Followers

Wednesday, December 28, 2016

മന്ദബുദ്ധി

Razak writes :

മന്ദബുദ്ധിയെന്നു സഹപാഠികൾ മുദ്രകുത്തിയ ഒരു ചെറുക്കനുണ്ടായിരുന്നുവത്രേ ക്ലാസ്സിൽ. ദിവസവും രാവിലെ അവന്റെയരികിൽ വന്ന് കൂട്ടുകാർ അഞ്ചുരൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങൾ കൈവെള്ളയിൽ വച്ച്‌ പറയും: 'ഇതിൽ വലുതേതാണെങ്കിൽ അതു നീയെടുത്തോ' എന്ന്. അവൻ എപ്പോഴും രണ്ടുരൂപയേ എടുക്കൂ. ഇതുകണ്ടു കൂട്ടുകാരെല്ലാം പൊട്ടിച്ചിരിക്കും. അവൻ രണ്ടുരൂപയും പോക്കറ്റിലിട്ടു സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങും. ക്ലാസ്സിലൊരിക്കൽ ഈ വിഷയം ചർച്ചയായപ്പോൾ 'മന്ദബുദ്ധിയെ' അധ്യാപകൻ അടുത്തുവിളിച്ചു ചോദിച്ചു:
"അല്ല കുഞ്ഞിരായിനേ അനക്ക്‌ ഇത്രകാലായിട്ടും അറീലേ ബൽത്‌ അഞ്ചുറുപ്പ്യാണെന്ന്?"
കുഞ്ഞിരായിൻ പറഞ്ഞു:
"മാഷ്ടേ, ഞമ്മൾ അഞ്ചുർപ്പ്യ ഇട്ത്താൽ അന്നത്തോടെ വരവു നിക്കും. ഓലു ഞമ്മളെ കള്യാക്കി ചിർക്കാൻ മാണ്ടി ചെയ്യ്ണ്‌താണേലും എന്റെ കീസിലെന്നും കാസാ!"
അദ്ധ്യാപകൻ അറിയാതെ കസേരയിൽ നിന്നെഴുന്നേറ്റ്‌ അവന്റെ തലയിലൊന്നു തലോടിയത്രേ!

No comments:

Post a Comment