ഒരച്ഛന്‍ മകനെ പഠിപ്പിച്ച് ഉദ്യോഗം നേടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: നിന്‍റെ ശമ്പളത്തില്‍ നിന്ന് നിന്‍റെ അത്യാവശ്യ ചെലവ് കഴിച്ച് ബാക്കി എനിക്ക് തരണം.
മകന്‍: അത് നടക്കില്ല.
അച്ഛന്‍: നിനക്ക് പഠിക്കാന്‍ പണം മുടക്കിത്തന്നത് ഞാനല്ലേ?
മകന്‍: അത് ശരിയാണ്.
അച്ഛന്‍: അപ്പോള്‍ അതിന്ന് നന്ദി കാണിക്കണ്ടേ?
മകന്‍: തീര്‍ച്ചയായും വേണം.
അച്ഛന്‍: അപ്പോള്‍ നിന്‍റെ ശമ്പളം എന്നെ ഏല്‍പ്പിക്കില്ലേ?
മകന്‍: അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞല്ലോ; ഒരു കാര്യം ചെയ്യാം, ഇനി അച്ഛന്‍ പഠിക്കാന്‍ പോയ്ക്കോ, ഞാന്‍ പണം ചെലവാക്കാം.
No comments:
Post a Comment