Followers

Friday, August 26, 2016

അന്യന്‍റെ മുതല്‍

Shinoj km writes:
ഒരു പള്ളീലെ അച്ചനും ഒരു വിശ്വാസിയും കൂടി കടലയും തിന്നോണ്ട് നടക്കുകയായിരുന്നു…

അച്ചന്‍ ന്‍റെ കയ്യിലെ കടല മുഴുവന്‍ തിന്നു തീര്‍ന്നപ്പോ അച്ചന്‍ വിശ്വാസിയുടെ കയ്യിലെ അച്ചന്‍ കടലയില്‍ നോക്കിക്കൊണ്ട് പറഞ്ഞു…

“ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുവിന്‍”

വിശ്വാസിക്ക് കാര്യം മനസിലായി, അയാള്‍ പകുതി കടല അച്ചന് കൊടുത്തു…കുറച്ചു കഴിഞ്ഞപ്പോ വിശ്വാസിയുടെ കയ്യിലെ കടല കഴിഞ്ഞു, അച്ചന്‍റെ കയ്യില്‍ അപ്പോള്‍ കുറച്ചു , ഉണ്ടായിരുന്നു…അത് നോക്കിക്കൊണ്ട് വിശ്വാസി എന്തോ പറയാന്‍ ഒരുങ്ങുമ്പോഴേക്കും അച്ചന്‍ പറഞ്ഞു…
,
“അന്യന്‍റെ മുതല്‍ ആഗ്രഹിക്കരുത്”

No comments:

Post a Comment