Followers

Monday, September 28, 2015

തുമ്മല്‍

രോഗി: എനിക്ക് ശക്തമായ തുമ്മലാണ്‌. സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ല.
ഡോക്‌ടര്‍:   ഏതു സമയത്താണ്‌ തുമ്മല്‍ വരുന്നത്?
രോഗി: രാത്രിയില്‍.
ഡോക്‌റ്റര്‍: ഓ, നൈറ്റ് ഡ്യൂട്ടിയാണല്ലേ?
രോഗി: അതെ.
ഡോക്‌ടര്‍: എന്താണു ജോലി?
രോഗി: ഡോക്‌ടറോടും വക്കീലിനോടും കള്ളം പറയരുതെന്നാണല്ലോ. അതുകൊണ്ട് പറയുകയാണ്‌. ജോലി മോഷണം.  

2 comments:

  1. ചെറിയ പോസ്റ്റുകളായതുകാരണം ഡാഷ് ബോര്‍ഡ് നോട്ടിഫിക്കേഷനില്‍ത്തന്നെ ഓരോന്നൂം പൂര്‍ണ്ണമായി വായിക്കാന്‍ കഴിയുന്നുണ്ട്. ഇതൊക്കെ എവിടെനിന്ന് ഒപ്പിക്കുന്നു. ചിലത് അന്യായ വിറ്റ് ആണു കേട്ടോ ഭായ്

    ReplyDelete
  2. ഭൂരിഭാഗവും അടിച്ചുമാറ്റിയവ ആണെങ്കിലും ചിലത് സ്വയം ഉണ്ടാക്കിയതാണ്‌. അടിച്ചുമാറ്റിയവ സാദ്ധ്യമാകുന്നത്ര മാറ്റം വരുത്തും. അതുകൊണ്ട് കോപ്പിറൈറ്റ് കേസൊന്നും ഇതു വരെ ഉണ്ടായിട്ടില്ല. പിന്നെ, എന്നെ ഒന്ന് പുഞ്ചിരിക്കാനോ അല്ലെങ്കില്‍ ചിന്തിക്കാനോ പ്രേരിപ്പിക്കാത്ത ഒന്നു പോലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

    ReplyDelete