Followers

Sunday, September 11, 2016

പണിക്കൂലി

നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ രാമുവിന് ജോലി കിട്ടിയത് അതിന്റെ ഓണറുടെ അടുത്ത ബന്ധുവായ ജോസഫ് മാസ്റ്റർ വല്ലാതെ സമർദ്ദം ചെലുത്തിയതുകൊണ്ടു മാത്രമാണ്. ജോയിൻ ചെയ്യേണ്ട ദിവസം ഷോപ്പിലേക്ക് പുറപ്പെട്ട രാമു അതിലേറെ വേഗത്തിൽ തിരിച്ചുപോന്നു. കാരണം ചോദിച്ച മാഷോട് അവൻ പറഞ്ഞു: മാഷ് എന്നോട് കാണിച്ചത് വലിയ ചതിയായിപ്പോയി.

മാഷ്: ഞാൻ എന്തു ചെയ്തെന്നാ നീ പറയുന്നത്?'

രാമു: ആ കടയുടെ മുമ്പിൽ എഴുതി വച്ചത് മാഷ് വായിച്ചിട്ടുണ്ടോ?

മാഷ്: അവിടെ അത്ര മോശമായ എന്താണ് എഴുതിവെച്ചിരിക്കുന്നത്?

രാമു: പണിക്കുറവ് മാത്രമല്ല; പണിക്കൂലിയും ഇല്ലെന്ന്. കൂലി കിട്ടാത്ത പണിക്ക് ഞാനില്ല.

No comments:

Post a Comment