സെമിത്തേരിയില്‍ തന്റെ ഭാര്യയുടെ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ച് മടങ്ങുകയായിരുന്നു അയാള്‍. അപ്പോള്‍, അല്‍പ്പമകലെ മറ്റൊരു കല്ലറയ്ക്കടുത്ത് ഒരാള്‍ മുട്ടുകാലില്‍ നിന്നുകൊണ്ട് അതീവ ദുഃഖത്തോടെ കരയുന്നത് കണ്ടു. അയാള്‍ ഇങ്ങനെ പിറുപിറുക്കുന്നുമുണ്ടായിരുന്നു: 'എന്നോടെന്തിനിതു ചെയ്‌തു? നീ പോയതു മൂലം ഞാന്‍ തീരാ ദുഃഖത്തിലായല്ലോ.'
ഒന്നാമന്‍ രണ്ടാമനോട്: 'ക്ഷമിക്കണം. താങ്കളുടെ സ്വകാര്യതയില്‍ കൈകടത്തണമെന്ന് ഞാനുദ്ദേശിക്കുന്നില്ല. എങ്കിലും സാമാന്യം പഴക്കമുള്ള ഈ കല്ലറയ്ക്കടുത്ത് വന്ന് താങ്കള്‍ പ്രകടിപ്പിക്കുന്ന ഈ കടുത്ത ദുഃഖം കാണുമ്പോള്‍ ചോദിച്ചുപോവുകയാണ്. താങ്കളുടെ ആരാണ് മരണപ്പെട്ടത്? ഭാര്യയോ? സന്താനമോ? അല്ലെങ്കില്‍...?
രണ്ടാമന്‍: എന്റെ ഭാര്യയുടെ മുന്‍ ഭര്‍ത്താവ്.

No comments:
Post a Comment