വലിഞ്ഞ ഭാര്യ അയാളോട് കയര്‍ത്തു.

"ആരെങ്കിലും കൂടെ ഉണ്ടെങ്കില്‍ പറയണ്ടേ, വലിയ മോശമായില്ലേ, എന്നെപറ്റി അയാള്‍ എന്ത് വിചാരിക്കും, നിങ്ങള്‍ക്കും നാണമില്ലേ മനുഷ്യാ ........" ഭാര്യ തുടര്‍ന്നു.

മുഖത്ത് പാല്‍ പുഞ്ചിരി വരുത്തി ചെരുപ്പക്കാരനെ സ്വീകരിച്ച് ഇരുത്തി ചായയും പലഹാരവും ഒക്കെ നല്‍കി പറഞ്ഞയച്ച ശേഷം ഭാര്യ വഴക്ക് പുനരാരംഭിച്ചു.

"നിങ്ങള്‍ അയാളെ എന്തിനാ കൊണ്ടു വന്നത്?  അയാളുടെ മുന്നില്‍ എന്നെ കൊച്ചാക്കാന്‍ ഉള്ള പരിപാടി ആയിരുന്നല്ലേ ........."

"ഹേയ്, അല്ലേ അല്ല.  ഞാന്‍ അയാളെ ഒരു അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതാ" അയാള്‍ പറഞ്ഞു.

"എന്ത് അപകടം? വെറുതെ നുണ പറയല്ലേ ..... " ഭാര്യ വിടുന്ന ലക്ഷണമില്ല.

"കഴിഞ്ഞ ആഴ്ച മുതല്‍ അയാള്‍ വിവാഹാലോചനകള്‍ ആരംഭിച്ചിരുന്നു. ഇവിടെ വന്നു കണ്ടു കാര്യങ്ങള്‍ മനസിലാക്കിയ സ്ഥിതിക്ക്,  ഇനിയിപ്പോ, അത് വേണ്ടെന്നു വെക്കാനാണ് സാധ്യത.  ഫ്രണ്ട് ഇന്‍ നീഡ്‌ ഈസ്‌ എ ഫ്രണ്ട് ഇന്‍ഡീഡ് എന്നല്ലേ!"

അവള്‍ തുടര്‍ന്ന് പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ സോപ്പും തോര്‍ത്തും എടുത്ത് കുളിമുറിയിലേക്ക് കയറി.

Basheer Muhammed

പശുഘാതകൻ

ഒരു ഇന്ത്യൻ പൂച്ച ഓടിക്കിതച്ച് അതിർത്തി കടന്ന് പാകിസ്താനിലെത്തി. അപ്പോൾ അവിടെ  ഇന്ത്യയിലേക്ക് കടക്കാൻ വേണ്ടി അതിർത്തിയിലെത്തിയ ഒരു  പാകിസ്താനീ പൂച്ച ഉണ്ടായിരുന്നു. അത് ചോദിച്ചു: അവിടെത്തന്നെ ആയിരുന്നില്ലേ ജീവിക്കാൻ നല്ലത്? പിന്നെന്തിനാ ഇങ്ങോട്ട് പോന്നത്?

ഇന്ത്യൻ പൂച്ച: അവിടെ പശുഘാതകരെ കൊന്നു കൊണ്ടിരിക്കുകയാണ്.

ഇതു കേട്ട പാകിസ്താനി പുച്ച ചിരിയോടു ചിരി. വളരെ നേരത്തിനു ശേഷം ഒരു വിധം ചിരിയടക്കിയിട്ട് ചോദിച്ചു: എടാ മരമണ്ടാ, നമ്മുടെ വർഗ്ഗത്തിന് ഒരു പശുവിനെ കൊല്ലാനുള്ള ശേഷിയുണ്ടോ?

ഇ.പൂ: ഇല്ല. അത് എനിക്കും നിനക്കും അറിയാവുന്ന സത്യം.

പാ.പൂ: പിന്നെന്താണ് പ്രശ്നം?

ഇ.പൂ: നമ്മുടെ വർഗ്ഗത്തിന്റെ ഒരു അകന്ന ബന്ധുവല്ലേ പുലി? അത് ചിലപ്പോൾ പശുവിനെ കൊന്ന് തിന്നാറുണ്ടല്ലോ. ഇപ്പോൾ അത്രയൊക്കെ മതിയെടോ.

റോസറി

ഫാദർ ഡഫിയെ അലാസ്കയിലെ ഏറ്റവും തണുപ്പാർന്ന ഒരു എസ്കിമോ ഗ്രാമത്തിലേക്കാണ് ബിഷപ്പ് അയച്ചത്. മാസങ്ങൾക്കു ശേഷം ബിഷപ്പ് ഫാദറിനെ സന്ദർശിച്ചു.

'എങ്ങനെയുണ്ട് എസ്കിമോകളോടൊപ്പമുള്ള ജീവിതം?'

'ഓ, ഫൈൻ'

'കാലാവസ്ഥ?'

'വോഡ്കയും റോസറിയും ഉള്ളതിനാൽ തണുപ്പ് വലിയ പ്രശ്നമാകാറില്ല.'

'സന്തോഷം. എനിക്ക് ഇപ്പോൾ കുറച്ച് വോഡ്ക കിട്ടിയാൽ കൊള്ളാമെന്നുണ്ട്.'

'ഓ, ആവാമല്ലാ...... റോസറീ രണ്ട് വോഡ്ക കൊണ്ടുവരൂ.'

[ഓഷോ ഫലിതം]

ഒളിച്ചോടി

"നിങ്ങളുടെ ശത്രു നിങ്ങളുടെ ഭാര്യയേയും കൊണ്ട് ഒളിച്ചോടിയാല്‍ എന്തു തോന്നും?"

"സങ്കടം തോന്നും"

"ഒഹ് .  ഭാര്യയെ അത്രക്ക് ഇഷ്ടാണ്, അല്ലെ?"

"അതല്ല, ശത്രുവാണെന്നു കരുതി ഒരാള്‍ക്ക് ഒരു വലിയ ആപത്ത് വരുമ്പോള്‍ സന്തോഷിക്കാന്‍ എനിക്കു പറ്റില്ല"

Basheer Muhammed


Wednesday, June 28, 2017

ഭാര്യയും ഭർത്താവും

★ ഭർത്താവ് ഭാര്യയ്ക്ക് അയച്ച മെസ്സേജ്  ★

നമുക്ക് ആവശ്യമുള്ള രണ്ടു കാര്യങ്ങളാണ്
*ഭാര്യയും, സൂര്യനും*

സൂര്യൻ സസ്യങ്ങൾക്ക് ആഹാരം പാകം ചെയ്യുന്നു..!
ഭാര്യ നമുക്കും...!

വേനൽകാലത്ത് സൂര്യൻ നമ്മളെ വെള്ളം കുടിപ്പിക്കുന്നു..!
ഭാര്യ എല്ലാ ദിവസവും നമ്മെ വെള്ളം കുടിപ്പിക്കുന്നു..!

രണ്ടും എപ്പോഴും ചൂടായിരിക്കും.!

ഭാര്യയെ തുറിച്ചു നോക്കരുത്..!
സൂര്യനേയും..!
എന്നാൽ വിവരം അറിയും..!!!

★ ഇതിനു ഭാര്യയുടെ മറുപടി മെസ്സേജ്ജ്  ★

നമുക്ക് ആവശ്യമുള്ള രണ്ടു കാര്യങ്ങളാണ് *ഭർത്താവും ചന്ദ്രനും. *

ചന്ദ്രനെ പകൽ എത്ര അന്വേഷിച്ചാലും കാണില്ല, അത് പോലെ തന്നെ ഭർത്താവിനെയും.

രാത്രി ആകുമ്പോൾ രണ്ടും ഇളിച്ചോണ്ടു കേറിവരും.

ചന്ദ്രൻ ഓരോ ദിവസവും ഓരോ രൂപത്തിലാണ് അവതരിക്കുന്നത്.

ഇന്ന് നെറ്റിപൊട്ട് പോലാണെങ്കിൽ നാളെ അരിവാൾ പോലെ.
ഭർത്താവും അത് പോലെ പല രൂപത്തിലായിരിക്കും വരുന്നത്.

ഇവരെ നമ്മൾ തുറിച്ച് നോക്കിയാലും രണ്ടിനും ഒരു കൂസലുമുണ്ടാവില്ല...

രാവിലെ ആയാൽ രണ്ടിനെയും തിരിയിട്ട് തപ്പിയാലും കണികാണാൻ കിട്ടില്ല.
Vijay Raghavan Chempully

അവധി

മഴ കാരണം Collector . പ്രഖ്യാപിച്ചപ്പോൾ മഴ വിചാരിച്ചു, അവധി മഴയ്ക്കാണെന്ന്.
Vijay Raghavan Chempully

തര്‍ക്കശാസ്ത്രം

തര്‍ക്കശാസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് ഫിലോസഫി ക്ലാസില്‍ ചര്‍ച്ച നടക്കുകയാണ്.

"ഉള്ളതിനെ ഇല്ല എന്നും ഇല്ലാത്തതിനെ ഉണ്ട് എന്നും സ്ഥാപിക്കുവാനും അതോടൊപ്പം ഉള്ളതിനെ ഉണ്ട് എന്നും ഇല്ലാത്തതിനെ ഇല്ല എന്നും സ്ഥാപിക്കാനും തര്‍ക്ക ശാസ്ത്രം ഉപയോഗിക്കാം" പ്രൊഫസര്‍ പറഞ്ഞു.

"ഉദാഹരണമായി ഞാന്‍ നിങ്ങള്‍ക്ക് ഒരു വിഷയം തരുന്നു.  എന്റെ മുന്‍പില്‍ ഇട്ടിരിക്കുന്ന ഈ മേശ, അത് ഇവിടെ ഇല്ല എന്ന് നിങ്ങള്‍ വാദങ്ങളിലൂടെ സമര്‍ഥിക്കണം.  പത്ത് മിനിറ്റ് സമയം തരാം.  രണ്ടു പേജില്‍ കവിയരുത്. ഏറ്റവും നന്നായി ന്യായീകരിക്കുന്ന ആള്‍ക്ക് സമ്മാനവും ഉണ്ട്"

എല്ലാവരും എഴുത്ത് തുടങ്ങി.  പല പല വാദ മുഖങ്ങള്‍ നിരത്തി.  ചിലര്‍ ചിന്താമഗ്നരായി.  ചിലര്‍ അടുത്തിരിക്കുന്നവരുടെ അഭിപ്രായങ്ങള്‍ കോപ്പി അടിക്കാന്‍ പരിശ്രമിച്ചു.

തര്‍ക്കത്തില്‍ കേമനായിരുന്ന  'അന്താപ്പു' മാത്രം ഒന്നും എഴുതാതെ ഇരുന്നു. ഒന്‍പത് മിനുറ്റ് കഴിഞ്ഞപ്പോള്‍ പ്രൊഫസര്‍ 'സമയം അവസാനിക്കാറായി' എന്ന് മുന്നറിയിപ്പ് കൊടുത്തു.  ഉടന്‍ 'അന്താപ്പു' കടലാസില്‍ എന്തോ കുറിച്ചു.

പ്രൊഫസര്‍ എല്ലാവരുടെയും കടലാസുകള്‍ തിരിച്ചു വാങ്ങി പരിശോധിച്ച ശേഷം 'അന്താപ്പു' വിന് ഒന്നാം സമ്മാനം നല്‍കി.

'അന്താപ്പു' കടലാസില്‍ ഇങ്ങനെ എഴുതിയിരുന്നു.

"ഏത് മേശ?"

Basheer Muhammed

Monday, June 26, 2017

ദൈവം

'ഹലോ വക്കീലല്ലേ....?'

'അതെ, ആരാ?'

'ഇത് ദൈവം'

'എന്തേ വിളിച്ചത്?'

'നിങ്ങളുടെ നാട് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ.. ഉടൻ ഫയൽ ചെയ്യണം ഒരു മാനനഷ്ടക്കേസ്'

vijay Raghavan Chempully

Sunday, June 25, 2017

കളവ്

നാട്ടിലെ പരസ്പര സഹായ ക്ലബ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പള്ളീലച്ചനെ കൊണ്ടു വന്നു.  കര്‍മ്മം കഴിഞ്ഞ ഉടന്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ ക്ലബ് റൂമിലേക്ക് കടന്നപ്പോള്‍ അവിടെ നാലഞ്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു മല്സരം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു.  പരിപാടിക്കിടയില്‍ വീണു കിട്ടിയ ഒരു വാച്ച് ആരെടുക്കണം എന്ന് തീരുമാനിക്കുകയാണ് അവര്‍.

ഏറ്റവും വലിയ നുണ പറയുന്ന ആള്‍ക്ക് വാച്ച് നല്‍കാം എന്ന് തീരുമാനമായ ശേഷം ഓരോരുത്തര്‍ നുണ പറയുകയാണ്‌.  ഇത് കണ്ട പള്ളീലച്ചന് കാര്യം ഇഷ്ടപ്പെട്ടില്ല.  വിഷയത്തില്‍ അദ്ദേഹം ഇടപെട്ടു.  കളവു പറയുന്നതിന്റെ ദൂഷ്യ വശങ്ങളെ ക്കുറിച്ച് അഞ്ചു മിനിറ്റ് പ്രസംഗം നടത്തിയതിനു ശേഷം  അവസാനമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു.

"വളരെ മോശമായിരിക്കുന്നു പുതിയ തലമുറ.  എന്റെ ചെറുപ്പകാലത്തൊന്നും ഞാന്‍ ഒരു കളവു പോലും പറഞ്ഞിട്ടില്ല"

വാച്ച് പള്ളീലച്ചന് കൊടുത്ത് യുവാക്കള്‍ മാതൃകയായി!
Basheer Muhammed

Friday, June 23, 2017

സ്വവർഗഭോഗി

രണ്ട് സ്വവർഗഭോഗികളിൽ തമ്മിൽ....

ഒന്നാമൻ: സാധാരണ ലൈംഗിക ബന്ധം കാൻസറിന് കാരണമാകുമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.

രണ്ടാമൻ: ഓ, അങ്ങനെയോ?

ഒന്നാമൻ: ഇല്ല. അങ്ങനെ കണ്ടെത്തിയിട്ടില്ല. എന്നാലും അങ്ങനെ ഒരു കിംവദന്തി പ്രചരിപ്പിക്കുക.

[ഓഷോ ഫലിതം]

Wednesday, June 21, 2017

കുമ്പസാരം

കുടിച്ചു ഫിറ്റായ ഒരാള്‍ കുമ്പസാര ക്കൂട്ടിലേക്ക് ഓടി ക്കയറി നിലത്ത് ഇരുന്നു.  അപ്പുറത്ത് പള്ളീലച്ചന്‍ ഉണ്ട്. അയാള്‍  കുറെ നേരം ഒന്നും മിണ്ടാതെയിരുന്നപ്പോള്‍  അച്ഛന്‍ ചുമച്ചു ശബ്ദമുണ്ടാക്കി.  അയാള്‍ ഒന്നും മിണ്ടുന്നില്ല. അല്‍പ്പ നേരം കഴിഞ്ഞ്  അച്ഛന്‍ കുമ്പസാര ക്കൂട്ടിനു ചെറുതായി മുട്ടി.

അപ്പുറത്ത് നിന്ന് ഉടനെ പ്രതികരണം ഉണ്ടായി.

"മുട്ടീട്ടോന്നും കാര്യല്ല്യ.  ഇവിടെ ബക്കറ്റോ കപ്പോ  വെള്ളമോ ഒന്നും ഇല്ല - ഞാന്‍ തന്നെ പെട്ടിരിക്ക്യാ!"
Basheer Muhammed

കത്ത്

370HSSV 0773H

ഒരിക്കല്‍ ഒസാമ ബിന്‍ ലാദന്‍, ഒബാമക്ക് അയച്ച കത്താണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പലരും പരിശ്രമിച്ചിട്ടും അര്‍ഥം മനസിലാവാത്തത് കൊണ്ട് തെന്നിന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് നടനെ കാര്യം ഏല്‍പ്പിച്ചു. പയ്യന്‍, ഒബാമക്ക് മലയാളത്തില്‍ കത്തയച്ചു

'തല തിരിച്ചു പിടിച്ച് വായിക്കടെ'
Basheer Muhammed

ദൈവത്തിന്റെ പങ്ക്

ദൈവത്തിന്റെ പങ്ക് :

മൂന്നു പുരോഹിതന്മാര്‍ പ്രഭാത സവാരിക്ക് ഇറങ്ങിയതാണ്.  ജനങ്ങളില്‍ ദൈവ വിശ്വാസം കുറഞ്ഞു പോകുന്നു എന്നും അത് ഹുണ്ടിക വരുമാനത്തില്‍ പ്രതിഫലിക്കുന്നുണ്ട് എന്നും ഒരാള്‍ പറഞ്ഞു.

"നിങ്ങളൊക്കെ കിട്ടുന്ന പണം മത കാര്യങ്ങള്‍ക്കായും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായും എങ്ങനെ വീതിക്കും?" ആദ്യത്തെ ആള്‍ ചോദിച്ചു. 

"ഞാന്‍ ഒരു വര വരക്കും.  ഓരോ ദിവസവും കിട്ടുന്ന പണം ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് മുകളിലോട്ട് എറിയും.  വരയ്ക്കു ഇപ്പുറം ഉള്ളത് എന്റെ പണം.  അപ്പുറം വീണത് ദൈവ കാര്യങ്ങള്‍ക്കും ആയി എടുക്കും"  രണ്ടാമത്തെ പുരോഹിതന്‍ പറഞ്ഞു

"ഞാന്‍ ഒരു വൃത്തം വരക്കും.  ഓരോ ദിവസവും കിട്ടുന്ന പണം ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് മുകളിലോട്ട് എറിയും.  വൃത്തത്തില്‍ വീണത് എനിക്ക്.  വൃത്തത്തിനു പുറത്ത് വീണത് ദൈവത്തിന്.  ഇതാണ് എന്റെ രീതി"  മൂന്നാമന്‍ പ്രതികരിച്ചു.

ഉടനെ രണ്ടു പേരും കൂടി ചോദ്യ കര്‍ത്താവായ ഒന്നാമനെ നോക്കി.

"ഞാന്‍ വൃത്തവും വരയുമോന്നും വരക്കാറില്ല.  കിട്ടുന്ന പണം മുഴുവന്‍ മുകളിലെക്കിടും.  സര്‍വ ശക്തനായ ദൈവം അദ്ദേഹത്തിന് ആവശ്യമുള്ളത്  പിടിച്ചെടുക്കും.  ബാക്കി നിലത്തു വീണത് ഞാന്‍ എടുക്കും"  ഒന്നാമന്‍ പറഞ്ഞു!
Basheer Muhammed

സങ്കടം

പ്രസംഗം:

"ഈ പ്രസംഗം ശ്രവിക്കാനായി ഇവിടെ എത്തിയ ഓരോരുത്തരും അറിയുക, നിങ്ങള്‍ എല്ലാവരും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ചെയ്യും"  മൌലവി പ്രസംഗിക്കുകയാണ്.  എല്ലാവരും മ്ലാന വദനരായി കേട്ടുകൊണ്ടിരിക്കുന്നു.  ചിലര്‍ ആ ഭീകര യാഥാര്‍ത്ഥ്യം ഓര്‍ത്ത് കരയുന്നുണ്ടായിരുന്നു. 

'അയമു' മാത്രം മുഖത്ത് ചിരിയുമായി ഹാപ്പിയായി ഇരിക്കുന്നത് കണ്ട മൌലവി ആവര്ത്തിച്ചു.
"ഈ പ്രസംഗം ശ്രവിക്കാനായി ഇവിടെ എത്തിയ ഓരോരുത്തരും അറിയുക, നിങ്ങള്‍ എല്ലാവരും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ചെയ്യും"

എവടെ! അയമുവിന് ഒരു മാറ്റവുമില്ല.  മറ്റെല്ലാവരും കാര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടു മാനസിക സംഘര്‍ഷത്തിലാണ്.  ഒരുതവണ കൂടി അതേ വാചകം ആവര്ത്തിച്ച ശേഷം മൌലവി മറ്റു വിഷയങ്ങളിലേക്ക് പ്രസംഗം തുടര്‍ന്നു.  ഇത്ര ഗൗരവപ്പെട്ട കാര്യം പറഞ്ഞിട്ടും ഒരാള്‍ മാത്രം എന്തേ ഇങ്ങനെ ഇരുന്നു ചിരിക്കുന്നു എന്നൊരു സംശയം മൌലവിയെ അലട്ടി.

പ്രസംഗം അവസാനിച്ചു.  ആളുകള്‍ക്കിടയില്‍ നിന്ന് മൌലവി അയമുവിനെ അടുത്തേക്ക് വിളിച്ചു. 
"എല്ലാവരും സങ്കടപ്പെട്ട് കരയുമ്പോള്‍ നിങ്ങള്‍ മാത്രം എന്തേ ചിരിച്ചു കൊണ്ടിരുന്നത്?" മൌലവി ചോദിച്ചു.

"ഉസ്താദേ, ഞാന്‍ 'ഈ പ്രസംഗം ശ്രവിക്കാനായി' വന്നതല്ല.  മൈക്ക് ഒപറേറ്ററാ. ഞാന്‍ എന്തിനു സങ്കടപ്പെടണം?"
Basheer Muhammad

Thursday, June 15, 2017

മൊട്ടച്ചി

ഭാര്യ ഭർത്താവിനോട് :- ചേട്ടാ നിങ്ങളുടെ ഷർട്ടിൽ ഞാൻ രണ്ടു മാസമായി വല്ല പെൺകുട്ടികളുടെയും മുടി ഉണ്ടോന്നു നോക്കുന്നു. എന്നിട്ട് എനിക്കൊന്നും കിട്ടിയില്ല.

ഭർത്താവ് :- ഹാവു. ആശ്വാസമായി. നീ എന്നെ വെറുതെ സംശയിച്ചു.

ഭാര്യ :- ചേട്ടാ, സത്യം പറ. ആരാ ആ മൊട്ടച്ചി ?
Vijay Rahavan Chempully

Sunday, June 11, 2017

അവസരം

ജീവിതത്തിൽ അവസരങ്ങൾ ഒരേയൊരു തവണയേ ചിലപ്പോൾ നമ്മളെ തേടി വരാറുള്ളൂ..!!

കിട്ടുന്ന അവസരം പാഴാക്കി കളയാതിരിക്കാൻ ശ്രമിക്കുക..!!

ഉദാഹരണം : നിങ്ങളുടെ ഭാര്യയുടെ കവിളിൽ വന്നിരിക്കുന്ന കൊതുക്‌.
Vijay Raghavan Chempully

Friday, June 9, 2017

ങേ

.മലയാള ഭാഷയുടെ ശക്തി

In English:

  _" I'm sorry, can't hear you properly, could you please repeat what's the matter....''_

മലയാളത്തിൽ:

*ങേ?*

MKM Ashraff

ജയിലില്‍

From whatsap
കണ്ണൂരിലെ കണ്ണാടിപറമ്പ്  ഗ്രാമത്തില്‍
ഒരു വൃദ്ധന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകൻ
ജയിലിലുമായിരുന്നു.

അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്റെ മകനു ഒരു കത്തെഴുതി....

"പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്,
ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്. എന്തെന്നാല്‍ ഈ വര്‍ഷം നമുക്ക് കൊള്ളി ക്കിഴങ്ങ് (മരച്ചീനി )കൃഷി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് തോട്ടം കുത്തി കിളയ്ക്കാനുള്ള ആരോഗ്യമില്ല. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറിക്കിട്ടുമായിരുന്നു.

എന്ന്,

പ്രതീക്ഷകളെല്ലാം തകര്‍ന്ന നിന്റെ അച്ഛന്‍.

കത്തുകിട്ടിയ ഉടനെ മകന്‍  മറുപടിയെഴുതി അത് പോസ്റ്റ് ചെയ്യാന്‍
ജയില്‍ അധികാരികളെ ഏല്പ്പിച്ചു. അവര്‍ അത് പൊട്ടിച്ചുവായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു മറുപടി എഴുതിയിരുന്നത്.

"പ്രീയപ്പെട്ട അച്ഛാ, ദൈവത്തെയോര്‍ത്ത് നമ്മുടെ തോട്ടം കിളച്ചുമറിക്കരുത്.
കാരണം ഞാന്‍ അവിടെയാണ് എന്റെ
എല്ലാ തോക്കുകളും കുഴിച്ചിട്ടിരിക്കുന്നത്."

പിറ്റേദിവസം അതിരാവിലെ തന്നെ ഒരുകൂട്ടം പോലീസുകാര്‍ വൃദ്ധന്റെ വീട്ടില്‍ പാഞ്ഞെത്തി. തോട്ടം മുഴുവന്‍ കിളച്ചുമറിച്ച് തോക്കുകള്‍ക്കുവേണ്ടി തിരഞ്ഞു, പക്ഷേ ഒരു തോക്കിന്റെ പൊടിപോലും അവര്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ല......അവര്‍ തിരികെ പോയി.
സംഭവിച്ചത് മുഴുവന്‍ ചേര്‍ത്ത് വൃദ്ധന്‍ വീണ്ടും മകനോട് ഇനി എന്തുചെയ്യണമെന്ന് എഴുതി ചോദിച്ചു.

മകന്‍ ഇങ്ങനെ മറുപടിയെഴുതി:

"ഇനി കൊള്ളി കിഴങ്ങ്  നട്ടോളൂ, ഇത്രമാത്രമേ എനിക്കിവിടെ നിന്നുകൊണ്ടു ചെയ്യാന്‍ കഴിയൂ."
▤▥▦▧▨▩▤▥▦▧▨▩▤▥▦▧▨
Santh C Chandran

Thursday, June 8, 2017

ഉച്ചക്കഞ്ഞി

എല്ലാ വിഷയത്തിലും പൂജ്യം മാർക്ക് വാങ്ങിയ രാമുവിന്റെ അച്ഛനെ ക്ലാസ്സ് ടീച്ചർ വിളിച്ചു വരുത്തി.

ടീച്ചർ: മകനെ നിങ്ങൾ വീട്ടിലിരുത്തുന്നതാവും നല്ലത്. ഒരക്ഷരം പഠിക്കുന്നില്ല.

അച്ഛൻ: അപ്പൊ ഉച്ചക്കഞ്ഞി ടീച്ചർടെ വീട്ടിന്നു കൊണ്ടത്തര്വോ?

Vijay Raghavan Chempully

ഭാര്യയുടെ ലവ്

സ്ത്രീകളുടെ ഒരു പാർട്ടി സമ്മേളനം നടക്കുകയായിരുന്നു...
 
അവതാരക  എല്ലാവരോടുമായി ഒരു ചോദ്യം ചോദിച്ചു.....

അവസാനമായി എപ്പോഴാണ് നിങ്ങൾ ഭർത്താക്കൻമാരോട്
" I LOVE YOU..." 
പറഞ്ഞത്... ?
.
.
.
.
ഒരാൾ പറഞ്ഞു ...
     " ഇന്നു രാവിലെ...."
.
.
മറ്റൊരാൾ....
    " രണ്ട് ദിവസം മുൻപ്.."
.
.
വേറൊരാൾ
    '' ഒരാഴ്ച മുൻപ് ''...

ഇനി മത്സരം ഇതാണ് ...

അവതാരക തുടർന്നു...
" ഇനി എല്ലാവരും അവരവരുടെ
ഭർത്താക്കൻമാർക്ക് 
   " I LOVE YOU "
  എന്ന് മെസ്സേജ് ചെയ്യണം. ഭർത്താവിൽ നിന്നും ഏറ്റവും നല്ല മറുപടി
കിട്ടുന്നയാൾക്ക് ഒരു
     " SURPRISE GIFT " ലഭിക്കുന്നതാണ്.."

ക്ഷണനേരം കൊണ്ട്
എല്ലാവരും അവരവരുടെ  ഭർത്താക്കൻമാർക്ക്
    " I LOVE YOU "  എന്ന്
മെസ്സേജ് ചെയ്യാൻ തുടങ്ങി..
മറുപടിക്കായ് കാത്തിരുന്നു....
.
.
.
.
.
.
.
കുറച്ച് സമയത്തിനുശേഷം
അവർക്ക് വന്ന മറുപടികൾ
ഇങ്ങനെ ആയിരുന്നു..

ഭർത്താവ് 1 :
   '' പ്രിയേ... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ...?

ഭർത്താവ് 2 : '' ങേ...ഇന്നും നീ ഭക്ഷണം
ഉണ്ടാക്കീലേ...''

ഭർത്താവ് 3 :
'' എന്തുപറ്റി ...? ഏതു ഷോപ്പിങ് മാളിലാണ്...?
സാരിയോ...? അതോ... മാലയോ???

ഭർത്താവ് 4:
'' എന്താ കാര്യം?
🤔🤔🤔🤔🤔🤔🤔

ഭർത്താവ് 5 :
'' ആരാ സ്വപ്നം
കാണുന്നത്... ?
ഞാനോ... ??? നീയോ...???

ഭർത്താവ് 6 :
'' പാർട്ടി കഴിഞ്ഞ് വീട്ടിലെത്തി അല്ലേ...? പുതിയ എന്ത് പരദൂഷണമാണ് കിട്ടിയത്.....??? 
എത്ര നേരം ഞാൻ കേട്ടിരിക്കേണ്ടി വരും... ?

ഭർത്താവ് 7 :
'' ഇവിടെ ഒാഫീസിൽ ഭ്രാന്ത് പിടിച്ചിരിക്കുമ്പോഴാണ് അവളുടെ ഒരു...
"@@&£&@"

ഭർത്താവ് 8 :
   '' നിന്നോട് എത്ര തവണ പറഞ്ഞു ....സീരിയൽ കാണുന്നത് നിർത്താൻ ...??

ഭർത്താവ് 9 :
    '' ഒാഹോ........?? കാറ് പിന്നേം കൊണ്ട് പോയ് ഇടിച്ചൂ അല്ലേ....''

ഭർത്താവ് 10 :
    '' അപ്പോ... ഇന്നും ഞാൻ തന്നെ മോനെ സ്കൂളിന്നു കൂട്ടണോ........??!

?
?
?
?
?
?
എന്നാൽ അവസാനത്തേതും സമ്മാനം കിട്ടിയതുമായ മറുപടി ഇതായിരുന്നു...
👇
👇

ഭർത്താവ് 11 :
     '' ഇതാരാാാ.....എന്‍െറ ഭാര്യേടെ ഫോണീന്ന് മെസ്സജ്
   അയക്കുന്നത് .....?

Vijay Raghavan Chempully

Tuesday, June 6, 2017

പ്രഭാഷണം

നന്നായി മദ്യപിച്ച ഒരാളെ അർദ്ധരാത്രി പോലീസ് റോഡിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു

"എങ്ങോട്ടാ ...?

"ഞാൻ ഒരു പ്രഭാഷണം കേൾക്കാൻ പോവുകയാണ് "

"ഈ അസമയത്തോ .... ?എന്തിനെപ്പറ്റി ...  ? "

"മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയും ... "

"സംഗതി കൊള്ളാമല്ലോ .
ആട്ടെ .. ആരാണ് ഈ പാതിരാത്രിയിൽ പ്രഭാഷണം നടത്തുന്നത് .. ?

" എന്റെ ഭാര്യ " ..

🤡llyas Tharuvana

സീറ്റ്

തിരക്കുള്ള ബസ്....

ഇടയ്ക്കിടയ്ക്ക് സീറ്റൊഴിഞ്ഞിട്ടും ഇരിക്കാതെ മറ്റുള്ളവർക്കായ് നീങ്ങി നിന്ന് കൊടുക്കുന്ന വൃദ്ധനോട് -

യുവാവ്: സംഘിയാണല്ലേ..?

'അല്ല'

'സഖാവ്?'

'അല്ല'

ദീനി? 

സത്യകൃസ്ത്യാനി?

ഗാന്ധിയൻ?'

'അല്ല'

-നിശ്ശബ്ദത-

'പിന്നെ?'

'പൈൽസാടാ ഉവ്വേ'

Vijay Ragnavan Chem pully

Friday, June 2, 2017

ബീവിമാർ

ബീരാന്‍ ആമിനയോട്

ആമ്യേ .... അനക്ക് അക്ബര്‍ ചക്രവര്‍ത്തിയെ അറിയോ ...? മൂപ്പര്‍ക്ക് മൂന്ന് ബീവിമാരാ .....!

ആമിന : ഇങ്ങള് പാഞ്ചാലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.? ഓള്‍ക്ക്.........!!!

ബീരാന്‍: മതി മതി .....  ഞാനൊരു  തമാസ പര്‍ഞ്ഞതാ.....

Vijay Raghavan Chempully