Followers

Sunday, August 7, 2016

ന്യൂട്ടൺ

പുതിയ കാലത്തെ ന്യൂട്ടൺ
***************************

ന്യൂട്ടൺ മാവിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഒരു മാമ്പഴം ന്യൂട്ടന്റെ മുന്നിൽ വീണത്. ന്യൂട്ടൺ മാമ്പഴം തിന്നു. നല്ല മധുരം ! നല്ല രുചി! ന്യൂട്ടൺ ചിന്തിച്ചു. ഈ മാമ്പഴം എന്തുകൊണ്ടു താഴേക്കു വീണു ? എന്തുകൊണ്ടു പഴം മുകളിലേക്ക് പോയില്ല ? ആലോചിച്ചിട്ടു ന്യൂട്ടണ് ഒരെത്തും പിടിയും കിട്ടിയില്ല. പിന്നെയും പിന്നെയും തലപുകഞ്ഞ് ന്യൂട്ടൺ ചിന്തിച്ചു.

പെട്ടെന്ന് ന്യൂട്ടന്റെ കണ്ണു നിറഞ്ഞു. അദ്ദേഹത്തിന്റെ കവിളുകളിലൂടെ ആനന്ദബാഷ്പം ധാരധാരയായി ഒഴുകി. അദ്ദേഹം ഉറക്കെ ഉദ്ഘോഷിച്ചു, "അല്ലയോ ദൈവമേ, അങ്ങ് എത്ര കാരുണ്യവാൻ! ഈ മാമ്പഴം താഴേക്കു വീഴാതെ മുകളിലേക്കു പോയാൽ എനിക്കീ മാമ്പഴം രുചിക്കാനാകുമായിരുന്നോ? കുട്ടികൾക്കു കലപില കൂട്ടി നാട്ടുമാവിൻ ചോട്ടിൽ പഴം പെറുക്കാൻ ആവുമായിരുന്നോ ? എന്തിന്, വൈലോപ്പിളളിക്ക്  'അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ' എന്ന് കവിതയെഴുതാൻ കഴിയുമായിരുന്നോ ? കുട്ടികൾക്ക് അത് യൂത്ത് ഫെസ്റ്റിവലിൽ പാടി സമ്മാനങ്ങൾ നേടാൻ കഴിയുമായിരുന്നോ ?" ഈശ്വരന്റെ കാരുണ്യമോർത്ത് അദ്ദേഹം കീർത്തനം പാടി. കേട്ടവർ കേട്ടവർ അതേറ്റു പാടി. അങ്ങനെ അദ്ദേഹം ഒരു ഭജനസംഘം രൂപീകരിച്ചു. വൈകാതെ പ്രസിഡന്റും പ്രധാനമന്ത്രിയുംവരെ ആ ഭജനസംഘത്തിൽ ചേർന്നു.

Courtesy

No comments:

Post a Comment