Abdul Samad Andathode writes:
വേലായുധന്‍ തന്റെ കൃഷിയിടം ദേവനു നല്‍കിയത് വെണ്ടക്കൃഷി ചെയ്യാനാണ്. എന്നാല്‍ ദേവനവിടെ വെണ്ടയൊഴികെ പലതും കൃഷി ചെയ്തു. അതൊന്നും വേലായുധന്‍ അറിഞ്ഞിരുന്നില്ല. വെണ്ടക്കൃഷിക്കു വേണ്ടത് പരമാവധി മൂന്നുമാസമാണ്. വിളവെടുപ്പ് കഴിഞ്ഞാല്‍ ഭൂമി തിരിച്ചേല്‍പ്പിക്കണമെന്ന് കരാറിലെഴുതിയിട്ടുമുണ്ട്. മൂന്നു മാസം കഴിഞ്ഞിട്ടും വേലായുധന്‍ ആവശ്യപ്പെട്ടിട്ടും ദേവന്‍ ഭൂമി തിരിച്ചുകൊടുത്തില്ല. കരാറനുസരിച്ച് താന്‍ ഭൂമി തിരിച്ചുതരേണ്ടതില്ലെന്നായിരുന്നു അവന്റെ വാദം. വേലായുധന്‍ ഒരിക്കല്‍ കൂടി കരാര്‍ പത്രം വായിച്ചു നോക്കി. അതില്‍ 'വെണ്ടക്കൃഷി' എന്നെഴുതേണ്ടിടത്ത് എഴുതിയത് 'വേണ്ട കൃഷി' എന്നായിരുന്നു.
No comments:
Post a Comment