Followers

Monday, September 12, 2022

ഇഷ്ടം

ഒരു കോളേജ് വിദ്യാർത്ഥി സഹപാഠിയായ വിദ്യാർത്ഥിനിക്ക് ഒരു പുസ്തകം കൊടുത്തു. അതിൽ ഒരു തുണ്ട് പേപ്പർ അവൻ വെച്ചിരുന്നു. "എനിക്ക് നിന്നെ ഇഷ്ടമാണ്. നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ നാളെ ചുവന്ന ഡ്രസ് ഇട്ട് വരണം."

അടുത്ത ദിവസം മഞ്ഞ ഡ്രസ് ഇട്ടു വന്ന് വിദ്യാത്ഥിനി പുസ്തകം തിരിച്ചേൽപിച്ചു.

ആദ്യം വിഷമിച്ചെങ്കിലും പിന്നീടവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

പിന്നെ ഇരുവരും വേറെ വേറെ കല്യാണം കഴിച്ചു. രണ്ട് വീതം കുട്ടികളുണ്ടായി. അവരവരുടെ ജീവിതം സന്താേഷകരമായി ജീവിക്കുന്നു. 

ഇന്നൊരു ഞായറഴ്ച. നായകൻ പഴയ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ഓർമ്മകൾ ചികയുന്ന സമയം. ആ പഴയ പുസ്തകം ശ്രദ്ധയിൽ പെട്ടു. 

എടുത്ത് മറിച്ചപ്പോൾ അതിൽ നിന്നും ഒരു കടലാസ് കഷണം താഴെ വീണു. "ക്ഷമിക്കണം. എന്റെ കയ്യിൽ ചുവന്ന ഡ്രസ്സില്ല. അതുകൊണ്ട് മഞ്ഞ ധരിക്കുന്നു. നിന്നെ എനിക്കും ഇഷ്ടമാണ്."

എം.എൻ. കാരശ്ശേരി

No comments:

Post a Comment