രാമന്‍ പിള്ളയുടെ വീട്ടിലെ ജോലിക്കാരന്‍ ആണ് ധോപ്പു. വെറും മരമണ്ടന്‍ (ക്ഷമിക്കണം).
ഒരു ദിവസം പിള്ളയുടെ ഭാര്യ ധോപ്പുവിനോട് പറഞ്ഞു: "എടാ ധോപ്പു തോട്ടിയും കൊണ്ടു പോയി ഒരു തേങ്ങ ഇട്ടോണ്ട് വാ"
ധോപ്പു തൊട്ടിയില്‍ കത്തി വച്ച് കെട്ടി തേങ്ങ കുലയോട് ചേര്‍ത്ത് ഒറ്റവലി 'ശ്ഹൂപ്' കത്തി തേങ്ങ കുലയില്‍ ഉടക്കി നിന്നു. കയ്യില്‍ കത്തി ഇല്ലാത്ത തോട്ടി മാത്രം. ഉടനെ ധോപ്പുവിന്റെ മനസ്സില്‍ ഒരു ട്യൂബ് ലൈറ്റ് തെളിഞ്ഞു. "ഹും" ധോപ്പു വളരെ പ്രയാസ പെട്ട് തെങ്ങില്‍ വലിഞ്ഞു കയറി കത്തിയെടുത്തു താഴെയിറങ്ങി. വീണ്ടും കത്തി തൊട്ടിയില്‍ വച്ച് കെട്ടി തേങ്ങയിടാന്‍ തുടങ്ങിയപ്പോള്‍ ആരോടിന്നില്ലാതെ പറഞ്ഞു: ഹും എന്നൊടാ കളി
By Joe Saju
No comments:
Post a Comment