Followers

Wednesday, September 13, 2017

കാലുകൾ

ജോലി കഴിഞ്ഞ് ലേറ്റ് ആയി ക്ഷീണിച്ച് വീട്ടിൽ വന്ന ഭാര്യ തന്റെ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു… ഡോർ തുറന്ന് കട്ടിലിലേക്ക് നോക്കുമ്പോൾ പുതപ്പിനടിയിൽ രണ്ട്‌ കാലുകൾക്ക് പകരം നാല് കാലുകൾ…

തന്റെ ഭർത്താവ് തന്നെ വഞ്ചിച്ചെന്ന് മനസ്സിലാക്കിയ ഭാര്യ ഉടൻ തന്നെ ശബ്‌ദമുണ്ടാക്കാതെ അപ്പുറത്തെ മുറിയിലിരുന്ന മകന്റെ ബാറ്റ് എടുത്തുകൊണ്ടുവന്ന് പുതപ്പിനടിയിലുള്ള രണ്ട്‌ പേരെയും ആവുന്ന പോലെ ശക്തിയിക്ക് അടിച്ചു...അവർക്ക് അനക്കമില്ലാന്ന് ഉറപ്പുവരുത്തിയ ശേഷം റൂം വിട്ട് നേരെ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ച് തിരിച്ചു വരുമ്പോൾ അതാ ഭർത്താവ് കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നു...ഭാര്യയയെ കണ്ട ഉടൻ ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു:

“നിന്റെ അപ്പനും അമ്മയും വന്നിട്ടുണ്ട്...അവരെ ഞാൻ നമ്മുടെ ബെഡ്‌റൂമിലാണ്  കിടത്തിയിരിക്കുന്നത്...നീ അവരെ കണ്ടില്ലേ?”

Vijay Raghavan chempully

No comments:

Post a Comment