Followers

Monday, June 25, 2018

ധൂർത്ത്

ഭാര്യയ്ക്ക് ഭയങ്കര ധൂർത്ത്.

ഇന്നലെ 5,000 രൂപ ചോദിച്ചു.
രണ്ടു ദിവസം മുമ്പ് 7,000 ചോദിച്ചു.
കഴിഞ്ഞാഴ്ച 10,000 ചോദിച്ചു. "

സുഹൃത്ത്:  

"ഹോ... ഭയങ്കരം തന്നെ. ഇതൊക്കെ എങ്ങിനെയാ അവർ ചെലവാക്കുന്നത്?"

"ആ... ആർക്കറിയാം.കൊടുത്താലല്ലേ അറിയാൻ പറ്റൂ."

😁😁😀
Vijay Raghavan Chempully

Sunday, June 24, 2018

മൊറോക്കോ

റഷ്യയിലെ ഒരു തെരുവിൽ കണ്ടുമുട്ടിയ രണ്ട് ഫുട്ബോൾ ആരാധകർ:

" നിങ്ങളേത് രാജ്യത്തിൻ്റെ സപ്പോർട്ടറാ..?"

"മൊറോക്കോ.."

"അയ്യേ നിങ്ങക്ക് കൊള്ളാവുന്ന വല്ല രാജ്യത്തിനും സപ്പോർട്ടിക്കൂടെ..  ഞാൻ ബ്രസീൽ ഫാനാ.."

"ബ്രസീലിലെവിടാ നിങ്ങടെ വീട്..?"

"ഏയ് എൻ്റെ വീട് ബ്രസീലിലൊന്നും അല്ല, ഇന്ത്യയിൽ മലപ്പുറം എന്ന സ്ഥലത്താ.."

"എന്നാ എൻ്റെ വീട് മൊറോക്കോയിലാ..."

Sijoy K Jose

Saturday, June 23, 2018

ന്യൂസ്

ഒരു tv റിപ്പോർട്ടർ ഒരു ആട് 🐏കൃഷിക്കാരനെ ഇൻറര്‍വ്യു ചെയ്യാന്‍ ചെന്നു..

റിപ്പോര്‍ട്ടര്‍; താങ്കള്‍ ഈ ആടുകള്‍ക്ക് എന്ത് ആഹാരം ആണ് കൊടുക്കുന്നത്

കൃഷികാരന്‍ ; കറുത്തതിനോ ,വെളുത്തതിനോ .

റിപ്പോര്‍ട്ടര്‍; വെളുത്തതിനു...

കൃഷിക്കാരന്‍ ; പുല്ല്...

റിപ്പോര്‍ട്ടര്‍ ; അപ്പൊ കറുത്തതിനോ.

കൃഷിക്കാരന്‍ ; അതിനും പുല്ല്..

റിപ്പോര്‍ട്ടര്‍ ;താങ്കള്‍ ഇതിനെ കെട്ടിയിടാറണ്ടോ..

കൃഷിക്കാരന്‍; കറുത്തതിനെയോ ,വെളുത്തതിനെയോ

റിപ്പോര്‍ട്ടര്‍; വെളുത്തതിനെ;;

കൃഷിക്കാരന്‍ ; വെളിയില്‍ മുറിയില്‍

റിപ്പോര്‍ട്ടര്‍; അപ്പോള്‍ കറുത്തതിനെയോ..

കൃഷിക്കാരന്‍ ; അതിനെയും വെളിയില്‍ മുറിയില്‍

റിപ്പോര്‍ട്ടര്‍; നിങ്ങള്‍ ഇതിനെ കുളിപ്പിക്കറുണ്ടോ..

കൃഷിക്കാരന്‍; കറുത്തതിനെയോ, വെളുതതിനെയോ..

റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു പിടുത്തം വിട്ടു;

എല്ലാത്തിനും താങ്കള്‍ എല്ലാം ഒരു പോലെ ചെയ്യുന്നു, പിന്നെ നിങ്ങള്‍ എന്നോട് എപ്പോഴും എന്തിനാ ചോദിക്കുന്നത് കറുത്തതിനാണോ വെളുത്തതിനു ആണോ എന്ന്..

കൃഷിക്കാരന്‍ ;അതിനു കാരണം ഉണ്ട് .ആ കറുത്തത് എന്റെ ആണ്.

റിപ്പോര്‍ട്ടര്‍; അപ്പോള്‍ വെളുത്തത്

കൃഷിക്കാരന്‍ ; അതും എന്റേത് ആണ്..

റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു എഴുനേറ്റു .

അപ്പോള്‍ കൃഷിക്കാരന്‍ ,

ഇരിക്കെടാ അവിടെ. നിനക്ക് ഇപ്പോള്‍ മനസ്സിലായോ ,നീയൊക്കെ രാവിലെ മുതല്‍ രാത്രി വരെ ഒരു ന്യൂസ് തന്നെ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ ഞങ്ങളുടെ വിഷമം...ബാക്കി കൂടി നീ ചോദിച്ചിട്ട് പോയാല്‍ മതി....😁😁😜💃🏿💃🏿💃🏿
കടപ്പാട്.
Ajith Kumar MA

ഉണ്ണാക്കൻ

😂😂😂
പെൺകുട്ടിയും അച്ഛനും കൂടി അമ്പലത്തിൽ നിന്ന് തൊഴുതിറങ്ങുമ്പോഴാണ് പെൺകുട്ടിയുടെ സഹപാഠിയായ കാമുകൻ അവരുടെ മുന്നിൽ എത്തിയത്. കാമുകൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ കൂടെയുള്ളത് തന്റെ അച്ഛനാണെന്നു അവൻ അറിയാൻ വേണ്ടി അവൾ പറഞ്ഞു: മനോഹരൻ കോട്ടയം എഴുതിയ *"അച്ഛനുണ്ട് എന്റെ കൂടെ"* എന്ന പുസ്തകം നിനക്ക് തരാൻ എടുത്തുവച്ചിട്ടുണ്ട്. നാളെ കോളേജിൽ വരുമ്പോൾ ഞാൻ കൊണ്ട് വരാം.

കാമുകൻ : അയ്യോ എനിക്കാ പുസ്തകമല്ല വേണ്ടത്. നാളെ കോളേജിൽ വരുമ്പോൾ സന്തോഷ് സമാഗമം എഴുതിയ *"നാളെ തമ്മിൽ എവിടെ കാണും"* എന്ന പുസ്തകം കൊണ്ട് തന്നാൽ മതി.

പെൺകുട്ടി : അതിനു പകരം സുന്ദരൻ അനുരാഗി എഴുതിയ *"വഴിവക്കിലെ ആളൊഴിഞ്ഞ ആ പറമ്പിൽ"* മതിയോ?

കാമുകൻ : അത് ഓക്കേ. ലോലവികാരൻ കൃഷ്ണൻ എഴുതിയ *"കണ്ണിലെണ്ണയും തൂവി കാത്തിരിക്കും"* ഉണ്ടെങ്കിൽ അതും കൊണ്ട് വരണം.

പെൺകുട്ടി : തീർച്ചയായും!! ഞാൻ വരുമ്പോൾ നാളെ ആനന്ദ് പ്രതീക്ഷ എഴുതിയ *"നിന്നെ ഒരിക്കലും നിരാശപ്പെടുത്തില്ല"* എന്ന പുസ്തകവും കൊണ്ട് വരാം.

മകളുടേയും പയ്യന്റെയും സംഭാഷണം നിശ്ശബ്ദം കേൾക്കുകയായിരുന്ന അച്ഛൻ
പയ്യൻ പോയി കഴിഞ്ഞപോൾ മകളോട് : ഇന്നത്തെക്കാലത്തു ഇത്ര അധികം പുസ്തകങ്ങളെ കുറിച്ച് അറിയാവുന്ന കുട്ടികളുണ്ടോ? ഇത്രയൊക്കെ വായിക്കാനുള്ള സമയം ആ പയ്യന് കിട്ടുന്നുണ്ടോ?

പെൺകുട്ടി : അച്ഛാ, അവൻ ഞങ്ങളുടെ ക്‌ളാസിലെ ഏറ്റവും മിടുക്കനും സമർത്ഥനുമായ സ്റ്റുഡന്റാണ്‌. അവന്റെ ഹോബി തന്നെ വായനയാണ്.

അച്ഛൻ : അതെനിക്ക് നിങ്ങൾ തമ്മിലുള്ള സംസാരം കേട്ടപ്പോഴേ മനസ്സിലായി.
നീ നാളെ അവനെ കാണുമ്പോൾ കാരണവർ തങ്കപ്പൻ നായർ എഴുതിയ  *വയസ്സന്മാരെല്ലാം വെറും ഉണ്ണാക്കൻമാരല്ല* എന്ന പുസ്തകം കൂടി  വായിക്കാൻ പ്രത്യേകിച്ച് പറയണം. സമയം കിട്ടിയാൽ മോൾക്കും ആ പുസ്തകം വായിക്കാം.😝😝😝
MP Riyaz

Friday, June 8, 2018

നിപ

..... "നിപ" യുടെ ഉറവിടം കണ്ടെത്തി.........  ! 

       കോഴിക്കോട് നിന്നും 30 കിലോമീറ്റർ അകലെ, 150 വർഷം പഴക്കമുള്ളതും പഴയമാതൃകയിൽ ഓടുമേഞ്ഞതുമായ, ഒരു പുരാതന തറവാട്ടിൽ നിന്നുമാണ് 'നിപ 'യുടെ ഉൽഭവമെന്നത് സ്ഥിരീകരിക്കപ്പെട്ടു....... !

    തറവാടിനോട് ചേർന്നുള്ള തേങ്ങാപ്പുരയിൽ പ്രവർത്തിച്ചു വരുന്ന സരസ്വതി ടീച്ചറിന്റെ സംഗീതക്ലാസ്സിൽ നിന്നും എല്ലാസമയവും   നിപ, നിപ.... പനി, പനി..... എന്നു കേൾക്കാറുണ്ടെന്ന്  സമീപവാസികളറിയിച്ചതിനെ തുടർന്ന്, സംഗീതക്ലാസ് ഡിഎംഒ  അടച്ചുപൂട്ടി  സീലുവെച്ചു...... !!!

Dr Jameela KP

Thursday, June 7, 2018

അളിയൻ

ഒരാൾ നടന്നു പോകുമ്പോൾ ഒരു ആശുപത്രിക്കു മുന്നിലെത്തി....

കഠിനമായ ഒരു അറ്റാക്ക് വന്നതിനാൽ അവിടെ കുഴഞ്ഞു വീണു.

ആശുപത്രി ജീവനക്കാർ പെട്ടെന്നയാളെ I. C. U വിൽ പ്രവേശിപ്പിക്കുകയും ബൈപാസ് സർജറി നടത്തുകയും ചെയ്തു.

അദ്ദേഹംബോധം വന്ന് കണ്ണു തുറന്നപ്പോൾ ബെഡ്ഡിന്നരികെ ഒരു കന്യാസ്ത്രീ പേപ്പറും പേനയുമായി നിൽക്കുന്നു.

കന്യാ സ്ത്രീ: "ബില്ലടക്കണം - താങ്കൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോ?"

രോഗി: "ഇല്ല "

"താങ്കളുടെ ബന്ധുക്കളുടെ അന്ധ്രസ്സ് തരൂ- പണം അവരിൽ നിന്നും വാങ്ങിക്കോളാം"

രോഗി: "എനിക്ക് പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല - ആകെയുളളത് അവിവാഹിതയായ ഒരു സഹോദരി മാത്രമാണ് "

"അവരെന്തു ചെയ്യുന്നു?"

രോഗി: "അവൾ കന്യാസ്ത്രീയാണ്"

ഇത് കേട്ട പാടെ  കന്യാസ്ത്രീ പൊട്ടിത്തെറിച്ചു: 'ആരു പറഞ്ഞു ഞങ്ങൾ അവിവാഹിതരാണെന്ന് - ഞങ്ങൾ ദൈവത്തിന്റെ മണവാട്ടികളാണ് "

രോഗി: "എനിക്കതിൽ സന്തോഷമേയുള്ളു. - ബിൽ തുക നിങ്ങൾ എന്റെ അളിയനിൽ നിന്നും വാങ്ങിക്കോളൂ."

Vijay Raghavan Chempully