ജോലിയില്‍ നിന്ന് വിരമിച്ച ഒരാള്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകുമ്പോള്‍ അയാള്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്ന് തെളിവ് ഹാജറാക്കണമായിരുന്നു. ഇങ്ങനെ ചട്ടപ്പടി എല്ലാ മാസവും തുടര്‍ന്ന് വരുകയായിരുന്നു ഒരാള്‍. അതിനിടെ ഇയാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ ജനുവരി മാസം പെന്‍ഷന് പോകാന്‍ കഴിഞ്ഞില്ല. ഫെബ്രുവരിയില്‍ രണ്ടും ഒരുമിച്ച് വാങ്ങാന്‍ ചെന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഫെബ്രുവരിയിലെ പെന്‍ഷന്‍ മാത്രമേ കൊടുത്തുള്ളു. കാരണം ചോദിച്ചപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്ന് തെളിവില്ല എന്നായിരുന്നു മറുപടി.
അത് ഞാന്‍ ഹാജറാക്കിയിട്ടുണ്ടെന്ന് ബോധിപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി: ഫെബ്രുവരിയില്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്‍റെ തെളിവാണ് ഹാജറാക്കിയത്; ജനുവരിയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നത്തിന്ന് തെളിവില്ല.
No comments:
Post a Comment