Followers

Wednesday, December 28, 2016

മാജിക്

MR Mohan writes :

ഇന്ന് ഞാൻ ഒരു മാജിക്
പറഞ്ഞു തരട്ടെ.....

ഒരു ഗ്ലാസ് തണുത്ത വെള്ളം എടുത്ത് നിങ്ങളുടെ അടുത്തിരിക്കുന്ന സുഹൃത്തിൻെറ തലയിൽ ഒഴിക്കുക

അത്ഭുതം

അയാൾ തണുക്കുന്നതിനു പകരം ചുടാവുന്നത് കാണാം😂😂

മന്ദബുദ്ധി

Razak writes :

മന്ദബുദ്ധിയെന്നു സഹപാഠികൾ മുദ്രകുത്തിയ ഒരു ചെറുക്കനുണ്ടായിരുന്നുവത്രേ ക്ലാസ്സിൽ. ദിവസവും രാവിലെ അവന്റെയരികിൽ വന്ന് കൂട്ടുകാർ അഞ്ചുരൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങൾ കൈവെള്ളയിൽ വച്ച്‌ പറയും: 'ഇതിൽ വലുതേതാണെങ്കിൽ അതു നീയെടുത്തോ' എന്ന്. അവൻ എപ്പോഴും രണ്ടുരൂപയേ എടുക്കൂ. ഇതുകണ്ടു കൂട്ടുകാരെല്ലാം പൊട്ടിച്ചിരിക്കും. അവൻ രണ്ടുരൂപയും പോക്കറ്റിലിട്ടു സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങും. ക്ലാസ്സിലൊരിക്കൽ ഈ വിഷയം ചർച്ചയായപ്പോൾ 'മന്ദബുദ്ധിയെ' അധ്യാപകൻ അടുത്തുവിളിച്ചു ചോദിച്ചു:
"അല്ല കുഞ്ഞിരായിനേ അനക്ക്‌ ഇത്രകാലായിട്ടും അറീലേ ബൽത്‌ അഞ്ചുറുപ്പ്യാണെന്ന്?"
കുഞ്ഞിരായിൻ പറഞ്ഞു:
"മാഷ്ടേ, ഞമ്മൾ അഞ്ചുർപ്പ്യ ഇട്ത്താൽ അന്നത്തോടെ വരവു നിക്കും. ഓലു ഞമ്മളെ കള്യാക്കി ചിർക്കാൻ മാണ്ടി ചെയ്യ്ണ്‌താണേലും എന്റെ കീസിലെന്നും കാസാ!"
അദ്ധ്യാപകൻ അറിയാതെ കസേരയിൽ നിന്നെഴുന്നേറ്റ്‌ അവന്റെ തലയിലൊന്നു തലോടിയത്രേ!

Thursday, December 1, 2016

കഴുതകൾ

KM Rasheed Neerkkunnam writes :
ഒരു ക്രൂരനായ മുതലാളിയുടെ വീട്ടിൽ രണ്ട് കഴുതകൾ (ജേഷ്ടൻ കഴുതയും അനിയൻ കഴുതയും) ജോലി ചെയ്തിരുന്നു.

മുതലാളിയുടെ ദ്രോഹം സഹിക്കാൻ പറ്റാതെ വരുമ്പോൾ അനിയൻ കഴുത ജേഷ്ടൻകഴുതയോട് പറയും
" ഞാനീ വീട്ടിൽ നിന്നും ഒളിച്ചോടുകയാണ് "

അപ്പോഴല്ലാം ജേഷ്ടൻ കഴുത പറയും  "നീ കുറച്ചു കൂടി ക്ഷമിക്ക് വലിയ ഒരു പ്രതീക്ഷയിലാണ് ഞാനിവിടെ പിടിച്ചു നിൽക്കുന്നത് "
ഒരു ദിവസം വല്ലാതെ മുതലാളി ദ്രോഹിച്ചപ്പോൾ അനിയൻ കഴുത ഒളിച്ചോടാൻ തന്നെ തീരുമാനിച്ചു.

അപ്പോഴും ജേഷ്ടൻ കഴുത തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടില്ലന്നും നീ കൃറച്ചു കൂടി ക്ഷമിക്കണമെന്നും പറഞ്ഞു .

ഇത് കേട്ട് സഹികെട്ട അനുജൻ കഴുത ചോദിച്ചു എന്താണ് ചേട്ടന്റെ പ്രതീക്ഷ.

ജേഷ്ടൻ കഴുത സ്വരം താഴ്ത്തി അനുജനോട് പറഞ്ഞു,

"നിനക്കറിയാമല്ലോ നമ്മുടെ മുതലാളിയും ഭാര്യയും എന്നും വഴക്കാണ്,
വഴക്ക് മൂക്കുമ്പോൾ മുതലാളിയുടെ ഭാര്യ മുതലാളിയോട് പറയുന്നത് ഞാൻ പല തവണ കേട്ടിട്ടുണ്ട്

'' നിങ്ങളുടെ കൂടെ താമസിക്കുന്നതിനേക്കാൾ നല്ലത് വല്ല കഴുതയോടും കൂടി ഇറങ്ങി പോകുന്നതാ"
ആ ഒരു പ്രതീക്ഷയിലാണ് അനിയാ ഞാനിവിടെ പിടിച്ചു നിൽക്കുന്നത്.

Sunday, November 20, 2016

മുല

Habeeb Koori mannil writes :

മുല കുടിച്ചില്ലെങ്കിൽ അതു
അടുത്തിരിക്കുന്ന
അങ്കിളിനു കൊടുക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയിട്ടും കുട്ടി ബസിൽ വെച്ച് പാലു കുടിച്ചില്ല.

അമ്മ പലവട്ടം /
അര മണിക്കൂർ ആവർത്തിച്ചു പറഞ്ഞിട്ടും കുട്ടി മുല കുടിക്കാൻ കൂട്ടാക്കിയില്ല..

അവസാനം സഹികെട്ട്, അടുത്തിരിക്കുന്ന ചേട്ടൻ പതുക്കെ പറഞ്ഞു:

"മേഡം എന്തെങ്കിലുമൊന്ന് തീരുമാനിക്കൂ.. എനിക്ക് ഇറങ്ങേണ്ട സ്റ്റോപ് കഴിഞ്ഞിട്ട് അര മണിക്കൂറായി."

Tuesday, November 15, 2016

നമുക്ക് രണ്ട്

Habeeb Koorimannil writes:

ടീച്ചർ:- നീ വലുതായിട്ട് എന്തു ചെയ്യും?
വിവാഹം ചെയ്യും.
അതല്ല, നീ ആരാകുമെന്നാ ചോദിച്ചെ?
ഒരു ഭർത്താവ് 😁
ഹോ, എടാ നീ വലുതായിട്ട് എന്തു നേടും?
ഒരു ഭാര്യയെ 😁
എടാ, മരത്തലയാ,,, നീ വളർന്ന് വരുമ്പോൾ നിന്റെ അച്ചനും അമ്മയ്ക്കും വേണ്ടി എന്തു കൊണ്ടു കൊടുക്കും?
ഒരു നല്ല മരുമകളെ 😁
എടാ, പൊട്ടാ...നിന്‍റെ അച്ഛനും അമ്മയും നിന്നിൽ നിന്നും എന്താണ് ആഗ്രഹിയ്ക്കുന്നത്?
പേരക്കിടാങ്ങളെ 😁
എന്റീശ്വരാ! !! എടാ മണ്ടാ നിനക്ക് നിന്‍റെ ഭാവിയിലുള്ള ലക്ഷ്യം എന്താന്നാ ചോദിച്ചേ?
നാം രണ്ട്, നമുക്ക് രണ്ട്. 😃😃

Tuesday, November 8, 2016

നമുക്ക് രണ്ട്

Habeeb Koorimannil writes:


ടീച്ചർ:- നീ വലുതായിട്ട് എന്തു ചെയ്യും?
വിവാഹം ചെയ്യും.
അതല്ല, നീ ആരാകുമെന്നാ ചോദിച്ചെ?
ഒരു ഭർത്താവ് 😁
ഹോ, എടാ നീ വലുതായിട്ട് എന്തു നേടും?
ഒരു ഭാര്യയെ 😁
എടാ, മരത്തലയാ,,, നീ വളർന്ന് വരുമ്പോൾ നിന്റെ അച്ചനും അമ്മയ്ക്കും വേണ്ടി എന്തു കൊണ്ടു കൊടുക്കും?
ഒരു നല്ല മരുമകളെ 😁
എടാ, പൊട്ടാ...നിന്‍റെ അച്ഛനും അമ്മയും നിന്നിൽ നിന്നും എന്താണ് ആഗ്രഹിയ്ക്കുന്നത്?
പേരക്കിടാങ്ങളെ 😁
എന്റീശ്വരാ! !! എടാ മണ്ടാ നിനക്ക് നിന്‍റെ ഭാവിയിലുള്ള ലക്ഷ്യം എന്താന്നാ ചോദിച്ചേ?
നാം രണ്ട്, നമുക്ക് രണ്ട്. 😃😃

Wednesday, November 2, 2016

അരിമണി

Habeeb koorimannil writes:

കല്യാണത്തിരക്കൊക്കെ കഴിഞ്ഞ് പുതുമണവാളൻ ആരാഞ്ഞു "നിനക്ക് boyfriends വല്ലവരും ഉണ്ടായിരുന്നോ?"
കേട്ടപാടെ അവൾ മുറിയ്ക്കകത്ത് പോയി ഒരു കവർ എടുത്തു കൊണ്ടുവന്ന് ഭർത്താവിന്റെ കയ്യിൽ കൊടുത്തു. അതിൽ കുറച്ച് അരിമണിയും ഇരുനൂറു രൂപയും ഉണ്ടായിരുന്നു.
"എന്തായിത്?"
"ഓരോ boyfriend നെ കിട്ടുമ്പോഴും ഓരോ അരിമണി ഞാനീ കവറിലിടും"
"ഓഹോ" ഭർത്താവ് ആകാംക്ഷ പുറത്തു കാണിയ്ക്കാതെ എണ്ണി നോക്കി "ഇതിൽ ഏഴ് അരിമണിയുണ്ട്. ഇതൊക്കെ സർവ സാധാരണമാ. അതു സാരമാക്കേണ്ടതില്ല! പക്ഷേ ഈ 200 രൂപയോ?"
"5 കിലോ അരി ഞാൻ വിറ്റു ചേട്ടാ". 😃😃

Thursday, October 20, 2016

മൽസ്യങ്ങൾ

ടീച്ചർ: മൽസ്യങ്ങൾ ഇടക്കിടെ വെള്ളത്തിന്റെ മുകൾപ്പരപ്പിൽ വരുന്നത് എന്തിനാണ്?

ബാലു: ആരെങ്കിലും വലവീശാൻ വരുന്നുണ്ടോ എന്ന് നോക്കാനായിരിക്കും ടീച്ചർ.

വെളിച്ചെണ്ണ

ടീച്ചർ: "വെളിച്ചെണ്ണ" ഉൾപ്പെടുന്ന ഒരു വാചകം പറയൂ.

ബാലു: ഞാൻ ഇന്നു കാലത്ത് പുട്ട് തിന്നു.

ടീച്ചർ: ഇതിൽ വെളിച്ചെണ്ണ എവിടെ?

ബാലു: പുട്ടിനു കൂട്ടിയ പപ്പടം കാച്ചിയത് വെളിച്ചെണ്ണയിലായായിരുന്നു മാം.

പഞ്ഞി

Prem Narayan writes:

ശശി ഒരിക്കൽ വീട്ടിലെത്തിയപ്പോള്‍ ഭാര്യ  ശാന്ത  ചെവിയില്‍ പഞ്ഞിയും വെച്ചിരിക്കുന്നു......

"ഇതെന്താടി ചെവിയില് ......?"

ഭാര്യ ശാന്ത :
"ഓ എന്നാ പറയാനാ അബദ്ധത്തില് കാലില്‍  ഇത്തിരി ചൂടുവെള്ളം വീണു......"

ശശി:
"അതിനു ചെവിയിലാണോടീ പോത്തേ പഞ്ഞി വെക്കുന്നത്.....?"

ഭാര്യ  ശാന്ത:
"എന്റെ കയ്യിലിരുന്ന ചൂടുവെള്ളം അബദ്ധത്തിൽ വീണത് നിങ്ങടെ തള്ളേടെ കാലിലാ.......!!!"

ചക്കര

അവള്‍ സുന്ദരി. അര്‍ദ്ധനഗ്ന. നല്ല ആകാരം. ഓമനത്തമുള്ള മുഖം. ചുകപ്പു കലര്‍ന്ന ഗോതമ്പു നിറം. നല്ല ഉറക്കമാണ്‌‌. ബെഡ്‌ റൂമില്‍ മറ്റാരുമില്ല. 

അവനൊന്ന് പാളി നോക്കി. പിന്നെ പതുക്കെ വാതില്‍ തുറന്നു. ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു. ആദ്യമൊന്നു ശങ്കിച്ചു നിന്നു. പിന്നെ അവളുടെ പൂമേനിയില്‍ കൈവെച്ചു. 

അവള്‍ ഞെട്ടിയുണര്‍ന്നു. വാവിട്ടു കരയാന്‍ തുടങ്ങി. 

അവന്‍ വിളിച്ചു പറഞ്ഞു: അമ്മേ ചക്കര ഉണര്‍ന്നു. ഞാന്‍ ഉണര്‍ത്തിയതല്ലാ. കരച്ചില്‍ കേട്ട് വാതില്‍ തുറന്നു നോക്കിയതാണ്‌.

Wednesday, October 19, 2016

നക്ഷത്രം

ജ്യോതിശ്ശാസ്ത്രജ്ഞതായ തെയിൽസ്  ഒരു രാത്രിയിൽ നക്ഷത്രങ്ങളെ നിരീക്ഷിച്ചു കൊണ്ട് നഗരത്തിലൂടെ നടക്കുകയായിരുന്നു. അതിനാൽ മുമ്പിലുള്ള കിണർ അദ്ദേഹം കണ്ടിരുന്നില്ല. എന്ത് സംഭവിച്ചുവെന്ന് പറയേണ്ടതില്ലല്ലോ; തെയിൽസ് കിണറ്റിൽ വീണു. ഇത് കണ്ടുനിന്ന പെൺകുട്ടി അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ചോദിച്ചു: 'സ്വന്തം കാൽച്ചുവട്ടിലുള്ളത് കാണാത്ത താങ്കൾ ആകാശത്തിലെ കാര്യങ്ങൾ എങ്ങനെ കാണും?

Saturday, October 1, 2016

പൂച്ചയെ കാണ്മാനില്ല

"ഹലോ, പോലീസ് സ്റ്റേഷനല്ലേ?''

"അതെ, സഹോദരീ. പറയൂ. എന്താണ് താങ്കളുടെ പ്രശ്നം?"

"എന്റെ പൂച്ചയെ കാണ്മാനില്ല. പിന്നെ, അത്.........'

" ഇത് പോലീസിന്റെ ജോലിയല്ല; നിങ്ങൾ വിളിക്കേണ്ടത്..........."

" ദയവ് ചെയ്ത് എന്നെ മനസ്സിലാക്കാൻ ശ്രമിക്കൂ. അത് അവിശ്വനീയമാം വിധം ബുദ്ധിയുള്ള പൂച്ചയാണ്. ഏതാണ്ട് ഒരു മനുഷ്യനെ പോലെ. അതിന്ന് സംസാരിക്കാൻ കൂടി കഴിയും."

" എങ്കിൽ താങ്കൾ ഈ കാൾ കട്ട് ചെയ്യുന്നതാണ് നല്ലത്. പൂച്ച ഇപ്പോൾ താങ്കളെ വിളിക്കാൻ ശ്രമിക്കുന്നുണ്ടാകും."

'

Friday, September 30, 2016

ഉറക്കഗുളിക


വാസു ഏട്ടന് ഉറക്കം തീരെ കുറവായതിനാൽ ഡോക്ടറെ കാണിച്ച് തിരികെ കൊണ്ടുവന്നപ്പോൾ സമയം രാത്രി പത്തു മണി...

ഭക്ഷണം വെളിയിൽ നിന്ന് കഴിച്ചതിനാൽ അയാൾ നേരെ കിടപ്പു മുറിയിലേക്ക് പോയി. ഭാര്യ തങ്കമ്മ അടുക്കളയിലേക്കും.  അൽസമയം കഴിഞ്ഞ് അവർ തിരിച്ചെത്തിയപ്പോഴേക്ക് ഭർത്താവ് ഉറങ്ങിക്കഴിഞ്ഞിരുന്നു. യാത്രാക്ഷീണം കാരണമാകാം, കട്ടിൽ കണ്ടപാടെ അയാൾ ഉറക്കത്തിന് കീഴടങ്ങിയത്.

തങ്കമ്മ വാസുവേട്ടനെ വിളിച്ചു നോക്കി.

മൂപ്പര് നല്ല ഉറക്കത്തിലാണ്.

കുറെ കുലുക്കി വിളിച്ചു. അയാൾ അറിഞ്ഞില്ല.  അപ്പോൾ തങ്കമ്മ അടുക്കളയിൽ പോയി ഒരു പാത്രം  വെള്ളം കൊണ്ടുവന്നു. അത് ബോധംകെട്ട് ഉറങ്ങുന്ന വാസുവേട്ടന്റെ തലയിൽ കൂടി ഒഴിച്ചു.

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് അന്തംവിട്ടിരിക്കുന്ന വാസുവേട്ടന്റെ മുഖത്ത് നോക്കി തങ്കമ്മ സ്നേഹവായ്പ്പോടെ പറഞ്ഞു:

"ദേ ചേട്ടാ ഉറക്കഗുളിക കഴിച്ചിട്ട് കിടക്ക്"...!!

Sunday, September 18, 2016

ലാഭം

ടൗണിൽ പോയ ഭർത്താവ് ക്ഷീണിച്ചും വിയർപ്പിൽ കുളിച്ചുമാണ് കയറി വന്നത്.

ഭാര്യ: എന്തു പറ്റി?

ഭർത്താവ്: ഞാൻ ബസിൽ കയറിയില്ല. അതിനു പിന്നാലെ ഓടി. അങ്ങനെ ഏഴു രൂപ ലാഭിച്ചു.

ഭാര്യ: മോശം. നിങ്ങൾ ഒരു ഓട്ടോറിക്ഷക്കു പിന്നാലെ ഓടിയിരുന്നെങ്കിൽ 25 രൂപ ലാഭിക്കാമായിരുന്നില്ലേ?

Friday, September 16, 2016

ട്രാഫിക്ക് നിയമം

സിഗ്നലിൽ റെഡ് ലൈറ്റ്
കത്തി നില്ക്കുന്നതിനാൽ റോഡ്
മുറിച്ചു കടക്കാനാകാതെ
നില്ക്കുകയായിരുന്നു മത്തായി,
അപ്പോഴാണു കാലൻ
അടുത്തേക്ക് വന്നത് ..

മത്തായി : നിങ്ങൾ ആരാണു ??

കാലൻ: ഞാൻ കാലനാണ്, ജീവൻ
എടുക്കാൻ അധികാരം ഉള്ളവൻ..!!

മത്തായി: എനിക്ക് ഇനി എത്ര
ആയുസ്സ് ബാക്കി ഉണ്ട് ??

കാലൻ : നിങ്ങൾക്ക് 99 വയസ്സ്
വരെ ആയുസ്സ്
ഉണ്ട്, അതുവരെ ഒന്നും സംഭവിക്കില്ല.

മത്തായി: അപ്പോ ഞാൻ ഈ റെഡ്
ലൈറ്റിൽ റോഡ് മുറിച്ചു കടന്നാൽ
എനിക്ക് ഒന്നും സംഭവിക്കില്ല
അല്ലേ ....

കാലൻ: ഇല്ല താങ്കൾ
ദൈര്യമായിട്ട് റോഡ് മുറിച്ചു
കടന്നോളൂ.

ഉടൻ തന്നെ മത്തായി റോഡ്
ക്രോസ് ചെയ്യാൻ ശ്രമിച്ചു ,
അന്നേരം ഒരു പാണ്ടി ലോറി വന്നു.
മത്തായിയെ ഇടിച്ചു
മത്തായി സ്പോട്ടിൽ വടിയായി !!!
മത്തായിയുടെ ആത്മാവ്
കാലന്റെ അടുത്ത് എത്തി.

മത്തായി : എടൊ,  ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത്, താൻ
അല്ലെടോ പറഞ്ഞത് എനിക്ക് 99
വയസ്സ് വരെ ആയുസ്സ് ഉണ്ടെന്ന്??!!

കാലൻ : ചൂടാകല്ലേ മച്ചാനെ ..!! month end. target തികക്കാൻ മോളീന്ന് നല്ല
പ്രഷർ ഉണ്ടായിരുന്നു... ഇല്ലെങ്കിൽ
എന്റെ പണി പോകും ..അതാ👺 ആരേയും അന്ധമായി വിശ്വസിക്കരുത്... Obey traffic rules...😜😜😜😜😜😜

Like: JokesMalayalam.com

Sunday, September 11, 2016

പണിക്കൂലി

നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ രാമുവിന് ജോലി കിട്ടിയത് അതിന്റെ ഓണറുടെ അടുത്ത ബന്ധുവായ ജോസഫ് മാസ്റ്റർ വല്ലാതെ സമർദ്ദം ചെലുത്തിയതുകൊണ്ടു മാത്രമാണ്. ജോയിൻ ചെയ്യേണ്ട ദിവസം ഷോപ്പിലേക്ക് പുറപ്പെട്ട രാമു അതിലേറെ വേഗത്തിൽ തിരിച്ചുപോന്നു. കാരണം ചോദിച്ച മാഷോട് അവൻ പറഞ്ഞു: മാഷ് എന്നോട് കാണിച്ചത് വലിയ ചതിയായിപ്പോയി.

മാഷ്: ഞാൻ എന്തു ചെയ്തെന്നാ നീ പറയുന്നത്?'

രാമു: ആ കടയുടെ മുമ്പിൽ എഴുതി വച്ചത് മാഷ് വായിച്ചിട്ടുണ്ടോ?

മാഷ്: അവിടെ അത്ര മോശമായ എന്താണ് എഴുതിവെച്ചിരിക്കുന്നത്?

രാമു: പണിക്കുറവ് മാത്രമല്ല; പണിക്കൂലിയും ഇല്ലെന്ന്. കൂലി കിട്ടാത്ത പണിക്ക് ഞാനില്ല.

പണിക്കൂലി

നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ രാമുവിന് ജോലി കിട്ടിയത് അതിന്റെ ഓണറുടെ അടുത്ത ബന്ധുവായ ജോസഫ് മാസ്റ്റർ വല്ലാതെ സമർദ്ദം ചെലുത്തിയതുകൊണ്ടു മാത്രമാണ്. ജോയിൻ ചെയ്യേണ്ട ദിവസം ഷോപ്പിലേക്ക് പുറപ്പെട്ട രാമു അതിലേറെ വേഗത്തിൽ തിരിച്ചുപോന്നു. കാരണം ചോദിച്ച മാഷോട് അവൻ പറഞ്ഞു: മാഷ് എന്നോട് കാണിച്ചത് വലിയ ചതിയായിപ്പോയി.

മാഷ്: ഞാൻ എന്തു ചെയ്തെന്നാ നീ പറയുന്നത്?'

രാമു: ആ കടയുടെ മുമ്പിൽ എഴുതി വച്ചത് മാഷ് വായിച്ചിട്ടുണ്ടോ?

മാഷ്: അവിടെ അത്ര മോശമായ എന്താണ് എഴുതിവെച്ചിരിക്കുന്നത്?

രാമു: പണിക്കുറവ് മാത്രമല്ല; പണിക്കൂലിയും ഇല്ലെന്ന്. കൂലി കിട്ടാത്ത പണിക്ക് ഞാനില്ല.

Friday, September 9, 2016

അടപ്പ്

കുടിച്ചു വഴിയിൽ വീണുകിടക്കുന്ന മത്തായിയെ സമീപിച്ച് അച്ചൻ: എന്താ മത്തായീ, കുടിക്കുന്നതിന്ന് ഒരു ലിമിറെറാക്കെ വേണ്ടേ ?

മത്തായി: ലിമിറ്റ് ഉണ്ടച്ചോ. പക്ഷേ, ഇന്ന്  കുടിക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. അതു കൊണ്ട് രണ്ടു ദിവസം കുടിക്കേണ്ടത് ഇപ്പോൾ കുടിച്ചു.

അച്ചൻ: എന്തു പറ്റിയെന്നാ നീ പറയുന്നത്?

മത്തായി: കുപ്പിയുടെ അടപ്പ് കളഞ്ഞു പോയച്ചോ.

ഹൈറ്റും വെയ്ററും

ഡോക്ടർ: നിങ്ങൾക്ക് വെയ്റ്റ് വളരെ കൂടുതലാണ്. അത് കുറയ്ക്കാതെ ഒരു ചികിൽസയും ഗുണം ചെയ്യുകയില്ല."

രോഗി: "ഞാനീ വിഷയം പഠിച്ചു നോക്കി. എനിക്ക് മനസ്സിലായത് വെയ്റ്റല്ല, ഹൈറ്റാണ് എന്റെ പ്രശ്നം എന്നാണ്.

ഡോക്ടർ: എന്ത്?

രോഗി: അതെ ഡോക്ടർ. എന്റെ വെയ്റ്റനുസരിച്ച് എനിക്ക് ഉണ്ടാകേണ്ട ഹൈറ്റ് ഏഴടി എട്ടിഞ്ചാണ്. ഹൈറ്റ് വർദ്ധിപ്പിക്കാൻ എന്തു ചെയ്യണം?

സന്താന സൗഭാഗ്യം

ഒരച്ചൻ പുത്തനാട്ട് പള്ളിയിൽ വികാരിയായി വന്നു. പള്ളിക്കടുത്തുള്ള ഒരു വീട്ടിൽ 30 ഉം 28 ഉം വയസ്സുള്ള ദമ്പതികൾ ഐശ്വര്യത്തോടെ  ജീവിക്കുന്നു. എന്നാൽ, കല്യാണം കഴിച്ച് അഞ്ചു വർഷം കഴിഞ്ഞിട്ടും അവർക്ക് കുട്ടികളുണ്ടായിരുന്നില്ല.
അച്ചൻ അവരോട് പറഞ്ഞു: ഗൃഹനാഥൻ ഫ്രാൻസിലെ ലൂർദ്ദിൽ പോയി അവിടെയുള്ള മാതാവിന്റെ രൂപത്തിനു മുമ്പിൽ തിരി കത്തിച്ചാൽ ദൈവം നിങ്ങൾക്ക് കുഞ്ഞുങ്ങളെ തരും.

അന്നത്തെ 25,000 രൂപ ചെലവാക്കി അയാൾ ലൂർദ്ദിൽ ചെന്ന് തിരി കത്തിച്ചു. പോയി തിരിച്ചു വരാൻ രണ്ടാഴ്ച സമയമെടുത്തു. ഇതിനിടയിൽ അച്ചൻ ഉത്തരേന്ത്യയിലേക്ക് ട്രാൻസ്ഫറായി. പത്തു വർഷം കഴിഞ്ഞ് അച്ചൻ വീണ്ടും ആ പള്ളിയിൽ വികാരിയായി തിരിച്ചെത്തി. അപ്പോഴാണ് പണ്ട് തിരി കത്തിക്കാൻ പോയ വീട്ടുകാരെ ഓർത്തത്. വിവരമറിയാൻ വേണ്ടി അച്ചൻ ആ വീട്ടിൽ ചെന്നു. ഒമ്പതും ഏഴും അഞ്ചും മൂന്നും ഒന്നും വയസ്സുള്ള കുട്ടികൾ വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നു. ഭാര്യ മെലിഞ്ഞൊട്ടിയിട്ടുണ്ട്. ആകെ പട്ടിണിയും പരിവട്ടവും. അച്ചൻ ഭർത്താവിനെ അന്വേഷിച്ചു.  

ഭാര്യ പറഞ്ഞു: അച്ചാ, ബ്ലേഡുകാരന്റെ കയ്യിൽ നിന്ന് അമ്പതിനായിരം കടം വാങ്ങി അദ്ദേഹം ലൂർദ്ദിലേക്ക് പോയിരിക്കകയാണ്.

അച്ചൻ: ഇപ്പോഴെന്തിനാ ലൂർദ്ദിൽ പോയത്?

ഭാര്യ: പണ്ട് കത്തിച്ച തിരി കെടുത്താൻ പോയിരിക്കയാണച്ചോ.

ഡോക്ടറുടെ കുറിപ്പ്

Chakrapani writes:

കുറച്ചു മുമ്പാണ്.
അന്ന് ഇന്നത്തെപ്പോലെ ഫോണും വാട്സാപ്പും ഇന്നും ഇല്ല.
ഒരിയ്ക്കൽ തിരക്കിനിടയിൽ ഒരു ഡോക്ടർ തന്റെ കുട്ടി പഠിയ്ക്കുന്ന സ്‌കൂളിലേക്ക് ഒരു കുറിപ്പ് കൊടുത്തു വിട്ടു.
കുട്ടിയെ ഉടനെ വീട്ടിലേയ്ക്ക് വിടണം. അതായിരുന്നു ആവശ്യം.

കുറിപ്പ് വായിച്ച ടീച്ചർക്ക് ഒന്നും മനസ്സിലായില്ല.
പ്രിന്സിപ്പാളിനും മനസ്സിലായില്ല.

കൂടിയാലോചനയിൽ, ഡോക്ടർ എന്തെഴുതിയാലും സ്ഥലത്തെ മെഡിക്കൽ സ്റ്റോറിലെ ഫർമസിസ്റ്റ് വായിച്ചെടുക്കും എന്നൊരഭിപ്രായം പൊന്തി വന്നു.

മാഷമ്മാര് കുറിപ്പുമായി ഫർമസിസ്റ്റിനെ കാണാൻ ചെന്നു.

"മൂന്നു തരം ഗുളികയുണ്ട്.
കഴിയ്‌ക്കേണ്ട വിധം പേക്കറ്റിൽ എഴുതിയിട്ടുണ്ട്.
ഓയിന്റ്മെന്റ് രാവിലെയും വൈകുന്നേരവും പുരട്ടണം.
234 രൂപാ അമ്പത് പൈസ..."
ഫർമസിസ്റ്റ് പറഞ്ഞു.

ഓണസദ്യ

അറേബ്യയിൽ ജോലി ചെയ്യുന്ന കുമാരൻ തന്റെ ബോസിനെ ഓണസദ്യക്ക് ക്ഷണിച്ചു.

" സദ്യ വെജ് ആണോ ?''

'അതെ'

" ശരി. വരാം."

വീട്ടിലെത്തിയ അറബിക്കു മുമ്പിൽ ഇലയിട്ട് ഒരു ഗ്ലാസ് വെള്ളവും വെച്ച് കുമാരൻ അടുക്കളയിലേക്ക് പോയി. അൽപ സമയം കഴിഞ്ഞ് വിഭവങ്ങളുമായി എത്തിയപ്പോഴേക്കും അയാൾ ഇലയും തിന്ന് വെള്ളവും കുടിച്ച് പറയുകയാണ്: സദ്യ സെെൻ. തമാം. [സദ്യ നന്നായിട്ടുണ്ട്. മുഴുവൻ കഴിച്ചു.]

Thursday, September 8, 2016

ലീവ്

Mahesh writes:
"സർ ഓണത്തിന് നാട്ടിൽ പോവാൻ  2 ദിവസം ലീവ് വേണം."

''ഉം..... ഒരു ചോദ്യത്തിന് ഉത്തരം പറത്താൽ ലീവ് തരാം."

" നോക്കാം."

"ബാഹുബലിയെ കട്ടപ്പ എന്തിനാ കൊന്നത്?"

"ചിലപ്പോൾ കട്ടപ്പക്ക് ബാഹുബലി ഓണത്തിന് ലീവ് കൊടുത്തകാണില്ല."

"നീ ലീവ് എടുത്തോ."
            
                 

Wednesday, September 7, 2016

ടപ്പ്‌ ടപ്പ്‌

Nasar writes..
സ്ഥലം : ഭ്രാന്താശുപത്രി

ഡോക്ടർ : ഇതെന്താ....?

രോഗി : ഇതു ഞാൻ എഴുതിയ 500 പേജുള്ള ഒരു പുസ്തകമാ

ഡോക്ടർ : ഹൊ..താൻ എഴുതിയ 500 പേജുള്ള പുസ്തകമൊ ..? ശരി എന്താ ഇതിൽ എഴുതിയത്‌...?

രോഗി : ഒന്നാമത്തെ പേജിൽ ഒരു രാജാവ്‌ കുതിരപ്പുറത്ത്‌ കാട്ടിലേക്ക്‌ പുറപ്പെട്ടു. 500-ാമത്തെ പേജിൽ രാജാവ്‌ കാട്ടിൽ എത്തി.

ഡോക്ടർ : you... Idiot !
ശരി ബാക്കി 498 പേജിലോ?

രോഗി : 🐎 ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ ...ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ട  ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ ...ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..  ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ ...ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..  ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ ...ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..  ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ ...ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. പ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..  ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ ...ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..  ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ ...ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ... ടപ്പ്‌ ടപ്പ്‌ ..ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ ..  ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ ...ടപ്പ്‌ ടപ്പ്‌.. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌ .. ടപ്പ്‌ ടപ്പ്‌.......🐎🐎🐎🐎🐎🐎🐎🐎🐎

ആലിന്റെ വേര്

Mahesh writes: .

രാമന്റെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടുപോകുകയാണ്. ശ്മശാനം കുറച്ചകലെയായിരുന്നു. ഇതുപോലെ വാഹനങ്ങളൊന്നുമില്ലാത്ത കാലമാണത്. മൃതദേഹം ഒരു മഞ്ചലില്‍ കയറ്റി നാലുപേര്‍ ചുമന്നാണ് ശ്മശാനത്തിലേക്കു പോകുന്നത്. ശവസംസ്‌കാരത്തിനു കൂടാന്‍ കുറേപേര്‍ ഒരു ജാഥപോലെ മഞ്ചലിനൊപ്പമുണ്ട്.
ഭഗവതിക്കാവിന്റെ അരികിലൂടെ വേണം ശ്മശാനത്തിലെത്താന്‍, ധാരാളം ആല്‍വൃക്ഷങ്ങളുള്ള സ്ഥലമായിരുന്നു അത്. മൃതദേഹം വഹിച്ച് ആ വഴിയിലെത്തിയപ്പോള്‍ മഞ്ചല്‍ ചുമന്ന ഒരാള്‍ ആല്‍വൃക്ഷത്തിന്റെ വേരു തടഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തില്‍ മഞ്ചലിലുള്ള മൃതദേഹം തെറിച്ചുപോയി. മഞ്ചലില്‍നിന്നു തെറിച്ചുവീണ മൃതദേഹം ചെറുതായി അനങ്ങുന്നതുപോലെ ആരോകണ്ടു. ഉടനെ വൈദ്യനെ വരുത്തി. ശുശ്രൂഷ തുടങ്ങി. പതിയെ ആ സ്ത്രീ സുഖംപ്രാപിച്ചു. പിന്നീട് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍കൂടി രാമന്റെ ഭാര്യ ജീവിച്ചു. അതുകഴിഞ്ഞ് ഒരു ദിവസം സ്വാഭാവികമായി അവര്‍ മരിച്ചു.
മൃതദേഹം സംസ്‌കരിക്കുന്നതിനായി ദൂരെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയാണ്. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞിട്ടും ശ്മശാനത്തിലേക്കുള്ള ആ വഴിക്കൊന്നും യാതൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. നാലുപേര്‍ ചുമന്നു നീങ്ങുന്ന മഞ്ചലില്‍ത്തന്നെയായിരുന്നു മൃതദേഹം കൊണ്ടുപോയത്.
ശവഘോഷയാത്ര ഭഗവതിക്കാവിന്റെയരികിലെത്തിയപ്പോള്‍ പിറകില്‍നിന്ന് രാമന്‍ വിളിച്ചു പറഞ്ഞു-

ശ്രദ്ധിക്കണേ! അവിടെ ആലിന്റെ വേരുണ്ട്..

Tuesday, September 6, 2016

നടക്കാൻ

Mohanan writes:
അർദ്ധരാത്രി 12 മണിക്ക് തുടങ്ങിയ പണിമുടക്ക്.
  ഒരു യുവാവ് രാവിലെ 6 മണിക്ക് ബൈക്കിൽ പോകുമ്പൊ ഒരു പ്രായമുള്ളയാൾ നടന്ന് വരുന്നു. സങ്കടം തോന്നീട്ട് വണ്ടി നിർത്തി കേറിക്കോളാൻ പറഞ്ഞു.
വേണ്ടാന്ന് അയാളും...
ഒടുവിൽ ഇത്തിരി ബലം പ്രയോഗിച്ച് അയാളെ വണ്ടിയിൽ കയറ്റി
[അതൊക്കെ നമ്മളെ  ഉത്തരവാദിത്തമല്ലേ?].
വണ്ടീന്ന് ഇറങ്ങീട്ട് അയാൾ പറഞ്ഞത് കേട്ടിട്ട് യുവാവിന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു.

"മോൻ ദിവസോം ഇതിലേ ആണോ വണ്ടീൽ പോകാറ്?"

"അതെ. എന്തേ?"

"സ്ഥലം മാറ്റി പിടിക്കാനാ.  ഡോക്ടർ പറഞ്ഞതാ രാവിലെ എണീറ്റ് നടക്കാൻ. നിന്നപ്പോലത്തെ  ഊളകൾ ഉണ്ടെങ്കിൻ ആയുസെത്താതെ ചാവേണ്ടി വരും."

വലിക്കരുത്

Sadir writes:
വടം വലിക്ക് റഫറിയായി നിന്ന രാജപ്പൻ:
“Take the Rope,
But, No smoking now”

അന്തം വിട്ടു നിന്ന കളിക്കാരോട് ശശി:

കയറെടുത്തു പിടിക്കണം, പക്ഷേ  ഇപ്പോൾ വലിക്കരുതെന്ന്.

ജിയോഗ്രഫി

"ഞാൻ പല തവണ ലോകം ചുറ്റിക്കണ്ടിട്ടുണ്ട്. "

" അപ്പോൾ താങ്കൾക്ക് ജിയോഗ്രഫി നല്ല പരിചയം കാണുമല്ലോ. ''

"തീർച്ചയായും. ഞാനവിടെ ഒരാഴ്ച താമസിച്ചിട്ടുണ്ട്. "

Monday, September 5, 2016

കൂട്ടുകാർ

ജോപ്പന്‍: മോശം സമയത്ത് നല്ല സുഹൃത്തുക്കള്‍ നമ്മളോടൊപ്പം നില്‍ക്കുമെന്ന് പറയുന്നത് സത്യമാണ്.

ഭാര്യ ശകുന്തള: അതെന്താ ചേട്ടാ?

ജോപ്പന്‍: നമ്മുടെ കല്യാണ ഫോട്ടോയില്‍ എന്‍റെ എല്ലാ നല്ല കൂട്ടുകാരും എന്നോടൊപ്പം നില്‍ക്കുന്നത് കണ്ടില്ലേ?

വിശ്വസിക്കാന്‍

ശകുന്തള: പുരുഷന്‍മാര്‍ ടീ വിയിലെ പരസ്യങ്ങള്‍ പോലെയാണെന്ന്  പറയുന്നത് എന്ത് കൊണ്ടാണ്?
ഡോള്‍മ്മ അമ്മായി:അവര്‍ പറയുന്ന ഒരു വാക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്തത് കൊണ്ട്.

അടുത്ത്

ജോപ്പന്‍: കാലില്ലാത്ത പട്ടിയെ എന്താണ് വിളിക്കേണ്ടത്?
ജംഗ്പങ്കി: എന്ത് വിളിച്ചിട്ടും കാര്യമില്ല, അതിന് നിന്‍റെ അടുത്ത് വരാന്‍ പറ്റില്ലെല്ലൊ!