Followers

Saturday, February 15, 2020

വാർത്ത

ഒരു സായാഹ്‌ന  പത്രത്തിൽ  'വട്ടക്കാട്ടിൽ കോശി  മരിച്ചു' എന്ന് ഫോട്ടോ സഹിതം  തെറ്റായ വാർത്ത വന്നു. സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടയാണ് കോശി. ഏതോ അസോസിയേഷന്റെ വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരു ഗമക്ക് പത്രത്തിൽ കൊടുക്കാൻ ഫോട്ടോ കൊടുത്തതാണ്.  സംഗതി മാറി പ്പോയതാണ്.

വാർത്ത വായിച്ച കോശി പത്രമാപ്പീസിൽ ചെന്ന് പത്രാധിപരെ തെറി വിളിച്ചു, കൊലവിളിച്ചു.  

പിറ്റേ ദിവസം തിരുത്ത് കൊടുക്കാം എന്ന് പത്രാധിപർ ഏറ്റു.

പിറ്റേ ദിവസത്തെ പത്രത്തിൽ തിരുത്ത് വന്നു.

'ഇന്നലെ ഞങ്ങളുടെ പത്രത്തിൽ 'വട്ടക്കാട്ടിൽ കോശി എന്ന ഒരാൾ മരിച്ചു' എന്ന ഒരു വാർത്ത വന്നിരുന്നു.  വാർത്ത തെറ്റാണ്.
അദ്ദേഹം മരിച്ചിട്ടില്ല എന്ന വിവരം 'ഖേദ പൂർവം' അറിയിക്കുന്നു'

പത്രാധിപർ ഒരാഴ്ച ആശുപത്രിയിൽ ആയിരുന്നു 😊

#സീവീ

Friday, February 14, 2020

പ്രണയം

പരാജയപ്പെട്ട പ്രണയം ഒരു കവിതയായിത്തീരുകയും 
വിജയിച്ച പ്രണയം കുടുംബ കലഹമായി മാറുകയും ചെയ്യുന്നു.

എം.എൻ. വിജയൻ

വാലന്റെയിന്‍സ് ഡേ

കിര്‍ണീം ..... കുര്‍ണീം ....... 
ഫോണ്‍ ബെല്ലടിച്ചു. 
അയാള്‍ ഫോണ്‍ എടുത്തു 
- ഹലോ 
- എസ് 
- ഹാപ്പി വാലന്റെയിന്‍സ് ഡേ ! 
- ഹാപ്പി ഹാപ്പി 
- താങ്കള്‍ വിവാഹിതനാണോ 
- അല്ല !! 

- ഉം വീട്ടിലേക്ക് വാ, ഞാന്‍ നിങ്ങടെ ഭാര്യയാ. നമ്പര്‍ ഒന്ന് മാറി വിളിച്ചു നോക്കിയതാ :) 
പ്ലിംഗ് ..😢

കുറച്ചു നേരം കഴിഞ്ഞു ... ..... 

കിര്‍ണീം ..... കുര്‍ണീം ....... 

വീണ്ടും ഫോണ്‍ ബെല്ലടിച്ചു. 
അയാള്‍ ഫോണ്‍ എടുത്തു 
- ഹലോ 
- എസ് 
- ഹാപ്പി വാലന്റൈന്‍സ് ഡേ 
- ഹാപ്പി ഹാപ്പി 
- താങ്കള്‍ വിവാഹിതനാണോ ? 
- അതെ .. 
- എടാ ചതിയാ , ഇത് നിന്റെ കാമുകിയാ, നമ്പര്‍ മാറ്റി ഒന്ന് വിളിച്ചു നോക്കിയതാ😢

വീണ്ടും പ്ലിംഗ് 😊

#സീവീ

Friday, February 7, 2020

മന്ദബുദ്ധി

കാഴ്ചയില്‍ മന്ദ ബുദ്ധിയെ പോലെ തോന്നിക്കുന്ന ഒരു 👶 ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു.

ആ 👶 ചെറുപ്പക്കാരന്‍ റോഡിലുടെ പോകുപ്പോള്‍ 👨 ശശി അവനെ മറ്റുളവരുടെ മുന്‍പില്‍ കളിയാക്കാന്‍ വേണ്ടി 👶 ചെറുപ്പക്കാരനെ അടുത്തേക്ക് വിളിക്കും എന്നിട്ട് ഒരു ✋ കൈയില്‍ 💴 പത്തു രൂപാ നോട്ടും മറ്റേ ✋ കൈയില്‍ 💷 അമ്പതു രൂപാ നോട്ടും വച്ചിട്ട് നിനക്ക് ഇഷ്ട്ടം ഉള്ളത് എടുത്തോ എന്ന് പറയും ആ 👶 ചെറുപ്പക്കാരന്‍ പത്തു 💴 രൂപ എടുക്കും എന്നിട്ട് ഒന്നും 😷 മിണ്ടാതെ പോകും…🚶

അപ്പൊ 👨 ശശി മറ്റു 👬👬 കുട്ടുക്കാരോട് പറയും “കണ്ടോ ആ 👶 ചെറുപ്പക്കാരന്‍ മന്ദബുദ്ധി തന്നെയാ…!

ഇതു ദിവസവും തുടര്‍ന്നു…

ഒരു ദിവസം ഇതു പോലെ 👨 ശശി ആ 👶 ചെറുപ്പക്കാരനെ വിളിച്ചു കാശു കാണിച്ചു. ചെറുപ്പക്കാരന്‍ പത്തു 💴 രൂപാ എടുത്തു പതിവുപോലെ ഒന്നും 😷 മിണ്ടാതെ പോയി…🚶

👨ശശി 👬👬 കുട്ടുകാരുടെ മുന്‍പില്‍ 👶 ചെറുപ്പക്കാരനെ വിണ്ടും 😋 കളിയാക്കി…

👨ശശിയുടെ കുട്ടുകാരന്‍ 👲 സിജോ ആ 👶 ചെറുപ്പക്കാരന്‍റെ പുറകെ പോയി കുറച്ചു ദുരം ചെന്നപ്പോള്‍ ആ 👶 ചെറുപ്പക്കാരന്‍ ഒരു ഐസ് ക്രീം കടയില്‍ നിന്നും 🍧 ഐസ് ക്രീം വാങ്ങി കഴിക്കുന്നു…

👲 സിജോ 👶 ചെരുപ്പക്കാരനോട്‌:- നീ എപ്പോഴും 👨 ശശിയുടെ കൈയില്‍ നിന്നും എന്താ എന്നും പത്തു 💴 രൂപാ മാത്രം വാങ്ങുന്നെ ? അമ്പതു 💷 രൂപാ എന്താ എടുക്കാത്തേ ? 

👶ചെറുപ്പക്കാരന്‍ : ഞാന്‍ എന്ന് ആ അമ്പതു 💷 രൂപാ വാങ്ങുന്നോ അന്ന് ഈ കളി തിരും…❗

“നമ്മള്‍ വിചാരിക്കും നമ്മളു മാത്രം ബുദ്ധി ഉള്ളവന്‍ മറ്റുളവര്‍ മന്ദബുദ്ധി ആണ് എന്ന്…!
ആ വിചാരം ആണ് നമ്മളെ ഭുലോക മണ്ടന്‍ ആകുന്നത്”

©️ Sreejith Perumana 

Thursday, February 6, 2020

വൃത്തികേട്

'ഈ ചെക്കൻ എന്നോട് അനാവശ്യം പറയുന്നു' എന്ന പരാതിയിൽ നടപടി എടുക്കാനാണ് ഫ്രെഡറിക് സാർ അവനെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയത്. കൈജു എന്നു വിളിക്കപ്പെടുന്ന ഖദീജ സ്റ്റാഫ് റൂമിൽ മുഖം ചുവപ്പിച്ച് ഇരിക്കുന്നു.

"എന്താടാ നീ പറഞ്ഞത്?"

"ഞാനൊന്നും പറഞ്ഞില്ല സാർ"

"എന്താടീ ഖദീജാ ഇവൻ പറഞ്ഞത്?

"ഒരു ചീത്ത വാക്കാണ് സാർ. എനിക്കത് പറയാൻ പറ്റില്ല😢"

"തിരിഞ്ഞു നിക്കടാ. നീ പെണ്കുട്ടികളോട് വൃത്തികേട് പറയുന്നോ?" ഫ്രെഡറിക് മാഷ് ചൂരൽ കയ്യിലെടുത്തു.

"സത്യമായിട്ടും ഞാൻ വൃത്തികേട് ഒന്നും പറഞ്ഞില്ല സർ" അവന് അടി പേടിയാണ്.

"പറയടീ, ഇവൻ എന്താ പറഞ്ഞത്?

"ഇവൻ എന്റെ മുഖത്തു നോക്കി 'ഐ ലവ് യു' എന്നു പറഞ്ഞു സാർ!

"ആയിനാണാ? ക്ളാസീ പോടി..." സൂസി ടീച്ചറെ പ്രേമിച്ചു കെട്ടിയ ഫ്രെഡറിക് മാഷ് ഖദീജാന്റെ ചന്തിക്ക് ചൂരല് കൊണ്ടൊന്നു പെരുക്കി 😋🌹😀

#സീവീ

Tuesday, February 4, 2020

നോമ്പ്

കൊച്ചു മകന്‍ സ്കൂളില്‍ നിന്നു വന്നതാണ് . വാശി പിടിച്ച് നോമ്പ് പിടിച്ചിട്ടുണ്ട്. 

വന്ന പാടെ ഉമ്മ പറഞ്ഞു. ഇനി മതി. വല്ലതും കഴിക്ക്, നാളെ എടുക്കാം . 
കുറെ നിര്‍ബന്ധിച്ചിട്ടും അവന്‍ സമ്മതിച്ചില്ല . 
കുറച്ച് സമയം കഴിഞ്ഞു പതിയെ ഉമ്മയുടെ ചെവിയില്‍ ചോദിച്ചു. ‍ 
"നമ്മള്‍ എന്തിനാ ഉമ്മാ നോമ്പ് എടുക്കുന്നത്? " 

"വിശപ്പും പ്രയാസങ്ങളും ഒക്കെ എന്താണ് എന്ന് നമുക്കും മനസിലാക്കാന്‍" ഉമ്മ പറഞ്ഞു. 
"എന്നാലേ, എനിക്കിപ്പോ അതൊക്കെ മനസിലായി. ഇനി ഭക്ഷണം കഴിക്കാം അല്ലെ" അവന്‍ ചെറിയൊരു ചമ്മലോടെ പറഞ്ഞു :)

#ഓർമ്മകൾ
#സീവീ

അസൂയ

100 രൂപയ്ക്ക് ഒരു മെഴ്‌സിഡസ് ബെൻസ് കൊടുക്കാനുണ്ട് എന്നൊരു പരസ്യം കണ്ടു.. ആരും വിശ്വസിച്ചില്ല... പക്ഷേ ഒരു വയസ്സൻ അത് അന്വേഷിച്ചു ചെന്നു... ഒരു സ്ത്രീ അയാൾക്ക് വെറും 12000 കി മി ഓടിയ പുത്തൻ കാർ 100 രൂപയ്ക്ക് കൊടുത്തു... കാറിന്റെ പേപ്പറും കീ യും കൊടുത്തപ്പോൾ ആ വൃദ്ധൻ ചോദിച്ചു... ഇത്രേം വിലയുള്ള കാർ നിങ്ങൾ ഈ വിലയ്ക്ക് കൊടുത്തതിന്റെ പിറകിൽ ഉള്ള രഹസ്യം അറിഞ്ഞില്ലെങ്കിൽ ഞാൻ മരിച്ചു പോവും... അത് കൊണ്ട് പറയൂ.. ന്ന് 

അപ്പോൾ ആ സ്ത്രീ പറഞ്ഞു... ഞാൻ മരിച്ചു പോയ  എന്റെ ഭർത്താവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുന്നു എന്നേയുള്ളൂ.... അദ്ദേഹം മരിച്ചാൽ ഈ കാർ വിറ്റു കിട്ടുന്ന പണം അദ്ദേഹത്തിന്റെ ലേഡി സെക്രട്ടറിക്ക് കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു 😜

അസൂയ തന്നെ അല്ലേ....

Vijaya Raghavan Chempully