സ്ഥിരം വിദേശയാത്രകള്‍ നടത്തുന്ന ഒരു വ്യവസായപ്രമുഖന്‍ എയര്‍പോര്‍ട്ടിന്റെ കവാടത്തിനു പുറത്തു വര്‍ഷങ്ങളായി ഭിക്ഷാടനം നടത്തുന്ന വൃദ്ധന് പതിവായി ധര്‍മം കൊടുക്കാറുണ്ടായിരുന്നു. ഒരിക്കല്‍ യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ വ്യവസായിക്ക് വൃദ്ധനെ കാണാന്‍ കഴിഞ്ഞില്ല. പകരം വൃദ്ധന്‍ സ്ഥിരം ഇരിക്കാറുള്ള സ്ഥലത്ത് ഒരു ചെറുപ്പക്കാരന്‍ ഭിക്ഷാടനം നടത്തുന്നു. വ്യവസായിക്ക് വിഷമം തോന്നി. വൃദ്ധന് ഇനി വല്ലതും സംഭവിച്ചുകാണുമോ? ചെറുപ്പക്കാരനോട് ചോദിച്ചു നോക്കാമെന്ന് കരുതി അദ്ദേഹം വാഹനം അല്പം മുന്നോട്ടു പാര്‍ക്ക് ചെയ്തു. അപ്പോഴാണ് ആ വൃദ്ധന്‍ അല്പം അകലെ മാറി ഇരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.
എന്തിനാണ് വൃദ്ധന്‍ മാറി ഇരുന്നത് എന്ന് ചിന്തിച്ചു ധര്‍മം കൊടുക്കാന്‍ വ്യവയാസി വൃദ്ധന്റെ അരികിലേക്ക് നടന്നു.
വ്യവസായി: സ്ഥിരം ഇരിക്കുകയും നല്ല പോലെ പൈസ കിട്ടുകയും ചെയ്തിരുന്ന സ്ഥലത്ത് നിന്നും എന്തിനാണ് മാറി ഇരുന്നത്?
വൃദ്ധന്‍: എന്‍റെ മകളുടെ കല്യാണം കഴിഞ്ഞു. അതെന്‍റെ മരുമകനാണ്. ആ സ്ഥലം ഞാന്‍ അവര്‍ക്ക് സ്ത്രീധനം കൊടുത്തു.
By Salim Chenganath

No comments:
Post a Comment