Followers

Friday, January 13, 2012

പുരുഷനും സ്ത്രീയുംമുല്ലാ നസ്‌റുദ്ദീന്‍റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങളെ എനിക്ക് വിചിത്രമായി തോന്നുന്നു. ചിലപ്പോള്‍ നിങ്ങള്‍ ഒരു നല്ല പുരുഷനാണ്‌. മാന്യന്‍, ധീരന്‍, എല്ലാം കൊണ്ടും കൊള്ളാവുന്നവന്‍. എന്നാല്‍ മറ്റു ചിലപ്പോള്‍ നിങ്ങള്‍ ഒരു പെണ്ണിനെ പ്പോലെയാണ്‌ തോന്നിക്കുന്നത്. നാണം കുണുങ്ങിയും ഉള്‍വലിയുന്നവനും അധീരനും മറ്റും. എന്താണ്‌ ഈ വിചിത്ര സ്വഭാവത്തിന്ന് കാരണം?
മുല്ല: അത് പാരമ്പര്യമാണ്‌.
 ഭാര്യ: പാരമ്പര്യമോ?
മുല്ല: അതെ, എനിക്ക് ജന്‍മം നല്‍കിയവരില്‍ ഒരാള്‍ പുരുഷനും മറ്റെ ആള്‍ സ്ത്രീയും ആണല്ലോ.

No comments:

Post a Comment