കോരൻ : തിരുമേനീ അടിയന്റെ കുടിൽ മഴയത്ത് പൊളിഞ്ഞ് പോയി.. കുട്ടികളും, ഭാര്യയും എല്ലാം മഴയത്ത് ആണെ...
തിരുമേനി : കഷ്ടംതന്നെ കോര.. വിധി എന്നല്ലാതെ എന്താ പറയാ.. ആട്ടെ എന്ത് നഷ്ടം വന്നു?
കോരൻ : ഒരു ഇരുനൂറു ഉർപ്യ നഷ്ടം വന്നിട്ടുണ്ട്.
തിരുമേനി : ന്നാ ഒരുർപ്യ.. പോരെ?
കോരൻ : തിരുമേനി ക്ഷമിക്കണം. നമ്മടെ മമ്മുണ്ണിക്ക ഒരു അൻപതുർപ്യ തരാം ന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാൽ വല്യ സഹായാണെ.
തിരുമേനി : എന്താ കോര നീ ഇപ്പറണ്യ? കണ്ടോലോട് കാശ് വാങ്ങി നീ പുര കെട്ടിയാൽ പിന്നെ നോം എന്തിനാ ഇന്റെ ജന്മിയാണ് ന്ന് പറഞ്ഞ് ഇരിക്കുന്നെ.. അതൊന്നും വേണ്ട.. നീ പട്ടിണി കിടന്നു ചത്താലും നോം അത് സമ്മതിക്കില്യ...
(കടപ്പാട്)
Nargees Beegum
ഇത് Nargees Beegum എഴുതിയതല്ലെന്നും എവിടെ നിന്നോ copy & paste ചെയ്തതാണെന്നും അവർ അറിയിച്ചിട്ടുണ്ട്.