തര്‍ക്കശാസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് ഫിലോസഫി ക്ലാസില്‍ ചര്‍ച്ച നടക്കുകയാണ്.
"ഉള്ളതിനെ ഇല്ല എന്നും ഇല്ലാത്തതിനെ ഉണ്ട് എന്നും സ്ഥാപിക്കുവാനും അതോടൊപ്പം ഉള്ളതിനെ ഉണ്ട് എന്നും ഇല്ലാത്തതിനെ ഇല്ല എന്നും സ്ഥാപിക്കാനും തര്‍ക്ക ശാസ്ത്രം ഉപയോഗിക്കാം" പ്രൊഫസര്‍ പറഞ്ഞു.
"ഉദാഹരണമായി ഞാന്‍ നിങ്ങള്‍ക്ക് ഒരു വിഷയം തരുന്നു. എന്റെ മുന്‍പില്‍ ഇട്ടിരിക്കുന്ന ഈ മേശ, അത് ഇവിടെ ഇല്ല എന്ന് നിങ്ങള്‍ വാദങ്ങളിലൂടെ സമര്‍ഥിക്കണം. പത്ത് മിനിറ്റ് സമയം തരാം. രണ്ടു പേജില്‍ കവിയരുത്. ഏറ്റവും നന്നായി ന്യായീകരിക്കുന്ന ആള്‍ക്ക് സമ്മാനവും ഉണ്ട്"
എല്ലാവരും എഴുത്ത് തുടങ്ങി. പല പല വാദ മുഖങ്ങള്‍ നിരത്തി. ചിലര്‍ ചിന്താമഗ്നരായി. ചിലര്‍ അടുത്തിരിക്കുന്നവരുടെ അഭിപ്രായങ്ങള്‍ കോപ്പി അടിക്കാന്‍ പരിശ്രമിച്ചു.
തര്‍ക്കത്തില്‍ കേമനായിരുന്ന 'അന്താപ്പു' മാത്രം ഒന്നും എഴുതാതെ ഇരുന്നു. ഒന്‍പത് മിനുറ്റ് കഴിഞ്ഞപ്പോള്‍ പ്രൊഫസര്‍ 'സമയം അവസാനിക്കാറായി' എന്ന് മുന്നറിയിപ്പ് കൊടുത്തു. ഉടന്‍ 'അന്താപ്പു' കടലാസില്‍ എന്തോ കുറിച്ചു.
പ്രൊഫസര്‍ എല്ലാവരുടെയും കടലാസുകള്‍ തിരിച്ചു വാങ്ങി പരിശോധിച്ച ശേഷം 'അന്താപ്പു' വിന് ഒന്നാം സമ്മാനം നല്‍കി.
'അന്താപ്പു' കടലാസില്‍ ഇങ്ങനെ എഴുതിയിരുന്നു.
"ഏത് മേശ?"
Basheer Muhammed
No comments:
Post a Comment