Chakrapani writes:
അലക്സാണ്ടർ ചക്രവർത്തിയുടെ കഥ കേട്ട ബ്ലേഡ് കാരൻ ഔസേപ്പച്ചൻ മരിക്കാൻ നേരം മക്കളോട് പറഞ്ഞു: മക്കളേ എന്റെ ബോഡി കൊണ്ടു പോകുമ്പോൾ കൈകൾ രണ്ടും പെട്ടിയുടെ പുറത്തേക്കിടണം. ഔസേപ്പച്ചൻ ഒന്നും കൊണ്ടുപോകുന്നില്ല എന്ന് നാട്ടുകാർ കാണട്ടെ.
ഔസേപ്പച്ചൻ മരിച്ചു. എന്നാൽ പള്ളിയിലേക്കുള്ള യാത്ര കണ്ട നാട്ടുകാർ മൂക്കത്ത് വിരൽ വെച്ച് ഇങ്ങനെ പറഞ്ഞു: ചത്തിട്ടും കിട്ടുന്നതെല്ലാം പോരട്ടെ എന്ന് പറഞ്ഞ് കൈയ്യും നീട്ടിയിരിക്കുവാ പെറുക്കി.
No comments:
Post a Comment