ജോസഫ് ഒരു നിരീശ്വരവാദി പെണ്‍കുട്ടിയെ സ്നേഹിക്കുകയും കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മാതാപിതാക്കള്‍ അവളെ ഒഴിവാകാനും ഈശ്വര വിശ്വസമുള്ള ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാനും അവനെ ഉപദേശിച്ചു. എന്നാല്‍ അവന്നത് സാധിക്കുമായിരുന്നില്ല. അവസാനം അവന്‍റെ അമ്മ ഒരുപായം നിര്‍ദ്ദേശിച്ചു: നീ അവളെ ഉപദേശിക്കുക. വിശ്വാസിയാകാന്‍ പ്രേരിപ്പിക്കുക.
ജോസഫ് അതനുസരിച്ച് പ്രവര്‍ത്തിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മ ചോദിച്ചു: ഇപ്പോള്‍ എവിടെയെത്തി? ആലോചന തുടങ്ങാന്‍ സമയമായോ?
ജോസഫ്: ആലോചന തുടങ്ങാന്‍ സമയമായമ്മേ; ഇനി വേറെ ഒരാളെ ആലോചിക്കാം.
അമ്മ: എന്താ അവള്‍ വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ലേ?
ജോസഫ്: അവള്‍ വിശ്വസിച്ചു കഴിഞ്ഞു.
അമ്മ: പിന്നെന്താ നിനക്ക് തടസ്സം?
ജോസഫ്: വിശ്വാസം ഇത്തിരി കൂടിപ്പോയമ്മേ; അവള്‍ മഠത്തില്‍ ചേരാന്‍ തീരുമാനിച്ചു.
No comments:
Post a Comment