Followers

Tuesday, August 30, 2016

പയം

Basheer Kadavath writes:
"ഇക്കാ… ഒരു കിലോ പയം!"

"പയമോ?!! നീ ഒരു ചെറുപ്പക്കാരനല്ലേടാ.. പഴം എന്നല്ലെ പറയേണ്ടത്‌?!"

മൂന്ന് ദിവസങ്ങൾക്ക്‌ ശേഷം....

"ഇക്കാ… ഒരുകിലോ പഴം!"

"ങെ‌! നീ ആള് അടിപൊളിയായല്ലൊ!! പഴം എന്തിനാ..?!"

"പുയ്‌ങ്ങാനാ..!!!!!"

അച്ഛന്‍റെ പേര്

Basheer Kadavath writes:
ക്ലാസിൽ ടീച്ചര്‍ ശശിയോട്: what is your father's name?
ശശി :- my father's name is beautiful underwear.
ടീച്ചര്‍ : വാട്ട് ?
ശശി : അതേ ടീച്ചറെ
എൻറെ അച്ഛന്‍റെ പേര് sundhara shetty എന്നാ.

Monday, August 29, 2016

തട്ടാതെ മുട്ടാതെ

നാല്‌ കൊച്ചു കുട്ടികളുടെ പിതാവായ ഗൃഹനാഥന്‍ രോഗിയാവുക എന്നത് വീട്ടമ്മയ്ക്ക് കടുത്ത പരീക്ഷണമാണല്ലോ. സരള ആ പരീക്ഷണം നേരിട്ടത് നീണ്ട ഒമ്പത് വര്‍ഷങ്ങളാണ്‌. അവസാനം അയാള്‍ കണ്ണടച്ചു. അപ്പോള്‍ താന്‍ വിധവയാതിലുള്ള ദുഃഖവും ഇനി താന്‍ മക്കളെ മാത്രം പോറ്റിയാല്‍ മതിയല്ലോ എന്ന ആശ്വാസവും  ഒരുമിച്ചാണ്‌ അവരനുഭവിച്ചത്.
ശവം മറമാടാനായി ആളുകള്‍  പുറത്തേക്കെടുക്കുകയാണ്‌. അപ്പോള്‍ ചെറിയ ഒരബദ്ധം പറ്റി. ബോഡിയുടെ തല ചുവരില്‍ ശക്തമായി ഇടിച്ചു. ഇത് കൂടിയിരുന്നവര്‍ക്ക് ദുഃഖത്തിനു മേല്‍ ദുഃഖമായി തോന്നി. എന്നാല്‍ അല്‍ഭുതകരമെന്നു പറയട്ടെ; നിമിഷങ്ങള്‍ക്കകം മരിച്ച ആള്‍ കണ്ണ്‌ തുറന്നു.
സരളയുടെ കഷ്ടകാലം പിന്നെയും മാസങ്ങള്‍ നീണ്ടു എന്നത് അനന്തര ഫലം. പിന്നീട് മാസങ്ങള്‍ക്കകം അയാള്‍ വീണ്ടും മരിച്ചു. അന്ന് ശവം പുറത്തേക്കെടുക്കുന്നവരോടായി സരള പറഞ്ഞു: ഇതാ സൂക്ഷിക്കണേ,  ശ്രദ്ധിക്കണേ,  തട്ടാതെ മുട്ടാതെ  കൊണ്ട് പോണേ.

വെൽഡിങ്ങും വെഡ്ഡിങ്ങും

Chemmu writes:
വെൽഡിങ്ങും വെഡ്ഡിങ്ങും
തമിലുളള വ്യത്യാസം?

വെൽഡിങ്ങ് ആദ്യം തീയും
പുകയും ഉണ്ടാകുന്നു.
അതിനുശേഷം
ലോഹങ്ങൾ ബലമായി
പരസ്പ്പരം ഒട്ടിപ്പിടിക്കുന്നു.

വെഡ്ഡിങ്ങ് ആദ്യം
പരസ്പരം
ഒട്ടിപ്പിടിക്കും.
പിന്നീട് ജീവിതകാലം
മുഴുവനും തീയും
പുകയുമായിരിക്കും...

അപകടകാരി

chemmu writes:
ഞാൻ എന്റെ സുഹൃത്ത്ക്കൾക്ക് വിലയേറിയ ഒരു ഉപദേശം തരാൻ ആഗ്രഹിക്കുന്നു.

കാപ്പി കുടിച്ച് ശീലമുളളവർ അത് ഉപേക്ഷിക്കുക. കാരണം, കാപ്പി മദ്യത്തേക്കാൾ അപകടകാരിയാണ്.
ഇന്നലെ വൈകീട്ട് ഗൾഫീന്ന് വന്ന സുഹൃത്തിനെ കാണാൻ പോയപ്പോൾ അവന്റെ നിർബന്ധത്തിന് വഴങ്ങി ഷിവാസ് റീഗൽ ഒരു 4 പെഗ് അടിച്ചു. അതേ സമയത്ത് എന്റെ വീട്ടിലായിരുന്ന  അമ്മ  2 കപ്പ് കാപ്പി കുടിച്ചിരുന്നു.

രാത്രി വീട്ടിൽ എത്തിയപ്പോൾ, വെറും 2 കപ്പ് കാപ്പി കുടിച്ച അമ്മ വളരെ വൈലന്റ് ആയി  വഴക്കിന് വരികയും നാലു പെഗ് അടിച്ച ഞാൻ ശാന്തനായി ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്തു.

Sunday, August 28, 2016

സംതൃപ്തി

Osho Joke:
ഒരു കന്യാസ്ത്രീ മദർ സുപ്പീരിയറിനോട് പറഞ്ഞു.: “ഞാൻ കഴിഞ്ഞ രാത്രിയിൽ പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ തോട്ടക്കാരൻ എന്നെ എടുത്ത് നിലത്തിട്ടു. പിന്നെ നിങ്ങൾക്കറിയാമല്ലൊ..... എനിക്കു മാപ്പു ലഭിക്കുമോ?

“പോയി, പത്തു ചെറുനാരങ്ങാ കഴിയ്ക്കൂ,“ മദർ സുപ്പീരിയർ പറഞ്ഞു.

“പക്ഷെ അതുകൊണ്ട് എന്റെ പാപം കഴുകിക്കളയുവാൻ പറ്റില്ലല്ലൊ?’

“ എനിക്കറിയാം, പക്ഷെ നിന്റെ മുഖത്തുള്ള ആ സംതൃപ്തിയുടെ പുഞ്ചിരിയുണ്ടല്ലൊ, അതിനെ തുടച്ചുമാറ്റാൻ അതു മതി."

യഥാർത്ഥ സ്വർഗ്ഗം

Osho Joke:

മൂന്ന് സ്ത്രീകൾ മരണമടഞ്ഞ് സ്വർഗത്തിന്റെ പടിവാതിൽക്കൽ എത്തി. അവരെ സെന്റ് പീറ്റർ സ്വീകരിച്ചു. “ നിങ്ങൾ ഭൂമിയിൽ വെച്ച് ലൈഗികജീവിതം ഒഴിവാക്കിയോ?”  ആദ്യത്തെ സ്ത്രീയോട് ചോദിച്ഛു.
.
ഞാൻ പൂർണ്ണമായും ഒഴിവാക്കി” അവളുടെ മറുപടി.
.
വളരെ നല്ലത്’ പീറ്റർ.  “ഇതാ സ്വർണ്ണത്തിന്റെ താക്കോൽ. ഇത് സ്വർഗത്തിന്റെ കവാടം തുറക്കും.”
.
അതിനുശേഷം അയാൾ തിരിഞ്ഞ് രണ്ടാമത്തെ സ്ത്രീയോട് ചോദിച്ഛു. “ നിങ്ങളോ?”
.
അവർ മറുപടി നൽകി “ പകുതി, പകുതി!‘
.
ശരി എന്നായി പീറ്റർ. “ഇതാ വെള്ളിയുടെ താക്കോൽ. ഇത് പാപമോചനസ്ഥലത്തെക്കുള്ള വാതിൽ തുറക്കും.”
.
എന്നിട്ടയാൾ മൂന്നാമത്തെ സ്തീയോട് “ നിങ്ങളോ?”
.
“ഞാനോ” അവർ മറുപടി പറഞ്ഞു. “നിങ്ങൾക്ക് ഭാവന ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു. മാത്രവുമല്ല നിങ്ങൾക്ക് ഭാവന ചെയ്യുവാൻ കഴിയാത്ത ഒട്ടനവധി കാര്യങ്ങളും.”
.
“ ഗംഭീരം” പീറ്റർ പറഞ്ഞു.  “എന്റെ മുറിയിലേക്കുള്ള താക്കോൽ ഇതാ, ഞാൻ ഒരു നിമിഷം കൊണ്ട് അവിടേ വരാം.”

നയതന്ത്രം

Suresh Kumar writes:
'ഡാഡീ എന്താണ് നയതന്ത്രം?'
കൊച്ചു ബില്‍ ചോദിച്ചു.
"മോനേ അത് ഇങ്ങനെയാണ്"ഡാഡി പറഞ്ഞു: ''ഞാന്‍ നിന്റെ അമ്മയോട് നിന്റെ മുഖം കണ്ടാല്‍ ക്ലോക്കുപോലും നിന്നു പോകും എന്നു പറഞ്ഞാല്‍ അതു മണ്ടത്തരമാകും. പക്ഷേ ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍, "ഞാന്‍ നിന്നെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ സമയം നിശ്ചലമാകുന്നു" - അതാണ് നയതന്ത്രം.'

Saturday, August 27, 2016

ഭാര്യയുണ്ട്

Abbas writes :
ഡോക്ടർ :- "ഏത് വശം ചെരിഞ്ഞ് കിടക്കാനാണ് സുഖം....?"

രോഗി:- "ഇടത് വശം..."

ഡോക്ടർ :- "വലത് വശത്തേക്ക് തിരിഞ്ഞ് കിടന്നാൽ വേദനയുണ്ടോ...? "

രോഗി:-    "ഇല്ല,........ഭാര്യയുണ്ട്......"

പാചകക്കാരൻ

MR Mohanan writes:

മദർ തെരേസ മരിച്ച് സ്വർഗ്ഗത്തിലെത്തി.

" മദറിന് വിശക്കുന്നുണ്ടോ? ദൈവം ചോദിച്ചു.
മദർ പറഞ്ഞു : "നല്ല വിശപ്പുണ്ട്"

ദൈവം ഉടനെ  മദറിനു ബ്രെഡും ജാമും വിളമ്പി.

ബ്രെഡ് തിന്നു കൊണ്ടിരിക്കുമ്പോൾ മദർ താഴെയുള്ള നരകത്തിലേക്കു നോക്കി. അവിടെയുൾളവർ ചിക്കന്‍ ബിരിയാണി തിന്നുന്നു. പിറ്റേ ദിവസവും മദറിനും ദൈവത്തിനും ബ്രെഡും ജാമും ആയിരുന്നു. താഴെ നരകത്തില്‍ ചോറും പലതരം കറികളും..

ഏഴാം ദിവസം മദർ ചോദിച്ചു: "പിതാവേ എന്താണിങ്ങനെ? ഇവിടെ എന്നും ബ്രെഡും ജാമും. താഴെ നരകത്തില്‍ ഉഗ്രന്‍ ശാപ്പാടും",

ദൈവം പറഞ്ഞു: "സത്യം പറയാമല്ലോ മദറേ ഇവിടെ നാം രണ്ടുപേർക്ക് മാത്രമായിട്ട് ഒരു പാചകക്കാരനെ നിയമിക്കാൻ പറ്റുമോ? "

Friday, August 26, 2016

കീച്ചെയിൻ

chemma writes:

ഹോസ്പിറ്റൽ വരാന്തയിലെ ആ നാലു വയസ്സുകാരിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണു അഷ്റഫ് ബൈക്കിൽ നിന്ന് ഇറങ്ങി അങ്ങോട്ട്‌ പോയത്‌......

ഉമ്മാമ്മയുടെ കാലിൽ പിടിച്ച്‌ നിലത്ത്‌ ഇരുന്ന് കരയുന്ന ആ കുട്ടിയുടെ കൈ പിടിച്ച്‌ എഴുന്നേൽപ്പിച്ച്‌ അഷ്റഫ് അവരോട് എന്തിനാ കുട്ടി കരയുന്നതെന്ന് ചോദിച്ചപ്പോൾ അൽപം ദേഷ്യത്തൊടെ അവർ പറഞ്ഞു.....

അത്‌ ഒന്നും ഇല്ലാ.......കീച്ചെയിന് ആണെന്ന്....

ഒരു കീച്ചെയിൻ കൊടുക്കാൻ ആരും ഇല്ലെടെയ്‌....
അടുത്തിരുക്കുന്ന രണ്ടു ഫ്രീക്കെന്മാരെ നോക്കി അഷ്റഫ് പറഞ്ഞു......

ഇപ്പം ശരിയാക്കിത്തരാം എന്ന് പറഞ്ഞു അഷ്റഫ് പോക്കറ്റിlനിന്ന് മിക്കി മൗസിന്റെ കീച്ചെയിൻ എടുത്ത്‌ ആ കുട്ടിയുടെ കയ്യിൽ കൊടുത്തു....
കരച്ചിൽ കൂടിയതല്ലാതെ കുറഞ്ഞില്ല.....
ഇത്‌ കണ്ട ആ ഉമ്മാമ്മ ചിരിച്ചു കൊണ്ട്‌ അഷ്റഫിനെ നോക്കി പറഞ്ഞു....

മോനെ ഈ കീച്ചെയിൻ അല്ല...ഓളെ എന്റെ മടിയിൽ നിന്ന് കീച്ചെയിന് (താഴെ ഇറക്കിയതിനു) ആണെന്ന്.

അന്യന്‍റെ മുതല്‍

Shinoj km writes:
ഒരു പള്ളീലെ അച്ചനും ഒരു വിശ്വാസിയും കൂടി കടലയും തിന്നോണ്ട് നടക്കുകയായിരുന്നു…

അച്ചന്‍ ന്‍റെ കയ്യിലെ കടല മുഴുവന്‍ തിന്നു തീര്‍ന്നപ്പോൾ   വിശ്വാസിയുടെ കയ്യിലെ കടലയില്‍ നോക്കിക്കൊണ്ട് അച്ചന്‍ പറഞ്ഞു:

“ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുവിന്‍”

വിശ്വാസിക്ക് കാര്യം മനസിലായി, അയാള്‍ പകുതി കടല അച്ചന് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ  വിശ്വാസിയുടെ കയ്യിലെ കടല കഴിഞ്ഞു, അച്ചന്‍റെ കയ്യില്‍ അപ്പോള്‍ കുറച്ചു  ഉണ്ടായിരുന്നു…അത് നോക്കിക്കൊണ്ട് വിശ്വാസി എന്തോ പറയാന്‍ ഒരുങ്ങുമ്പോഴേക്കും അച്ചന്‍ പറഞ്ഞു:

“അന്യന്‍റെ മുതല്‍ ആഗ്രഹിക്കരുത്”

ആയുസ്സ്

ഭര്‍ത്താവിനെ പരിശോധിച്ച ശേഷം ഡോക്ടര്‍ ഭാര്യയെ ഒറ്റക്ക് വിളിച്ചു സംസാരിച്ചു:
"നിങ്ങളുടെ ഭര്‍ത്താവിന് മാരകമായ ഒരു രോഗമുണ്ട്.
സ്ട്രെസ്സും കൂടുതലാണ്.
ഞാന്‍ പറയുന്ന കാര്യങ്ങള്‍ മുറക്ക് ചെയ്താല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താം."
ഡോക്ടര്‍ തുടര്‍ന്നു:
"രാവിലെ ആരോഗ്യകരമായ പ്രാതല്‍ ഒരുക്കുക. ഹോട്ടല്‍ ഭക്ഷണം അപകടകാരിയാണ്.
ഉച്ചക്കായി നല്ല സമീകൃത ഭക്ഷണം പൊതിഞ്ഞു കൊടുത്താല്‍ മതി.
വൈകീട്ട് തിരിച്ചു വന്നാല്‍ നിങ്ങള്‍ ഒരു കാര്യവും പറഞ്ഞു ശല്യപ്പെടുത്തരുത്.
നിങ്ങളുടെ ഒരു പ്രശ്നവും പറഞ്ഞു അദ്ദേഹത്തിന്റെ ബീപ്പി കൂട്ടരുത്.
അത് സ്ഥിതി വഷളാക്കും.
മസ്സാജു ചെയ്തു കൊടുത്തും നല്ല പരിചരണം കൊടുത്തും സന്തോഷത്തില്‍ നിലനിര്‍ത്തുക.
ടിവിയില്‍ തനിക്ക് പ്രിയപ്പെട്ട ക്രിക്കറ്റും ന്യൂസും കോമഡിയും കണ്ടിരിക്കട്ടെ.
ആ സമയത്ത് നിങ്ങള്‍ രുചികരമായ അത്താഴം തയ്യാറാക്കിക്കൊള്ളൂ.
പിന്നെ പ്രധാനമായത് ആഴ്ചയില്‍ പലവട്ടം ബന്ധപ്പെടുക.
പുള്ളിയുടെ ഒരാവശ്യവും നിരാകരിക്കരുത്.
ഇങ്ങനെ ഒരു 6 മാസം തുടര്‍ന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ആര്യോഗം വീണ്ടെടുക്കും."

തിരിച്ചു വീട്ടിലേക്ക് പോകവെ ഭര്‍ത്താവ് ചോദിച്ചു:
"ഡോക്ടര്‍ എന്താ പറഞ്ഞത്?"
"നിങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല എന്ന്."

പിടി

Basheer writis:
പശുവിന്‍റെയും തെരുവ്‌ പട്ടിയുടെയുമൊക്കെ മുഖത്തേക്ക് നോക്കുമ്പോൾ, അവയുടെ ഭാവം കാണുമ്പോൾ, ഒരു CBI ഡയറികുറിപ്പ് എന്ന സിനിമയിലെ പ്രതാപ്‌ ചന്ദ്രൻ പറഞ്ഞ ഡയലോഗാണ്‌ ഓർമ്മവരുന്നത്...

"എനിക്കിവിടെ മാത്രമല്ലെടാ..
അങ്ങ്‌ ഡെല്ലിയിലുമുണ്ടെടാ പിടി."

Thursday, August 25, 2016

കൊണ്ടുപോകുന്നില്ല

Chakrapani writes:

അലക്സാണ്ടർ ചക്രവർത്തിയുടെ കഥ കേട്ട ബ്ലേഡ് കാരൻ ഔസേപ്പച്ചൻ മരിക്കാൻ നേരം മക്കളോട് പറഞ്ഞു:  മക്കളേ എന്റെ ബോഡി കൊണ്ടു പോകുമ്പോൾ കൈകൾ രണ്ടും പെട്ടിയുടെ പുറത്തേക്കിടണം.  ഔസേപ്പച്ചൻ ഒന്നും കൊണ്ടുപോകുന്നില്ല എന്ന് നാട്ടുകാർ കാണട്ടെ.

ഔസേപ്പച്ചൻ മരിച്ചു. എന്നാൽ പള്ളിയിലേക്കുള്ള യാത്ര കണ്ട നാട്ടുകാർ മൂക്കത്ത് വിരൽ വെച്ച് ഇങ്ങനെ പറഞ്ഞു:  ചത്തിട്ടും കിട്ടുന്നതെല്ലാം പോരട്ടെ എന്ന് പറഞ്ഞ് കൈയ്യും നീട്ടിയിരിക്കുവാ പെറുക്കി.

ന്യൂ ജെൻ

Celine Felix writes:

ക്ലാസ്സിൽ ടീച്ചർ മഹാഭാരത കഥ പറഞ്ഞു കൊടുക്കയായിരുന്നു .

ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ കുട്ടി കംസനെ കൊല്ലുമെന്ന് അശരീരീയുണ്ടായി. അതുകൊണ്ട് കംസൻ അവരെ  ഇരുവരെയും  ജയിലിൽ തടവിലാക്കി പുറം ലോകവുമായുള്ള ബന്ധം വിഛേദിച്ചു. ഒന്നാമത്തെ കുട്ടി പിറന്നു കംസൻ അതിനെ വിഷം കൊടുത്തു കൊന്നു. രണ്ടാമത്തെ കുട്ടിയെ വാളിനിരയാക്കി. മൂന്ന് , നാല് , അഞ്ച് , ....... അങ്ങനെ കുട്ടികൾ ജനിച്ചു കൊണ്ടിരുന്നു. അവരെയെല്ലാം  കംസൻ ഓരോ വിധത്തിൽ വകവരുത്തി കൊണ്ടിരുന്നു ,"""

കഥ ഇത്രയും ആയപ്പോൾ ഒരു കുട്ടി എണീറ്റു നിന്നു ചോദിച്ചു :

"ടീച്ചർ , എട്ടാമത്തെ കുട്ടി കംസനെ കൊല്ലുമെന്ന് നേരത്തെ അറിഞ്ഞിട്ടും എന്തിനാണ് കംസൻ  അങ്കിൾ ദേവകിയേയും വസുദേവരേയും ഒരേ ജയിലിൽ തടങ്കിലിട്ടത് ..?

ടീച്ചർ ബോധം കെട്ട് വാഴ വെട്ടിയിട്ടത് പോലെ ദേ.....നിലത്ത് ........

നമ്മളൊക്കെ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ഇതേ കഥ ഇതേ രീതിയിൽ കേട്ടിട്ടുണ്ട്
അന്നൊന്നും നമുക്ക് ഈ ചോദ്യം ചോദിക്കാൻ തോ ന്നിയിട്ടില്ല.

അതാണ് ബ്രോ ന്യൂ ജെൻ😎😎😎🔫💣

Monday, August 22, 2016

വിശ്വാസമില്ലാത്ത പളളിക്കാർ

Sajith MP writes:
യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്‍റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു. പളളിയിലെ വികാരിയച്ചനും ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു. അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!!

അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി. പക്ഷേ ബാർ ഹോട്ടലിന്‍റെ കെട്ടിടം ദിനംപ്രതി ഉയർന്നു കൊണ്ടിരുന്നു. ഹോട്ടലിന്‍റെ പണി എതാണ്ട് തീരാറായി....!!!!!

ഒരു ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ അത് നിലം പതിച്ചു. കെട്ടിടം പണിയിലെ തകരാറും കാരണമാകാം..!!!!

പളളിക്കാർ സന്തോഷിച്ചു. പക്ഷേ മദ്യവ്യവസായി കോടതിയിൽ കേസുകൊടുത്തു. പളളിയിലെ പ്രാർത്ഥനമൂലമാണ് തന്‍റെ കെട്ടിടം നശിച്ചത്. അതുകൊണ്ട് കെട്ടിടം തകർന്നതിന്‍റെ ഉത്തരവാദിത്വം അവർക്കാണ്. അവരിൽനിന്നും ഒരുകോടി രൂപ നഷ്ടപരിഹാരംകിട്ടണം..!!!!

പളളിക്കാർ എതിർ സത്യവാങ്മൂലം കൊടുത്തു."ഞങ്ങൾ ഇക്കാര്യത്തിൽ ഒരു വിധത്തിലും ഉത്തരവാദികളല്ല. പ്രാർത്ഥനമൂലമാണ് കെട്ടിടം നശിച്ചതെന്ന വാദം ശുദ്ധ അസംബന്ധമാണ്"

കേസ് വാദം കേട്ട ജഡ്ജി പറഞ്ഞു.:

"വിചിത്രമായ ഒരു കേസാണിത്. ഒരു വശത്ത് പ്രാർത്ഥനയിൽ വലിയ വിശ്വാസമുളള മദ്യവ്യവസായി. മറുവശത്ത് പ്രാർത്ഥനയിൽ വിശ്വാസമില്ലാത്ത പളളിക്കാർ."

മലയാളി ഡാ

Shihab Mananthavady writes:

മരണശേഷം ഒരു അമേരിക്കക്കാരനും ഒരു റഷ്യക്കാരനും ഒരു മലയാളിയും സ്വർഗ്ഗത്തിന്റെ കവാടത്തിലേക്ക് ചെല്ലുന്നു.

ദൈവം തന്റെ പീഠത്തിൽ 🛏ഇരിക്കുന്നു.

ആദ്യം അമേരിക്കക്കാരൻ കയറിച്ചെല്ലുന്നു. ദൈവം എണീറ്റുവന്ന് അയാൾക്ക് കൈകൊടുത്തു സ്വീകരിക്കുന്നു.

അടുത്തതായി ചെന്ന റഷ്യക്കാരനെയും ദൈവം ഇറങ്ങിവന്നു  സ്വീകരിച്ചു കുശലം പറഞ്ഞു എതിരേൽക്കുന്നു.

🤗പിന്നീട് ദൈവം  നോക്കിയപ്പോൾ മലയാളി കയറി വരുന്നത് കണ്ടു

മലയാളിയെ ദൈവം  ഇരുന്നുകൊണ്ട് തന്നെ കൈകൊടുത്തു സ്വീകരിക്കുന്നു.

മലയാളി സ്ഥിരം പരിപാടിയായ പിറുപിറുക്കൽ തുടങ്ങി.

എന്താണ് ഇങ്ങനെ പിറുപിറുക്കുന്നത് എന്ന് ദൈവം മലയാളിയോട് ചോദിച്ചു.

ങും. അവർ വെളുത്ത നിറക്കാരും സമ്പന്നരും ആയതു കൊണ്ടല്ലേ അവരെ അങ്ങ് എണീറ്റുവന്ന് സ്വീകരിച്ചത്? എനിക്ക് നിറവും പൈസായും കറവായതുകൊണ്ടല്ലേ അങ്ങ്  വിവേചനം കാണിച്ചത്.എന്തൊരു അനീതി !!

അപ്പോൾ ദൈവം ചിരിച്ചു കൊണ്ട് പറഞ്ഞു....അവരും നീയും എനിക്ക് ഒരുപോലെയാണ്.. പക്ഷെ നിന്നെ ഞാൻ അവരെപ്പോലെ എണീറ്റ് വന്ന് സ്വീകരിച്ചാൽ പിന്നെ ഞാൻ പീഠം വേറെ അന്വേഷിക്കേണ്ടി വരും. അതോണ്ടാ.

മലയാളി ഡാ......

Saturday, August 20, 2016

പഞ്ചസാര

മലയാളം ക്ലാസ്സില്‍ അദ്ധ്യാപകന്‍:  പഞ്ചസാര എന്ന വാക്ക്‌ വാക്ക്യത്തില്‍ പ്രയോഗിക്കുക.
ടിന്റുമോന്‍ : ഞാന്‍ ഇന്നു രാവിലെ ഒരു ഗ്ലാസ്സ്‌ കാപ്പി കുടിച്ചു.
അദ്ധ്യാപകന്‍: ഇതില്‍ പഞ്ചസാര എവിടെ?
ടിന്റുമോന്‍: കാപ്പിയില്‍ പഞ്ചസാര ചേര്‍ത്തിട്ടുണ്ടായിരുന്നു സാർ.

കണ്ണൻ

കണ്ണൻ: എന്താണച്ഛാ എനിക്ക് കണ്ണനെന്ന് പേരിടാൻ കാരണം?
അച്ഛൻ: അത് ചെറുപ്പത്തിൽ നിന്റെ അവയവങ്ങളിൽ ഏറ്റവും ഭംഗിയുള്ളത് കണ്ണുകൾക്കായിരുന്നു.
കണ്ണൻ: ഹാവൂ, ഭാഗ്യം! ഏറ്റവും ഭംഗിയുള്ളത് എന്റെ കാലുകളായിരുന്നെങ്കിൽ........

Friday, August 19, 2016

മാർക്ക്

അച്ഛൻ: ഞാനിന്നലെ നിന്റെ മലയാളം സാറിനെ കണ്ടു. ആൾ മഹാ പിശുക്കനാണ്.
മകൻ: ശരിയാണച്ഛാ. കഴിഞ്ഞ ക്ലാസ് പരീക്ഷയ്ക്ക് എനിക്ക് അമ്പതിൽ അഞ്ചേ തന്നുള്ളൂ.

സ്വത്ത്

ബാബു: എന്റെ അച്ഛനും അമ്മയും ഒരു ആക്സിഡൻറിലാണ് മരിച്ചത്. അതിനു ശേഷം അവരുടെ സ്വത്തുക്കൾ നാട്ടിലെ വൃദ്ധസദനത്തിനും അനാഥാലയത്തിനും വീതിച്ചു നൽകി........
ബാലു: മക്കൾക്ക് ഒന്നും കിട്ടിയില്ലേ?
ബാബു: ഇല്ല. എല്ലാം നാട്ടുകാർ തിരുമാനിക്കുയായിരുന്നു.
ബാലു: ആട്ടെ. സ്വത്ത് എത്രയുണ്ടായിരുന്നു?
ബാബു: ഒരു മുത്തച്ഛൻ . ഒരു മുത്തശ്ശി. ആറും എട്ടും വയസ്സുള്ള രണ്ടു മക്കൾ.

എഫ്‌ എം

പപ്പിമോള്‍: എന്റെ ഹസ്ബന്റ്  എന്നോടു ധാരാളം സംസാരിക്കണം. പാട്ടു പാടണം. നല്ല തമാശ പറയണം.
ടിൻറുമോന്‍ : എന്നാൽ പിന്നെ ഒരു എഫ്‌ എം റേഡിയോ വാങ്ങിയാല്‍ പോരേ ?

തോറ്റു

ടിന്റുമോന്‍ : ഡാഡീ, എന്റെ ക്ലാസിലെ തോമസ്‌ തോറ്റു.
ഡാഡി:  അതില്‍ അതിശയിക്കാനില്ല.. അവനെ അപ്പന്‍ ഒരു കഴുതയാ.
ടിന്റുമോന്‍: ഞാനും തോറ്റു.

ലിഫ്റ്റ്‌

ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ടിന്റുമോനോടു സ്കൂട്ടറില്‍ വന്ന ഒരു പെണ്‍കുട്ടി: ലിഫ്റ്റ്‌ വേണോ ?
ടിന്റുമോന്‍: വേണ്ടാ , എന്റെ വീടിന് തട്ടുകളില്ല 

അണ്ണാൻ

രാമായണം ക്ലാസില്‍ അധ്യാപകന്‍: അണ്ണാന്റെ പുറത്തെ മൂന്നു വര ശ്രീരാമന്‍ തലയോടിയപോള്‍ ഉണ്ടായതാ.
ടിന്റുമോന്‍ : അല്ല സാറേ അപ്പോൾ സീത സീബ്രയെപ്പോലെ ആയിരുന്നോ?

ജനഗണമന

ടീച്ചര്‍ : നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനമേതാണ്?
ടിന്റുമോന്‍: ജനഗണമന
ടീച്ചര്‍: വളരെ നല്ലത്. കുട്ടികൾ ദേശസ്നേഹികൾ ആയിരിക്കണം. പറയു, നീ അത് ഇഷ്ടപ്പെടാൻ കാരണമെന്താണ്?
ടിന്റുമോന്‍: അത് പാടിയാല്‍ സ്കൂള്‍ വിടും. അതുകൊണ്ടാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

Thursday, August 18, 2016

ഡ്യൂപ്ലിക്കേറ്റ്‌

ടിന്റുമോന്‍ അനിയനെയും കൊണ്ട് ഡോക്ടറുടേ അടുത്ത് ചെന്നിട്ട് പറഞ്ഞു:  ഇവന്‍ എന്റെ താക്കോല്‍ വിഴുങ്ങി.
ഡോക്ടര്‍ : എപ്പോള്‍?
ടിന്റുമോന്‍: മൂന്നു മാസം മുമ്പ്‌. ഡോക്ടര്‍ : എന്നിട്ടു എന്തു ചെയ്തു ? ടിന്റുമോന്‍: ഇതു വരെ ഡ്യൂപ്ലിക്കേറ്റ്‌ താക്കോല്‍ ഉപയോഗിച്ചു വരുകയായിരുന്നു.
ഡോക്ടര്‍ : പിന്നെ ഇപ്പോഴെന്തിനാ വന്നത്‌ ?
ടിന്റുമോന്‍: ഡ്യൂപ്ലിക്കേറ്റ്‌ താക്കോല്‍ കളഞ്ഞു പോയി.

തവള

ടീച്ചര്‍: ആരാ തവളയെ ക്ലാസ്സില്‍ കൊണ്ടു വന്നത്‌ ?
ടിൻറുമോൻ: ഞാനാണു ടീച്ഛര്‍.
ടീച്ചര്‍ : നാളേ അച്ഛനെയും കൊണ്ടു ക്ളാസ്സില്‍ കയറിയാല്‍ മതി.

അടുത്ത ദിവസം ക്ലാസിൽ...

ടീച്ചര്‍ : നീ ഇന്നും തവളയെയും കൊണ്ടാണോ വന്നത്‌?
ടിൻറുമോൻ : ഇന്നലെ കൊണ്ടു വന്ന തവളയുടെ അച്ഛനാണു ടീച്ചര്‍.

കരണ്ട്

സാര്‍: ഇന്നെന്താ ഹോംവര്‍ക്ക്‌ ചെയ്യാതിരുന്നത്‌ ?
ടിന്റുമോന്‍ : വീട്ടില്‍ കരണ്ട് ഇല്ലായിരുന്നു.
സാര്‍ : മെഴുകുതിരി ഇല്ലായിരുന്നോ?
ടിന്റുമോന്‍: പക്ഷേ, തീപ്പട്ടി പൂജാമുറിയിലായിരുന്നു.
സാര്‍: എന്നിട്ട് തീപ്പെട്ടി  എടുത്തില്ലേ? 

ടിന്റുമോന്‍: കുളിക്കാതെ പൂജാമുറിയിൽ കയറാൻ പറ്റുമോ?
സാര്‍: അതെന്താ കുളിക്കാഞ്ഞത്?
ടിന്റുമോന്‍: മോട്ടോര്‍ വര്‍ക്ക്‌ ചെയ്തില്ല.
സാര്‍: എന്തു പറ്റി ?
ടിന്റുമോന്‍ : അതല്ലേ ഞാന്‍ ആദ്യമേ പറഞ്ഞത്? കരണ്ടില്ലായിരുന്നെന്ന്.

നായ

ലോലന്‍ : പന്തീരാണ്ടു കാലം കുഴലിലിട്ടാലും പട്ടിയുടെ വാല്‍ നിവരാത്തത്‌ എന്തുകൊണ്ട്‌ ?

ടിന്റുമോന്‍ : ആ കാലമാകുമ്പോഴേക്കും നായ ചത്തു പോകുന്നതുകൊണ്ട്‌.

സൂക്ഷിച്ചാല്‍

ടിൻറുമോൻ: "സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാ " എന്ന പഴഞ്ചൊല്ല് പതിരാണ്.
ബാലു‍: അതെന്താടാ?
ടിൻറുമോൻ: വെറും ഒരു കിലോ കഞ്ചാവ് സൂക്ഷിച്ചതിന് എന്റെ  അയൽവാസിയെ ഇന്നലെ പോലീസ്‌ പിടിച്ചു.

നശിച്ചു

ടിന്റുമോനോട്  ടീച്ചര്‍: ലോകത്തിലെ ജീവജാലങ്ങളെല്ലാം നശിച്ചു പോയി നീ മാത്രമെ ബാക്കിയുള്ളു എന്നു കരുതുക, അപ്പോള്‍ നീ എന്തു ചെയ്യും?

ടിന്റുമോൻ: ഞാന്‍ സൈക്കിളിന്റെ ബെൽ അഴിച്ച് തോട്ടിലെറിയും.

കാപ്പി

ടിൻറുമോനും അച്ഛനും ഹോട്ടലില്‍ കയറി.
അച്ഛന്‍ : എനിക്കൊരു ബ്ളാക്‌ കോഫി. വെയ്റ്റർ: ഒ ക്കെ. മോനെന്താ വേണ്ടതു?
ടിൻറുമോന്‍: ആദ്യം ഏതെല്ലാം കളറുകള്‍ ഉണ്ടെന്ന് പറയൂ. അതിൽ നിന്ന് ഞാൻ ഒന്ന് തെരഞ്ഞെടുക്കാം.

ഛർദ്ദി

ടിന്റുമോനോടു ഡോക്ടര്‍: ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ടോ?

ടിണ്റ്റുമോന്‍: ഞാനില്ല. ഡോക്ടര്‍ പോയി ഛർദ്ദിച്ചിട്ട് വരൂ. ഞാൻ വെയ്റ്റ് ചെയ്യാം.

പരത്തിയത്

ടീച്ചർ: എച്ച്‌ വണ്‍ എന്‍ വണ്‍ പരത്തിയത് ആരാണു ?

ടിൻറുമോന്‍ : ആരാണോ കുഴച്ചതും ചുട്ടതും, അവൾ തന്നെയാവും പരത്തിയതും.

സ്റ്റെപ്പിനി

Kabeer writes:

ഗുരു: "കുടുംബം ഒരു വാഹനം
പോലെയാണ്, ഭാര്യയും ഭർത്താവും
അതിെൻറ ചക്രങ്ങളാണ്.
രണ്ടാളും ഒരുപോലെ
ശ്രമിച്ചാലേ അത് സുഗമമായി
നീങ്ങുകയുള്ളൂ.....''

ഇത് കേടപ്പോൾ, ശിഷ്യരിൽ ഒരാൾ
വിനീതനായ് ചോദിച്ചു.

അപ്പോൾ 'സ്റ്റെപ്പിനി'
കരുതുന്നതിൽ തെറ്റില്ല;
അല്ലേ സ്വാമീ?'

Wednesday, August 17, 2016

പ്രാവ്

പ്രാവിന്റെ  ഇറച്ചിക്ക്‌ നല്ല രുചിയാണെന്ന്‌ കുട്ടുകാരില്‍ നിന്നും കേട്ടറിഞ്ഞ സര്‍ദാര്‍ജിയ്ക്ക്‌ പ്രാവിറച്ചി തിന്നണമെന്ന മോഹം കലശമായി.തന്റെ മോഹം സുഹൃത്തുകളെ അറിയിച്ചു . അപ്പോള്‍ അവരിലൊരാല്‍: അതിനെന്താ ഞാന്‍ തനിക്കു നാളെത്തന്നെ ഒരു പ്രാവിനെ കൊണ്ടുവന്നു തരാം.

പിറ്റേന്നു തന്നെ ആ സുഹ്യത്തു ഒരു പ്രാവിനെ സര്‍ദാറിനു നല്‍കി , കൊന്നു കറിവച്ചോളൂ എന്നു പറഞ്ഞു സ്ഥലം വിട്ടു.

പ്രാവിനെ ലഭിച്ച സര്‍ദാര്‍ജി അതിനെ എങ്ങനെ കൊല്ലും എന്നാലോചിച്ച്  അല്‍പനേരം ഇരുന്നു. പെട്ടെന്നു അദ്ദേഹത്തിന്റെ ബുദ്ധിയില്‍ ഒരാശയം തോന്നി. "കൊള്ളാം നല്ല ഐഡിയ " എന്ന്‌ ആത്മഗതം ചെയ്തുകൊണ്ട്‌ സര്‍ദാര്‍ജി പ്രാവിനേയും എടുത്ത്‌ താന്‍ താമസ്സിക്കുന്ന ഫ്ളാറ്റിന് ടെറസിലേക്ക്‌ കയറിച്ചെന്നു. എന്നിട്ട് പ്രാവിറച്ചിയുടെ രുചി മനസ്സില്‍ നുണഞ്ഞുകൊണ്ട്‌ പ്രാവിനെ കൊല്ലാനായി കെട്ടിടത്തിനു മുകളില്‍ നിന്നും ഊക്കോടെ താഴേക്കിട്ടു.

ഫെയ്ക്ക്

ഭാര്യ: എപ്പോഴും  ഈ  ഫോണും  കുത്തിക്കോണ്ടിരുന്നോ, പിളേളര്  വളർന്നു വരികയാ

ഭർത്താവ്:  അതിന്..?

ഭാര്യ: ഇന്നലെ മോൻ  പറഞ്ഞതുകേട്ട്  ഞാനങ്ങ്   ചൂളിപ്പോയി!!

ഭർത്താവ്: അവനെന്തു പറഞ്ഞു??

ഭാര്യ: അവന്  ഫേസ്ബുക്കിൽ  അഞ്ചാറ്  ഫെയ്ക്ക്  അക്കൗണ്ട്  ഉണ്ടെന്ന്!!

ഭർത്താവ്:  ഹമ്പട കേമാ!

ഭാര്യ: അതിൽ മുന്നെണ്ണം  പെണ്ണുങ്ങളുടെ  പേരിലാ!!!

ഭർത്താവ്: അത്രേയുളേളാ??  നീയിങ്ങനെ പരിഭ്രമിക്കാതെ...
ആമ്പിളേളരാവുമ്പോ  ഇതൊക്കെ   ക്വയറ്റ് നാച്ചറൽ... ഫോർഗെറ്റിറ്റ്

ഭാര്യ:   എന്നാൽ  ഇതുകൂടെ കേട്ടോ.        നിങ്ങൾ  10 തവണ ഫ്രണ്ട് റിക്വസ്റ്റ്  അയച്ച  മാലതി മേനോൻ അവനാണെന്ന് പറയാൻ  പറഞ്ഞു.

സല്യൂട്ട്

Abdulla M writes:

മുമ്പൊരു കഥ പറഞ്ഞു കേട്ടിരുന്നു.
കുറേ വർഷം മുമ്പായിരുന്നത്രേ!
വളാഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം നടന്നത്.
പെണ്ണുങ്ങളെ ‪#‎തുറിച്ചുനോക്കിയ‬ ഏതോ ഒരു പൂവാലനെ ഓടിക്കുന്നതിനിടയില്‍ എസ്.ഐ സാര്‍ കാല്‍ തെന്നി കിണറ്റില്‍ വീണു!
പിന്നാലെ ചെന്ന രണ്ടു മൂന്നു കോണ്‍സ്റ്റബിള്‍മാര്‍ സാറിന് കയറിട്ടുകൊടുത്തു. സാറ് അതില്‍പിടിച്ചു മെല്ലെ മുകളിലേക്കു കയറി.
സാറിന്റെ തല വെളിയില്‍ കണ്ടയുടനെ പ്രോട്ടോക്കോള്‍ മാനിച്ച് കോണ്‍സ്റ്റബിള്‍മാര്‍ കയറിലെ പിടിവിട്ട് ഒരൊററ സല്യൂട്ട്.
ധാ കെടക്ക്ണ് സാറ് വീണ്ടും കിണറ്റില്‍.
പിന്നെയും പിന്നെയും അതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് സര്‍ക്കിളിനെ കൊണ്ടുവന്ന് കയറില്‍ പിടിപ്പിച്ചു.
എസ്. ഐ സാര്‍ ആ കയറിലങ്ങനെ പിടിച്ചു കരയ്‌ക്കെത്താന്‍ നേരത്താണ് കരയില്‍ സര്‍ക്കിളിനെ കണ്ടത്.
എസ്. ഐ സാര്‍ പിന്നെ ഒന്നും ചിന്തിച്ചില്ല.
കയറിലെ പിടിവിട്ട ശേഷം കൊടുത്തു ഒരൊന്നൊന്നര സല്യൂട്ട്...!

Friday, August 12, 2016

സംസാരം

ജോപ്പനും ഭാര്യയും വിവാഹിതരായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനം തേടി കോടതിയിലെത്തി.

ന്യായാധിപൻ ജോപ്പനോട് : നിങ്ങൾക്കെതിരെ ഭാര്യ ഉന്നയിച്ച പരാതി ശരിയാണോ?  വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും  നിങ്ങള്‍ ഭാര്യയോട്‌ സംസാരിച്ചിട്ടില്ലേ?

ജോപ്പൻ: പരാതി ശരിയാണ്.  സംസാരിച്ചിട്ടല്ല.

ന്യായാധിപൻ: എന്തുകൊണ്ടാണ്‌ സംസാരിക്കാത്തത്‌?

ജോപ്പൻ: അവള്‍ സംസാരിക്കുമ്പോള്‍ ഇടക്കു കയറി സംസാരിക്കാന്‍ എനിക്ക്‌ താത്പര്യമില്ലാത്തതുകൊണ്ടാണ്‌ സാര്‍.

മദ്യപാനം

ജോപ്പന്‍: ശകുന്തളേ, മദ്യപാനം നിന്നെ സുന്ദരിയാക്കുന്നു.

ശകുന്തള: അനാവശ്യം പറയുന്നോ? ഞാന്‍ മദ്യപിക്കാറില്ല.

ജോപ്പന്‍: ഞാന്‍ പറഞ്ഞത് എന്‍റെ മദ്യപാനത്തെ കുറിച്ചാണ്.

തെളിവ്

പട്ടികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്യുന്നു എന്ന വാർത്ത കേട്ടതും ആട് പേടിച്ചോടാൻ തുടങ്ങി. ഇതു കണ്ട പോത്ത് ചോദിച്ചു:  എന്താ പ്രശ്നം? എന്തിനാണ് ഓടുന്നത്?
ആട്: പട്ടികളെയെല്ലാം അറസ്റ്റ് ചെയ്യുന്നുണ്ടത്രേ.
പോത്ത്: അതിന് നീയെന്തിനാ ഓടുന്നത്? നീ പട്ടിയല്ലല്ലോ. ആടല്ലേ!
ആട്: ഞാന്‍ ആടാണെന്ന്  എനിക്കറിയാം. പക്ഷെ നിയമത്തിനു മുമ്പില്‍ അത് തെളിയിച്ച് പുറത്തിങ്ങുമ്പോഴേക്ക് സുമാർ ഇരുപത് വര്‍ഷം കഴിഞ്ഞിക്കും.

ഇതുകേട്ട പോത്തും കൂടെ ഓടിത്തുടങ്ങി..