Manaf Kuniyil writes:
ഈ അറബികൾക്ക് ഒരു ഉപകാരം ചെയ്യാനും പറ്റില്ല. അടുത്ത കാബിനിൽ ജോലി ചെയ്യുന്ന സൗദിക്കാരന്‍ അയാളുടെ താക്കോൽക്കൂട്ടം പള്ളിയിൽ മറന്നു വെച്ചു. പള്ളിയല്‍ ഞാനത് കണ്ടു. കീചെയ്ൻ നേരത്തെ കണ്ടുപരിചയമുള്ളതിനാൽ ഞാൻ അതെടുത്ത് അയാളുടെ കാബിനിലേക്ക് പോയി. അദ്ദേഹം കുറെ നേരമായി അത് തെരയുകയായിരുന്നു. കണ്ടപാടെ കെട്ടിപ്പിടിച്ചു കവിളത്ത് ഉമ്മ തന്നു ഒറ്റ പ്രാർത്ഥന:
ജസാകല്ലാഹ് ഖൈർ, വ സവ്വജകല്ലാഹ് ബിക്റൻ ഥാനിയൻ. (അല്ലാഹു അനുഗ്രഹിക്കട്ടെ, അവൻ ഒരു കന്യകയെക്കൂടി നിനക്ക് ഇണയായി നൽകട്ടെ.)
ഞാൻ ആമീൻ പറഞ്ഞില്ല. പക്ഷേ അയാൾ എന്റെ കൈ മുറുകെപ്പിടിച്ചു; എന്നിട്ട് പറഞ്ഞു: ഖുൽ ആമീൻ!! (ആമീന്‍ പറ.)
അതുകേട്ടപ്പോള്‍ തലയിൽ ഒരു വെള്ളിടി വെട്ടി. ഒന്നിനെ കൊണ്ടുനടക്കാനുള്ള പാട് എനിക്കല്ലേ അറിയൂ..

No comments:
Post a Comment