ടിന്‍റു മോന്‍: ഒരുചായ.
ചായ കൊടുത്തുകൊണ്ട്, സപ്ലയര്‍ : കഴിക്കാനെന്തെങ്കിലും?
ടിന്‍റു മോന്‍: ഒരു ലഡു.
സപ്ലയര്‍ ലഡു കൊടുത്തു.
അത് വാങ്ങിയ ശേഷം ടിന്‍റു മോന്‍: ഈ ലഡു അങ്ങെടുത്തിട്ട് അതിന്ന് പകരം ഒരു കേക്ക് തരൂ.
സപ്ലയര്‍ അപ്രകാരം ചെയ്തു.
റ്റിന്‍റു മോന്‍ കാഷ് കൌണ്ടറില്‍: ഒരു ചായയ്ക്കെത്രയാ?
കാഷ്യര്‍: അഞ്ച് രൂപ.
ടിന്‍റു മോന്‍ അഞ്ച് രൂപ കൊടുത്തിട്ട് ഇറങ്ങിപ്പോകുമ്പോള്‍ സപ്ലയര്‍: നിങ്ങള്‍ കഴിച്ച കേക്കിന്‍റെ കാഷ് കൊടുത്തില്ലല്ലോ.
ടിന്‍റു മോന്‍: എന്തിനാ ഞാന്‍ കേക്കിന്‍റെ കാഷ് കൊടുക്കുന്നത്? ഒരു ലഡു അങ്ങോട്ട് തന്നിട്ട് അതിന്ന് പകരമല്ലേ ഞാന്‍ കേക്ക് വാങ്ങിയത്?
സപ്ലയര്‍: അതിന്ന് നിങ്ങള്‍ ലഡുവിന്‍റെ കാഷും കൊടുത്തിട്ടില്ലല്ലോ.
റ്റിന്‍റു മോന്‍: ഞാനെന്തിനാ ലഡുവിന്‍റെ കാഷ് കൊടുക്കുനത്? ഞാന്‍ അത് തിന്നിട്ടില്ലല്ലോ.
No comments:
Post a Comment