Pc Sanal Kumar Ias writes:
മന്ത്രിയുടെ അമ്മ മരിച്ചു. മരണ വാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പീ എ പത്രം ഓഫീസ്സില്പോയി.വാര്‍ത്ത ഒന്നാം പെജില്ബോക്സില്‍ കൊടുക്കണം എന്ന് ആവശ്യപ്പെട്ടു.ബുദ്ധിമുട്ടാണെന്ന് മാനേജര്‍."അകത്തു കൊടുക്കാം.മന്ത്രിയുടെ അമ്മ എന്നതില്കവിഞ്ഞു പ്രാധാന്യം ഒന്നും ഇല്ലല്ലോ"
.മന്ത്രി വിളിച്ചു പറഞ്ഞു."എന്റെ അമ്മയാണ്.ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തെ പറ്റൂ.ഞാന്‍ മന്ത്രിയാണെന്ന് അറിയാമല്ലോ"
."അമ്മ ഏതു വരെ പഠിച്ചിട്ടുണ്ട്?"
"അമ്മ പഠിച്ചിട്ടില്ല"
"ശരി ഞാന്‍ നോക്കട്ടെ"
"നോക്കിയാല്പോരാ .ഒന്നാം പെജില്ബോക്സില്‍ തന്നെ കൊടുക്കണം" മന്ത്രി വീണ്ടും ആവശ്യപ്പെട്ടു.
പിറ്റേന്ന് പത്രത്തില്‍ ഒന്നാം പെജില്ബോക്സില്‍ തന്നെ വാര്‍ത്ത വന്നു വാര്‍ത്ത ഇങ്ങനെ
"മന്ത്രി കൊച്ചുരാമന്റെ മാതാവ് ഗോമതി (90 )ഇന്നലെ അന്തരിച്ചു.ഗോമതിയുടെ മരണത്തോടെ മേലക്കര ഗ്രാമം സമ്പൂര്‍ണ്ണ സാക്ഷരത നേടി.അക്ഷരങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായ ഗോമതിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു"

No comments:
Post a Comment