ലോകപരിചയം നന്നെക്കുറഞ്ഞ ഒരു പുത്തന്‍പണക്കാരന്‍ ഒരു കാറു വാങ്ങി. എന്നിട്ട് ഡ്രൈവറെ കൂലിക്ക് വെച്ചു. വാഹനത്തിന്‍റെ കന്നിയോട്ടം നടത്തുകയാണ്. ഡ്രൈവര്‍ ഗിയര്‍
മാറ്റിക്കൊണ്ടിരിക്കുന്നു. അതിനെ പറ്റി ചോദിച്ച മുതലാളിക്ക് അയാള്‍
വിശദീകരിച്ച് കൊടുത്തു: ആദ്യം ഫസ്റ്റ് ഗിയര്‍, പിന്നെ സെകന്‍റ്, പിന്നെ
തേഡ്......... അങ്ങനെയാണ് വണ്ടി ഓടിക്കുന്നത്.
ഇപ്പറഞ്ഞതൊന്നും മനസ്സിലാകാതെ അയാള്‍
ചോദിക്കുകയാണ്: എന്നാലും എന്തിനാ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്? ആദ്യം തന്നെ ടോപ് ഗിയറിലങ്ങോടിച്ചാല്‍ പോരേ? എന്നാല്‍ തുടക്കം മുതല്‍ തന്നെ വണ്ടി നല്ല സ്പീഡില്‍ പോവുകയില്ലേ?
No comments:
Post a Comment