Followers

Wednesday, August 10, 2016

പിശുക്കൻ

കേശവന്‍ മുതലാളി വലിയ പിശുക്കനായിരുന്നു. വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവരെ സല്‍ക്കരിക്കുന്നതിലും അയാള്‍ ആ പിശുക്ക് കാട്ടിയിരുന്നു. മുതലാളിയുടെ വേലക്കാരന്‍ രാമനാകട്ടെ തിരുമണ്ടനും. 
ഒരു ദിവസം മുതലാളി രാമുവിനോട് പറഞ്ഞു: എടാ രാമൂ, നാളെ എന്‍റെ ഒരു സുഹൃത്ത് വരും. അവന് ചായയും ഹലുവയും കൊടുക്കാന്‍ ഞാന്‍ നിന്നോട് പറയും അപ്പോള്‍ നീ ചോദിക്കണം കോഴിക്കോട്ടെ ഹലുവ വേണോ, പാലക്കാട്ടെ ഹലുവ വേണോ, കോട്ടയത്തെ ഹലുവ വേണോ എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞോളും ഒന്നും വേണ്ടാ എന്ന്.
'ശരി മുതലാളി അങ്ങനെ തന്നെ പറഞ്ഞോളാം' എന്ന് രാമുവും പറഞ്ഞു.
പിറ്റേന്ന് സുഹൃത്തെത്തി.   ചായയും ഹലുവയും കൊണ്ടുവരാന്‍  പറഞ്ഞപ്പോള്‍ പറഞ്ഞേല്‍പ്പിച്ചതുപോലെ തന്നെ രാമു ചോദിച്ചു: കോഴിക്കോട്ടെ ഹലുവ വേണോ, പാലക്കാട്ടെ ഹലുവ വേണോ, കോട്ടയത്തെ ഹലുവ വേണോ എന്ന്.
പ്രതീക്ഷിച്ച ഉത്തരം തന്നെയാണ് സുഹൃത്തിൽ നിന്ന്  കിട്ടിയത്. 'ഒന്നും വേണ്ട' എന്ന്.
പിന്നീട് സുഹൃത്ത്  മുതലാളിയുടെ അച്ഛനെ അന്വേഷിച്ചു. മുതലാളി രാമുവിനോട്: രാമൂ അച്ഛനെ വിളിക്കെടാ'
അപ്പോള്‍ രാമു: കോഴിക്കോട്ടെ അച്ഛനെ വിളിക്കണോ, പാലക്കാട്ടെ അച്ഛനെ വിളിക്കണോ, കോട്ടയത്തെ അച്ഛനെ വിളിക്കണോ?

No comments:

Post a Comment