Followers

Thursday, August 11, 2016

നിശ്ശബ്ദരാക്കാൻ

സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ശിഷ്യന്‍മാരെ പഠിപ്പിക്കുകയാണ് മനശാസ്ത്രജ്ഞന്‍ സുരേഷ്. അതിനിടയിൽ, രണ്ട് വ്യക്തികള്‍ -ഒരു മണ്ടനും ഒരു ബുദ്ധിമാനും- തങ്ങളുടെ ഭാര്യമാരെ നിശ്ശബ്ദരാക്കാൻ ഉപയോഗിച്ച വ്യത്യസ്തമായ രണ്ടു  രീതികൾ വിശദീകരിച്ചു.

1 മണ്ടനായ ജോപ്പന്‍: നീ ഒന്ന് വായടച്ച് വെയ്ക്കുമോ എനിക്ക് അല്‍പ്പം മനസമാധാനം വേണം.

2 ബുദ്ധിമാനായ ജംഗ്പങ്കി: പ്രിയേ, നിന്‍റെ ചുണ്ടുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുമ്പോള്‍ നിന്നെ കാണാന്‍ എന്ത് ഭംഗിയാണെന്നോ. എനിക്ക് നിന്‍റെ മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല.

സുന്ദരി

ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ജോപ്പന്‍റെയും ശകുന്തളയുടെയും അടുത്തെത്തിയ ഭിക്ഷകാരന്‍: സുന്ദരി ചേച്ചീ എന്തെങ്കിലും തരണേ, ഞാന്‍ അന്ധനാണേ.

ജോപ്പന്‍: എന്തെങ്കിലും കൊടുത്തേക്ക്. അയാള്‍ ശരിക്കും അന്ധനാണ്.

ശകുന്തള: അതെങ്ങനെ മനസ്സിലായി?

ജോപ്പന്‍: അയാള്‍ നിന്നെ സുന്ദരിയെന്ന് വിളിച്ചില്ലേ?

കാമുകി

ജോപ്പന്‍: ഞാനും കാമുകിയും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു.

ജംഗ്പങ്കി: നല്ല കാര്യം. എന്നാണ് വിവാഹം?

ജോപ്പന്‍: എന്‍റേത് അടുത്ത മാസം 10 ന്. അവളുടേത് 15 ന്.

സിംഹവാലന്‍

സ്വാതന്ത്ര്യസമര സേനാനിയായ ജോപ്പന്‍ ജംഗ്പങ്കിയോട്: സിംഹവാലന്‍ കുരങ്ങും സത്യസന്ധരായ രാഷ്ട്രീയ നേതാക്കളും ഒരു പോലെയാണ്.

ജംഗ്പങ്കി: അതെന്താ?

ജോപ്പന്‍: രണ്ടും വംശനാശ ഭീഷണിയിലാണ്

ചോര

ഒരു ദിവസം ജോപ്പന്‍റെ രക്തം പരിശോധിച്ച ഡോക്ടര്‍ ആ സത്യം വെളിപ്പെടുത്തി: ജോപ്പാ, നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യക്കും ഒരേ ഗ്രൂപ്പിലുള്ള രക്തമാണ്.

ജോപ്പന്‍: അത് അങ്ങനെയല്ലെ വരൂ, കല്യാണം കഴിഞ്ഞ ദിവസം മുതല്‍ അവള്‍ എന്‍റെ ചോര ഊറ്റിക്കുടിക്കുകയല്ലേ?

റിലാക്സ്

രാജന്‍ ഭാര്യ ശകുന്തളയോട്: ഇന്ന് എനിക്ക് ഒന്നു റിലാക്സ് ചെയ്യണം. അതിന് ഞാൻ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

ശകുന്തള: അതെന്താ മൂന്നു ടിക്കറ്റ്?

രാജന്‍: നിനക്കും പിന്നെ നിന്‍റെ അച്ഛനും അമ്മയ്ക്കും.

എതിര്‍പ്പ്

ഒരു ദിവസം കാമുകിയായ ശകുന്തളയെ കാണാനെത്തിയ ജോപ്പന്‍ ദു:ഖത്തോടെ പറഞ്ഞു: കരളേ, നിന്നെ വിവാഹം കഴിക്കാന്‍ എന്‍റെ വീട്ടുകാര്‍ അനുവദിക്കുന്നില്ല

ശകുന്തള: വീട്ടില്‍ ആരാണ്  ഇത്രയും എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്?

ജോപ്പന്‍: ഭാര്യയും മക്കളും

ഓടയില്‍ നിന്ന്

ഒരു ദിവസം അതിരാവിലെ കൈയിലൊരു പുസ്തകവുമായി ഓടയില്‍ നില്‍ക്കുന്ന ജോപ്പനെ കണ്ട് സുഹൃത്ത് ജംഗ്പങ്കി കാര്യം അന്വേഷിച്ചു.

ജോപ്പന്‍: എല്ലാവരും പറയുന്നു ‘ഓടയില്‍ നിന്ന്’ വായിക്കണം. ഇല്ലെങ്കില്‍ അതൊരു തീരാനഷ്ടമാണെന്ന്.

ആത്മാർത്ഥത

പ്രാര്‍ത്ഥിക്കുന്ന പുരോഹിതൻ, പ്രാര്‍ത്ഥിക്കുന്ന മോഷ്ടാവ് - ഇവരിൽ ആരാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നത്?

മോഷ്ടാവ് പ്രാർത്ഥിക്കുന്നത് ആത്മാര്‍ത്ഥാമായിട്ടായിരിക്കും. പുരോഹിതന്റെ കാര്യം തീർച്ചയില്ല

ആത്മഹത്യ

ഒരാൾ ലൈബ്രേറിയനോട് :  ആതമഹത്യ ചെയ്യുന്നതിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ ഉണ്ടോ?

ലൈബ്രേറിയൻ: നാലഞ്ചെണ്ണം ഉണ്ടായിരുന്നു. എന്നാല്‍ അവ കൊണ്ട് പോയവരിൽ ഒരാൾ പോലും ഇതുവരെ തിരിച്ചുവന്നിട്ടില്ല.

മനസ്സമാധാനം

ഗിരിജ:  തമ്മിൽ പൊരുത്തമില്ലെങ്കിൽ നിനക്ക് നിന്‍റെ ഭര്‍ത്താവിനെ ഡൈവോഴ്സ് ചെയ്തൂടെ?

ശകുന്തള: കൊള്ളാം പത്ത് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ട് ഇനി അയാള്‍ക്ക് മനസമാധാനം കൊടുക്കാനോ?

ഹിന്ദി

മറിയാമ്മ: എനിക്ക് വേഗം ഒരു ഹിന്ദി ട്യൂഷന്‍ ടീച്ചറെ കണ്ടെത്തണം.
ശാന്ത: അതെന്താടീ?
മറിയാമ്മ: ഹിന്ദി പഠിച്ചിലെങ്കില്‍ എനിക്ക് എന്‍റെ കുട്ടിയോട് സംസാരിക്കാന്‍ പറ്റില്ല. ഞാന്‍   കുഞ്ഞിനെ ദത്തെടുത്തത് ഡൽഹിയിൽ നിന്നാണ് . ആറു മാസം കഴിയുമ്പോള്‍ അത് സംസാരിച്ചുതുടങ്ങില്ലേ?

കാഷ്

ഡോക്ടർ:  റൂം നംബര്‍ 22-ലെ patient-നെ Operation theater-ലേക്ക് കൊണ്ടുപോകൂ.

നഴ്സ്: അയാള്‍ക്ക് അത്രയ്ക്ക് serious ആണോ.

ഡോക്ടര്‍: അല്ല. എനിക്ക് കുറച്ച് കാഷിനാവശ്യമുണ്ട്.

സ്വർണ്ണം

അച്ഛന്‍ പത്രം വായിക്കുകയായിരുന്നു: അഞ്ജുവിന്‌ മുംബൈയില്‍ സ്വര്‍ണ്ണം ലഭിച്ചു.

ഇത്‌ കേട്ട അമ്മ: അവളെന്തിനാ സ്വര്‍ണ്ണം വാങ്ങാന്‍ മുംബൈ വരെ പോയത്‌? നമ്മുടെ വയനാട്ടിൽ എത്ര സ്വർണ്ണക്കടയുണ്ട്?

ഒട്ടകപ്പക്ഷി

അധ്യാപകന്‍: ഒട്ടകപ്പക്ഷിയുടെ കഴുത്തിന്‌ ഇത്ര നീളമുണ്ടാകാൻ കാരണമെന്താണ്?

കുട്ടി: ഒട്ടകപ്പക്ഷിയുടെ തല ശരീരത്തില്‍ നിന്ന്‌ ഒത്തിരി അകലെയായതിനാല്‍.

ബുദ്ധിമാന്‍മാര്‍

അദ്ധ്യാപകന്‍: ബുദ്ധിമാന്‍മാര്‍ മണ്ടന്‍മാരുടെ ചോദ്യത്തിനു മറുപടി കൊടുക്കാറില്ല , അവര്‍ ഒന്നു പുഞ്ചിരിക്കുക മാത്രമേ ചെയ്യുകയുള്ളു.
കുട്ടി : അതുകൊണ്ടാണ് ഞാന്‍ സാറിന്റെ ചോദ്യം കേൾക്കുമ്പോൾ പുഞ്ചിരിക്കുന്നത്‌.

സ്വര്‍ഗ്ഗം

ഭര്‍ത്താവ്‌: ഞാന്‍ മരിച്ചാല്‍ എന്റെ വാസം സ്വര്‍ഗ്ഗത്തിലാവും.
ഭാര്യ: എങ്കില്‍ ഞാനും ചേട്ടന്റെ കൂടെ വരും.
ഭര്‍ത്താവ്‌: എങ്കില്‍ നീ സ്വര്‍ഗ്ഗവും നരകമാക്കും.

തുള്ളല്‍

ടീച്ചർ: തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
സ്റ്റുഡന്റ്: വെളിച്ചപ്പാട്‌.

Wednesday, August 10, 2016

സില്ലി

കാമുകൻ: സുഖമാണോ?
കാമുകി: സുഖം.
കാമുകൻ: ഫുഡ് കഴിച്ചോ?
കാമുകി: why are you always asking these type of silly questions?
കാമുകൻ: okay.....then what is your opinion about the liberalisation of indian economy and foreign investment in the defense sector and railway??
കാമുകി: ഞാൻ ദോശയും ചട്നിയും കഴിച്ചു; നീയോ?

ചപ്പാത്തി

മീന : ഇത്രയും നൈസ്‌ ചപ്പാത്തി ഞാന്‍ ഇതുവരെ കഴിച്ചിട്ടില്ല ! ഇതെങ്ങനെ സാധിക്കുന്നു?
അംബിക: എന്റെ ഭര്‍ത്താവ് ഒരു പോലീസുകാരനല്ലേ ?

വോട്ട്‌

വീട്ടില്‍ വോട്ട്‌ ചോദിക്കാന്‍  വന്ന പാര്‍ട്ടിക്കാരന്‍ മുതിര്‍ന്ന ആരെയും കാണാത്തതിനാല്‍ കുട്ടിയോട്‌ ചോദിച്ചു : അമ്മ യു.ഡി.എഫിലോ എല്‍.ഡി.എഫിലോ?
കുട്ടി: രണ്ടിലുമല്ല..
അയാള്‍: പിന്നെ ?
കുട്ടി: ബാത്ത് റൂമില്‍.

പശു

എ: എന്റെ പശുവിനെ കാണാനില്ല.
ബി. എന്നിട്ടു പത്രത്തില്‍ പരസ്യം കൊടുത്തോ?
എ : അതെന്തിനാ? പശുവിനു വായിക്കാനറിയില്ലല്ലോ.

വർക്ക്ഷോപ്പ്

ചന്ദ്രനോട് ബാലു ഒരു സെക്കന്റ് ഹാന്‍ഡ്‌ കാര്‍ വാങ്ങി. അടുത്ത ദിവസം തന്നെ അയാൾക്കത് വർക്ക്ഷോപ്പിൽ കയറ്റേണ്ടി വന്നു.
ബാലു:  നിങ്ങളെന്തു ചതിയാണു എന്നോട് കാണിച്ചത്‌? വണ്ടി വാങ്ങിയതിന്റെ  പിറ്റേന്നുതന്നെ എനിക്കത് വർക്ക്ഷോപ്പില്‍ കേറ്റേണ്ടി വന്നല്ലോ.
ചന്ദ്രൻ: പത്രത്തില്‍ പരസ്യം കണ്ട്‌ തന്നെയെല്ലേ നിങ്ങള്‍ കാർ വാങ്ങിച്ചത്‌ ?
ബാലു: അതെ.
ചന്ദ്രൻ: കാര്‍ അധികം ഓടാത്തതാണെന്ന്‌ അതിൽ പറഞ്ഞിരുന്നില്ലേ?

അടുക്കള

വേലക്കാരി കൊച്ചമ്മയോട്‌ : സാറൊരു ബീഡി കത്തിക്കാന്‍ അടുക്കളയിലേക്ക്‌ വന്നതിനാണോ കൊച്ചമ്മ ഇങ്ങനെ ചൂടാകുന്നത്‌ ?

കൊച്ചമ്മ : അതേടീ, അഞ്ചുകൊല്ലം മുമ്പ്‌ ഇതിയാൻ ബീഡി കത്തിക്കാന്‍ അടുക്കളയിൽ വന്നതുകൊണ്ടാ ഞാന്‍ നിന്റെ കൊച്ചമ്മയായത്‌

സെലക് -ഷന്‍

അടുത്തിടെ കല്യാണം കഴിച്ച യുവാവ്‌ ഭാര്യയെ ചൂണ്ടിക്കാട്ടി സുഹ്യത്തിനോട്‌ : എങ്ങനെയുണ്ടെടാ എന്നെ സെലക് -ഷന്‍ ?
സുഹ്യത്ത്‌: നിന്റെ സെലക് -ഷന്‍ അത്യുഗ്രന്‍, പക്ഷേ നിന്റെ  ഭാര്യയുടെ സെലക് -ഷന്‍ എന്തേ ഇത്ര മോശമായി പ്പോയി?

തേങ്ങ

തെങ്ങുകയറ്റക്കാരനോട്‌ തോമസ്‌ : തന്നോടു ആരു പറഞ്ഞു പുരപ്പുറത്ത്  തേങ്ങ പറിച്ചിടാന്‍ ?
തെങ്ങുകയറ്റക്കാരന്‍: തൊഴുത്തിനും കോഴിക്കൂടിനും കേടുപറ്റാതെ പറിച്ചിടണം എന്നല്ലേ  പറഞ്ഞത്‌?

പിശുക്കൻ

കേശവന്‍ മുതലാളി വലിയ പിശുക്കനായിരുന്നു. വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവരെ സല്‍ക്കരിക്കുന്നതിലും അയാള്‍ ആ പിശുക്ക് കാട്ടിയിരുന്നു. മുതലാളിയുടെ വേലക്കാരന്‍ രാമനാകട്ടെ തിരുമണ്ടനും. 
ഒരു ദിവസം മുതലാളി രാമുവിനോട് പറഞ്ഞു: എടാ രാമൂ, നാളെ എന്‍റെ ഒരു സുഹൃത്ത് വരും. അവന് ചായയും ഹലുവയും കൊടുക്കാന്‍ ഞാന്‍ നിന്നോട് പറയും അപ്പോള്‍ നീ ചോദിക്കണം കോഴിക്കോട്ടെ ഹലുവ വേണോ, പാലക്കാട്ടെ ഹലുവ വേണോ, കോട്ടയത്തെ ഹലുവ വേണോ എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞോളും ഒന്നും വേണ്ടാ എന്ന്.
'ശരി മുതലാളി അങ്ങനെ തന്നെ പറഞ്ഞോളാം' എന്ന് രാമുവും പറഞ്ഞു.
പിറ്റേന്ന് സുഹൃത്തെത്തി.   ചായയും ഹലുവയും കൊണ്ടുവരാന്‍  പറഞ്ഞപ്പോള്‍ പറഞ്ഞേല്‍പ്പിച്ചതുപോലെ തന്നെ രാമു ചോദിച്ചു: കോഴിക്കോട്ടെ ഹലുവ വേണോ, പാലക്കാട്ടെ ഹലുവ വേണോ, കോട്ടയത്തെ ഹലുവ വേണോ എന്ന്.
പ്രതീക്ഷിച്ച ഉത്തരം തന്നെയാണ് സുഹൃത്തിൽ നിന്ന്  കിട്ടിയത്. 'ഒന്നും വേണ്ട' എന്ന്.
പിന്നീട് സുഹൃത്ത്  മുതലാളിയുടെ അച്ഛനെ അന്വേഷിച്ചു. മുതലാളി രാമുവിനോട്: രാമൂ അച്ഛനെ വിളിക്കെടാ'
അപ്പോള്‍ രാമു: കോഴിക്കോട്ടെ അച്ഛനെ വിളിക്കണോ, പാലക്കാട്ടെ അച്ഛനെ വിളിക്കണോ, കോട്ടയത്തെ അച്ഛനെ വിളിക്കണോ?

പപ്പയ്ക്ക്

അമ്മ മക്കളോട്‌ : ഞാന്‍ പറയുന്നാതെല്ലാം അനുസരിക്കുന്നവർക്ക്‌ ഓരോ ആഴ്ചയും സമ്മാനം കിട്ടും.
മക്കള്‍: അപ്പോള്‍ എല്ലാ ആഴ്ചയും സമ്മാനം പപ്പയ്ക്കല്ലേ കിട്ടുകയുള്ളൂ?

ഡ്യൂട്ടി

സയന്‍സ്‌ ക്ളാസ്സില്‍ ടീച്ചര്‍ രാമുവിനോട്‌ : എന്തുകൊണ്ടാണു നമ്മൾക്ക്‌ പകല്‍ സമയത്ത് ചന്ദ്രനെ കാണാന്‍ സാധിക്കാത്തത്‌ ?
രാമു : ചന്ദ്രനു രാത്രിയിലാണു ഡ്യൂട്ടി ടീച്ചറേ.

കാവ്യഭാവന

കുട്ടി മുത്തശ്ശിയോട്‌ : കാവ്യയും ഭാവനയുമൊക്കെ സിനിമയില്‍ വരുന്നതിനു മുമ്പ്‌ സീരിയലില്‍ അഭിനയിച്ചിരുന്നോ അമ്മൂമ്മേ ?
അമ്മൂമ്മ : ഇല്ലെന്നാ തോന്നുന്നേ, എന്താ നീ അങ്ങനെ ചോദിക്കാന്‍ കാരണം
കുട്ടി :അമ്മൂമ്മ റേഡിയോയിലെ പാട്ട്‌ ശ്രദ്ധിച്ചില്ലെ , കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ......... എന്ന്‌.

അടുപ്പം

പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ തോറ്റസ്ഥാനാര്‍ത്ഥി ഭാര്യയോട്‌: എനിക്ക്‌ കിട്ടിയ വോട്ടിന്റെ എണ്ണം കണ്ടില്ലേ വെറും രണ്ടെണ്ണം.
ഭാര്യ: അപ്പോള്‍ നിങ്ങള്‍ക്ക്‌ വടക്കേതിലെ ശ്യാമളയുമായി അടുപ്പം ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നത്‌ നേരാണല്ലേ.

കിണറ്റില്‍

കിണറ്റില്‍ വീണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും രക്ഷിക്കാനിറങ്ങിയ സഹപ്രവര്‍ത്തകനെയും അന്വേഷിച്ചാണ് സന്തോഷ്‌ കിണറ്റിലിറങ്ങിയത്‌ . ഒടുവില്‍ അയാള്‍ ഒറ്റയ്ക്ക്‌ കയറി വരുന്നതു കണ്ട്‌ ആകാംക്ഷയോട്‌ ചുറ്റും കൂടിനിക്കുന്നവർ ചോദിച്ചു: കിണറ്റില്‍ വീണവര്‍ക്ക്‌ കാര്യമായി എന്തെങ്കിലും പറ്റിയോ ? അവരെവിടെ ?

സന്തോഷ്‌ : ഒന്നും പറ്റിയതായി തോന്നുന്നില്ല , അവര്‍ ശമ്പളപരിഷ്കരണത്തെയും ഫെസ്റ്റിവല്‍ അലവന്‍സ് , ഡി.എ.  എന്നിവയെയും കുറിച്ച്‌ ഗൌരവതരമായ ചര്‍ച്ചയിലാണ്.

പേര്

റേഷന്‍ കടയില്‍ പോയ മകന്‍ വെറും കൈയോടെ തിരിച്ചു വരുന്നതു കണ്ട്‌ അച്ഛന്‍ : എന്താ മോനെ കട തുറന്നില്ലേ ?
മകന്‍ : തുറന്നു . പക്ഷേ കടക്കാരന് ഞാന്‍ ചെന്നത് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു .
അച്ഛന്‍ : അതെന്താ?
മകന്‍ : അയാൾ എന്റെ പേരു വിളിക്കാതെ അച്ഛന്റെ പേരാണ് വിളിച്ചത്‌.

തലക്കടിച്ചു

സ്കൂളില്‍ നിന്നു കരഞ്ഞുകൊണ്ട്  മടങ്ങിവന്ന മകനോട്‌ അമ്മ : എന്തിനാ മോൻ കരയുന്നത്‌ ?
മകന്‍ : ഒരു കുട്ടി എന്റ തലക്കടിച്ചു. അമ്മ : നിനക്ക് അറിയാവുന്ന കുട്ടിയാണോ?
മകന്‍: അല്ലമ്മേ. എന്നാലും അവന്റെ രണ്ടു പല്ല്‌ എന്റ പോക്കറ്റിലുണ്ട്‌.

പ്രേമകഥ

ഗീത, ശ്രീജയോട്: രാജനുമായുള്ള നിന്റെ കല്യാണം നേരത്തെ ഉറപ്പിച്ചതല്ലേ, പിന്നെന്തിനാണ്  ഇഷ്ടമാണെന്നും പറഞ്ഞ്‌ ഇപ്പോൾ നീ രമേശിന്റെ പുറകെ നടക്കുന്നത്‌ ?

ശ്രീജ: ആദ്യരാത്രിയില്‍ ചേട്ടന്‍ ചോദിച്ചാല്‍ പറയാന്‍ ഒരു പ്രേമകഥ വേണ്ടെടീ? അല്ലെങ്കില്‍ നാണക്കേടല്ലേ!!!

ശത്രുക്കൾ

എ: പോലീസും പട്ടാളവും തമ്മിലുള്ള വ്യത്യാസം എന്താണ്?

ബി: പട്ടാളത്തിനു ശത്രുക്കൾ വിദേശികളാണ്.  പോലീസിനു സ്വദേശികളും !

വളം

കര്‍ഷകനുള്ള അവാര്‍ഡ്‌ കിട്ടിയ കര്‍ഷകനോട്‌ ക്ർഷിമന്ത്രി : താന്‍ ഏതു വളമാണു ഉപയോഗിച്ചത്‌ ?

കര്‍ഷകന്‍ : റേഷനരി വളമായും , അതു കഴുകിയ വെള്ളം കീടനാശിനിയായും ഉപയോഗിച്ചു. !!

Tuesday, August 9, 2016

ഉദാഹരണം

ബാങ്കില്‍ച്ചെന്ന് രാജേഷ് :
" ഞാന്‍ ഒരു ചെക്ക്‌ തന്നാല്‍ എത്ര ദിവസം എടുക്കും എന്റെ അക്കൗണ്ടില്‍ പണം വരാന്‍ ? "
സലീന: " 7 ദിവസം ആവും "
രാജേഷ്‌. : " മാഡം .....ഞാന്‍ തരുന്ന ചെക്ക് ഈ ബാങ്കിന്റെ തൊട്ടപ്പുറത്തെ ബാങ്കിന്റെയാ... 5 മിനിറ്റ് നടന്നാല്‍ മതിയല്ലോ. "
സലീന: : " സര്‍ ... ഇതിനൊക്കെ കുറെ ആപ്പീസ് നിബന്ധനകളും രീതികളും ഉണ്ട്. ആ വഴികളിലൂടെയെ പോകൂ. ഉദാഹരണം പറയാം. സാര്‍ ഒരു സെമിത്തേരിയുടെ മുന്നില്‍ തളര്‍ന്നുവീണ് മരിച്ചെന്ന് കരുതുക. സാറിനെ നേരെ സെമിത്തേരിയിലേക്ക് എടുത്തു കുഴിച്ചുമൂടുമോ ? ഇല്ലല്ലോ ? വീട്ടില്‍ കൊണ്ടുപോയി .... അവിടെ പ്രദര്‍ശനത്തിനു വെച്ച്, ... പിന്നെ ശവപ്പെട്ടിയില്‍ കയറ്റി .... അങ്ങനെയൊക്കെയല്ലേ അവസാനം ശവപ്പറമ്പില്‍ എത്തൂ ?

ഹൃദ്രോഗവിദഗ്ദ്ധൻ

ഹൃദ്രോഗവിദഗ്ദ്ധന്റെ
ഡയറി:

പേടിയുള്ള രോഗികളും
അവരുടെ വേണ്ടപ്പെട്ടവരും
എപ്പോഴും എന്നോട്
വിചിത്രമായ ചോദ്യങ്ങൾ
ചോദിക്കാറുണ്ട്.
പക്ഷെ ഇന്ന് ഹൃദയ
ശസ്ത്രക്രിയ കഴിഞ്ഞ
രോഗിയുടെ ഭാര്യയുടെ
ചോദ്യം എന്നെ
നിശബ്ദനാക്കി :

'ഡോക്ടർ, അദ്ദേഹത്തിന്റെ
ഹൃദയത്തിൽ
വേറെ ഏതെങ്കിലും
സ്ത്രീ ഉണ്ടായിരുന്നോ ?'

🙄🙄🙄

വ്യത്യാസമെന്ത് ?

പ്രേമവിവാഹവും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച കല്യാണവും തമ്മിലുള്ള വ്യത്യാസമെന്ത് ?

അച്ഛൻ : നാം നടന്നു പോകും വഴി ഒരു പാമ്പ് വന്ന് അവിചാരിതമായി നമ്മളെ കൊത്തുന്നു എന്നിരിക്കട്ടെ... അതുപോലെയാണ് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹം... !

മകൻ :  അപ്പോൾ പ്രേമവിവാഹമോ...?

അച്ഛൻ : അത് പാമ്പിൻ പൊത്തിൽ കൈയിട്ട്  കടിയ്ക്ക്.. കടിയ്ക്ക്... എന്നു പറഞ്ഞ് കടി വാങ്ങുന്നതു പോലെയാണ്...!

Sunday, August 7, 2016

ന്യൂട്ടൺ

പുതിയ കാലത്തെ ന്യൂട്ടൺ
***************************

ന്യൂട്ടൺ മാവിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഒരു മാമ്പഴം ന്യൂട്ടന്റെ മുന്നിൽ വീണത്. ന്യൂട്ടൺ മാമ്പഴം തിന്നു. നല്ല മധുരം ! നല്ല രുചി! ന്യൂട്ടൺ ചിന്തിച്ചു. ഈ മാമ്പഴം എന്തുകൊണ്ടു താഴേക്കു വീണു ? എന്തുകൊണ്ടു പഴം മുകളിലേക്ക് പോയില്ല ? ആലോചിച്ചിട്ടു ന്യൂട്ടണ് ഒരെത്തും പിടിയും കിട്ടിയില്ല. പിന്നെയും പിന്നെയും തലപുകഞ്ഞ് ന്യൂട്ടൺ ചിന്തിച്ചു.

പെട്ടെന്ന് ന്യൂട്ടന്റെ കണ്ണു നിറഞ്ഞു. അദ്ദേഹത്തിന്റെ കവിളുകളിലൂടെ ആനന്ദബാഷ്പം ധാരധാരയായി ഒഴുകി. അദ്ദേഹം ഉറക്കെ ഉദ്ഘോഷിച്ചു, "അല്ലയോ ദൈവമേ, അങ്ങ് എത്ര കാരുണ്യവാൻ! ഈ മാമ്പഴം താഴേക്കു വീഴാതെ മുകളിലേക്കു പോയാൽ എനിക്കീ മാമ്പഴം രുചിക്കാനാകുമായിരുന്നോ? കുട്ടികൾക്കു കലപില കൂട്ടി നാട്ടുമാവിൻ ചോട്ടിൽ പഴം പെറുക്കാൻ ആവുമായിരുന്നോ ? എന്തിന്, വൈലോപ്പിളളിക്ക്  'അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ' എന്ന് കവിതയെഴുതാൻ കഴിയുമായിരുന്നോ ? കുട്ടികൾക്ക് അത് യൂത്ത് ഫെസ്റ്റിവലിൽ പാടി സമ്മാനങ്ങൾ നേടാൻ കഴിയുമായിരുന്നോ ?" ഈശ്വരന്റെ കാരുണ്യമോർത്ത് അദ്ദേഹം കീർത്തനം പാടി. കേട്ടവർ കേട്ടവർ അതേറ്റു പാടി. അങ്ങനെ അദ്ദേഹം ഒരു ഭജനസംഘം രൂപീകരിച്ചു. വൈകാതെ പ്രസിഡന്റും പ്രധാനമന്ത്രിയുംവരെ ആ ഭജനസംഘത്തിൽ ചേർന്നു.

Courtesy

ഉപ്പുമാവ്‌

മകൻ : "അമ്മേ, വിശക്കുന്നു, എന്തെങ്കിലും കഴിക്കാൻ താ"

അമ്മ : "ഇതാ, ഈ ഉപ്പുമാവ്‌ കഴിച്ചോളൂ"

മകൻ : "ഛീ.... ഉപ്പുമാവ്‌ ആർക്കുവേണം.  ആ രാഹുലിന്റെ
              മമ്മി മാസ്റ്റർഷേഫ്‌ പരിപാടിയിൽ കാണിക്കുന്ന
              പലഹാരങ്ങളാണു അവനു ഉണ്ടാക്കി
              കൊടുക്കുന്നത്‌. അമ്മയെന്താ അങ്ങിനെ
              ചെയ്യാത്തേ?"

അമ്മ : "ശരി. Would you like to have a portion of dry
              roasted semolina porridge with boiled veggies
              topped with roasted cashews served with
              pickle of your choice?"

മകൻ : "Wow!   Sure, sure."

അമ്മ : "അതു തന്നെയാ ഈ പ്ലേറ്റിൽ.  കൂടുതൽ
              വിളച്ചലെടുക്കാതെ തിന്നിട്ടു പോയി പഠിക്കാൻ
              നോക്ക്‌."

അനുശോചനം

എന്റെ ഭർത്താവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചവർക്കും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തവർക്കും നന്ദി  അറിയിക്കുന്നു.

എന്ന്,

ശാന്ത. (28), നായർ, അവിട്ടം നക്ഷത്രം,  5.2" ഉയരം , bsc നേഴ്സ് , വെളുത്ത നിറം , മെലിഞ്ഞ ശരീരപ്രകൃതി, ബാധ്യതകൾ ഇല്ല,...

ഷൂ

വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ നാട്ടുകാര് പറഞ്ഞു:
 അവന്റെ അഹങ്കാരം കൊണ്ടാണെന്ന്.
അച്ഛൻ പറഞ്ഞു: ശ്രദ്ധയില്ലാത്തതു കൊണ്ടാണെന്ന്.
അമ്മ പറഞ്ഞു: എന്റെ മോന്റെ വിധിയാണെന്ന്.
പക്ഷേ കൂട്ടുകാരന്റെ വാക്കുകൾ അതാണ് എന്റെ കണ്ണ് നനയിച്ചത്:

'നിനക്ക് ഇനി തത്കാലം 'ഷൂ' ആവശ്യം ഇല്ലല്ലോ. നിന്റെ  പുതിയ വുഡ് ലാൻ്റ് ഞാൻ എടുക്കുവാ."

Monday, November 30, 2015

ഉമ്മവെക്കുന്നത്‌

Mammootty Anjukunnu writes:
 
പത്രക്കാരൻ: "ഏതു ഭക്ഷണമാണ് താങ്കൾക്കു കൂടുതലിഷ്ടം?"
മുസ്ലിയാർ: "അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല, എന്റെ ഉമ്മ വെക്കുന്നത്‌ ഇഷ്ടമാണ്"
പിറ്റേന്നത്തെ പത്രത്തിലെയും ഓൺലൈൻ മഞ്ഞ പത്രങ്ങളിലെയും തലവാചകം:
"ഉമ്മവെക്കുന്നതിഷ്ടമെന്ന് മുസ്ലിയാർ"

Saturday, November 28, 2015

മലര്‍

രണ്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ നെല്ലിക്ക വാങ്ങാന്‍ വേണ്ടി സ്കൂളിനടുത്തുള്ള കടയില്‍ ചെന്നതാണ്‌. അപ്പോള്‍ സുന്ദരിയായ ഒരു യുവതി സ്കൂളിന്റെ ഗെയ്‌റ്റ് കടന്ന് അകത്തേക്ക് പോകുന്നു.
ഇതു കണ്ട കച്ചവടക്കാരന്‍ കുട്ടികളോട് ചോദിച്ചു: ഇത് സ്കൂളിലെ പുതിയ ടീച്ചര്‍ ആണോ?
കുട്ടികള്‍ രണ്ടും ഒരുമിച്ച് പറഞ്ഞു: അത് ഞങ്ങളുടെ സ്കൂളിലെ 'മലരാ'ണ്‌. 

വികാരിയച്ചന്‍

Raju PP writes:

പള്ളിയിലെ വികാരിയച്ചന്‍  മരിച്ചു. ശവമടക്ക് പണച്ചെലവുള്ള കാര്യമാണ്. ഇടവകക്കാന്‍ പിരിവിനിറങ്ങി. ബര്‍ണാഡ് ഷായുടെ വീടിനു മുമ്പില്‍ എത്തിയപ്പോള്‍ അവിടെ കയറണമോ വേണ്ടയോ എന്നൊരു സംശയം. കാരണം, ഷാ വിശ്വാസിയല്ല, പിന്നെ, വിവരക്കേടും അഹങ്കാരവും ഒരുമിച്ചു ചേര്‍ന്ന അപൂര്‍വ പ്രതിഭാസമാണ് മരിച്ച അച്ചന്‍ എന്ന് ഷാ നേരത്തെ സാക്‌ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
ഒരാള്‍ പറഞ്ഞു: 'എന്തായാലും പോയി നോക്കാം,  നമ്മള്‍ ന്യായമായ കാര്യത്തിനാണ് പോകുന്നത്. ഒന്നുകില്‍  കാശ് തരാതിരുന്നേക്കാം. അല്ലെങ്കില്‍ ഇറങ്ങിപ്പോകാന്‍  പറഞ്ഞേക്കാം.  അത്രയല്ലേഉള്ളൂ. അല്ലാതെ വെടിവെച്ചു കൊല്ലാനൊന്നും പോകുന്നില്ലല്ലോ.'

അങ്ങനെ സംഘം ഷായുടെ വീട്ടിലെത്തി. അദ്ദേഹം പൂമുഖത്തുണ്ട്,  എന്തോ വായിച്ചുകൊണ്ടിരിക്കുകയാണ്‌.
അവര്‍ ആവശ്യം ഉന്നയിച്ചു. "ഓരോ   പൌണ്ട് പിരിക്കാനാണ് തീരുമാനം. ഷാ അര പൌണ്ട് തന്നാലും മതി. പള്ളീലോന്നും വരാത്ത ആളല്ലേ."
ഷാ എണീറ്റു.
സംഘം പിന്നോട്ട് ഒരു ചുവടു വച്ചു.
ഷാ അകത്തേക്ക് പോയി.
'തോക്കെടുക്കാനാണോ? സ്ഥലം വിട്ടേക്കാം.' ഒരാള്‍ പറഞ്ഞു. സംഘം തിരിഞ്ഞുനടക്കാന്‍ തുടങ്ങി.
ഗേറ്റിനടുത്തെത്തിയപ്പോള്‍  പുറകില്‍ നിന്ന് ആരോ കൈകൊട്ടി വിളിക്കുന്നു.
ഷായാണ്.
"വരൂ."

ഭാഗ്യം. തോക്കെടുത്തിട്ടില്ല. മാത്രമല്ല, മട്ടും ഭാവവും കണ്ടിട്ട്  സംഭാവന തരാനാണ്‌ വിളിച്ചതെന്ന് തോന്നുകയും ചെയ്യുന്നു.
"ഒരു പുരോഹിതന്റെ ശവമടക്ക് നടത്തണമെന്നല്ലേ പറഞ്ഞത്?"
"അതെ"
"അതിന്ന് ഒരു പൌണ്ടാണ് ആവശ്യം, അല്ലെ?"
"അതെ."
"ഇതാ രണ്ടു പൌണ്ട് ഉണ്ട്. കഴിയുമെങ്കില്‍ ഒരെണ്ണത്തെക്കൂടി അടക്കൂ."

Sunday, November 15, 2015

പാട്ടിലാക്കാന്‍

ടീച്ചര്‍: ഞാന്‍ പറഞ്ഞതു പോലെ, നീ എല്ലാ കൂട്ടുകാരോടും മര്യാദയോടും വിനയത്തോടും കൂടി പെരുമാറുകയും എല്ലാവരോടും ദയയും കാരുണ്യവും കാണിക്കുക്കയും ചെയ്യുന്നു എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്. ശരിയല്ലേ?
ശശി: ശരിയാണ്‌ മാഡം.
ടീച്ചര്‍: അപ്പോള്‍ കുട്ടികള്‍ക്കെല്ലാം നിന്നെ വലിയ ഇഷ്ടമായിരിക്കും; അല്ലേ?
ശശി: അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല. എന്നാല്‍ എന്നെ പാട്ടിലാക്കാന്‍ എളുപ്പമാണെന്ന് എല്ലാവരും കരുതുന്നുണ്ട്.

Thursday, November 5, 2015

ദീപാവലി

Dileep Sarovaram Kumar writes:

ദീപയുടെ ഭര്‍ത്താവ് കിണറ്റില്‍  വീണു....

ദീപ കയര്‍  എടുത്തു ഇട്ടു കൊടുത്തു.
അയാള്‍  ഉറക്കെ വിളിച്ചു പറഞ്ഞു:

ദീപാ...വലി......... ദീപാ...വലി

Tuesday, November 3, 2015

വെടി

Hassan Faisal writes:

കാമുകി കാമുകന്‍  ഫോണ്‍  ചെയ്തപ്പോൾ കാമുകന്റെ 8 വയസ്സുള്ള സഹോദരനാണ് ഫോണെടുത്തത്.
കാമുകി: മോന്റെ ചേട്ടന് ഫോണ് കൊടുക്ക്
കുട്ടി: ആന്റിയുടെ പേരെന്താ?
കാമുകി: സുശീല
സഹാദരൻ: പച്ചക്കള്ളം. സത്യം പറ ആന്റീ, എന്നിട്ട് ഫോണിൽ പേര് "വെടി" എന്നാണല്ലോ വന്നത്.