Followers

Saturday, November 28, 2015

വികാരിയച്ചന്‍

Raju PP writes:

പള്ളിയിലെ വികാരിയച്ചന്‍  മരിച്ചു. ശവമടക്ക് പണച്ചെലവുള്ള കാര്യമാണ്. ഇടവകക്കാന്‍ പിരിവിനിറങ്ങി. ബര്‍ണാഡ് ഷായുടെ വീടിനു മുമ്പില്‍ എത്തിയപ്പോള്‍ അവിടെ കയറണമോ വേണ്ടയോ എന്നൊരു സംശയം. കാരണം, ഷാ വിശ്വാസിയല്ല, പിന്നെ, വിവരക്കേടും അഹങ്കാരവും ഒരുമിച്ചു ചേര്‍ന്ന അപൂര്‍വ പ്രതിഭാസമാണ് മരിച്ച അച്ചന്‍ എന്ന് ഷാ നേരത്തെ സാക്‌ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
ഒരാള്‍ പറഞ്ഞു: 'എന്തായാലും പോയി നോക്കാം,  നമ്മള്‍ ന്യായമായ കാര്യത്തിനാണ് പോകുന്നത്. ഒന്നുകില്‍  കാശ് തരാതിരുന്നേക്കാം. അല്ലെങ്കില്‍ ഇറങ്ങിപ്പോകാന്‍  പറഞ്ഞേക്കാം.  അത്രയല്ലേഉള്ളൂ. അല്ലാതെ വെടിവെച്ചു കൊല്ലാനൊന്നും പോകുന്നില്ലല്ലോ.'

അങ്ങനെ സംഘം ഷായുടെ വീട്ടിലെത്തി. അദ്ദേഹം പൂമുഖത്തുണ്ട്,  എന്തോ വായിച്ചുകൊണ്ടിരിക്കുകയാണ്‌.
അവര്‍ ആവശ്യം ഉന്നയിച്ചു. "ഓരോ   പൌണ്ട് പിരിക്കാനാണ് തീരുമാനം. ഷാ അര പൌണ്ട് തന്നാലും മതി. പള്ളീലോന്നും വരാത്ത ആളല്ലേ."
ഷാ എണീറ്റു.
സംഘം പിന്നോട്ട് ഒരു ചുവടു വച്ചു.
ഷാ അകത്തേക്ക് പോയി.
'തോക്കെടുക്കാനാണോ? സ്ഥലം വിട്ടേക്കാം.' ഒരാള്‍ പറഞ്ഞു. സംഘം തിരിഞ്ഞുനടക്കാന്‍ തുടങ്ങി.
ഗേറ്റിനടുത്തെത്തിയപ്പോള്‍  പുറകില്‍ നിന്ന് ആരോ കൈകൊട്ടി വിളിക്കുന്നു.
ഷായാണ്.
"വരൂ."

ഭാഗ്യം. തോക്കെടുത്തിട്ടില്ല. മാത്രമല്ല, മട്ടും ഭാവവും കണ്ടിട്ട്  സംഭാവന തരാനാണ്‌ വിളിച്ചതെന്ന് തോന്നുകയും ചെയ്യുന്നു.
"ഒരു പുരോഹിതന്റെ ശവമടക്ക് നടത്തണമെന്നല്ലേ പറഞ്ഞത്?"
"അതെ"
"അതിന്ന് ഒരു പൌണ്ടാണ് ആവശ്യം, അല്ലെ?"
"അതെ."
"ഇതാ രണ്ടു പൌണ്ട് ഉണ്ട്. കഴിയുമെങ്കില്‍ ഒരെണ്ണത്തെക്കൂടി അടക്കൂ."

No comments:

Post a Comment