മുല്ലാ നസ്‌റുദ്ദീന്‍ ജോലി തേടി അലയുകയായിരുന്നു. ചെല്ലുന്നിടത്തെല്ലാം ഇവിട് ആളെ ആവശ്യമില്ലെന്ന മറുപടിയാണ് കിട്ടിക്കൊണ്ടിരുന്നത്. നടന്നു വലഞ്ഞ മുല്ലാ ഒരു മരത്തണലില്‍ വിശ്രമിക്കുകയാണ്. അപ്പോഴവിടെ ഒരു വ്യാപാരിയും തണല്‍ തേടിയെത്തി. മുല്ല തന്റെ സങ്കടം പറഞ്ഞു. അയാള്‍ക്ക് അലിവ് തോന്നി. 'കടയില്‍ കണക്കെഴുതാന്‍ ആളെ വേണം. നിനക്ക് എഴുത്തും വായനയും അറിയുമോ?'
മുല്ല പറഞ്ഞു: എഴുതാനറിയാം; പക്ഷേ വായിക്കാനറിയില്ല.
വ്യാപാരി: ഇത് വിചിത്രമായിരിക്കുന്നല്ലോ.
മുല്ല: താങ്കളുടെ കയ്യില്‍ കടലാസും പേനയുമുണ്ടെങ്കില്‍ തരൂ. ഞാന്‍ എഴുതിക്കാണിക്കാം.
വ്യാപാരി നല്‍കിയ കടലാസിന്റെ ഇരു പുറവും മുല്ല നീട്ടിവൈലിച്ചെഴുതി. എന്നിട്ടത് വ്യാപാരിക്ക് നല്‍കി. അയാള്‍ എത്ര ശ്രമിച്ചിട്ടും ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ മുല്ലയോട് വായിക്കാന്‍ പറഞ്ഞു: എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്താണ് താന്‍ എഴുതി വെച്ചിരിക്കുന്നത്. ഇതൊന്ന് വായിക്കാമോ?
മുല്ല: എനിക്ക് എഴുതാനേ അറിയൂ; വായിക്കാനറിയില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ?
No comments:
Post a Comment