പേനയുടെ മഷി കീഴ്‌പ്പോട്ട് ഒഴുകണമെങ്കില്‍ ഗുരുത്വാകര്‍ഷണം വേണം. പേന കുത്തനെ പിടിച്ചെഴുതിയാല്‍ എഴുത്ത് വരുകയില്ലല്ലൊ. ബഹിരാകാശയാത്രയിലാണ് പ്രശ്‌നം. അവിടെ ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ സാധാരണ പേനകൊണ്ട് എഴുതാന്‍ കഴിയുകയില്ല. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ അമേരിക്ക ഗവേഷണം തുടങ്ങി. രണ്ടു മില്യന്‍ ഡോളര്‍ ചെലവഴിച്ചു. അങ്ങനെ പ്രഷര്‍ മൂലം പ്രവര്‍ത്തിക്കുന്ന പേന കണ്ടുപിടിച്ചു. റഷ്യക്കാര്‍ ഇതിനെ സംബന്ധിച്ച് ഗവേഷണം നടത്തിയിട്ടില്ലെന്ന് അമേരിക്ക അറിഞ്ഞു. അതിനാല്‍ തങ്ങളുടെ പേനക്ക് റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്‌തു. പക്ഷേ, അതുണ്ടായില്ല. ഇത് അമേരിക്കയെ അത്ഭുതപ്പെടുത്തി. അതിനാല്‍ ഇതിന്റെ രഹസ്യം കണ്ടുപിടിക്കാനായി ഒരു ചാരനെ റഷ്യയിലേക്ക് വിട്ടു. വളരെ നീണ്ടതും അതിസാഹസികവുമായ ശ്രമത്തിനൊടുവില്‍ അയാള്‍ ആ രഹസ്യം കണ്ടെത്തി; എന്നിട്ട് പ്രസിഡന്റിന് റിപ്പോര്‍ട്ട് അയച്ചു: 'റഷ്യക്കാര്‍ ബഹിരാകാശയാത്രയില്‍ എഴുതാനുപയോഗിക്കുന്നത് പെന്‍സിലാണ്.'
No comments:
Post a Comment