Followers

Wednesday, June 21, 2017

സങ്കടം

പ്രസംഗം:

"ഈ പ്രസംഗം ശ്രവിക്കാനായി ഇവിടെ എത്തിയ ഓരോരുത്തരും അറിയുക, നിങ്ങള്‍ എല്ലാവരും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ചെയ്യും"  മൌലവി പ്രസംഗിക്കുകയാണ്.  എല്ലാവരും മ്ലാന വദനരായി കേട്ടുകൊണ്ടിരിക്കുന്നു.  ചിലര്‍ ആ ഭീകര യാഥാര്‍ത്ഥ്യം ഓര്‍ത്ത് കരയുന്നുണ്ടായിരുന്നു. 

'അയമു' മാത്രം മുഖത്ത് ചിരിയുമായി ഹാപ്പിയായി ഇരിക്കുന്നത് കണ്ട മൌലവി ആവര്ത്തിച്ചു.
"ഈ പ്രസംഗം ശ്രവിക്കാനായി ഇവിടെ എത്തിയ ഓരോരുത്തരും അറിയുക, നിങ്ങള്‍ എല്ലാവരും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ചെയ്യും"

എവടെ! അയമുവിന് ഒരു മാറ്റവുമില്ല.  മറ്റെല്ലാവരും കാര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടു മാനസിക സംഘര്‍ഷത്തിലാണ്.  ഒരുതവണ കൂടി അതേ വാചകം ആവര്ത്തിച്ച ശേഷം മൌലവി മറ്റു വിഷയങ്ങളിലേക്ക് പ്രസംഗം തുടര്‍ന്നു.  ഇത്ര ഗൗരവപ്പെട്ട കാര്യം പറഞ്ഞിട്ടും ഒരാള്‍ മാത്രം എന്തേ ഇങ്ങനെ ഇരുന്നു ചിരിക്കുന്നു എന്നൊരു സംശയം മൌലവിയെ അലട്ടി.

പ്രസംഗം അവസാനിച്ചു.  ആളുകള്‍ക്കിടയില്‍ നിന്ന് മൌലവി അയമുവിനെ അടുത്തേക്ക് വിളിച്ചു. 
"എല്ലാവരും സങ്കടപ്പെട്ട് കരയുമ്പോള്‍ നിങ്ങള്‍ മാത്രം എന്തേ ചിരിച്ചു കൊണ്ടിരുന്നത്?" മൌലവി ചോദിച്ചു.

"ഉസ്താദേ, ഞാന്‍ 'ഈ പ്രസംഗം ശ്രവിക്കാനായി' വന്നതല്ല.  മൈക്ക് ഒപറേറ്ററാ. ഞാന്‍ എന്തിനു സങ്കടപ്പെടണം?"
Basheer Muhammad

No comments:

Post a Comment