Followers

Sunday, December 11, 2011

ഖുര്‍ആനും മൂരിയിറച്ചിയും


ഒരു ഗ്രാമത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന ഒരു മാട്ടിറച്ചിക്കടയുണ്ട്. തൊട്ടടുത്തു തന്നെ മറ്റൊരാള്‍ ഒരു ആട്ടിറച്ചിക്കട തുടങ്ങി. അപ്പോള്‍ ചിലരൊക്കെ ആട്ടിറച്ചി വാങ്ങാന്‍ പോയി. ഇതിനെ മാട്ടിറച്ചിക്കാരന്‍ നേരിട്ടത് ഈ ഖുര്‍ആന്‍ സൂക്തങ്ങളോതിയിട്ടായിരുന്നു: വല്‍ ആദിയാത്തി ളബ്‌ഹാ. ഫല്‍ മൂരിയാതി ഖദ്‌ഹാ.
എന്നിട്ട് ഇങ്ങനെ അര്‍ത്ഥം പറയുകയും ചെയ്തു: ആട്ടിറച്ചി മോശമാകുന്നു; മൂരിയിറച്ചിയാകുന്നു ഉത്തമം.
 പ്രശ്നം നാട്ടില്‍ ചര്‍ച്ചയായി. സ്ഥലം ഇമാമിനു മുമ്പില്‍ പരാതിയെത്തി. ഇമാം 'കുറ്റവാളി'യോട് ചോദിച്ചു: ഖുര്‍ആന്‍ ഓതിയിട്ട്, അതിന്ന് ഇല്ലാത്ത അര്‍ത്ഥം പറയുന്നത് കടുത്ത കുറ്റമാണെന്ന് നിനക്കറിയില്ലേ?
അയാള്‍: അറിയാം.
ഇമാം: ആ കടുംകുറ്റമാണ്‌ നീ ചെയ്തിരിക്കുന്നത്.
അയാള്‍: അങ്ങനെയൊരു കുറ്റം ഞാന്‍ ചെയ്തിട്ടില്ല.
ഇമാം: നീ ചെയ്തതിനു സാക്ഷികളുണ്ട്.
ആള്‍ക്കൂട്ടം: ഇവന്‍ ഖുര്‍ആന്‍ സൂക്തമോതിയിട്ട് അതിനില്ലാത്ത അര്‍ത്ഥം പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.
അയാള്‍: ഞാന്‍ ഖുര്‍ആനിന്റെ അര്‍ത്ഥം പഠിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതിന്റെ അര്‍ത്ഥം പറഞ്ഞിട്ടുമില്ല.
ഇമാം: നിന്റെ മാട്ടിറച്ചിക്കടയുടെ മുമ്പില്‍ നിന്നുകൊണ്ട് മേല്‍പറഞ്ഞ പ്രകാരം നീ വിളിച്ചു പറഞ്ഞിട്ടില്ലേ?
അയാള്‍:  ഉണ്ട്.
ഇമാം: അതു ഖുര്‍ആനിന്റെ അര്‍ത്ഥം മാറ്റിപ്പറയലല്ലേ?
അയാള്‍: അല്ല.
ഇമാം: പിന്നെന്താണത്?
അയാള്‍: ഞാന്‍ അങ്ങോട്ടൊന്നു ചോദിച്ചോട്ടേ?
ഇമാം: ചോദിച്ചോളൂ.
അയാള്‍: ഖുര്‍ആന്‍ ഓതിയ വാ കൊണ്ടു പിന്നീടൊന്നും പറയാന്‍ പാടില്ലെന്നു നിയമമുണ്ടോ?
ഇമാം: ഇല്ല.
അയാള്‍: അത്രയേ ഞാന്‍  ചെയ്തിട്ടുള്ളൂ.

No comments:

Post a Comment