Followers

Sunday, December 11, 2011

കഷണ്ടി


 ഒരു ക്ഷുരകനും ഒരു പ്രഫസറും ഒരു കഷണ്ടിക്കാരനും ഒരുമിച്ച് യാത്രചെയ്യുകയായിരുന്നു. രാത്രിയില്‍ അവര്‍ക്കൊരിടത്ത് താമസിക്കേണ്ടി വന്നു. അപ്പോള്‍ ലഗേജിനു ഊഴംവച്ചു കാവല്‍ നില്‍ക്കാന്‍ തീരുമാനിച്ചു. ആദ്യം ക്ഷുരകന്റെ ഊഴമായിരുന്നു. അയാളിരുന്നു ബോറടിച്ചപ്പോള്‍, നേരംപോക്കിനു വേണ്ടി പ്രഫസറുടെ തല മൊട്ടയടിച്ചു. അടുത്ത ഊഴം പ്രഫസറുടെതാണ്‌. സമയമായപ്പോള്‍ ക്ഷുരകന്‍ പ്രഫസറെ വിളിച്ചു. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍  തലയുടെ അവസ്ഥ അയാളുടെ ശ്രദ്ധയില്‍ പെട്ടു. എന്നിട്ട് ക്ഷുരകനോട് ഇങ്ങനെ ചോദിച്ചു: നീ എന്നെ ഉണര്‍ത്തുന്നതിന്നു പകരം എന്തിനാണ്‌ കഷണ്ടിക്കാരനെ ഉണര്‍ത്തിയത്?

No comments:

Post a Comment