O. Abdulla Writes:
പ്രബോധനത്തില്‍ പേര്‍ അച്ചടിച്ചുവന്നാല്‍ കാമ്പസ് ഹീറോ ആയി (ശാന്തപുരം ഇസ്‌ലാമിയാ കോളേജ്) വിലസാന്‍ മറ്റൊന്നും വേണ്ട. സ്വന്തം പേരില്‍ ലേഖനമയച്ചത് തിരിച്ചുവന്നാലുള്ള ജാള്യം ഓര്‍ത്താവണം അക്കാലത്ത് ഞങ്ങളില്‍ ഒരാള്‍ 'ഒരു വിദ്യാര്‍ഥി, ശാന്തപുരം' എന്ന പേരില്‍ പത്രത്തിലേക്ക് തുടര്‍ ലേഖനം അയച്ചു. അത് അച്ചടിച്ചുവന്നപ്പോള്‍ ലേഖനത്തിന് ഒരുപാട് അവകാശികളായി. കോളേജില്‍ 'ഉഴപ്പി' നടന്ന ഒരു വിദ്യാര്‍ഥി അന്ന് നാട്ടില്‍ചെന്ന് സ്വന്തം മാതാവിനോട് പറഞ്ഞു: 'ഞാന്‍ പഴയ ഉഴപ്പനല്ലെന്നും എന്റെ ഒരു തുടര്‍ ലേഖനം ഇതിനകം പ്രബോധനത്തില്‍ അച്ചടിച്ചുവന്നുകൊണ്ടിരിക്കുന്നുവെന്നും ബാപ്പയോട് പറയണം.' ഇതിനകം ലേഖകന്‍ ആരെന്ന് സ്വന്തം നിലക്ക് മനസ്സിലാക്കിയ ബാപ്പയോട് ഈ 'വിവരം' ഉമ്മ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: 'അവന്റെ പേര് എന്നുമുതല്‍ക്കാണ് ടി.കെ ഇബ്‌റാഹീം എന്ന് മാറ്റിയത് എന്നു ചോദിക്കൂ!'

No comments:
Post a Comment