chemma writes:
ഹോസ്പിറ്റൽ വരാന്തയിലെ ആ നാലു വയസ്സുകാരിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണു അഷ്റഫ് ബൈക്കിൽ നിന്ന് ഇറങ്ങി അങ്ങോട്ട് പോയത്......
ഉമ്മാമ്മയുടെ കാലിൽ പിടിച്ച് നിലത്ത് ഇരുന്ന് കരയുന്ന ആ കുട്ടിയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് അഷ്റഫ് അവരോട് എന്തിനാ കുട്ടി കരയുന്നതെന്ന് ചോദിച്ചപ്പോൾ അൽപം ദേഷ്യത്തൊടെ അവർ പറഞ്ഞു.....
അത് ഒന്നും ഇല്ലാ.......കീച്ചെയിന് ആണെന്ന്....
ഒരു കീച്ചെയിൻ കൊടുക്കാൻ ആരും ഇല്ലെടെയ്....
അടുത്തിരുക്കുന്ന രണ്ടു ഫ്രീക്കെന്മാരെ നോക്കി അഷ്റഫ് പറഞ്ഞു......
ഇപ്പം ശരിയാക്കിത്തരാം എന്ന് പറഞ്ഞു അഷ്റഫ് പോക്കറ്റിlനിന്ന് മിക്കി മൗസിന്റെ കീച്ചെയിൻ എടുത്ത് ആ കുട്ടിയുടെ കയ്യിൽ കൊടുത്തു....
കരച്ചിൽ കൂടിയതല്ലാതെ കുറഞ്ഞില്ല.....
ഇത് കണ്ട ആ ഉമ്മാമ്മ ചിരിച്ചു കൊണ്ട് അഷ്റഫിനെ നോക്കി പറഞ്ഞു....
മോനെ ഈ കീച്ചെയിൻ അല്ല...ഓളെ എന്റെ മടിയിൽ നിന്ന് കീച്ചെയിന് (താഴെ ഇറക്കിയതിനു) ആണെന്ന്.
No comments:
Post a Comment