പോക്കരിനോട് അമ്മദ് ഒരാഴ്‌ചത്തെ അവധിയിക്ക് 2000 രൂപ കടംവാങ്ങി. ആഴ്‌ചകള്‍ പലത് കഴിഞ്ഞു. പോക്കര്‍ പല തവണ ചോദിച്ചു. എന്നിട്ടെന്താ? അമ്മദ് തുക തിരിച്ചടച്ചില്ല. അങ്ങനെയാണ് പോക്കരിനെ കാണുമ്പോള്‍ അമ്മദ് മുങ്ങാന്‍ തുടങ്ങിയത്.
ഇത്രയുമെത്തിയപ്പോള്‍ ഇനിയവനെ കണ്ടുമുട്ടിയാല്‍ പോലും പണം ചോദിക്കില്ലെന്ന് പോക്കര്‍ തീരുമാനിച്ചു; സങ്കടം തോന്നിയിട്ടാണ്.
പിന്നെ അമ്മദ് ഒരു സദസ്സില്‍ ഇരിക്കുന്നുണ്ടെങ്കില്‍ പോക്കര്‍ അവിടേക്ക് ചെല്ലാതായി. ക്രമേണ അമ്മദിനെ കണ്ടാല്‍ പോക്കര്‍ വഴി മാറി നടക്കുമെന്നായി. അതോടെ അമ്മദിന് ആ 'ബാദ്ധ്യത' ഒഴിവായിക്കിട്ടി. കടം നല്‍കിയതും പോക്കര്‍! വഴിമാറി നടക്കുന്നതും പോക്കര്‍!
ഈ നിലയില്‍ അല്‍പ്പകാലംകൂടി കഴിഞ്ഞപ്പോള്‍ അമ്മദിന് ഒരു സംശയം. ആര് ആരോടാണ് കടംവാങ്ങിയത്? താന്‍ പോക്കരോട് കടംവാങ്ങിയോ? അതല്ല; പോക്കര്‍ തന്നോട് വാങ്ങിയോ? അമ്മദ് ചിന്തിച്ചു: രണ്ടാമതു പറഞ്ഞതാണ് സംഭവിച്ചിരിക്കുക. ഇല്ലെങ്കില്‍ അവനെന്തിനാണ് തന്നെ കാണുമ്പോള്‍ വഴിമാറി നടക്കുന്നത്?
ഇക്കാര്യം പോക്കരോട് ചോദിച്ച് സംശയനിവാരണം വരുത്താമെന്നും അമ്മദ് തീരുമാനിച്ചു. അമ്മദിന്റെ ചോദ്യം കേട്ടപ്പോള്‍ പോക്കരിനും സംശയം. തുക 2000 ആണെന്ന് പോക്കര്‍ ഓര്‍ക്കുന്നു. പക്ഷേ ആര് ആരോടാണ് വാങ്ങിയത്?
അവസാനം നാട്ടുകൂട്ടത്തിനു മുമ്പില്‍ പ്രശ്‌നമെത്തി. എന്നുവെച്ചാല്‍ അമ്മദ് എത്തിച്ചു. അവര്‍ ഇരുവരെയും ചോദ്യം ചെയ്‌തു. തുക കൊടുത്തതിനും വാങ്ങിയതിനും സാക്ഷികളില്ല. വാങ്ങിയിട്ടുണ്ടെന്നോ കൊടുത്തിട്ടുണ്ടെന്നോ ഇരുവരും ആരോടും പറഞ്ഞിട്ടുമില്ല. കിട്ടാനുണ്ടെന്നോ കൊടുക്കാനുണ്ടെന്നോ ആരും പറഞ്ഞതായും ഒരു തെളിവുമില്ല.
പിന്നെ, സാക്ഷികളുള്ളത് ഒരു കാര്യത്തിനു മാത്രം. അമ്മദിനെ കാണുമ്പോള്‍ പോക്കര്‍ വഴിമാറിനടക്കുന്നത് കണ്ട പലരുമുണ്ട്. അപ്പോള്‍ പിന്നെ എന്ത് സംശയം? അമ്മദിനോട് പോക്കരാണ് കടംവാങ്ങിയത്.
നാട്ടുകൂട്ടം വിധിച്ചു: അമ്മദിന് പോക്കര്‍ 2000 രൂപ നല്‍കണം. ഇത്രയും കാലം പണം നല്‍കാതെ മുങ്ങിനടന്നതിന് പരസ്യമായി മാപ്പ് പറയുകയും ചെയ്യണം.

Upside down is the system!!
ReplyDelete